Author: News Desk

പാരീസ്: ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ (89) അന്തരിച്ചു. താരത്തിന്റെ കുടുംബമാണ് മരണവാർത്ത അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായിരുന്നു ഫൊണ്ടൈന്‍. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും ഫൊണ്ടൈന്റെ പേരിലാണ്. 1958 ലോകകപ്പിൽ 13 ഗോളുകളാണ് ഇദ്ദേഹം സ്വന്തമാക്കിയത്. പെലെയുടെ ഉജ്ജ്വല പ്രകടനം ബ്രസീലിനെ കിരീടം ഉയർത്താൻ സഹായിച്ചുവെങ്കിലും ഫൊണ്ടൈന്റെ ഗോൾ വേട്ടയെ മറികടക്കാൻ ആർക്കും കഴിഞ്ഞില്ല. മറ്റാർക്കും ആ റെക്കോർഡ് ഇന്നും തകർക്കാൻ കഴിഞ്ഞിട്ടില്ല. 1933 ൽ മൊറോക്കോയിൽ ജനിച്ച ഫൊണ്ടൈന്‍ മൊറോക്കൻ ക്ലബ് യുഎസ്എം കസബ്ലാങ്ക, ഫ്രഞ്ച് ക്ലബ്ബുകളായ നീസ്, സ്റ്റേഡ് ഡി റെയിംസ് എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്. 1950 കളിൽ റെയിംസിന്റെ സുവർണ്ണ കാലഘട്ടത്തിലെ ഒരു നിർണായക സാന്നിധ്യമായിരുന്നു ഫൊണ്ടൈന്‍. ടീമിനായി മൂന്ന് ഫ്രഞ്ച് ഡിവിഷൻ 1, കൂപ്പ് ഡി ഫ്രാൻസ് ട്രോഫി എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാൻ ഇന്ത്യ. ‘ഉക്രെയ്നിലെ റഷ്യയുടെ യുദ്ധം’ എന്ന രീതിയിൽ വിഷയം അവതരിപ്പിക്കുന്നതിന് റഷ്യയുടെയും ചൈനയുടെയും അനുമതി തേടാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച നടക്കുന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിക്കും. യുദ്ധം രണ്ടാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചർച്ച നടത്താനുള്ള ഇന്ത്യയുടെ നീക്കം. ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് മേധാവികളുടെയും യോഗത്തിൽ ഈ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ‘യുദ്ധം’ എന്ന വാക്ക് ഉപയോഗിക്കാൻ റഷ്യയും ചൈനയും സമ്മതിച്ചില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ യോഗത്തിന് ശേഷം വ്യക്തമാക്കി. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുമ്പ് തന്നെ യുഎസിനും യൂറോപ്യൻ യൂണിയനുമെതിരെ റഷ്യ പ്രസ്താവന ഇറക്കിയിരുന്നു. യുഎസിന്‍റെയും യൂറോപ്പിന്‍റെയും പ്രവർത്തനങ്ങളാണ് ഉക്രെയ്നിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പ്രസ്താവനയിൽ പറഞ്ഞത്.

Read More

ചെന്നൈ: തമിഴ്നാട്ടിൽ ഇനി ആനകളെ പരിപാലിക്കാനോ, കൈവശം വെക്കാനോ സ്വകാര്യ വ്യക്തികളെയോ മതസ്ഥാപനങ്ങളെയോ അനുവദിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പരിസ്ഥിതി, വനം വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ആനകളേയും അടിയന്തരമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ക്ഷേത്രങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും കീഴിലുള്ള എല്ലാ ആനകളെയും സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യത്തിന് അനുകൂലമായി തീരുമാനമെടുക്കാനും ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്‍റ് വകുപ്പുമായി സഹകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനും സമയമായെന്ന് പരിസ്ഥിതി, വനം സെക്രട്ടറിക്ക് അയച്ച നോട്ടീസിൽ കോടതി പറയുന്നു. 60 വയസുള്ള ലളിത എന്ന ആനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സമർപ്പിച്ച ഹർജി പരിഗണിക്കവെ ആനയെ പാപ്പാനിൽ നിന്ന് വേർപെടുത്തേണ്ടെന്ന് മധുരൈ ബെഞ്ച് ഉത്തരവിട്ടു. പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം ആനയെ അടുത്തിടെ സന്ദര്‍ശിച്ച ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ആനയുടെ ശരീരത്തിലെ മുറിവുകള്‍ കാണുകയും…

Read More

ലക്നൗ: കാൻപൂർ ഗൂഢാലോചനക്കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ. ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങൾ പ്രചരിപ്പിച്ച കേസിൽ ലഖ്നൗവിലെ പ്രത്യേക എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, മുഹമ്മദ് അസ്ഹർ, അതിഖ് മുസാഫർ, മുഹമ്മദ് ഡാനിഷ്, മുഹമ്മദ് സയ്യിദ് മിർ ഹുസൈൻ, ആസിഫ് ഇഖ്ബാൽ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ആസിഫ് ഇറാനി എന്നയാളെ ജീവപര്യന്തം തടവിനും വിധിച്ചു. കഴിഞ്ഞ മാസം 24നാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഇത് അപൂർവമായ കേസാണെന്നും കുറ്റവാളികൾ കടുത്ത ശിക്ഷ അർഹിക്കുന്നുവെന്നും വിധി പ്രസ്താവിച്ച ജഡ്ജി വി എസ് ത്രിപാഠി പറഞ്ഞു. 2017ലായിരുന്നു എട്ട് പ്രതികളും കാൻപൂരിൽ വച്ച് അറസ്റ്റിലായത്. 2017 മാർച്ച് എട്ടിന് ലഖ്നൗവിലെ എടിഎസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിരോധിത തീവ്രവാദ സംഘടനയായ ഐഎസ് രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിടുന്നതായി തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എടിഎസ്) ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു…

Read More

ന്യൂഡൽഹി: മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയ വിഷയം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ച് ബ്രിട്ടൺ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലെവർലിയാണ് ബിബിസി റെയ്ഡിന്‍റെ വിഷയം ഉന്നയിച്ചത്. ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് ജയശങ്കർ ഇതിന് മറുപടി നൽകി. ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ നികുതിയുമായി ബന്ധപ്പെട്ട നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയതായി ആദായനികുതി വകുപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 58 മണിക്കൂർ നീണ്ട പരിശോധനയായിരുന്നു ഇഡി നടത്തിയത്. ബിബിസി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പല കമ്പനികളുടെയും കണക്കുകളിൽ കാണിക്കുന്ന വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനത്തിന്റെ തോതുമായി പൊരുത്തപ്പെടുന്നില്ല എന്നതാണ് പ്രധാന കണ്ടെത്തൽ. ജീവനക്കാരുടെ മൊഴികൾ, ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ, ശേഖരിച്ച രേഖകൾ എന്നിവ വരും ദിവസങ്ങളിൽ പരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ധനകാര്യം, ഉള്ളടക്ക വികസനം…

Read More

സിഡ്നി: ഓസ്ട്രേലിയയിൽ പൊലീസിന്‍റെ വെടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു. സിഡ്നി റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയെ കൊല്ലാൻ ശ്രമിക്കുകയും പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തയാളെ പൊലീസ് വെടിവെച്ചെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് സ്വദേശി മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദ് (32) ആണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സിഡ്നിയിലെ ഓബണിൽ 28 കാരനായ റെയിൽവേ തൊഴിലാളിയെ കൊല്ലാൻ ശ്രമിക്കുകയും അത് തടയാൻ ശ്രമിച്ച പൊലീസുകാരെ മുഹമ്മദ് ആക്രമിക്കുകയും ചെയ്തു. തുടർന്ന് മൂന്ന് തവണ പൊലീസ് ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇവയിൽ രണ്ടെണ്ണം ഇയാളുടെ നെഞ്ചിൽ കൊണ്ടു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

Read More

നെയ്യാറ്റിൻകര: പ്രണയാഭ്യർഥന നിരസിച്ചതിന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് റോണി എന്നയാളെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാവിലെ 10.30 ഓടെയാണ് സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് പെൺകുട്ടിയെ പരസ്യമായി മർദ്ദിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതേ ബസ് സ്റ്റാൻഡിൽ മറ്റൊരു പെൺകുട്ടിക്കും മർദ്ദനമേറ്റിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു. ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവും സംഘവും സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയും അപകടം സംഭവിക്കുകയും ചെയ്തു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസിന്‍റെ സാന്നിധ്യം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More

തിരുവനന്തപുരം: നിയമസഭയിൽ വാക് പോരുമായി എം എം മണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും. തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറവും പ്രവർത്തിയുമാണെന്ന് മണി പറഞ്ഞു. മണി വെളുത്തതായതുകൊണ്ട് സാരമില്ലെന്നായിരുന്നു ഇതിന് മറുപടിയായി തിരുവഞ്ചൂർ പറഞ്ഞത്. നിയമസഭയിൽ ആഭ്യന്തരവകുപ്പിന്‍റെ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ മണി പരിഹസിച്ചത്. നേരത്തെ ചർച്ചയിൽ പങ്കെടുത്ത് തിരുവഞ്ചൂർ പൊലീസിനെ വിമർശിച്ചിരുന്നു. തുടർന്ന് മണി സംസാരിക്കുകയും തിരുവഞ്ചൂരിനെ പരിഹസിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ ക്രമസമാധാന പ്രശ്നം ഉന്നയിച്ച് തിരുവഞ്ചൂർ എഴുന്നേറ്റു. മണിയുടെ വാക്കുകൾ അതിരുകടന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് കറുത്ത നിറമാണ്. അദ്ദേഹത്തിന് നല്ല വെളുത്ത നിറം ഉള്ളതുകൊണ്ട് താൻ തർക്കിക്കുന്നില്ലെന്നും തിരുവഞ്ചൂർ മറുപടി നൽകി. മണിയുടെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

Read More

ചാറ്റ്ജിപിടി പോലുള്ള നിർമ്മിത ബുദ്ധി(എ.ഐ) സംവിധാനങ്ങൾക്ക് മനുഷ്യ മാധ്യമപ്രവർത്തകർക്ക് പകരക്കാരാകാൻ കഴിയുമെന്ന് ജർമ്മൻ മാധ്യമ സ്ഥാപനമായ എക്സൽ സ്പ്രിങര്‍ മേധാവി മത്തിയാസ് ഡോഫ്നർ. ബിൽഡ്, ഡൈ വെല്‍റ്റ് എന്നിവയുൾപ്പെടെ നിരവധി ജർമ്മൻ പത്രങ്ങളുടെ ഉടമയായ എക്സെൽ സ്പ്രിങര്‍ പത്ര സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. പൂർണ്ണമായും ഡിജിറ്റൽ മീഡിയ കമ്പനിയായി മാറാനുള്ള ശ്രമത്തിൽ, കമ്പനി ഉള്ളടക്കത്തിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള ഓട്ടോമേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ എക്സൽ സ്പ്രിങര്‍ വ്യക്തമാക്കി. ഡിജിറ്റൽ യുഗത്തിൽ ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനും പ്രാധാന്യം വർധിക്കുകയാണ്. ഇത് പത്ര പ്രവർത്തനത്തെ നിർണായക സാഹചര്യത്തിൽ എത്തിക്കുന്നുവെന്നും ഡോഫ്‌നര്‍ പറഞ്ഞു. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം മെച്ചപ്പെട്ട സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുള്ള സാധ്യതകള്‍ തുറന്നിടാനും അല്ലെങ്കില്‍ അതിന് പകരമാവാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്നും വൈകാതെ അതിന് മനുഷ്യ മാധ്യമ പ്രവർത്തകരെ മറികടക്കാനാകുമെന്നും അദ്ദേഹം ജീവനക്കാർക്ക് നൽകിയ കത്തിൽ പറയുന്നു.

Read More

തിരുവനന്തപുരം: സ്കൂൾ കലോത്സവം നടത്തിപ്പിൽ വീഴ്ച വരുത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ലോകായുക്ത. 2022 ലെ ഉപജില്ലാതല സ്കൂൾ കലോത്സവ അപ്പീൽ കമ്മിറ്റി ചെയർമാനായി സേവനമനുഷ്ഠിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ സുരേഷ് ബാബു ആർ എസിനെതിരെയാണ് നടപടിയ്ക്ക് ശുപാർശ ചെയ്തത്. ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത പട്ടം ഗവണ്മെന്‍റ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികളാണ് സംഘാടകർക്കെതിരെ പരാതി നൽകിയത്. ഒപ്പനയിൽ മത്സരിച്ച ഹർജിക്കാരുടെ അപ്പീൽ കലോത്സവ മാനുവൽ പ്രകാരം തീർപ്പാക്കിയിട്ടില്ലെന്ന് അന്വേഷണത്തിൽ ലോകായുക്ത കണ്ടെത്തി. കലോത്സവങ്ങളിലെ അപ്പീലുകൾ തീർപ്പാക്കുന്നത് വെറും പ്രഹസനമാക്കി മാറ്റിയെന്ന് നിരീക്ഷിച്ച ലോകായുക്ത ഡിവിഷൻ ബെഞ്ച് ലോകായുക്ത നിയമത്തിലെ സെക്ഷൻ 12 പ്രകാരമുള്ള ശുപാർശ നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ അതോറിറ്റിയായ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 

Read More