- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര് സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില് കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്പ്പെടെ 2 പേര് പിടിയില്
Author: News Desk
തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി ഒരു വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’ എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടി ഷെഫിന്‍റെ വേഷത്തിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അനുഷ്ക ഷെട്ടി നായികയാകുന്ന ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ഇതെന്നായിരുന്നു റിപ്പോർട്ടുകൾ . നവീൻ പൊലിഷെട്ടിയാണ് ചിത്രത്തിലെ നായകൻ . യുവി ക്രിയേഷൻസാണ് അനുഷ്ക ഷെട്ടിയുടെ പുതിയ ചിത്രം നിർമ്മിക്കുന്നത്. ‘നിശബ്ദം’ ആയിരുന്നു അനുഷ്ക ഷെട്ടി അവസാനമായി അഭിനയിച്ച ചിത്രം. ഹേമന്ത് മധുകറാണ് ചിത്രം സംവിധാനം ചെയ്തത്. ‘നിശബ്ദം’ എന്ന ചിത്രത്തിൽ സാക്ഷിയായി അഭിനയിച്ച അനുഷ്ക ഷെട്ടി ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിൽ മാറ്റമുണ്ടാകുമെന്ന് സൂചന നൽകി കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസ് പിടിവാശി ഉപേക്ഷിക്കുമെന്ന സൂചനയാണ് ഖാർഗെ നല്കിയത്. റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ് പാർട്ടി നിലപാടിൽ മാറ്റം വരുത്തിയതെന്നാണ് വിവരം. “സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികളും വിഘടനവാദ ശക്തികൾക്കെതിരെ ഒന്നിക്കണം. ആര് നയിക്കുമെന്നോ ആരാണ് പ്രധാനമന്ത്രിയാകുകയെന്നോ ഞാൻ പറഞ്ഞിട്ടില്ല. ചോദ്യം അതല്ല. ഐക്യത്തോടെ പോരാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതാണ് ഞങ്ങളുടെ ആഗ്രഹം,” ഖാർഗെ പറഞ്ഞു. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് ചെന്നൈയിൽ നടന്ന പരിപാടിയിലാണ് ഖാർഗെ പ്രസ്താവന നടത്തിയത്. റായ്പൂർ പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിന് കോൺഗ്രസ് വളരെയധികം പ്രാധാന്യം നൽകിയിരുന്നു. തമിഴ്നാട്ടിലെ കോൺഗ്രസ്-ഡിഎംകെ സഖ്യം 2004 ലും 2009 ലും ലോക്സഭാ വിജയങ്ങളും 2006 ലും 2021 ലും നിയമസഭാ വിജയങ്ങളും നേടിയിരുന്നു. ഈ സഖ്യം…
ജോജു ജോർജ് തന്റെ കരിയറിലെ ആദ്യ ഡബിൾ റോളിൽ എത്തിയ ‘ഇരട്ട’ മാർച്ച് മൂന്നിന് നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസ് ചെയ്യും. ‘നായാട്ട്’ എന്ന ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ ഒരു ശരാശരി വിജയം കരസ്ഥമാക്കിയിരുന്നു. ഇരട്ട സഹോദരൻമാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു. ഈ ഇരട്ടകൾക്കിടയിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങൾ സിനിമയെ കൂടുതൽ ആവേശകരമാക്കുന്നു. ജോജുവിനൊപ്പം അഞ്ജലി അവതരിപ്പിച്ച നായികാ വേഷവും പ്രതീക്ഷ നൽകുന്നതാണ്. ആക്ഷനും സസ്പെൻസും നിറഞ്ഞ ചിത്രം തികച്ചും വ്യത്യസ്തമായ അനുഭവമായിരിന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്. അഞ്ജലി, സ്രിന്ധ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ , അഭിറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിജയ് ആണ്…
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സർക്കാർ ഗ്രാന്റ് ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണം. സർവകലാശാലയിൽ 800 ലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ശമ്പളം വൈകുമെന്നാണ് വിവരം. നിലവിലെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഗ്രാന്‍റ് ലഭിക്കാത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം. സർവകലാശാലയിലെ അധ്യാപകർ, ജീവനക്കാർ, പെൻഷൻകാർ എന്നിവരുടെ ഫെബ്രുവരി മാസത്തെ തുകയാണ് മുടങ്ങിയത്. എല്ലാ മാസവും ഒന്നാം തീയതിയാണ് ശമ്പളവും പെൻഷനും നൽകിയിരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കും. നേരത്തെ എടുത്ത ഹെലികോപ്റ്ററിന്‍റെ വാടക കാലാവധി കഴിഞ്ഞതിനെ തുടർന്ന് പുതിയ കമ്പനിയുമായി കരാറിലേർപ്പെടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമൂഹ്യ പെൻഷൻ നൽകാനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 6000 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി നല്കാനും മന്ത്രിസഭ അനുമതി നല്കി.
കൊച്ചി: കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല. പെൻഷൻ പ്രായം 58 ആക്കി ഉയർത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സർക്കാർ തള്ളി. നിലവിൽ ഹൈക്കോടതി ജീവനക്കാരുടെയും സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം 56 വയസാണ്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താത്തതിനാൽ ശുപാർശ അംഗീകരിക്കാനാകില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷനായ ബെഞ്ചാണ് ചില ഹർജികൾ പരിഗണിച്ചത്. പെൻഷൻ പ്രായപരിധി 56 ൽ നിന്ന് 58 ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് 2022 നവംബറിൽ ഹൈക്കോടതി രജിസ്ട്രാർ ജനറൽ തന്നെ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. പെൻഷൻ പ്രായം ഉയർത്താൻ ജഡ്ജിമാരുടെ പാനൽ ശുപാർശ ചെയ്തതിനെ തുടർന്നാണിത്. ഇതിന് പിന്നാലെയാണ് ഹർജിയും കോടതിയുടെ പരിഗണനയ്ക്ക് വന്നത്.
കുവൈത്ത് സിറ്റി: കുവൈറ്റിൽ ആദ്യമായെത്തി ഗൂഗിൾ പേ. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റാണ് (എൻബികെ) ഉപഭോക്താക്കൾക്കായി ഗൂഗിൾ പേ അവതരിപ്പിക്കുന്ന കാര്യം അറിയിച്ചത്. ഇതിലൂടെ, എൻബികെ കാർഡ് ഉടമകൾക്ക് ലളിതവും സുരക്ഷിതവുമായ കോൺടാക്റ്റ്ലെസ് പേയ്മെന്‍റുകളും ഡിജിറ്റൽ കാർഡ് സ്റ്റോറേജും നടത്താൻ കഴിയും. ഗൂഗിൾ പേയിലൂടെ, എൻബികെ കാർഡ് ഉടമകൾക്ക് എൻബികെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഗൂഗിൾ വാലറ്റിൽ സംഭരിക്കാനും കോൺടാക്റ്റ്ലെസ് പേയ്മെന്‍റുകൾ ലഭിക്കുന്നിടത്തെല്ലാം പേയ്മെന്‍റുകൾ നടത്താനും കഴിയും. കൂടാതെ, ഏതെങ്കിലും ആൻഡ്രോയിഡ് അല്ലെങ്കിൽ വെയർ ഒഎസ് ഉപകരണം ഉപയോഗിച്ച് തടസ്സമില്ലാത്ത ഇൻ-ആപ്പ്, ഇ-കൊമേഴ്സ് ഇടപാടുകൾ നടത്താനും ഗൂഗിൾ പേ അനുവദിക്കും. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് , ബർഗാൻ ബാങ്ക്, അഹ്ലി യുണൈറ്റഡ് ബാങ്ക് എന്നിവയും ഉപഭോക്താക്കൾക്കായി സമാനമായ ഫീച്ചർ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഉപകരണത്തിന്‍റെ മുഖം തിരിച്ചറിയൽ, പാസ് വേഡ് അല്ലെങ്കിൽ ഫിംഗർപ്രിന്റ് ഐഡന്‍റിഫിക്കേഷൻ എന്നിവ ഉപയോഗിച്ച് ഡോക്യുമെന്‍റുകൾ ക്രമീകരിച്ചിരിക്കുന്നതിനാൽ ഓരോ ഗൂഗിൾ പേ ഉപയോഗവും സുരക്ഷിതമാണ്. സ്മാർട്ട് വാച്ചുകൾ, ടാബ്…
വാഷിങ്ടൻ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ നിശ്ചലമായെന്ന് ഉപയോക്താക്കൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്വിറ്റർ നിരവധി തവണ ഉപയോക്താക്കൾക്ക് ലഭ്യമാകാതിരുന്നിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ ട്വിറ്റർ ലഭ്യമാകുന്നില്ല. ട്വിറ്റർ സിഇഒ എലോൺ മസ്ക് സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. താനും തന്‍റെ ഉദ്യോഗസ്ഥരും പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, ഉപയോക്താക്കളുടെ അക്കൗണ്ടുകളോ ഫീഡുകളോ ഒന്നും തന്നെ ട്വിറ്ററിൽ ലഭ്യമല്ല. കഴിഞ്ഞയാഴ്ച മസ്ക് ട്വിറ്ററിന്‍റെ 10 ശതമാനം ജീവനക്കാരെ (ഏകദേശം 200 പേരെ) പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. വ്യാഴാഴ്ച മുതൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ എട്ട് മണിക്കൂറാണ് പ്രവർത്തന സമയം. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഷിഫ്റ്റ് വ്യവസ്ഥകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്, ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമായിരിക്കണം റീഷെഡ്യൂൾ ചെയ്യുന്നതെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. സൂര്യാഘാത സാധ്യതയില്ലാത്ത പ്രദേശങ്ങളെ ഉത്തരവിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോഴിക്കോട്: ലോറിയിടിച്ച് സ്കൂട്ടറിൽ നിന്ന് വീണ സ്ത്രീകളെ ട്രാഫിക് പൊലീസ് രക്ഷപ്പെടുത്തി. കോഴിക്കോട് മലാപ്പറമ്പ് ട്രാഫിക് സിഗ്നലിന് സമീപമാണ് ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കോഴിക്കോട് സിറ്റി ട്രാഫിക് സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് ലിജേഷിന്റെ ഇടപെടൽ കാരണം രണ്ട് ജീവനാണ് രക്ഷിക്കാനായത്. സിഗ്നൽ പച്ചകുത്തിയയുടൻ ലോറി മുന്നോട്ട് നീങ്ങാൻ തുടങ്ങുകയും ഇടതുവശത്തുകൂടി കടന്നുപോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയും ചെയ്തു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും താഴേക്ക് വീണു. സിഗ്നലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ സ്ഥലത്തെത്തി ടയറിനടിയിൽപെടാതെ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ജനുവരിയിൽ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
