Author: News Desk

തിരുവനന്തപുരം: കേരളാ പൊലീസിൽ വീണ്ടും വീട്ടുജോലി വിവാദം. ടെലികമ്യൂണിക്കേഷൻസ് എസ്പി നവനീത് ശർമ സസ്പൻഡ് ചെയ്ത പൊലീസുകാരനെ ഐജി അനൂപ് ജോൺ കുരുവിള തിരിച്ചെടുത്തു. ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി എന്നതിനാണ് എസ്പി പൊലീസുകാരനെ പിരിച്ചുവിട്ടത്. എന്നാൽ വീട്ടിലെ നായയെ കുളിപ്പിക്കാത്തതാണ് യഥാർത്ഥ കാരണമെന്നായിരുന്നു ആക്ഷേപം. ഈ ആരോപണം ഉയർന്നതോടെ ഐജി ഇടപെടുകയായിരുന്നു. ഇന്നലെയാണ് നവനീത് ശർമ തൻ്റെ ഗൺമാനായ ആകാശിനെ സസ്പൻഡ് ചെയ്തത്. പിന്നീട് ഈ സസ്പൻഷൻ സേനയ്ക്കുള്ളിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. അതിനു ശേഷം ഈ സസ്പൻഷൻ തിരുത്തി ഐജി അനൂപ് കുരുവിള ജോൺ ഉത്തരവിറക്കുകയായിരുന്നു. എസ്പിയുടെ വീട് ഭക്തിവിലാസം റോഡിലെ ഒന്നാം നമ്പർ ക്വാർട്ടേഴ്സിലാണ്. വളർത്തുനായ്ക്കളുടെ വിസർജ്യം നീക്കാനും അവയെ കുളിപ്പിക്കാനും വീട്ടിലെ ജോലിക്കാരനായ ഉത്തരേന്ത്യൻ സ്വദേശിയായ ആകാശിനോട് എസ്പി ആവശ്യപ്പെട്ടു. എന്നാൽ ആകാശ് ഇതിനു തയ്യാറായില്ല. തുടർന്ന് ടെലികമ്യൂണിക്കേഷൻ എസ്ഐയെ വിളിച്ചുവരുത്തി ഗൺമാനെതിരെ എസ്പി സ്പെഷ്യൽ റിപ്പോർട്ട് എഴുതിവാങ്ങിയെന്നാണ് ആക്ഷേപം. ഡ്യൂട്ടിയിൽ അല്ലാത്തപ്പോൾ എസ്പിയുടെ വീടിനുള്ളിൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം സ്വദേശിയായ 35 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ആറിനാണ് രോഗി യുഎഇയിൽ നിന്ന് എത്തിയത്. ജൂലൈ 13 മുതലാണ് പനി തുടങ്ങിയത്. ജൂലായ് 15-നാണ് ശരീരത്തിൽ പാടുകൾ കണ്ടത്. രോഗി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേർക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്.

Read More

കണ്ണൂർ: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ ടിക്കറ്റ് നിരക്കുകളിൽ വിപ്ലവകരമായ കുറവോടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് ഏഴിന് വിമാനം സർവീസ് ആരംഭിക്കും. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി എന്നീ സംസ്ഥാനങ്ങളെയാണ് വിമാനം ബന്ധിപ്പിക്കുക. കേരളത്തിൽ കൊച്ചിയിൽ നിന്ന് പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതൽ കൊച്ചി-ബെംഗളൂരു സർവീസ് ആരംഭിക്കും. ഓഗസ്റ്റ് ഏഴിന് രാവിലെ 10.05ന് മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് ആകാശിന്‍റെ ഉദ്ഘാടന സർവീസ് നടത്തും. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സർവീസ് നടത്തും. വ്യോമപാത തുറന്ന ദിവസം മുതൽ ഇതേ റൂട്ടിൽ മറ്റൊരു പ്രതിദിന സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതൽ കൊച്ചി-ബെംഗളൂരു, ബെംഗളൂരു-കൊച്ചി റൂട്ടുകളിൽ പ്രതിദിനം രണ്ട് സർവീസുകൾ ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ 28 സർവീസുകളുണ്ടാകും. കൊച്ചി-ബെംഗളൂരു റൂട്ടിൽ 3,282 രൂപ മുതലാണ് നിരക്ക് ആരംഭിച്ചത്. നിലവിൽ ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഏകദേശം 3,500 രൂപയാണ്. മുംബൈ-അഹമ്മദാബാദ് റൂട്ടിൽ 3,948 രൂപ…

Read More

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികൾ കൂറുമാറുന്നത് വലിയ പ്രതിസന്ധിക്ക് വഴിവയ്ക്കുന്നു. പതിനാറാം സാക്ഷിയായ വനംവകുപ്പ് വാച്ചർ റസാഖ് ഇന്ന് കോടതിയിൽ മൊഴിമാറ്റി പറഞ്ഞു. സാക്ഷികളുടെ കൂറുമാറ്റം കേസിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. രാജേഷ് എം മേനോന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കുകയാണെന്നും സാക്ഷികൾ കൂറുമാറാതിരിക്കാൻ പണം ആവശ്യപ്പെടുകയാണെന്നും മധുവിന്‍റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.

Read More

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർവിന് വോട്ട് ചെയ്ത എം.എൽ.എ കേരളത്തിന്‍റെ മാനം കാത്തുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വോട്ട് ചെയ്തതിന് എം.എൽ.എയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അന്ധമായ രാഷ്ട്രീയ വിരോധത്തിന് തിരിച്ചടി നേരിട്ടു. കേരളത്തിലെ എം.എൽ.എമാർക്കിടയിൽ മോദി അനുകൂല നിലപാടുണ്ടെന്നാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗ് തെളിയിക്കുന്നത്. വോട്ട് ചോർച്ചയെക്കുറിച്ച് അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ നിന്ന് ദ്രൗപദി മൂർവിന് ലഭിച്ച ഒരു വോട്ടിന് നൂറ്റിമുപ്പത്തൊൻപതിനേക്കാൾ മൂല്യമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ഇടത് വലത് മുന്നണികളുടെ നിഷേധാത്മക നിലപാടിനെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണ് ഇതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Read More

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് ജൂലൈ 29ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് 69 രേഖകൾ പരിശോധിക്കാനിരിക്കെയാണ് വിധി പറയുന്നത് മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ബാലഭാസ്കറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജുൻ അശ്രദ്ധമായാണ് വാഹനം ഓടിച്ചതെന്ന് സിബിഐ പറയുന്നു. എന്നാൽ അപകടത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് ബാലഭാസ്കറിന്‍റെ കുടുംബം ആരോപിക്കുന്നത്. 2019 സെപ്റ്റംബർ 25ന് പുലർച്ചെയായിരുന്നു അപകടം. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ തിരുവനന്തപുരം പള്ളിപ്പുറത്തെ സിആർപിഎഫ് ക്യാമ്പിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും പരിക്കേറ്റു. മകൾ സംഭവസ്ഥലത്തും ബാലഭാസ്കർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ വിമർശിച്ച് ഹൈക്കോടതി. വിചാരണക്കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. ശരിയായ അന്വേഷണം നടത്താതെ കേസ് അട്ടിമറിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. ഹർജി പരിഗണിക്കുന്നതിനിടെ വിചാരണക്കോടതിയിൽ നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതിജീവിതയുടെ അഭിഭാഷകൻ പരാമർശിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ആരോപണങ്ങളുടെ അടിസ്ഥാനം ചോദിച്ചത്. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങൾക്ക് കാരണമെന്ന് അതിജിവിതയുടെ അഭിഭാഷകൻ മറുപടി നൽകി. ഇതോടെ അന്വേഷണ സംഘം നിങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടോയെന്ന് അതിജീവിതയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങൾ ഉന്നയിച്ചാൽ കോടതിക്ക് ഒപ്പം നിൽക്കാൻ കഴിയില്ലെന്ന വിമർശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

Read More

ന്യൂ ഡൽഹി: ഈ സാമ്പത്തിക വർഷം 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ പദ്ധതിയിടുന്നു. തുറമുഖങ്ങളിൽ നിന്നുള്ള വൈദ്യുതി നിലയങ്ങളുടെ ദൂരത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് യൂണിറ്റിന് 50 മുതൽ 80 പൈസ വർദ്ധിപ്പിച്ചേക്കാമെന്ന് റിപ്പോർട്ടുണ്ട്.  ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ മൺസൂൺ സീസൺ ഇന്ത്യയുടെ കൽക്കരി ഉൽപാദനത്തിലും വൈദ്യുതി നിലയങ്ങളിലേക്കുള്ള വിതരണത്തിലും ഗണ്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. ഇത് മറികടക്കാനാണ് ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. 

Read More

കൊച്ചി: റിമാന്‍ഡിലുള്ള എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പി ജി പരീക്ഷ എഴുതാൻ 12 ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, മഹാരാജാസ് കോളേജ് അനധികൃതമായി ആർഷോയ്ക്ക് ജാമ്യം ലഭിക്കാൻ ഹാൾടിക്കറ്റ് അനുവദിക്കുകയായിരുന്നെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർക്ക് പരാതി നൽകി. ഒരു ദിവസം പോലും ആര്‍ഷോ ക്ലാസിൽ ഹാജരായിട്ടില്ല. അതിനാൽ പരീക്ഷ എഴുതാൻ യോഗ്യതയില്ല. എന്നാൽ, ജാമ്യം കിട്ടാനാണ് കോളേജ് ഹാൾടിക്കറ്റ് അനുവദിച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പി.വൈ ഷാജഹാൻ പരാതിയിൽ ആരോപിച്ചു. ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകുമെന്ന് ഷാജഹാൻ പറഞ്ഞു. 12ന് ആർഷോ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇന്ന് വീണ്ടും അപേക്ഷിച്ചു. ഓഗസ്റ്റ് 3 വരെ ജാമ്യം അനുവദിച്ചു. പരീക്ഷയെഴുതാൻ മാത്രമേ ജില്ലയില്‍ പ്രവേശിക്കാവൂ എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

Read More

ന്യൂഡല്‍ഹി: ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഓരോ വീട്ടിലും ദേശീയ പതാക എന്ന ആശയം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ട്വീറ്റുകളിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ വീടുകളിലും ദേശീയപതാക എന്ന ലക്ഷ്യം ത്രിവർണപതാകയോടുള്ള നമ്മുടെ അടുപ്പം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കൊളോണിയൽ ഭരണത്തിനെതിരെ പോരാടുന്നതിനിടെ സ്വതന്ത്ര ഇന്ത്യയെയും ദേശീയ പതാകയെയും സ്വപ്നം കണ്ടവരുടെ ധൈര്യവും പരിശ്രമവും നാം ഓർക്കേണ്ടതുണ്ട്. അവർ സ്വപ്നം കണ്ട ഇന്ത്യയെ യാഥാർത്ഥ്യമാക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കുമ്പോൾ, എല്ലാ വീടുകളിലും ത്രിവർണ്ണ പതാക എന്ന ആശയം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Read More