Author: News Desk

ചാലക്കുടി: ചാലക്കുടി അർബൻ സഹകരണ ബാങ്ക് ബിവറേജസ് കോർപ്പറേഷനെയും വഞ്ചിച്ചു. ആറ് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിൽ നിന്നുള്ള മൂന്നരക്കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഒരു കരാറുമില്ലാതെ കത്തിടപാടുകളുടെ അടിസ്ഥാനത്തിലാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ പിരിവ് സ്വീകരിക്കാൻ സഹകരണ സംഘത്തിന് അനുമതി ലഭിച്ചത്. കൊടകര, കോടാലി, മാള, അങ്കമാലി, ആമ്പല്ലൂർ, ചാലക്കുടി എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലെ പ്രതിദിന കളക്ഷൻ ചാലയിലെ ബിവറേജസ് കോർപ്പറേഷന്‍റെ അക്കൗണ്ടിലേക്ക് പ്രതിഫലമില്ലാതെ അയയ്ക്കാനായിരുന്നു ധാരണ. ഇതിനായി ചാലക്കുടി അർബൻ ബാങ്കിൽ ഓരോ റീട്ടെയിൽ ഷോപ്പും കറന്‍റ് അക്കൗണ്ടുകൾ തുറന്നു. എന്നാൽ 2005 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പണം ബെവ്കോയുടെ അക്കൗണ്ടിൽ എത്തിയില്ല. പിരിവ് നിക്ഷേപിച്ച പേ ഓർഡറിന്‍റെ പകർപ്പ് കാണിച്ചാൽ മാത്രമേ അടുത്ത ദിവസം പണം സഹകരണ ബാങ്കിലേക്ക് നൽകൂ. ഈ കരാറാണ് സഹകരണ ബാങ്ക് ലംഘിച്ചത്. വ്യാജരേഖ ചമച്ച് റീട്ടെയിൽ ഷോപ്പിൽ കാണിച്ചാണ് മൂന്നരക്കോടി രൂപ തട്ടിയെടുത്തത്. ബാങ്ക് പ്രസിഡന്‍റ് പി.പി.പോളും സംഘവും…

Read More

ചാവക്കാട്: രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ പിടിയിൽ. ഗൈനക്കോളജി വിഭാഗത്തിലെ ഡോ പ്രദീപ് വർഗീസ് കോശി, അനസ്തേഷ്യ വിഭാഗത്തിലെ വീണ വർഗീസ് എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് സ്വദേശിനിയായ യുവതിയാണ് ശസ്ത്രക്രിയയ്ക്ക് പണം ആവശ്യപ്പെട്ടെന്ന് വിജിലൻസിനെ അറിയിച്ചത്. തുടർന്ന് വിജിലൻസ് നല്കിയ പണം രോഗി ഡോക്ടർക്ക് നല്കി. താലൂക്ക് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് പണം കൈമാറിയത്. ഈ സമയം വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. രണ്ട് ഡോക്ടർമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോ.പ്രദീപ് 3,000 രൂപയും ഡോ.വീണ 2,000 രൂപയുമാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.

Read More

ജിദ്ദ: എല്ലാ വർഷവും മാർച്ച് 11 സൗദി അറേബ്യയിൽ പതാക ദിനമായി ആഘോഷിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് രാജകീയ ഉത്തരവിലൂടെ ഇക്കാര്യം അറിയിച്ചത്. അബ്ദുൽ അസീസ് രാജാവ് സൗദി പതാക അംഗീകരിച്ച ദിവസമെന്ന നിലക്കാണ് ഈ ദിവസം പതാകദിനമായി ആചരിക്കുന്നത്. ഹിജ്റ 1139 ൽ സൗദി സ്ഥാപിതമായത് മുതൽ രാജ്യത്തിന്‍റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തിൽ നിന്നാണ് ഇത്തരമൊരു ദിനം സമർപ്പിക്കുന്നത്. സമാധാനത്തിന്‍റെയും ഇസ്ലാമിന്‍റെയും സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യം സ്ഥാപിതമായത്. ഏകദൈവ വിശ്വാസം, നീതി, അധികാരം, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അർത്ഥങ്ങളുടെ പ്രതീകമാണ് രാജ്യത്തിന്‍റെ പതാക. മൂന്ന് നൂറ്റാണ്ടുകളായി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി പതാക സാക്ഷ്യം വഹിച്ചു. രാജ്യത്തെ പൗരൻമാർ അഭിമാനത്തോടെ ഉയർത്തുന്ന ഈ പതാക രാജ്യത്തിന്‍റെയും അതിന്‍റെ ശക്തിയുടെയും പരമാധികാരത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രകടനമാണ് എന്നും വിജ്ഞാപനത്തിൽ പറയുന്നു.

Read More

തിരുവനന്തപുരം: സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശം. സിസ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് സിസയെ മാറ്റിയത്. പകരം നിയമനം നൽകിയില്ലായിരുന്നു. കെ.ടി.യു വി.സി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ് രാജശ്രീയെയാണ് സിസ തോമസിന് പകരമായി നിയമിച്ചത്. ടെക്നിക്കൽ ഡിപ്പാർട്ട്മെന്‍റിൽ സീനിയർ ജോയിന്‍റ് ഡയറക്ടറായിരിക്കുമ്പോഴാണ് സിസ തോമസിനെ കെടിയു വൈസ് ചാൻസലറായി ഗവർണർ നിയമിച്ചത്. നിലവിൽ വിസി സ്ഥാനത്ത് തുടരുന്നതിന് സിസയ്ക്ക് തടസ്സമില്ലെങ്കിലും, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സിസ തോമസിന്‍റെ പുതിയ നിയമനം തിരുവനന്തപുരം ജില്ലയ്ക്ക് പുറത്താണെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ ഉയരാൻ സാധ്യതയുണ്ട്.

Read More

ന്യൂഡൽഹി: പരീക്ഷാ സമയത്തെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സൗജന്യ കൗൺസിലിങ് സംവിധാനമൊരുക്കി വിദ്യാഭ്യാസ മന്ത്രാലയം. ആത്മനിർഭർ ഭാരത് അഭിയാന് കീഴിലാണ് ‘മനോദർപ്പൺ’ എന്ന പേരിൽ ഇ-കൗൺസിലിങ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുക. വാർഷിക പരീക്ഷാ സമയത്ത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണയും വൈകാരിക സുസ്ഥിരതയും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് -19 മഹാമാരിക്ക് ശേഷം വിദ്യാർത്ഥികളുടെ മാനസികവും വൈകാരികവുമായ അവസ്ഥയിലുണ്ടായ മാറ്റം പരിഗണിച്ച് 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ കണക്കിലെടുത്താണ് മനോദർപ്പൺ സേവനങ്ങൾ ആരംഭിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. മാനസിക-സാമൂഹിക ആശങ്കകളെ അഭിസംബോധന ചെയ്ത് വിദ്യാർത്ഥികളുടെ കഴിവുകൾ, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നതാണ് ലക്ഷ്യം. അതേസമയം വിദ്യാർത്ഥികളെ സഹായിക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും മാർഗനിർദേശങ്ങൾ ലഭ്യമാക്കും. സ്കൂൾ, യൂണിവേഴ്സിറ്റി തലങ്ങളിലെ കൗൺസിലർമാരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഓൺലൈൻ ഡയറക്ടറിയും ഡാറ്റാബേസും manodarpan.education.gov.in/ ലഭ്യമാണ്. മാനസികാരോഗ്യ സഹായം തേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവ നേരിട്ട്…

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വീട്ടമ്മയെ ശുചിമുറിയിൽ പൂട്ടിയിട്ട് മോഷണം. വീട്ടമ്മയെ വായിൽ തുണി തിരുകി പൂട്ടിയിടുകയായിരുന്നു. 20 പവൻ സ്വർണവും 20,000 രൂപയും കവർന്നു. രാവിലെ 11 മണിയോടെ മോഹനൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. മോഹനന്‍റെ അകന്ന ബന്ധുവായ പത്മിനിയാണ് വീട്ടിലുണ്ടായിരുന്നത്. വായിൽ തുണി തിരുകി പത്മിനിയെ ബലം പ്രയോഗിച്ച് ശുചിമുറിയിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിന് ശേഷമാണ് മോഷണം നടത്തിയത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Read More

കൊച്ചി: ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും എതിർകക്ഷികളാക്കി കേരള ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം 20 ആയി കുറച്ചതിനെതിരെയാണ് ഹർജി നൽകിയത്. ഹൈക്കോടതി അഭിഭാഷകൻ യശ്വന്ത് ഷേണായിയാണ് ഹർജി സമർപ്പിച്ചത്. ജഡ്ജിമാർ പരിഗണിക്കേണ്ട ഹർജികളുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡം വേണമെന്നാണ് ആവശ്യം. ജഡ്ജിമാരുടെ പരിഗണനാ വിഷയം തീരുമാനിക്കുമ്പോൾ ചീഫ് ജസ്റ്റിസിന് തുല്യത ലംഘിക്കാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു. ഓരോ ബെഞ്ചും കുറഞ്ഞത് 50 ഹർജികളെങ്കിലും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ജസ്റ്റിസ് ഷാജി പി ചാലിയുടെ ബെഞ്ച് ഹർജി അടുത്ത ദിവസം പരിഗണിക്കുന്നതിനായി മാറ്റി. കേസിൽ അഭിഭാഷകനെ നിയമിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദേശവും നൽകി.

Read More

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ. എൽദോസ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 20നാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് എന്നിങ്ങനെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെയാണ് എൽദോസ് റായ്പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഈ യാത്രയ്ക്കായി കോടതിയിൽ മുൻകൂർ അപേക്ഷ നൽകിയിട്ടില്ലായിരുന്നു. ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിക്ക് മുമ്പാകെ സമർപ്പിച്ചത്. ശാരീരികമായി ഉപദ്രവിച്ചെന്ന് കാണിച്ച് പേട്ട നിവാസിനിയായ യുവതിയാണ് എൽദോസിനെതിരെ പരാതി നൽകിയത്.