- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
കാസർകോട്-തിരുവനന്തപുരം സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി സിൽവർലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ ലൈവ് വീണ്ടും. ജൂലൈ 26ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഓൺലൈൻ ജനസമക്ഷം നടത്തുന്നത്. കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിൽവർലൈൻ 2.0 ചോദ്യോത്തര സെഷനിൽ ആളുകൾക്ക് യൂട്യൂബ്, ഫേസ്ബുക്ക് പേജിൽ തത്സമയം പങ്കെടുക്കാം. ഇ-മെയിലിലൂടെയും വെബ് സൈറ്റിലൂടെയും ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. യൂട്യൂബ്, ഫെയ്സ്ബുക്ക് പേജിലെ കമന്‍റുകളായും ചോദ്യങ്ങൾ ചോദിക്കാം. പി. ജയകുമാർ ഐ.ആർ.എസ്.ഇ എക്സിക്യൂട്ടീവ് ഡയറക്ടർ, കെ-റെയിൽ (റിട്ട. ചീഫ് എൻജിനീയർ/കൺസ്ട്രക്ഷൻ സതേൺ റെയിൽവേ, ജിഎം/ഡിഎംആർസി), എസ്. വിജയകുമാരൻ ഐ.ആർ.എസ്.ഇ അഡ്വൈസർ, കെ-റെയിൽ (റിട്ട. ഡിആർഎം, സിഎഒ, എജിഎം സതേൺ റെയിൽവേ, പിഡി/ഡിഎംആർസി), പ്രശാന്ത് സുബ്രഹ്മണ്യൻ (സെക്ഷൻ എഞ്ചിനീയർ) എന്നിവരാണ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്.
തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിൽ സിപിഎമ്മിനെ സംശയിച്ച് സിപിഐയും. സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പൊലീസിന്‍റെ ഒത്താശയോടെയാണ് ഈ നീക്കമെന്ന വിമർശനമാണ് ഉയർന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സി.പി.എം ബന്ദിയാക്കിയെന്ന വിമർശനവും ഉയർന്നിരുന്നു. ജില്ലാ സെക്രട്ടറി അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച നടക്കും. മാങ്കോട് രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിയായി തുടരും. പ്രതിപക്ഷത്തിന്‍റെ ആരോപണം സി.പി.ഐ പ്രതിനിധിയും ഏറ്റെടുത്തു. എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിൽ സിപിഎം സംശയത്തിന്‍റെ നിഴലിലാണ്. സർക്കാരിനെതിരായ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായി ഇതിനെ കരുതേണ്ടി വരും. പൊലീസും ഇതിന് കൂട്ടുനിന്നു എന്നുൾപ്പടെ വിമർശനമുയർന്നിരുന്നു. വെളിയം ഭാർഗവന്‍റെയും സി.കെ.ചന്ദ്രപ്പന്‍റെയും രീതികൾ ചൂണ്ടിക്കാണിച്ചാണ് ജില്ലാ സമ്മേളനത്തിൽ കാനം രാജേന്ദ്രനെ പ്രതിനിധികൾ കടന്നാക്രമിച്ചത്. കാനത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. ചർച്ചയിൽ പങ്കെടുത്ത മിക്ക മണ്ഡലം കമ്മിറ്റികളും സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോട് വിധേയമായി പെരുമാറുന്നുവെന്നായിരുന്നു കാനത്തിനെതിരായ പ്രധാന ആരോപണം. സംസ്ഥാന സെക്രട്ടറി ബന്ധനസ്ഥനാണ്. സർക്കാരിന്റെ തെറ്റായ നയങ്ങളെ…
മുംബൈ: രാഷ്ട്രീയ സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം അധികാരത്തിലെത്തിയ ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് ദു:ഖത്തോടെയെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ. ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കിയ ശേഷം ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് കഠിന ഹൃദയത്തോടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതോടെ ബി.ജെ.പിയും ഷിൻഡെയും തമ്മിൽ വിള്ളൽ ഉണ്ടോ എന്ന ചർച്ചയും സജീവമാണ്.
ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ പെട്ടെന്ന് വർദ്ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയതായി അധികൃതർ പറഞ്ഞു.ജനുവരി ഒന്നിനും ജൂൺ 17നും ഇടയിൽ 388 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ, കഴിഞ്ഞ ഒരു മാസത്തിനിടെ രോഗബാധിതരുടെ എണ്ണം 740 ആയി ഉയർന്നു.
പഞ്ചാബ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ ഔദ്യോഗിക വസതിക്ക് 10,000 രൂപ പിഴ ചുമത്തി. മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ നടപടി സ്വീകരിച്ചത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ബറ്റാലിയനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഹർജിന്ദർ സിങ്ങിന്‍റെ പേരിലാണ് ചലാൻ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലെ ഏഴാം നമ്പർ വീടിന് പിന്നിലെ ജീവനക്കാർ മാലിന്യം തള്ളുന്നത് സംബന്ധിച്ച് കുറച്ച് കാലമായി പ്രദേശവാസികളിൽ നിന്ന് പരാതികൾ ലഭിക്കുന്നുണ്ടെന്ന് പ്രാദേശിക ബിജെപി കൗൺസിലർ മഹേഷീന്ദർ സിംഗ് സിദ്ദു പറഞ്ഞു. വീടിൻ പുറത്ത് മാലിന്യം വലിച്ചെറിയരുതെന്ന് മുനിസിപ്പൽ ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും നിർത്തിയില്ലെന്നും അതിനാൽ ചലാൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 44, 45, 6, 7 നമ്പറുകളിലുള്ള വീടുകൾ മുഖ്യമന്ത്രിയുടെ വസതിയുടെ ഭാഗമാണെന്നും ബിജെപി കൗൺസിലർ കൂട്ടിച്ചേർത്തു.
‘ലീഗിനെതിരെ ഉയർന്നുവന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി പോറ്റി വളർത്തി’: എം.കെ മുനീർ
കോഴിക്കോട്: വർഗീയ തീവ്രവാദ പ്രസ്ഥാനങ്ങളെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് കേരളത്തിൽ സി.പി.എം എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീർ എം.എൽ.എ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ രാഷ്ട്രീയ പാഠശാലയായ സീതി സാഹിബ് അക്കാദമി ഫാക്കൽറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളിൽ, താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി ലീഗിനെതിരെ ഉയർന്നുവന്ന എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടിയാണ് പരിപോഷിപ്പിച്ചത്. വർഗീയ, തീവ്രവാദ സംഘടനകൾ പട്ടാപ്പകൽ പോരാടുമ്പോഴും ഇരുട്ടിൽ പരസ്പരം പാലൂട്ടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എം.സി. വടകര, പി.എ.റഷീദ്, ടി.പി.എം.ബഷീർ, മുഹമ്മദ് ഷാ, ഷരീഫ് സാഗർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് അഷ്റഫ് എടനീർ, സെക്രട്ടറി ടി.പി.എം.ജിഷാൻ, ഷിബു മീരാൻ, എം.പി.നവാസ്, പി.എം.മുസ്തഫ തങ്ങൾ, നിസാർ പാഴേരി, പി.ബിജു തുടങ്ങിയവർ സംസാരിച്ചു.
‘സ്വന്തം ഓഫീസ് കത്തിച്ച് ഇരവാദം കളിക്കാന്‍ ശ്രമിച്ചവർ എന്തും ചെയ്യാൻ മടിക്കില്ല’: കെ. സുധാകരൻ
തിരുവനന്തപുരം: അഭിമാനബോധമുള്ളവര്‍ക്ക് കേരള പോലീസിൽ തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ആഭ്യന്തരമന്ത്രിക്കസേരയിലിരിക്കുന്നയാൾ സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നത് നിരാശാജനകമാണെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്‍റെ പ്രതികരണം. വിമാനക്കമ്പനി യാത്രാവിലക്ക് ഏർപ്പെടുത്തിയതുപോലെ എൽ.ഡി.എഫ് കണ്‍വീനറെ ബാക്കിയുള്ള കാലം പടക്കം വാങ്ങുന്നതിൽ നിന്നും പൊട്ടിക്കുന്നതിൽ നിന്നും വിലക്കാൻ സംസ്ഥാനത്തെ കോടതികൾ തയ്യാറാവണം. കുറഞ്ഞപക്ഷം, സി.പി.ഐ.എം ഓഫീസ് ജീവനക്കാര്‍ക്ക് ജീവഭയമില്ലാതെ അവിടങ്ങളില്‍ പണിയെടുക്കാം. അടുത്തുള്ള നേതാക്കൾക്ക് കുലുങ്ങാതെ പുസ്തകം വായിക്കാനും കഴിയും! സി.പി.ഐ(എം)ൽ പ്രവർത്തിക്കുന്ന എല്ലാവരോടും അൽപം കരുതലോടെ ജീവിക്കുക എന്നതാണ് ഞങ്ങൾക്ക് പറയാനുള്ളത്. സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളുടെ മൂർച്ച വർദ്ധിക്കുമ്പോൾ നിങ്ങളിൽ ആരെയെങ്കിലും രക്തസാക്ഷിയാക്കി ശ്രദ്ധ തിരിക്കാൻ മടിക്കാത്ത രാക്ഷസൻമാരാണ് സിപിഐഎമ്മിന്‍റെ നേതൃത്വത്തിൽ ഉള്ളത്. സ്വന്തം ഓഫീസ് കത്തിച്ച് ഇരവാദം കളിക്കാന്‍ ശ്രമിച്ചവർ എന്തും ചെയ്യാൻ മടിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിൽ കാണാതായ 19 റോഡ് നിർമ്മാണ തൊഴിലാളികളിൽ ഏഴ് പേരെ ഇന്ത്യൻ വ്യോമസേന കണ്ടെത്തി. അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള കുരുംഗ് കുമേയിലെ നിന്നാണ് അസം സ്വദേശികളായ തൊഴിലാളികളെ കാണാതായത്. ദാമിന്‍ സര്‍ക്കിളില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ റോഡ് നിര്‍മാണസൈറ്റില്‍ നിന്ന് കാണാതായ സംഘത്തിലെ ഏഴ് പേരെ വെള്ളിയാഴ്ചയാണ് സേന കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ അഞ്ചിന് ബക്രീദിനായി അസമിലേക്ക് മടങ്ങണമെന്ന ആവശ്യം കരാറുകാരൻ നിരസിച്ചപ്പോൾ മൂന്ന് ഗ്രൂപ്പുകളായി മാറിയ തൊഴിലാളികൾ വിവിധ റൂട്ടുകളിലേക്ക് ഓടിപ്പോയതായി രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. കണ്ടെത്തിയ തൊഴിലാളികൾ ഗുരുതരാവസ്ഥയിലായിരുന്നു. പലർക്കും സംസാരിക്കാനുള്ള കഴിവ് പോലും ഉണ്ടായിരുന്നില്ല. തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്ത് പാർപ്പിച്ചിട്ടുണ്ടെന്നും അവർക്ക് വൈദ്യസഹായം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാണാതായ തൊഴിലാളികളിൽ ഒരാളെ തിങ്കളാഴ്ച ഫുറാക്ക് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കണ്ണൂർ: പാർലമെന്‍റിൽ 33 ശതമാനം വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കാൻ മുന്നോട്ടുവന്നാൽ സി.പി.ഐ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വം എം.പി. എൻ ഇ ബലറാം-പി പി മുകുന്ദൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ചില അപകീർത്തികരമായ പരാമർശങ്ങൾക്ക് നൽകിയ റൂളിംഗ് തന്റെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയാണെന്ന സ്പീക്കർ എം ബി രാജേഷിന്‍റെ നിലപാടിനെ ബിനോയ് വിശ്വം അഭിനന്ദിച്ചു. എം ബി രാജേഷ് സ്വീകരിച്ച നിലപാടിൽ സി പി ഐ നേതാവ് എൻ ഇ ബലറാമിന്റെ സ്വാധീനമുണ്ട്. രാജേഷ് ഇത് അംഗീകരിക്കുമോ എന്നറിയില്ല. ബിനോയ് വിശ്വം പറഞ്ഞു.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ പാർട്ടികളും ഉയരണമെന്ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്‍റിൽ ചർച്ച ചെയ്യാനും വിയോജിക്കാനുമുള്ള അവകാശം വിനിയോഗിക്കുമ്പോൾ എംപിമാർ ഗാന്ധിയൻ തത്വശാസ്ത്രം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയുടെ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ‘പാർലമെന്‍റ് ജനാധിപത്യത്തിന്‍റെ ക്ഷേത്രമാണ്. പ്രസിഡന്‍റായി സേവനമനുഷ്ഠിക്കാൻ എനിക്ക് അവസരം നൽകിയതിന് രാജ്യത്തെ പൗരൻമാർക്ക് ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക് സഭാ സ്പീക്കർ ഓം ബിർള എന്നിവർക്കും ഞാൻ നന്ദി പറയുന്നു. നിയുക്ത പ്രസിഡന്‍റ് ദ്രൗപദി മുർമുവിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അവരുടെ മാർഗനിർദേശം രാജ്യത്തിന് ഗുണം ചെയ്യുമെന്നും കോവിന്ദ് പറഞ്ഞു.