- ബഹ്റൈന്‍ സിവില്‍ ജുഡീഷ്യറിയില്‍ ഫ്യൂച്ചര്‍ ജഡ്ജീസ് പ്രോഗ്രാം ആരംഭിച്ചു
- ബഹ്റൈന്‍ റോയല്‍ വനിതാ സര്‍വകലാശാലയില്‍ കരിയര്‍ ഫോറം സംഘടിപ്പിച്ചു
- അമേരിക്കക്കും ട്രംപിനും ചൈനയുടെ വമ്പൻ തിരിച്ചടി, ഒറ്റയടിക്ക് തീരുവ 84 ശതമാനമാക്കി; വ്യാപാര യുദ്ധം കനക്കുന്നു
- ആശസമരം അവസാനിക്കാത്തതിന് സമരസമിതിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി; ‘ആവശ്യങ്ങൾ നടപ്പാക്കിയിട്ടും സമരം തുടരുന്നു’
- മാസപ്പടി കേസ്: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; ‘കേസിൻ്റെ ലക്ഷ്യം താൻ, പാർട്ടി അത് തിരിച്ചറിഞ്ഞു’
- ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്നാട് സ്വദേശി
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമയുടെ സഹോദരിയെ ചോദ്യം ചെയ്തു, രേഖകൾ ദുരുപയോഗം ചെയ്തെന്ന് സുഹൃത്തായ യുവതി
- നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ട്രിബ്യൂണലിനെ അറിയിച്ചു
Author: News Desk
തിരുവനന്തപുരം: സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ ബ്രാഞ്ച് കമ്മിറ്റികൾക്കെതിരെ രൂക്ഷവിമർശനം. ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻമേൽ ചർച്ചയുണ്ടാകും. രാഷ്ട്രീയ റിപ്പോർട്ടിൻമേൽ ഇന്നലെ നടന്ന ചർച്ചയിൽ സി.പി.ഐ സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചു. പാർട്ടി ഭരിക്കുന്ന കൃഷിവകുപ്പിനും ഭക്ഷ്യവകുപ്പിനുമെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും വിമർശനം ഉന്നയിച്ചു. സി.പി.എം നേതാവ് എം.എം മണി ആനി രാജയെ വിമർശിച്ചപ്പോൾ മൗനം പാലിച്ചത് ശരിയല്ല. അനിരാജയെ പിന്തുണയ്ക്കാത്തത് തെറ്റാണെന്നും വിമർശനമുയർന്നു.
തൃശ്ശൂർ: ചാലക്കുടിയിൽ ഒരു പഴക്കുല ലേലം ചെയ്തത് ഒരു ലക്ഷത്തിന്! ചാലക്കുടി നഗരസഭയുടെ സുവർണ്ണ ജൂബിലി ജീവകാരുണ്യ പദ്ധതിയായ സുവർണ്ണ സ്പർശം പദ്ധതിയിലേക്ക് പണം സമാഹരിക്കാൻ നഗരസഭയിലെ കൗൺസിലർമാരുടേയും ജീവനക്കാരുടേയും സംഘടനയായ സിഎംആർസിയാണ് ലേലം സംഘടിപ്പിച്ചത്. നഗരസഭ ഓഫീസിൽ വച്ചാണ് ഒരു നേന്ത്രപഴക്കുല ഓപ്പൺ ലേലം ചെയ്തത്. 500 രൂപയിൽ നിന്നും ആരംഭിച്ച ലേലത്തിൽ കൗൺസിലർമാരും ജീവനക്കാരും പങ്കാളികളായി. അവസാനം വിളിച്ച മുൻ ചെയർമാൻ വി.ഒ പൈലപ്പന് ലേലം ഉറപ്പിക്കുകയായിരുന്നു. സുവർണ്ണജൂബിലിയോടനുബന്ധിച്ച് 25000 രൂപ വീതം 50 നിർദ്ദന രോഗികൾക്കാണ് സഹായം നൽകുന്നത്.
ന്യൂഡല്‍ഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്സിഇ) ഐസിഎസ്ഇ പന്ത്രണ്ടാം സെമസ്റ്റർ പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം വെള്ളിയാഴ്ച പുറത്തുവന്നതോടെ ഐസിഎസ്ഇ 12-ാം ക്ലാസ് ഫലം വൈകില്ലെന്നാണ് കണക്കുകൂട്ടൽ. രണ്ട് സെമസ്റ്ററുകളുടെയും ഫലം പുറത്തുവിടുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിരുദ പ്രവേശനത്തിനുള്ള പരീക്ഷാഫലത്തിനായി കാത്തിരിക്കുകയാണ് കേരളത്തിലെ വിദ്യാർത്ഥികൾ.
ന്യൂ ഡൽഹി: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമാണിതെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് നീരജ് ചോപ്ര നേടിയത്. ആവേശകരമായ പോരാട്ടത്തിൽ 88.13 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി മെഡൽ നേടിയത്. നിലവിലെ ചാമ്പ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സൺ തന്‍റെ ആദ്യ ശ്രമത്തിൽ 90.46 മീറ്റർ എറിഞ്ഞ് സ്വർണം നിലനിർത്തി. ചോപ്ര തന്‍റെ നാലാമത്തെ ശ്രമത്തിലാണ് വെള്ളി നേടിയത്. 2019ലും പീറ്റേഴ്സൺ സ്വർണം നേടിയിരുന്നു. ആ വർഷം പീറ്റേഴ്സൺ 86.89 മീറ്റർ ദൂരം എറിഞ്ഞാണ് സ്വർണം നേടിയത്.
കല്പറ്റ: കേരളത്തിന്‍റെ ഗോത്ര പൈതൃകത്തെ പരിചയപ്പെടുത്തുന്ന ‘എന്‍ ഊര്’ ഗോത്ര പൈതൃക ഗ്രാമത്തെ പ്രകീർത്തിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. സുന്ദരമായിരിക്കുന്നു, ഇതൊരുക്കിയ കേരള ടൂറിസം വകുപ്പിന് അഭിനന്ദനങ്ങള്‍ . ഈ പുരാതന ഗ്രാമീണ വാസ്തുവിദ്യ അതിശയകരമാണ്. ലാളിത്യം നമ്മെ അത്ഭുതപ്പെടുത്തുമെന്ന് ഇത് ഒരിക്കൽ കൂടി തെളിയിക്കുന്നു എന്ന അടിക്കുറിപ്പോടെ ആനന്ദ് മഹീന്ദ്ര ‘എന്‍ ഊര്’ എന്ന ഹ്രസ്വ വീഡിയോ പങ്കിട്ടത്. ജൂലൈ 19ന് ട്വീറ്റ് ചെയ്ത വീഡിയോ ഇതിനകം 5 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. ഗോത്രജീവിതത്തിന്റെ തനതുകളെ പകര്‍ത്തി പഴയകാല പുല്‍ക്കുടിലുകളും ഗോത്രവിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലയും കരകൗശലവസ്തുക്കള്‍, വനവിഭവങ്ങള്‍, പരമ്പരാഗത കാര്‍ഷികോത്പന്നങ്ങള്‍, ഓപ്പണ്‍തിയേറ്റര്‍, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയും ഇവിടെയുണ്ട്. സഞ്ചാരികളുടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായവർ അനുഭവിക്കുന്ന മാനസിക പീഡനമാണ് ഏറ്റവും ദുരിതപൂര്‍വമായിട്ടുളളതെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇരകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരിച്ചത്. അഭിമുഖീകരിക്കുന്ന കഷ്ടപ്പാടുകൾ പങ്കുവെക്കാൻ പോലും പലപ്പോഴും സാധ്യമാകാതെ വരുന്നു. ശാരീരിക പീഡനങ്ങൾക്കുപുറമെ, സമൂഹത്തിൽ നിന്നുള്ള പരിഹാസവും ചീത്തപ്പേരും അവരെ വേട്ടയാടുന്നു. അതിജീവിത അനുഭവിക്കുന്ന കഷ്ടപ്പാടിന്‍റെ ആഴവും സങ്കീർണ്ണതയും വിവരിക്കാൻ കഴിയില്ല. “എന്നിലെ എല്ലാം നശിപ്പിക്കപ്പെട്ടു എന്ന തോന്നലാണുണ്ടായത്, ഇപ്പോള്‍ അവശേഷിക്കുന്നത് പുറന്തോട് മാത്രമാണ്” ഒരു അതിജീവിത പറഞ്ഞ വാക്കുകളാണിത്. അവരുടെ വിഷാദം അത്രതന്നെയാണ്. ഈ ദുരിതത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നില്ലെങ്കിൽ, ഒരിക്കലും പഴയ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയില്ല. അവർക്ക് ആവശ്യമായ പരിചരണവും പിന്തുണയും അവർക്ക് ലഭിക്കുന്നുണ്ടെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. ഇത് വിവേകത്തോടെയും ബഹുമാനത്തോടെയും പരിഗണിക്കുമെന്നും അവര്‍ പറയുന്നത് വിശ്വാസിക്കുമെന്നുമുള്ള ഉറപ്പ് നൽകണമെന്നും കോടതി പറഞ്ഞു.
ന്യൂഡല്‍ഹി: അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള ലൈസൻസ് പരീക്ഷയായ ‘നെക്സ്റ്റ്’ അഥവാ നാഷണൽ എക്സിറ്റ് ടെസ്റ്റ് 2023 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പ്രഖ്യാപിച്ചു. ഇതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൂർത്തിയായെന്നും ഉടൻ പുറത്തിറക്കുമെന്നും വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി എൻഎംസി പറഞ്ഞു. നെക്സ്റ്റ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് നടത്തുക. ഇതിന് മുമ്പ് മോക്ക് ടെസ്റ്റ് ഉണ്ടാകും. എന്‍.എം.സി. നിയമപ്രകാരം നെക്സ്റ്റ് പരീക്ഷ പാസാകുന്ന അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന-ദേശീയ മെഡിക്കല്‍ രജിസ്റ്ററില്‍ പേരുചേര്‍ത്തശേഷം പ്രാക്ടീസ് ചെയ്യാം. പിജി മെഡിക്കൽ പ്രവേശനത്തിനും വിദേശ മെഡിക്കൽ ഡിഗ്രി എക്സാമിനേഷനും (എഫ്എംജിഇ) ബദലായിരിക്കും നെക്സ്റ്റ്. നെക്സ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ അടുത്ത അധ്യയന വർഷം മുതൽ നീറ്റ്-പിജി പരീക്ഷ ഉണ്ടാകില്ല. എയിംസ് ഉൾപ്പെടെയുള്ള കോളേജുകളിൽ പി.ജി കോഴ്സുകളിൽ നെക്സ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം. നിങ്ങളുടെ റാങ്ക് മെച്ചപ്പെടുത്തുന്നതിന് ഒന്നിലധികം തവണ നെക്സ്റ്റ് എഴുതാം.
കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പങ്കെടുക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. വി.എം. സുധീരനും കെ.സുധാകരനും പങ്കെടുത്തില്ല. ഇരുവരും അസൗകര്യം അറിയിച്ചതായും സുധാകരൻ പറഞ്ഞു. മാറിനിൽക്കുന്നവർ സ്വയം ചിന്തിക്കട്ടെയെന്നും അവർ പങ്കെടുത്തില്ലെങ്കിൽ പാർട്ടി കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണെന്നും അതിനാൽ ഇതൊന്നും കാര്യമാക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. കെ.പി.സി.സി പുനഃസംഘടന ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. എന്നാൽ ഡിസിസി പ്രസിഡന്‍റുമാരെ ഉടൻ മാറ്റില്ല. പ്രവർത്തനത്തിലെ പോരായ്മകൾ വിലയിരുത്തിയ ശേഷം ഡി.സി.സി തലത്തിൽ മറ്റ് മാറ്റങ്ങൾ കൊണ്ടുവരും. വി ടി ബൽറാമിന് ചുമതല നൽകി രണ്ടാഴ്ചയ്ക്കുള്ളിൽ കെ.എസ്.യുവിന്‍റെ പുനഃസംഘടന പൂർത്തിയാക്കാനും തീരുമാനമായി. മുന്നണി വിപുലീകരണവും പരിഗണനയിലാണെന്നും കെ സുധാകരൻ പറഞ്ഞു.
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ എൽ.പി.ജി സബ്സിഡിയിൽ വൻ കുറവ്. സബ്സിഡി 2021 സാമ്പത്തിക വർഷത്തിൽ 11896 കോടി രൂപയിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 242 കോടി രൂപയായി കുറഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ലോക്സഭയിൽ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യയിലും പെട്രോളിയം ഉത്പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ചാണ് നിശ്ചയിക്കുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാമേശ്വർ തെലി പറഞ്ഞു. എൽപിജി സബ്സിഡി 2018ൽ 23,464 കോടി രൂപയിൽ നിന്ന് 2019ൽ 37,209 കോടി രൂപയായി ഉയർന്നു. 2020ൽ സബ്സിഡി തുക 24,172 കോടി രൂപയായിരുന്നു. 2020 ജൂൺ മുതൽ പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവർക്ക് മാത്രമാണ് കേന്ദ്രസർക്കാർ സബ്സിഡി നൽകുന്നത്. ഇതോടെ സർക്കാരിന്റെ സബ്സിഡി ചെലവ് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാർഹിക പാചക വാതകത്തിന്‍റെ വില ഗണ്യമായി വർദ്ധിച്ചു. കഴിഞ്ഞ മാസം സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചിരുന്നു.
കോട്ടയം: ഒരു കോടി ലോട്ടറിയടിച്ചാൽ ജീവിതം രക്ഷപെട്ടെന്നു കരുതുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ ഒരു കോടി സമ്മാനം ലഭിച്ച പാലാ സ്വദേശിനിയായ അന്നമ്മയുടെ കാര്യം അങ്ങനല്ല. അന്നമ്മ അത്ര ഹാപ്പിയല്ല. സർചാർജ് തുകയായ 4 ലക്ഷം അടക്കേണ്ട വിവരം അധികൃതർ അറിയിച്ചില്ലെന്നാണ് അന്നമ്മയുടെ പരാതി.