- ഇന്ത്യൻ സ്കൂൾ തമിഴ് ദിനം ആഘോഷിച്ചു
- പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
- ഗൾഫ് പ്രവാസികൾക്ക് ഇനി കൂടുതൽ സന്തോഷം ; വമ്പൻ പ്രഖ്യാപനവുമായി എയർ ഇന്ത്യ
- 15,000 കോടിയുടെ മെത്താംഫെറ്റമിൻ പിടികൂടിയ കേസ്: പ്രതിയായ ഇറാൻ പൗരനെ വെറുതേവിട്ടു
- ‘ഈ ഫ്ളക്സ് സ്ഥാപിച്ചവർക്ക് അതിനെങ്ങനെയാണ് ധൈര്യം വന്നത്?’, ഉദ്യോഗസ്ഥർ ഉത്തരവാദികളെങ്കിൽ അച്ചടക്ക നടപടിയടക്കം സ്വീകരിക്കണമെന്ന് ഹൈക്കോടതി
- കൊച്ചി ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം
- “കണ്ണ് കാണില്ല, രണ്ട് മാസം മുമ്പ് ഗോപൻ സ്വാമിയുടെ വീട്ടിൽ പോയപ്പോൾ ഭാര്യയും മകനും പറഞ്ഞത്”; പരിസരവാസിയുടെ വെളിപ്പെടുത്തൽ
- അന്‍വര്‍ എന്തും പറയുന്ന ആള്;പ്രതിപക്ഷ നേതാവിനെതിരായ ആരോപണത്തില്‍ എന്റെ ഓഫീസ് ഇടപെട്ടിട്ടില്ല.
Author: News Desk
തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകൾ കെടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സ്വപ്ന സുരേഷിന് വിശ്വാസ്യതയില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ സ്വപ്നയുടെ വെളിപ്പെടുത്തലിന് തെളിവുകളുണ്ട്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസ്സംഗത പുലർത്തിയപ്പോൾ, കൂടുതൽ പേർ മരിക്കണമോ എന്ന ചോദ്യം ഉയർത്തി അതുവരെ മരിച്ചവരുടെ ചിത്രം ഉള്‍പ്പെടുത്തി മാധ്യമം ദിനപ്പത്രത്തിന്‍റെ ഒന്നാം പേജിൽ വാർത്ത വന്നിരുന്നു. ഇതൊരു കുത്തിത്തിരിപ്പാണെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നുവെന്നും സതീശൻ പറഞ്ഞു. അന്ന് മന്ത്രിയായിരുന്ന ജലീൽ പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തിന് കത്തയച്ചിരുന്നു. യു.എ.ഇ സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് ജനങ്ങൾ മരിച്ചതെന്ന് പത്രം പറയുകയാണെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു. പത്രത്തിൽ അത്തരം തെറ്റായ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇല്ലാത്ത കാരണം ചൂണ്ടിക്കാട്ടി പത്രത്തിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വിദേശരാജ്യത്തിന് കത്തെഴുതാൻ ഒരു സംസ്ഥാന മന്ത്രിക്ക് എന്ത്…
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്‍റെ തീരുമാനത്തോട് പ്രതികരിച്ച് പ്രതിപക്ഷത്തിന്‍റെ സംയുക്ത വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. തൃണമൂൽ കോൺഗ്രസിന്‍റെയും മമതാ ബാനർജിയുടെയും തീരുമാനം നിരാശാജനകമാണെന്ന് ആൽവ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മാർഗരറ്റ് ആൽവയുടെ പ്രതികരണം. ഇത് ‘വാടാബൗട്ടറി’യുടെയോ അഹംഭാവത്തിന്‍റെയോ ദേഷ്യത്തിന്‍റെയോ സമയമല്ല. ധൈര്യത്തിന്‍റെയും നേതൃത്വത്തിന്‍റെയും ഐക്യത്തിന്‍റെയുംസമയമാണിത്. ധീരതയുടെ മൂർത്തരൂപമായ മമത ബാനർജി പ്രതിപക്ഷത്തിനൊപ്പം നിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” ആൽവ പറഞ്ഞു. നേരത്തെ, തൃണമൂൽ കോൺഗ്രസുമായി ആലോചിക്കാതെ പ്രതിപക്ഷ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തൃണമൂൽ കോൺഗ്രസ് എംപിമാരുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം.
വടകര: കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര എസ്.ഐ ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. വടകര എസ്.ഐ നിജേഷ്, എ.എസ്.ഐ അരുൺ, സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡിഐജി രാഹുൽ നായരാണ് സസ്പെൻഷൻ ഉത്തരവിട്ടത്. സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ച സംഭവത്തിൽ വടകര പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച സജീവന്‍റെ ബന്ധു രംഗത്തെത്തിയിരുന്നു. കാറപകടക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പൊലീസ് മർദ്ദിച്ചതായി ബന്ധു പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സജീവിന്‍റെ സുഹൃത്ത് ഇത് ചോദ്യം ചെയ്തെങ്കിലും ആക്രമണം അവസാനിപ്പിക്കാൻ പൊലീസ് തയ്യാറായില്ല. സജീവൻ നെഞ്ചുവേദനയുണ്ടെന്ന് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും പൊലീസ് വൈദ്യസഹായം നൽകിയില്ലെന്ന് സജീവന്‍റെ ബന്ധു പറഞ്ഞു. കാറപകടക്കേസിൽ കസ്റ്റഡിയിലെടുത്തയാളെ മർദ്ദിക്കുന്നത് കണ്ട് സുഹൃത്തുക്കൾ ചോദ്യം ചെയ്തപ്പോൾ പൊലീസ് ഇവരെയും മർദ്ദിച്ചു. സജീവനെയും സുഹൃത്തുക്കളെയും എസ്.ഐയും കോൺസ്റ്റബിളും ചേർന്ന് മർദ്ദിച്ചതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. മർദ്ദനമേറ്റപ്പോൾ സജീവേട്ടന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഇക്കാര്യം പൊലീസിനോട് പറഞ്ഞപ്പോൾ ഗ്യാസ്…
ബെംഗളൂരു: മകൻ ബിവൈ വിജേന്ദ്രയെ തന്‍റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജേന്ദ്ര തന്‍റെ മണ്ഡലമായ ശിക്കാരിപുരയിൽ നിന്ന് മത്സരിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. വിജേന്ദ്രയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്നും യെദ്യൂരപ്പ ജനങ്ങളോട് അഭ്യർത്ഥിച്ചു. കോൺഗ്രസിനെ അധികാരത്തിൽ വരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിൽ ബി.ജെ.പി അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതു മുതൽ യെദ്യൂരപ്പയ്ക്ക് നേതൃത്വത്തോട് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തന്‍റെ മകൻ വിജേന്ദ്രയ്ക്ക് പുതിയ മന്ത്രിസഭയിൽ അവസരം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും ദേശീയ നേതൃത്വം ഇത് ചെവിക്കൊണ്ടില്ല. എന്നാൽ നേതൃത്വത്തോട് തനിക്ക് അതൃപ്തിയില്ലെന്നും തന്നെ പാർട്ടി തഴഞ്ഞിട്ടില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. എന്ത് സംഭവിച്ചാലും കോൺഗ്രസിനെ അധികാരത്തിൽ വരാൻ അനുവദിക്കില്ല. ആര് മുഖ്യമന്ത്രിയാകണം എന്നതിനെച്ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ട്. കോൺഗ്രസിനെ അധികാരത്തിലെത്തിക്കില്ല. സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും യെദ്യൂരപ്പ പറഞ്ഞു. താമരചിഹ്നത്തിൽ ജയിക്കുന്നയാൾ മുഖ്യമന്ത്രിയാകുമെന്നാണ് യെദ്യൂരപ്പ പറഞ്ഞത്.
ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുതിയ സേവനം അവതരിപ്പിച്ചു. 1990 മുതൽ 2021 വരെ രാജ്യത്തെ ഓരോ താമസ മേഖലയിലെയും ജനസംഖ്യയിലുണ്ടായ വർദ്ധനവ് ഇൻഫോഗ്രാഫിക് രൂപത്തിൽ മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കും. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ജനസംഖ്യാ വർദ്ധനവ് ജില്ല തിരിച്ച് മനസിലാക്കാൻ പുതിയ സംവിധാനം സഹായിക്കും. ജില്ലകളെ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ വർദ്ധനവ് അറിയാനുള്ള സംവിധാനം സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ വെബ്സൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും മൊത്തം ജനസംഖ്യയും വിദേശികളുടെയും സ്വദേശികളുടെയും എണ്ണവും കാറ്റഗറി പ്രകാരം ലഭ്യമാണ്. പുതിയ സേവനത്തോടെ, 1990 വരെയുള്ള ഓരോ വർഷത്തേയും ഡാറ്റയും പൊതുജനങ്ങൾക്ക് ലഭ്യമാകും.
ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍: മികച്ച നടന്മാരായി സൂര്യ, അജയ് ദേവ്ഗൺ, നടി അപർണ ബാലമുരളി
ന്യൂ ഡൽഹി: 68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. https://youtu.be/ZHkJkhsY8Vs മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവ്ഗണും പങ്കിട്ടു. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടൻ. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ നേടി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി. 2020–ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ ഷാ ആയിരുന്നു ജൂറി ചെയർമാൻ. അനൂപ് രാമകൃഷ്ണൻ എഴുതി മലയാള മനോരമ പുറത്തിറക്കിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. മലയാളി ഛായാഗ്രാഹകനായ നിഖിൽ എസ് പ്രവീൺ മികച്ച നോൺ ഫീച്ചർ…
കോഴിക്കോട്: കെ കെ രമയ്ക്കെതിരായ വധഭീഷണി അവരെ നിശബ്ദയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രമ നിയമസഭയിൽ പ്രസംഗിക്കുമ്പോൾ ടി.പി ചന്ദ്രശേഖരന്‍റെ ശബ്ദമാണ് മുഴങ്ങുന്നതെന്ന് സതീശൻ അഭിപ്രായപ്പെട്ടു. ഇത് സി.പി.എമ്മിനെ ഏറെ ഭയപ്പെടുത്തുന്നുവെന്നും രമയ്ക്ക് ചുറ്റും നിന്ന് സംരക്ഷണം നൽകുമെന്നും സതീശൻ പറഞ്ഞു. “വധഭീഷണി മുഴക്കുന്ന കത്ത് ഞാൻ കണ്ടിരുന്നു. രമയെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണ്. എന്തുകൊണ്ടാണ് രമയെ ആക്ഷേപിക്കുന്നതും വേട്ടയാടുന്നതും? കൊന്നിട്ടും തീരാത്ത പകയാണ് ഇവർക്ക്. ടി.പി.ചന്ദ്രശേഖരനെ 51 തവണ വെട്ടി കൊലപ്പെടുത്തിയിട്ടും അദ്ദേഹത്തിന്റെ മുഖം വികൃതമാക്കിയിട്ടും തീരാത്ത പക അദ്ദേഹത്തിന്റെ ഭാര്യയോടും കാണിക്കുകയാണ്” സതീശൻ പറഞ്ഞു. “രമ സംസാരിക്കുമ്പോൾ ചന്ദ്രശേഖരന്റെ ശബ്ദമാണ് നിയമസഭയിൽ മുഴങ്ങുന്നത്. അത് സർക്കാരിനും സിപിഎമ്മിനും നടുക്കമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് അവരെ വീണ്ടും വേട്ടയാടുകയാണ്. ഭീഷണിപ്പെടുത്തുകയാണ്. അവരെ ഇല്ലാതാക്കുമെന്ന് പറയുകയാണ്. അതിന്റെയൊന്നും മുന്നിൽ രമയോ കേരളത്തിലെ യുഡിഎഫോ തലകുനിക്കുന്ന പ്രശ്നമില്ല. ഞാൻ പറഞ്ഞിട്ടുണ്ടല്ലോ, നാലു ചുറ്റും കാവൽനിന്ന് ഞങ്ങൾ അവരെ സംരക്ഷിക്കും” സതീശൻ കൂട്ടിച്ചേർത്തു.
കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വരെ അപേക്ഷിക്കാം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാത്തതിനാൽ പ്രവേശന സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇന്ന് ഉച്ചയോടെയാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി സമയപരിധി ഇന്ന് വരെ നീട്ടിയത്. സിബിഎസ്ഇ വിദ്യാർത്ഥികൾക്കുള്ള സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.
തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ‘ഓപ്പറേഷൻ ട്രൂഹൗസ്’ എന്ന പേരിൽ എല്ലാ കോർപ്പറേഷൻ ഓഫീസുകളിലും 53 മുനിസിപ്പാലിറ്റികളിലും പരിശോധന നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മുനിസിപ്പാലിറ്റികളിൽ വ്യാജ കെട്ടിട നമ്പർ നൽകി വൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താൽക്കാലിക ജീവനക്കാരിൽ അന്വേഷണം അവസാനിക്കുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള തട്ടിപ്പുകളും വിജിലൻസ് പരിശോധിക്കും.
കാസർഗോഡ്: കാസർഗോഡ് വലിയപറമ്പ് നിവാസികൾ കടൽക്ഷോഭത്തിൽ വലയുകയാണ്. എല്ലാ വർഷവും കടൽക്ഷോഭമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, അപകട സാഹചര്യം കണക്കിലെടുത്ത് തീരപ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളോട് മാറിത്താമസിക്കാൻ ഫിഷറീസ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കടൽ ഏത് നിമിഷവും പ്രക്ഷുബ്ധമായേക്കാം. ഈ വർഷവും അതെ അവസ്ഥ തന്നെ. ഉദിനൂർ മേഖലയിലാണ് കടൽക്ഷോഭം രൂക്ഷമായിട്ടുള്ളത്. തിരമാലകൾപല വീടുകളിലേക്കും ഇരച്ചുകയറാൻ വരെ തുടങ്ങിയിട്ടുണ്ട്. കടൽത്തീരത്തെ തെങ്ങുകളും കാറ്റാടിമരങ്ങളും നിലംപൊത്തി. അപകടം ഒഴിവാക്കാൻ തീരത്തുള്ള കുടുംബങ്ങളോട് മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകിയെങ്കിലും ആകെയുള്ള വീട് ഉപേക്ഷിക്കാൻ ആരും തയ്യാറല്ല. കന്നുവീട് , തയ്യില്‍ സൗത്ത്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും കടൽക്ഷോഭമുണ്ട്. കടൽക്ഷോഭത്തെ നേരിടാനായുള്ള ജിയോ ട്യൂബ്, പുലിമുട്ട് തുടങ്ങിയ പദ്ധതികൾ എല്ലാം ജനപ്രതിനിധികളുടെ വാക്കുകളിൽ ഒതുങ്ങിയിരിക്കുകയാണ്. ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് പോകാനാണ് നാട്ടുകാരുടെ തീരുമാനം.