Author: News Desk

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ ഇഡി അന്വേഷണം ആവശ്യമില്ലെന്ന വിഡി സതീശന്‍റെ നിയമസഭയിലെ പ്രസ്താവനയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വി ഡി സതീശന്‍റെ പ്രസ്താവന മുഖ്യമന്ത്രിയെ സഹായിക്കാനാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കപ്പെടുകയാണ്. ഇഡിയെ സംശയത്തിന്‍റെ നിഴലിൽ നിർത്താനാണ് വിഡി സതീശൻ ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ഇഡിയെ വിശ്വസിക്കാനാകില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേസ് സിബിഐ അന്വേഷിക്കണം. ഇക്കാര്യം സർക്കാർ ആവശ്യപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്വർണക്കടത്ത് വിഷയം നിയമസഭയിൽ സബ്മിഷനായി ഉയർത്തി സംസാരിക്കുകയായിരുന്നു പ്രതിപക്ഷം. ഇഡിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് വിഡി സതീശൻ സഭയിൽ ചൂണ്ടിക്കാട്ടി. സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണം കേരളത്തിൽ നിന്ന് മാറ്റാനുള്ള നീക്കത്തെ പ്രതിപക്ഷം എതിർത്തു. കേസ് അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്. സബ്മിഷൻ സംബന്ധിച്ച് ചർച്ചയ്ക്കില്ലെന്ന് സ്പീക്കർ…

Read More

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി മന്ത്രി മുഹമ്മദ് റിയാസ്. ‘തൊട്ടറിയാം പിഡബ്ല്യുഡി’ എന്നാണ് പുതിയ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശോധിക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്. പ്രവർത്തന രീതിയെ കുറിച്ച് നിയമസഭയിൽ വെച്ച് എംഎൽഎമാർക്കായി ക്ലാസ് സംഘടിപ്പിച്ചു. തൊട്ടറിയാം പിഡബ്ല്യുഡി വകുപ്പിനെ വിമർശിക്കാൻ സഹായിക്കുമെന്ന് ചടങ്ങിൽ എംഎൽഎമാരോട് പറഞ്ഞതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവൃത്തികൾ വേഗത്തിലും സുതാര്യമായും നടപ്പാക്കാനുള്ള വകുപ്പിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംവിധാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Read More

ന്യൂഡല്‍ഹി: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്‌ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കില്ല. എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധന്‍ഖറിന് വോട്ട് ചെയ്യുന്ന കാര്യത്തിൽ ചർച്ചയുടെ ആവശ്യമില്ലെന്നും അത് ഒരിക്കലും സംഭവിക്കില്ലെന്നും തൃണമൂൽ എംപി അഭിഷേക് ബാനർജി പറഞ്ഞു. പ്രതിപക്ഷ സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ പാർട്ടിയുമായി കൂടിയാലോചിച്ചില്ല. പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്ന് അഭിഷേക് ബാനർജി പറഞ്ഞു. മമതാ ബാനർജിയുടെ പാർട്ടി തീരുമാനം പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്. പാര്‍ലമെന്റ് അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തുക. രാജ്യസഭയിലും ലോക്സഭയിലും തൃണമൂൽ കോൺഗ്രസിന് 35 അംഗങ്ങളാണുള്ളത്. വിജയപ്രതീക്ഷ തീരെയില്ലാത്ത പ്രതിപക്ഷത്തിന് തിരിച്ചടിയുടെ ആഘാതം ഇരട്ടിയാക്കുമെന്ന് മമതയുടെ പുതിയ തീരുമാനത്തിലൂടെ ഉറപ്പാണ്. ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗദീപ് ധന്‍ഖർ ആണ് ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. മുതിർന്ന കോൺഗ്രസ്‌ നേതാവ് മാർഗരറ്റ് ആൽവയാണ് കോൺഗ്രസ്‌ സ്ഥാനാർത്ഥി. മമത ബാനർജി സർക്കാർ ജഗ്ദീപ് ധൻഖറുമായി എല്ലായ്പ്പോഴും തർക്കത്തിലാണ്. ബംഗാളിൽ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം ദേശീയ മാധ്യമങ്ങളിൽ സ്ഥിരം ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ…

Read More

കൊച്ചി: ഗൾഫിൽ മാധ്യമം പത്രം നിരോധിക്കാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും യുഎഇ അധികൃതർക്ക് കത്തയച്ചിട്ടില്ലെന്നും മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെ ടി ജലീൽ. സ്വപ്ന സുരേഷിന്‍റെ ആരോപണത്തെ തുടർന്ന് കെ ടി ജലീൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വർണക്കടത്ത് കേസിൽ തനിക്ക് പങ്കില്ലെന്ന് സ്വപ്ന പറഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം : 44-ാമത് ലോക ചെസ്സ് ഒളിമ്പ്യാഡിന് മുന്നോടിയായി ദീപശിഖാ പ്രയാണം നാളെ തിരുവനന്തപുരത്ത് എത്തും. രാവിലെ 9.30ന് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. ഗ്രാൻഡ് മാസ്റ്റർ വിഷ്ണു പ്രസന്ന മന്ത്രി ആന്‍റണി രാജുവിന് കൈമാറുന്ന ദീപശിഖ തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ ഏറ്റുവാങ്ങും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, സംസ്ഥാന കായിക-യുവജനകാര്യ ഡയറക്ടറേറ്റ്, നെഹ്‌റു യുവകേന്ദ്ര, ചെസ് അസോസിയേഷന്‍ കേരള, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍, ലക്ഷ്മിബായ് നാഷണല്‍ കോളജ് ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, നാഷണല്‍ സര്‍വീസ് സ്‌കീം തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്. ജൂലൈ 28 മുതൽ തമിഴ്നാട്ടിലെ മഹാബലിപുരത്താണ് ഫിഡെ വേൾഡ് ചെസ്സ് ഒളിമ്പ്യാഡ് നടക്കുന്നത്.

Read More

ഡൽഹി: ഓഗസ്റ്റിൽ നടത്താനിരുന്ന ധനനയ യോഗം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാറ്റിവെച്ചു. ഭരണപരമായ ആവശ്യങ്ങൾ കണക്കിലെടുത്ത് റിസർവ് ബാങ്ക് എംപിസി യോഗം പുനഃക്രമീകരിച്ചു. ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഇന്ന് പ്രസ്താവന പുറത്തിറക്കി. 2022 ഓഗസ്റ്റ് 2 മുതൽ 4 വരെയാണ് ധനനയ അവലോകന യോഗം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് ഓഗസ്റ്റ് മൂന്നിലേയ്ക്കാണ് മാറ്റിയത്. റിസർവ് ബാങ്കിന്‍റെ ധനനയ അവലോകന യോഗം ഓഗസ്റ്റ് 3 മുതൽ 5 വരെ നടക്കും. നിലവിലെ ആഭ്യന്തര, സാമ്പത്തിക അവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം ധനനയ അവലോകന യോഗത്തിലൂടെയാണ് റിസർവ് ബാങ്ക് ദ്വൈമാസ ധനനയം പ്രഖ്യാപിക്കുന്നത്. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷൻ 45 സിഐ (4) അനുസരിച്ചാണ് ഓഗസ്റ്റ് 3ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മോണിറ്ററി പോളിസി മീറ്റിംഗിന്‍റെ പുനഃക്രമീകരണം,” റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

Read More

തിരുവനന്തപുരം: പേവിഷബാധയ്ക്കെതിരായ പോരാട്ടത്തിൽ പ്രഥമ ശുശ്രൂഷയും വാക്സിനേഷനും വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പല ജില്ലകളിലും നായ്ക്കളുടെ കടി രണ്ടോ മൂന്നോ മടങ്ങ് വർദ്ധിച്ചതോടെ പേവിഷബാധ മൂലമുള്ള മരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പൊതുജനപങ്കാളിത്തവും അവബോധവും ഇതിന് വളരെ പ്രധാനമാണ്. വിവിധ വകുപ്പുകളുടെ ഏകോപിത പരിശ്രമങ്ങളിലൂടെയും ശക്തമായ ബോധവൽക്കരണത്തിലൂടെയും മൃഗങ്ങളുടെ കടിയേൽക്കുന്ന സംഭവങ്ങൾ കുറയ്ക്കാനും പേവിഷബാധ മൂലമുള്ള മരണങ്ങൾ ഒഴിവാക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. പേവിഷബാധ തടയുന്നതിൽ സമയബന്ധിതമായ വാക്സിനേഷൻ ഏറ്റവും നിർണായകമാണെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകളുണ്ട്. അതിനാൽ, എല്ലാവരും കിംവദന്തികളെ തള്ളിക്കളയുകയും ശാസ്ത്രീയ നിയന്ത്രണ രീതികൾ സ്വീകരിക്കുകയും വേണം. ഒരു നായയോ പൂച്ചയോ മറ്റേതെങ്കിലും മൃഗമോ കടിക്കുകയോ പോറുകയോ ചെയ്താൽ പരിക്ക് ഗുരുതരമല്ലെങ്കിൽ പോലും അവഗണിക്കരുത്. പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ എല്ലാവരും ഇത് ശ്രദ്ധിക്കണം, മന്ത്രി പറഞ്ഞു.

Read More

ഗാന്ധിനഗര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമായി നൽകുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. സൂറത്തിൽ നടന്ന പൊതുപരിപാടിയിലാണ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്. ഈ മാസം കെജ്രിവാളിന്‍റെ രണ്ടാം ഗുജറാത്ത് സന്ദർശനമാണിത്. ഡിസംബറിലാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 24 മണിക്കൂറും വൈദ്യുതി വിതരണം തടസ്സപ്പെടാതെ നടപ്പാക്കുമെന്ന് കെജ്രിവാൾ ഗുജറാത്തിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി. “ഞാൻ ഉറപ്പു തരുന്നു. ഇതിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ, തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ നിങ്ങൾ എഎപിക്ക് വോട്ട് ചെയ്യേണ്ടതില്ല. അധികാരത്തിലെത്തിയാൽ എഎപി എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കും,” കെജ്രിവാൾ പറഞ്ഞു. 27 വർഷമായി ബി.ജെ.പി അധികാരത്തിലുണ്ട്. ഭരണത്തിൽ മടുത്ത ഗുജറാത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ ഗുജറാത്തിനായി എഎപിയുടെ അജണ്ട പങ്കിടുമെന്നും കെജ്രിവാൾ പറഞ്ഞു.

Read More

നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ ഏഴ് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. കടയ്ക്കൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇന്ന് അറസ്റ്റിലായ മൂന്ന് സെക്യൂരിറ്റി ഏജൻസി ജീവനക്കാർ, രണ്ട് ശുചീകരണ തൊഴിലാളികൾ, രണ്ട് അധ്യാപകർ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ചത്. അതിനുശേഷം വിദ്യാർത്ഥികൾ വളരെയധികം മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഈ നീക്കത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയത്. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു.

Read More

ന്യൂഡൽഹി: ഗ്യാന്‍വാപി കേസിൽ വാരണാസി കോടതി വിധിക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന് സുപ്രീം കോടതി. ഗ്യാന്‍വാപി മസ്ജിദിനെതിരെ ഹിന്ദുത്വ വാദികള്‍ സമര്‍പ്പിച്ച സിവില്‍ സ്യൂട്ടിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പരാമര്‍ശം. കേസിൽ അടുത്ത വാദം ഒക്ടോബർ ആദ്യവാരം നടക്കുമെന്നും കോടതി വ്യക്തമാക്കി. ഗ്യാന്‍വാപി മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി തേടി അഞ്ച് സ്ത്രീകൾ ഹർജി നൽകിയിരുന്നു. വാരണാസി കോടതി വ്യാഴാഴ്ച ഹർജി പരിഗണിച്ചേക്കും.

Read More