- നിപ്പ സംശയിച്ച യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്; മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
- ജി.സി.സി. പാര്‍ലമെന്റ് ഏകോപന യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി സംഘം പങ്കെടുത്തു
- ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്: 30ലധികം പേര് പരാതികളുമായി എത്തി
- വാഹന പരിശോധനക്കിടെ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
- തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്; പൊലീസുകാരന് സസ്പെന്ഷന്
- ബഹ്റൈനില്‍ ശമ്പളത്തോടുകൂടിയ പ്രസവാവധി 70 ദിവസമാക്കണമെന്ന് വനിതാ എം.പിമാര്‍
- ബഹ്റൈനില്‍ തൊഴില്‍ കോടതി വിധികള്‍ ഒരു ദിവസത്തിനകം നടപ്പാക്കുന്നു
- സ്കൂളുകളില്‍ വേനല്‍ക്കാലത്ത് ക്ലാസ് വേണ്ട; നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി
Author: News Desk
തിരുവനന്തപുരം: തിരുവനന്തപുരം സിഎസ്ഐ സഭാ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. കാരക്കോണം മെഡിക്കൽ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. ഒരേ സമയം നാല് സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. സി.എസ്.ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കാരക്കോണം മെഡിക്കൽ കോളേജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ പരിശോധന നടക്കുന്നത്. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം രാവിലെ മുതൽ പാളയം എൽഎംഎസ് ആസ്ഥാനത്ത് പരിശോധന നടത്തുന്നുണ്ട്. സിഎസ്ഐ പള്ളി സെക്രട്ടറി ടി ടി പ്രവീണിന്റെ രണ്ട് വീടുകളിലും കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തുന്നുണ്ട്.
ശ്രീനഗർ: പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബാബ അമർനാഥ് ഇന്ത്യയിലും, മാ ശരദ് ശക്തി നിയന്ത്രണ രേഖക്ക് അപ്പുറവും ആകുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. ജമ്മുവിൽ 23-ാമത് കാർഗിൽ വിജയ് ദിവസിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധിനിവേശ കശ്മീർ വിഷയത്തിൽ പാർലമെന്റിൽ പാസാക്കിയ പ്രമേയത്തോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. “1962 ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോൾ, ലഡാക്കിലെ നമ്മുടെ പ്രദേശങ്ങൾ ചൈന പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ ഞാൻ ചോദ്യം ചെയ്യില്ല. അത് നല്ല ഉദ്ദേശ്യത്തോടെയായിരിക്കാം. അതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്നത്തെ ഇന്ത്യ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ്. രാജ്നാഥ് സിംഗ് പറഞ്ഞു.
വൈത്തിരി: പാശ്ചാത്യരുടെ പ്രിയപ്പെട്ട പാൽ ഉൽപ്പന്നമായ യോഗർട്ട് (തൈര്) വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു മിനി ഇൻകുബേറ്റർ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്തു. പുളിപ്പിച്ച പാൽ ഉൽപ്പന്നങ്ങളിൽ ഏറ്റവും പോഷകസമൃദ്ധവും ഏറ്റവും ദഹിക്കുന്നതും ആരോഗ്യകരവുമായ ഉൽപ്പന്നങ്ങളിൽ ഒന്നായ തൈര് ഇപ്പോൾ മലയാളികളുടെ അടുക്കളയിലും ഒരു സ്ഥിരം സാന്നിധ്യമാണ്. വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയിലൂടെ മാത്രം പാലിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന തൈര് ‘മിനിങ് യോ’ എന്ന ചെറിയ അടുക്കള ഉപകരണത്തിലൂടെ എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് സർവകലാശാലാ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്. സർവകലാശാലയുടെ കീഴിലുള്ള വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജിയിൽ ഡയറി മാക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസർ ആർ. രജീഷ്, മൈക്രോബയോളജി വിഭാഗം മേധാവി ഡോ.എ.കെ.ബീന, രജിസ്ട്രാർ പി. സുധീർ ബാബു എന്നിവരടങ്ങിയ സംഘമാണ് ഇൻകുബേറ്റർ വികസിപ്പിച്ചെടുത്തത്.
കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിക്കുന്നു. ബെംഗളൂരു-കൊച്ചി റൂട്ടിൽ 28 പ്രതിവാര സർവീസുകളാണ് ആകാശ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നത് കൊച്ചിയിൽ നിന്നാണ്. ഓഗസ്റ്റ് 13 മുതൽ ആകാശയുടെ ബെംഗളൂരു-കൊച്ചി സർവീസ് ആരംഭിക്കും. ബുക്കിംഗ് ആരംഭിച്ചു. ഓരോ ദിവസവും രണ്ട് സർവീസുകളുണ്ടാകും. ഇതോടെ കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഒരാഴ്ചയിൽ 99 വിമാനങ്ങൾ സർവീസ് നടത്തും. ഇൻഡിഗോ, എയർ ഏഷ്യ, ഗോ ഫസ്റ്റ്, അലയൻസ് എയർ എന്നിവയാണ് കൊച്ചി-ബെംഗളൂരു സർവീസുകൾ നടത്തുന്ന മറ്റ് വിമാനക്കമ്പനികൾ. കൊച്ചിക്ക് പുറമെ ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് മാത്രമാണ് ആകാശ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിലെ 56 പ്രതിവാര സർവീസുകളിൽ 28 എണ്ണവും കൊച്ചിയിൽ നിന്നാണ്.
ന്യൂഡല്‍ഹി: ആത്മീയതയാണ് ഇന്ത്യയുടെ അടിത്തറയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഭക്തി ഓരോ ഇന്ത്യൻ പൗരന്റെയും ഞരമ്പുകളിലൂടെ ഒഴുകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ് (ഇസ്കോണ്‍) സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദയുടെ ജീവചരിത്രമായ ‘സിങ്, ഡാന്‍സ് ആന്‍ഡ് പ്രേ, എ ബയോഗ്രഫി ഓഫ് എ.സി. ഭക്തിവേദാന്ദ സ്വാമി’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യക്കാരുടെ സിരകളിലൂടെ ഭക്തി ഒഴുകുന്നു. യുവതലമുറ നമ്മുടെ വേരുകളിലേക്ക് മടങ്ങുകയും അഹിംസ, ആത്മീയത, സാർവത്രിക സാഹോദര്യം എന്നിവയുടെ പാത പിന്തുടരുകയും ചെയ്യേണ്ടത് അനിവാര്യമാണ്,” വെങ്കയ്യ നായിഡു പറഞ്ഞു.
ന്യൂഡൽഹി: സായുധ സേനകൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുന്നതിനായി ത്രിസേനകളുടെ സംയുക്ത തിയേറ്റർ കമാൻഡുകൾ രൂപീകരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ നിന്ന് കയറ്റുമതിക്കാരനായി ഇന്ത്യ അതിവേഗം നീങ്ങുകയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യൻ സായുധ സേനയിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ജമ്മു കശ്മീർ പീപ്പിൾസ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കാർഗിലിൽ കണ്ട ഓപ്പറേഷൻ വിജയ് പോലുള്ള സംയുക്ത പ്രവർത്തനങ്ങൾ കണക്കിലെടുത്ത്, സംയുക്ത തിയേറ്റർ കമാൻഡുകൾ സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു, അദ്ദേഹം പറഞ്ഞു. കര, നാവിക, വ്യോമ സേനകൾ അവരുടെ സ്വന്തം കമാൻഡുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന നിലവിലെ സമ്പ്രദായത്തിന് പകരം, മൂന്ന് സേനകളിൽ നിന്നുള്ള ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംയുക്ത കമാൻഡാണിത്. മൂന്ന് സേനകളുടെ ആയുധങ്ങളും മനുഷ്യശക്തിയും ഓരോ ഭൂപ്രദേശത്തും ഒരു കമാൻഡായി സംയോജിപ്പിച്ചുകൊണ്ട് പ്രതിരോധത്തിന് മൂർച്ച കൂട്ടുകയാണ് ലക്ഷ്യം. ഒരു ‘തിയേറ്റർ’ എന്നത് ഒരു യുദ്ധമേഖലയെയോ…
ദില്ലി: പോൾ മുത്തൂറ്റ് വധക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചു. എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് മുത്തൂറ്റ് കുടുംബത്തിന്റെ ഹർജി. ഒന്നാം പ്രതി ജയചന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീൽ സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. യുവ വ്യവസായി പോൾ എം ജോർജിനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികളെ 2019 ൽ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീഷ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒൻപതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെ വിട്ടത്. എട്ട് പ്രതികളുടെയും ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കി. കേസിലെ കൊലക്കുറ്റവും ഹൈക്കോടതി റദ്ദാക്കി. രണ്ടാം പ്രതി കരി സതീഷ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയില്ല. അതിനാൽ,…
റഷ്യ : ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേൽക്കുന്ന ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ. ദ്രൗപതി മുര്‍മുവിന് ആശംസ നേരുന്നതിനൊപ്പം ഇന്ത്യ- റഷ്യ രാഷ്ട്രീയ സംവാദത്തിനും സഹകരണത്തിനും ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി വ്ലാദിമിര്‍ പുടിന് പറഞ്ഞു. ദ്രൗപദി മുർ മുവിനെ അഭിനന്ദിച്ച പുടിൻ , ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. പരസ്പര സഹകരണത്തിലൂടെ ഇന്ത്യയും റഷ്യയും നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും പുടിൻ പറഞ്ഞു. അന്താരാഷ്ട്ര സ്ഥിരതയുടെയും സുരക്ഷയുടെയും താൽപ്പര്യങ്ങൾക്കായി പുതിയ പ്രസിഡന്റ് റഷ്യയുമായി കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, “പുടിൻ പ്രസ്താവനയിൽ പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേൽക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. രാവിലെ 10.14നു ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ സമുദായത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി എന്ന നിലയിലും ചരിത്രം ഇന്ന് ജനിക്കും. പ്രസിഡന്റാകുന്ന രണ്ടാമത്തെ വനിതയാണ്…
തിരുവനന്തപുരം : സംസ്ഥാനത്ത് രാസകീടനാശിനികളുടെ ഉപയോഗം കുറഞ്ഞതായി കൃഷി വകുപ്പ്. കഴിഞ്ഞ നാല് വർ ഷത്തിനിടെ 644.47 മെട്രിക് ടൺ ഇടിവാണ് രേഖപ്പെടുത്തിയത്. 2015-16 ൽ രാസ കീടനാശിനികളുടെ ഉപയോഗം 1123.42 മെട്രിക് ടൺ ആയിരുന്നു. ഇത് 2020-21 ൽ 478.95 മെട്രിക് ടണ്ണായി കുറഞ്ഞു. രാസകീടനാശിനി ഉപയോഗിത്തിന്റെ ദോഷങ്ങളെക്കുറിച്ച് നടത്തിയ ബോധവത്കരണമാണ് ഉപയോഗം കുറയ്കാന്‍ ഇടയാക്കിയതെന്ന് കൃഷിവകുപ്പ് പറയുന്നു. അതേസമയം കൃഷി വകുപ്പിന്റെ അഭിപ്രായം പൂർണമായും അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുന്നവരുമുണ്ട്. നിരോധിത കളകളും കീടനാശിനികളും പലതും മറ്റ് പേരുകളിൽ ലഭ്യമാണ്. ലൈസൻസ് ഇല്ലാത്ത കടകളിലൂടെയും മറ്റും രഹസ്യമായി വിൽക്കുന്നുണ്ട്. മാരകമായ ദോഷം വരുത്തുമെന്ന് തെളിയിക്കപ്പെട്ട കീടനാശിനികൾ പുതിയ രൂപത്തിൽ വന്നിരിക്കുന്നു. കൃഷി വകുപ്പിന്റെ കീടനാശിനി പരിശോധനാ ലാബിന് പ്രതിവർഷം 2,500 സാമ്പിളുകൾ പരിശോധിക്കാനാകും. ടെസ്റ്റിംഗ് ഇൻസ്പെക്ടർ ഓരോ ജില്ലയിലെയും ഡിപ്പോകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് അയയ്ക്കുന്നു. എന്നിരുന്നാലും, നിരോധിത രാസ കീടനാശിനികൾ അത്തരം ഡിപ്പോകൾ വഴി വിപണനം ചെയ്യുന്നില്ല.
തൃശൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് ചില്ലറ വിൽപ്പനയ്ക്കായി മാഹിയിൽ നിന്ന് കൊണ്ടുവന്ന 50 ലക്ഷം രൂപയുടെ അനധികൃത വിദേശമദ്യവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. 3,600 ലിറ്റർ മദ്യമാണ് പിടികൂടിയത്. കഴക്കൂട്ടം സ്വദേശി കൃഷ്ണപ്രകാശ് (24), കല്ലുവാതുക്കൽ സ്വദേശി സജി (59) എന്നിവരാണ് അറസ്റ്റിലായത്. വിവിധ ബ്രാൻഡുകളുടെ 3,600 ലിറ്റർ വ്യാജ വിദേശമദ്യവും, വാഹനവും പോലീസ് പിടിച്ചെടുത്തു. എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് പ്രതികൾ മദ്യം കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റെയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശമദ്യ വേട്ട നടത്തിയത്.