- മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം
- പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡു ജാഫറലി പാലക്കോടിന് നൽകി
- അന്‍വറിന്റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ: അടൂര്‍ പ്രകാശ്
- യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന് രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
- അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
- തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
- ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :
Author: News Desk
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാറിന്‍റെ വാതിലിന്‍റെ വശങ്ങളിൽ ഇരുന്ന് അരയ്ക്ക് മുകളിലേക്കുള്ള ശരീരഭാഗങ്ങൾ പുറത്തേക്കിട്ട് യുവാക്കൾ നടത്തിയ അപകടകരമായ യാത്രയിൽ നടപടി . ബുധനാഴ്ച രാത്രിയാണ് മലപ്പുറം മുണ്ടാർപറമ്പിലെ ഒരു കോളേജിലെ ബിരുദ വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ ചുരം വഴി യാത്ര ചെയ്തത്. കാറിലുണ്ടായിരുന്ന മലപ്പുറത്ത് നിന്നുള്ള അഞ്ചംഗ സംഘത്തിലെ മൂന്നുപേർ ഗ്ലാസുകൾ താഴ്ത്തി വശത്തെ വാതിലിലിരുന്ന് ആരവം മുഴക്കി. കാറിന് പിന്നിലെ യാത്രക്കാർ പകർത്തിയ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പരാതിയായി രംഗത്തെത്തുകയും ചെയ്തതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. അപകടകരമായി സഞ്ചരിച്ച ഇന്നോവ കാർ കണ്ടെത്തി ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന ഏറനാട് തൊട്ടിലങ്ങാടി സ്വദേശി ആദിലിന്‍റെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യും. കോഴിക്കോട് എൻഫോഴ്സ്മെന്‍റ് ആർടിഒ ഷൈനി മാത്യു, എംവിഐ പി ജി സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്.
ന്യൂഡൽഹി: അർബുദത്തിനും ഗുരുതരമായ വൃക്കരോഗങ്ങൾക്കുമുള്ള അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാൻ ആരോഗ്യ മന്ത്രാലയം ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ യോഗം വിളിച്ചു. ജൂലൈ 26ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. രോഗികൾ സാധാരണയായി ദീർഘകാലത്തേക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിൽപ്പനയിലൂടെ ഇടനിലക്കാർ കൊയ്യുന്ന ലാഭം തടയുകയാണ് ലക്ഷ്യം. ഫാർമസ്യൂട്ടിക്കൽസ് വകുപ്പും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസ് കണ്ട്രോൾ അതോറിറ്റിയും (എൻപിപിഎ) സംയുക്തമായാണ് അന്തിമ നിർദേശങ്ങൾക്ക് രൂപം നൽകുക. മൊത്തക്കച്ചവടക്കാർ, വിതരണക്കാർ, ചില്ലറ വിൽപ്പനക്കാർ എന്നിവർ ഈടാക്കുന്ന ലാഭം ഘട്ടം ഘട്ടമായി നിയന്ത്രിക്കും. ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 355ലധികം മരുന്നുകളുടെ വില സർക്കാർ നേരിട്ട് നിയന്ത്രിക്കുന്നു. ഇതിൽ ഉൾപ്പെടാത്ത മരുന്നുകളുടെ വില നിലവാരത്തിൽ മാറ്റമുണ്ടാകും. പരീക്ഷണാടിസ്ഥാനത്തിൽ എൻപിപിഎ 41 കാൻസർ മരുന്നുകളുടെ വില 30 ശതമാനം വരെ വർദ്ധിപ്പിച്ചു. 2019 ഫെബ്രുവരിയിൽ ഇത് പരിമിതപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിൽ പോലീസ് ഇരട്ടനീതി തുടരുന്നുവെന്ന് പരാതി. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ വധശ്രമം, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടും വിമാനയാത്രാ നിരോധനം ഉണ്ടായിട്ടും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. പകരം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ എന്നിവരോട് വീണ്ടും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. ഈ മാസം 26, 27 തീയതികളിൽ വലിയതുറ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പോലീസ് ഇ-മെയിൽ വഴി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നിട്ടും അത് പരിഗണിക്കാതെയാണ് പോലീസ് നോട്ടീസ് അയച്ചത്. ഫർസീൻ മജീദിനോട് 26നും നവീനോട് 27നും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യവ്യവസ്ഥ നിലനിൽക്കുന്നതിനാൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഹാജരാകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കോടതി നിർദേശ പ്രകാരമാണ് ഇ.പി ജയരാജനെതിരെ കേസെടുത്തത്.
എറണാകുളം: താൻ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്തിണ് മാധ്യമം പത്രത്തിനെതിരെ വാട്സ് ആപ്പ് സന്ദേശം അയച്ചെന്ന ജലീലിന്‍റെ വാദം തെറ്റാണെന്ന് സ്വപ്ന സുരേഷ് . സ്പേസ് പാർക്കിലെ ജീവനക്കാരിയായിരിക്കെയാണ് കത്ത് വാട്സ്ആപ്പിൽ അയച്ചത്. പത്രം എങ്ങനെയെങ്കിലും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം തന്നെ വിളിക്കാറുണ്ടായിരുന്നെന്നും സ്വപ്ന ആരോപിച്ചു. ജലീൽ ചാറ്റ് ചെയ്യുമ്പോൾ ഞാൻ കോൺസൽ പി.എ ആയിരുന്നില്ല. 2020 ജൂൺ 25 നാണ് വാട്സാപ്പിൽ കത്തയച്ചത്. സെപ്റ്റംബറിൽ ജോലി ഉപേക്ഷിച്ചെന്നും സ്വപ്ന പറഞ്ഞു. യു.എ.ഇ അധികൃതർക്ക് കത്തെഴുതിയ ശേഷം യു.എ.ഇ കോൺസൽ ജനറലിനെയും തന്നെയും പലതവണ ഫോണിൽ വിളിച്ച് പത്രത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്ത് കേസ് വന്നതോടെ ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം അവസാനിച്ചുവെന്നും സ്വപ്ന പറഞ്ഞു. മാധ്യമം പൂട്ടിക്കണമെന്നോ നിരോധിക്കണമെന്നോ താൻ പറഞ്ഞില്ലെന്ന ജലീലിന്‍റെ വാദവും സ്വപ്ന തള്ളി. ഗൾഫിലെ മലയാളികളുടെ മരണവാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ പേരിൽ മാധ്യമം പത്രത്തിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്താനായിരുന്നു ജലീലിന്‍റെ ശ്രമം. ജലീൽ രാജ്യദ്രോഹക്കുറ്റം…
ന്യൂഡല്‍ഹി: മംഗളവനത്തിന് സമീപം ഹൈക്കോടതിയുടെ പാർക്കിംഗിനായുള്ള സ്ഥലം സംസ്ഥാന സർക്കാരിന് പാട്ടത്തിന് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രവും റെയിൽവേ ബോർഡും സുപ്രീം കോടതിയെ സമീപിച്ചു. ബഫർ സോൺ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കിയാൽ ഹൈക്കോടതിക്ക് സമീപം ഒരു നിർമ്മാണവും സാധ്യമല്ലെന്ന വിവാദത്തിനിടയിലാണ് കേന്ദ്രത്തിന്‍റെ ഹർജി. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എറണാകുളം വില്ലേജിലെ കണയന്നൂർ താലൂക്കിലെ 466.2 ചതുരശ്ര മീറ്റർ സ്ഥലം പാർക്കിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാരിന് കൈമാറാൻ 2019ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മംഗള വനത്തിലേക്ക് നയിക്കുന്ന സലിം അലി റോഡിന് സമീപമുള്ള ഭൂമി 35 വർഷത്തെ പാട്ടത്തിന് സംസ്ഥാന സർക്കാരിന് നൽകാനാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലധികം രൂപ വാടകയിനത്തില്‍ റെയിൽവേയ്ക്ക് കൈമാറണമെന്ന് ജില്ലാ കളക്ടർ ശുപാർശ ചെയ്തിരുന്നു. എന്നാൽ കൈമാറാൻ ഉദ്ദേശിക്കുന്ന ഭൂമിയോട് ചേർന്നുള്ള കൊച്ചി കോർപ്പറേഷന്‍റെ ഭൂമിയും തങ്ങളുടേതാണെന്ന…
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും കോഴിക്കോട്ടെ കെ പി സി സി ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ. ചെയ്യേണ്ടതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മാറി നിൽക്കുന്ന കാര്യം അറിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ സുധാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഇരുവരും മാറിനിൽക്കുന്നതെന്നാണ് സൂചന. അതേസമയം കെ.പി.സി.സി ചിന്തൻ ശിബിരം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സംഘടനാ പരിഷ്കാരങ്ങൾ ഉൾപ്പെടെ അഞ്ച് റിപ്പോർട്ടുകളിൽ ഇന്നും നാളെയും നടക്കുന്ന ചിന്തൻ ശിബിരത്തിൽ വിശദമായ ചർച്ച നടന്നേക്കും.
കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. കുറ്റാരോപിതനായ നടൻ ദിലീപിന്‍റെ അഭിഭാഷകർക്കെതിരെ അന്വേഷണം നടക്കുന്നതായി അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു. ഹാക്കർ സായ് ശങ്കറിന്‍റെ മൊഴിയും ദിലീപിന്‍റെ അഭിഭാഷകരുടെ മുംബൈയിലേക്കുള്ള യാത്രയും അന്വേഷണ പരിധിയിൽ വരും. ദിലീപിന്‍റെയും കൂട്ടാളികളുടെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ മുംബൈയിലെ സ്വകാര്യ ലാബിൽ ദിലീപിന്‍റെ അഭിഭാഷകർ നശിപ്പിച്ചിരുന്നു. കേസിലെ നിർണായക തെളിവുകൾ അഭിഭാഷകർ നശിപ്പിച്ചിരിക്കാമെന്നും വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് പറയുന്നു. 102 പുതിയ സാക്ഷികൾ ഉൾപ്പെടെ 1500 പേജുള്ള അനുബന്ധ കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം പൗലോസ് ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. ദിലീപ് ലൈംഗിക പീഡന ദൃശ്യങ്ങൾ ചോർത്തിയെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ഇത് ഉൾപ്പെടെ നിരവധി തെളിവുകൾ ദിലീപ് മറച്ചുവച്ചുവെന്നും അത് പോലീസിന് വീണ്ടെടുക്കാൻ കഴിയാതെ പോയെന്നും ആരോപിക്കുന്ന കുറ്റപത്രത്തിൽ ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്.
ഉദ്ധവ്-ഷിന്ദേ വിഭാഗങ്ങളോട് ഭൂരിപക്ഷം തെളിയിക്കുന്ന രേഖ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്
മുംബൈ: ശിവസേനയിലെ ഉദ്ധവ് താക്കറെ, ഷിൻഡെ വിഭാഗങ്ങളോട് ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഓഗസ്റ്റ് എട്ടിന് മുമ്പ് രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം വിഷയം ഭരണഘടനാ സ്ഥാപനം പരിശോധിക്കും. പാർട്ടിയിലെ തർക്കം എന്താണെന്നും ബി.ജെ.പിയുടെ പിന്തുണയോടെ ഏക്നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ചതിനെക്കുറിച്ചും വിശദീകരിക്കുന്ന രേഖാമൂലമുള്ള രേഖകൾ ഹാജരാക്കാനും ഇരു വിഭാഗങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആകെയുള്ള 55 എം.എൽ.എമാരിൽ 40 പേരുടെ പിന്തുണയും 18 എം.പിമാരിൽ 12 പേരുടെ പിന്തുണയും തനിക്കുണ്ടെന്ന് ഷിൻഡെ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ പറയുന്നു. “ശിവസേനയിൽ രണ്ട് ഗ്രൂപ്പുകളുണ്ടെന്നത് സത്യമാണ്. ഒരു സംഘത്തെ ഷിൻഡെയും മറ്റൊരു സംഘത്തെ ഉദ്ധവ് താക്കറെയുമാണ് നയിക്കുന്നത്. തങ്ങളാണ് യഥാർത്ഥ ശിവസേനയെന്ന് ഇരുവരും അവകാശപ്പെടുന്നു. അവരുടെ നേതാക്കൾ ആരോപണ വിധേയരാണ്” തിരഞ്ഞെടുപ്പ് കമ്മീഷൻ ഇരു ഗ്രൂപ്പുകൾക്കും അയച്ച കത്തിൽ പറഞ്ഞു.
ആലപ്പുഴ: ഇനി അമേരിക്കൻ പ്രസിഡന്‍റിന് പോലും നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാം. അതിനുള്ള സംവിധാനമാണ് ഇത്തവണ വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റിൽ ഒരുക്കുന്നത്. മുഹമ്മ ചിറയിൽ ഋഷികേശ് ആണ് ഇത് ഒരുക്കിയത്. നേരത്തെ, വള്ളംകളിയിലെ സ്റ്റാർട്ടിംഗ് സിസ്റ്റം ആധുനികവത്കരിച്ചത് ഋഷികേശ് ആയിരുന്നു. ഇത്തവണയും, ഒരു സ്റ്റാർട്ടിംഗ് സിസ്റ്റം സ്ഥാപിക്കാനുള്ള നിർദ്ദേശം ലഭിച്ചതോടെ, അത് കൂടുതൽ മെച്ചപ്പെടുത്തുകയാണ്. ഇതോടെ ലോകത്തെവിടെയിരുന്നും ബട്ടണമർത്തിയാൽ, ഉപഗ്രഹ മൊബൈൽഫോൺ സംവിധാനത്തിലൂടെ ഇവിടെ സ്റ്റാർട്ടിങ്ങിനുള്ള വെടിപൊട്ടും. ദൂരെത്തുള്ളയാളുടെ ഫോണും സ്റ്റാർട്ടിങ് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണും തമ്മിൽ വീഡിയോ കോൾ വഴി ബന്ധപ്പെടുത്തിയാണ് ഇത് നിർവഹിക്കുന്നത്. ദൂരെത്തുള്ളയാൾ തന്റെ ഫോണിലെ ബട്ടണിൽ അമർത്തുമ്പോൾ ബീപ് എന്ന ശബ്ദത്തോടെ റിസീവർ ഫോൺ പ്രവർത്തിച്ച് വെടിപൊട്ടുകയാണ് ചെയുക.
തിരുവവന്തപുരം: ഇടപാടുകാരുടെ നാട്ടില്‍ അവരുമായി സംവദിക്കാന്‍ വില്ലേജ് കണക്ട് ആരംഭിച്ച് എസ്ബിഐ. സംസ്ഥാനത്തെ 29 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇതിനകം ആരംഭിച്ച പദ്ധതി 23ന് സമാപിക്കും. ബാങ്കിന്‍റെ ഉപഭോക്താക്കളെ ആദരിക്കൽ, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയാണ് ഉണ്ടാകുക. പണമടപാടിനൊപ്പം ഹൃദയമിടപാടകൂടി-എന്ന ആശയം പ്രവര്‍ത്തികമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കിട്ട രമണബായി റെഡ്ഡിയാണ് നേതൃത്വം നൽകിയത്. വി സീതാരാമൻ, ശിവദാസ് ടി, ശേഷു ബാബു പല്ലെ എന്നിവർ വിവിധ മേഖലകളിൽ പരിപാടികൾക്ക് നേതൃത്വം നൽകും. എല്ലാ മേഖലകളിലെയും എസ്ബിഐ ജീവനക്കാരും പങ്കെടുക്കും.