Author: News Desk

തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിദഗ്ധ സംഘം സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ അന്വേഷണത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്‍റേതല്ലെന്ന് കണ്ടെത്തി. 2017ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് സിസേറിയൻ നടത്തിയത്. ഇൻസ്ട്രുമെന്‍റൽ രജിസ്റ്റർ ഉൾപ്പെടെ എല്ലാ രേഖകളും അന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു. ആ പരിശോധനയിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയില്ല. ഇതിന് മുമ്പ് 2012 ലും 2016 ലും താമരശ്ശേരി ആശുപത്രിയിൽ വച്ചു സിസേറിയൻ നടത്തിയിരുന്നു. എന്നാൽ ആ സമയത്ത് ഇൻസ്ട്രുമെന്‍റൽ രജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക എവിടെത്തെയാണെന്ന് കണ്ടെത്താൻ മെഡിക്കൽ സംഘത്തിന് കഴിഞ്ഞില്ല. കാലപ്പഴക്കം നിർണ്ണയിക്കാൻ ഫോറൻസിക് വിഭാഗത്തിന്‍റെ സഹായവും തേടിയിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ട് സമിതികൾക്ക് അന്വേഷണ ചുമതല നൽകിയിരുന്നു. രണ്ട് സിമിതികൾ അന്വേഷിച്ചപ്പോഴും കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്‍റേതാണെന്ന് കണ്ടെത്തിയിട്ടില്ല. ആദ്യ അന്വേഷണത്തിന് ശേഷം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ…

Read More

ന്യൂഡല്‍ഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. പ്രാരംഭ ഫലങ്ങൾ ബിജെപിക്ക് അനുകൂലമാണ്. ത്രിപുരയിലും നാഗാലാൻഡിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ത്രിപുരയിൽ ഈ മാസം 16നും നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ 27നുമാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയിൽ 60 മണ്ഡലങ്ങളിലും മറ്റ് രണ്ട് മണ്ഡലങ്ങളിൽ 59 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്ക് മേൽക്കൈ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. മേഘാലയയിൽ തൂക്കുസഭയ്ക്ക് സാധ്യതയുണ്ട്.

Read More

ഇടുക്കി: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ അമ്മിണിയമ്മയുടെ വീട് ഭാഗികമായി തകർത്തു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അസുഖബാധിതയായ അമ്മിണിയമ്മ കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയത്. അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. അയൽവാസികളും വനപാലകരും എത്തി ആനയെ തുരത്തുകയായിരുന്നു. അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മയക്ക് വെടി വച്ച് പിടിച്ചാൽ സംരക്ഷിക്കേണ്ട കൂട് നിർമിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പത്താം തീയതിയോടെ എത്തിയേക്കും.

Read More

മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, വ്യവസായി മുകേഷ് അംബാനി എന്നിവരുടെ വസതികളിൽ ബോംബ് വച്ചതായി അജ്ഞാതൻ്റെ ഭീഷണി. നാഗ്പൂരിലെ പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഫോൺ കോൾ വന്നത്. വിവരം ഉടൻ തന്നെ മുംബൈ പൊലീസിന് കൈമാറി. പൊലീസ് സംഘവും ബോംബ് സ്ക്വാഡും വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇവരുടെ വീടുകൾ ബോംബ് വച്ച് തകർക്കാൻ 25 അംഗ സംഘം മുംബൈയിലെത്തി എന്നായിരുന്നു സന്ദേശം. മുംബൈയിലെ ജുഹുവിലാണ് ബച്ചനും ധർമേന്ദ്രയും താമസിക്കുന്നത്. രണ്ടു വീടുകളും അധികം ദൂരെയല്ല. മുംബൈയിൽ ബച്ചന് അഞ്ച് വീടുകളുണ്ട്.

Read More

ഏഥൻസ്: ലാരിസ നഗരത്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീസ് ഭരണകൂടം. നാടിനെ നടുക്കിയ അപകടത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പറഞ്ഞ് ഗതാഗതമന്ത്രി രാജിവച്ചു. ഗ്രീക്ക് ഗതാഗത മന്ത്രി കോസ്റ്റാസാണ് രാജിവെച്ചത്. ഗ്രീസിൽ വലിയ അപകടം സംഭവിക്കുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു രാജി. ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇതുവരെ 36 പേർ മരിച്ചതായി സർക്കാർ അറിയിച്ചു. എന്നാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ല. സംഭവത്തിൽ ലാരിസ സ്റ്റേഷൻ മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

ന്യൂഡൽഹി: പാകിസ്ഥാനിലെ സിഖ് ആരാധനാലയങ്ങളുടെയും ഇന്ത്യയിലെ സിഖ് കാര്യങ്ങളുടെയും നടത്തിപ്പ് നിയന്ത്രിക്കാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ കൂടുതൽ ശ്രമങ്ങൾ നടത്തുന്നുവെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ. ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റിന്‍റെ സിഇഒ ആയി ജനുവരിയിൽ പാകിസ്ഥാൻ സർക്കാർ ഒരു ഐഎസ്ഐ ഉദ്യോഗസ്ഥനെ നിയമിക്കുകയും ഗുരുദ്വാര ദർബാർ സാഹിബ് കർതാർപൂരിന്റെ മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഖാലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനുമായ അമൃത്പാൽ സിങ്നെ സിഖ് മതത്തിലും ചരിത്രത്തിലും പരിശീലനം നേടിയ ശേഷമാണ് ഐഎസ്ഐ ഇന്ത്യയിലേക്ക് അയച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ് അമൃത്പാൽ സിങ് ജോർജിയ സന്ദർശിച്ചിരുന്നുവെന്നും അവിടെ നിന്ന് പഠിച്ചതാകാമെന്നും പറയുന്നു. പഞ്ചാബിൽ ഖാലിസ്ഥാൻ വിഘടനവാദത്തിന്‍റെ തീജ്വാല കത്തിക്കാൻ മാംസവും രക്തവും ഉള്ള ഒരു ആരാധനപാത്രത്തെ ഐഎസ്ഐ ആഗ്രഹിച്ചിരുന്നു. അമൃത്പാലിന് ചുറ്റും ഒരു ‘ബ്രാൻഡും ആരാധനയും’ കെട്ടിപ്പടുക്കുകയും അമൃത്പാലിന്‍റെ സോഷ്യൽ മീഡിയ പ്രചാരണത്തെ സഹായിക്കുകയും ചെയ്യുന്നുവെന്നും…

Read More

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവിറക്കും. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക. വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയും സമിതിയിലെ മറ്റ് അംഗങ്ങളെയും കോടതി പ്രഖ്യാപിക്കും. അന്വേഷണ വിഷയങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തും. സമിതിയിൽ ഉൾപ്പെടുത്തുന്നതിനായി മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ നൽകിയ പേരുകൾ അംഗീകരിക്കാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിന് സ്വതന്ത്ര സംവിധാനം വേണമെന്ന ഹർജികളിലെ ഭരണഘടനാ ബെഞ്ചിന്‍റെ വിധിയും പ്രഖ്യാപിക്കും. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

Read More

കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇ.ഡിയുടെ വാദം. എന്നാൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും തനിക്കെതിരെ സ്വീകരിക്കുന്ന പ്രതി ചേർത്തതടക്കമുള്ള നടപടികൾ തെറ്റാണെന്നുമാണ് ശിവശങ്കർ വാദിക്കുന്നത്. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കർ.

Read More

അഗർത്തല / ഷില്ലോങ് / കൊഹിമ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അക്രമങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നേതൃത്വത്തിൽ ഇന്നലെ സമാധാന സമ്മേളനം നടന്നിരുന്നു. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ് നടന്നത്. ഈ വർഷം നടക്കുന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലും നടന്നത്. 60 നിയമസഭാ സീറ്റുകളിൽ ബിജെപി, സിപിഎം- കോൺഗ്രസ്, ത്രിപ്ര മോത്ത പാർട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാൽനൂറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 60 നിയമസഭാ സീറ്റുകളിൽ 36 എണ്ണവും നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിൽ നടന്ന ത്രിപുര ട്രൈബൽ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ…

Read More

അമരാവതി: ആന്ധ്രാപ്രദേശിലെ എല്ലാ ജില്ലകളിലും ക്ഷേത്രങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഹിന്ദു ധർമ്മം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നും ഇതിനുവേണ്ട നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി നല്‍കിയതായും ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ പറഞ്ഞു. ഹിന്ദു ധർമ്മം വലിയ തോതിൽ നിലനിർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ക്ഷേത്രങ്ങളില്ലാത്ത സ്ഥലങ്ങളിൽ ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സത്യനാരായണ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ശ്രീ വാണി ട്രസ്റ്റ് ക്ഷേത്ര നിർമ്മാണത്തിനായി 10 ലക്ഷം രൂപ വീതം അനുവദിച്ചു. 1,330 ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും 1,465 ക്ഷേത്രങ്ങൾ കൂടി നിർമ്മാണ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ചില നിയമസഭാംഗങ്ങളുടെ ആവശ്യപ്രകാരം 200 ക്ഷേത്രങ്ങൾ കൂടി നിർമ്മിക്കും. അവശേഷിക്കുന്ന ക്ഷേത്രങ്ങളുടെ നിർമ്മാണം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പൂർത്തിയാക്കും.ചില ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി വകയിരുത്തിയ 270 കോടി രൂപയില്‍ 238 കോടി രൂപ അനുവദിച്ചതായും മന്ത്രി…

Read More