Author: News Desk

ദില്ലി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. മുൻ ജഡ്ജി അഭയ് മനോഹർ സപ്രെ, ഒ പി ഭട്ട്, ജസ്റ്റിസ് ദേവധർ, കെ വി കാമത്ത്, നന്ദൻ നിലേകനി എന്നിവരടങ്ങുന്നതാണ് സമിതി. രണ്ട് മാസത്തിനകം സെബി അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. ഈ റിപ്പോർട്ട് സുപ്രീം കോടതി സമിതിക്ക് കൈമാറുകയും വേണം. ഹിൻഡൻബർഗ് വിവാദത്തിലെ ഹർജികളിലാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നിക്ഷേപകരെ സംരക്ഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതിയെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രവും സെബിയും വ്യക്തമാക്കിയിരുന്നു. എന്നാൽ സമിതിയിൽ ഉൾപ്പെടുത്തുന്നതിനായി മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ നൽകിയ പേരുകൾ സുപ്രീം കോടതി നിരസിച്ചിരുന്നു. അഭിഭാഷകരായ എം എൽ ശർമ്മ, വിശാൽ തിവാരി എന്നിവരാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ താക്കൂർ സമർപ്പിച്ച ഹർജിയും…

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്‍റണി രാജു. ട്രേഡ് യൂണിയൻ നേതാക്കളല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം ലഭിക്കുന്നതിന് എതിരല്ല. തൊഴിലാളികളെല്ലാം സംതൃപ്തരാണ്. കെ.എസ്.ആർ.ടി.സിയിൽ നിർബന്ധിത വി.ആർ.എസും ഉണ്ടാവില്ല. കെ.എസ്.ആർ.ടി.സിയിൽ സ്വകാര്യവൽക്കരണ നീക്കമില്ല. യൂണിയനുകൾ സമ്മതിക്കുന്ന കാര്യങ്ങൾ മാത്രമാണോ മാനേജ്‌മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്രനയമാണ്. ബൾക്ക് പർച്ചേസ് ആനുകൂല്യം ഒഴിവാക്കി. ഈ ആനുകൂല്യം ഡിസംബർ മുതൽ നീക്കം ചെയ്തു. ലിറ്ററിന് 20 രൂപ വരെ അധിക ചെലവ് വന്നു. ഇതുമൂലം 20 മുതൽ 30 കോടി രൂപ വരെ അധിക ചെലവാന്നെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

Read More

കൊഹിമ: എൻ.ഡി.എ തരംഗം ആഞ്ഞടിച്ച നാഗാലാൻഡിൽ എൻ.ഡി.പി.പി-ബി.ജെ.പി സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 60 അംഗ നിയമസഭയിൽ 43 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. ബിജെപി 17 സീറ്റിലും സഖ്യകക്ഷിയായ എൻഡിപിപി 26 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻപിഎഫ്-4, എൻപിപി-3, എൻസിപി-2, കോൺഗ്രസ്-1, മറ്റ് പാർട്ടികൾ 5 സീറ്റുകളിലുമാണ് മുന്നിലുള്ളത്. 60 സീറ്റുകളില്‍ എന്‍.ഡി.പി.പി 40 സീറ്റുകളിലും ബി.ജെ.പി 20 സീറ്റുകളിലുമാണ് മത്സരിച്ചത്. ഇത്തവണ ബി.ജെ.പിയുടെ പ്രകടനം ശ്രദ്ധേയമാണ്. മത്സരിച്ച 20 സീറ്റുകളിൽ മൂന്നെണ്ണമൊഴികെ 17 സീറ്റുകളിൽ വിജയിക്കാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒരു സീറ്റ് ഉറപ്പിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. കോൺഗ്രസ് നാമനിർദേശ പത്രിക പിൻ വലിച്ചതിനെ തുടർന്ന് അകുതോയില്‍ നിന്ന് ബിജെപിയുടെ കസെറ്റോ കിമിനിയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്കൊപ്പം ഗോത്ര സംഘടനകളുടെ പിന്തുണയുണ്ടെന്നത് എൻഡിപിപി-ബിജെപി സഖ്യത്തിന് ഗുണം ചെയ്തു. 2018ല്‍ തിരഞ്ഞെടുപ്പിനു മുമ്പ് വരെയും സഖ്യകക്ഷിയായിരുന്ന എന്‍. പി.എഫുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാണ് എന്‍.ഡി.പി.പിയുമായി ബി.ജെ.പി. കൈകോർത്തത്. എൻഡിപിപി 40…

Read More

ദില്ലി: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സുമായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. ഇന്ത്യ സ്റ്റാക്ക്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ബിൽ ഗേറ്റ്സ് തന്‍റെ ‘കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം’ എന്ന പുസ്തകം രാജീവ് ചന്ദ്രശേഖറിന് സമ്മാനിച്ചു. ശതകോടീശ്വരനും മനുഷ്യസ്നേഹിയുമായ ബിൽ ഗേറ്റ്സ് ബുധനാഴ്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും പ്രശ്നം പരിഹരിക്കാൻ ശാസ്ത്രീയ കണ്ടെത്തലുകൾ നടത്തണമെന്നും ഇന്ത്യ മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. കോവിഡ് -19 മഹാമാരിക്ക് ശേഷമുള്ള ആദ്യ ഇന്ത്യൻ പര്യടനത്തിലാണ് ബിൽ ഗേറ്റ്സ്. ശതകോടീശ്വരനും മനുഷ്യസ്നേഹിയുമായ ബിൽ ഗേറ്റ്സ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്‍റെ സാരഥി കൂടിയാണ്.

Read More

‘സിറ്റാഡൽ’ എന്ന ഹിന്ദി വെബ് സീരീസിന്‍റെ ചിത്രീകരണത്തിനിടെ സാമന്തയ്ക്ക് പരിക്കേറ്റു. കൈയ്യിലെ പരിക്കിന്‍റെ ചിത്രം സാമന്ത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പ്രിയങ്ക ചോപ്ര അഭിനയിച്ച ഹോളിവുഡ് സീരീസിന്‍റെ ഇന്ത്യൻ പതിപ്പിലാണ് വരുൺ ധവാനോടൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാമന്തയുടെ പുതിയ ചിത്രം ‘ശകുന്തളം’ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കാളിദാസന്റേ ‘അഭിജഞാന ശകുന്തളം’ ആസ്പദമാക്കി നിർമിച്ച ചിത്രത്തിലാണ് സാമന്ത ‘ശകുന്തള’യായി വേഷമിടുന്നത്, ദുഷ്യന്തനാകട്ടെ മലയാള സിനിമയിലെ യുവതാരമായ ദേവ് മോഹനും. ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 14ന് റിലീസ് ചെയ്യും. ബോളിവുഡിലും തന്‍റെ കഴിവ് പരീക്ഷിക്കാൻ ഒരുങ്ങുകയാണ് സാമന്ത. ദിനേശ് വിജൻ നിർമ്മിക്കുന്ന ഹിന്ദി ചിത്രത്തിൽ സാമന്ത നായികയാകുമെന്നും ആയുഷ്മാൻ ഖുറാന നായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ സാമന്ത ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Read More

അഗർത്തല: ചൂടേറിയ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ത്രിപുരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കേവല ഭൂരിപക്ഷത്തിനപ്പുറം ലീഡ് പിടിച്ച ബിജെപി പതിയെ താഴെക്ക് വരികയും ഇടത് സഖ്യം ലീഡ് ഉയർത്തുകയും ചെയ്യുന്നുണ്ട്. ഒടുവിൽ സിപിഎം കോൺഗ്രസ് – 16 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ബിജെപിക്ക് 30 സീറ്റിൽ ലീഡും തിപ്ര മോത 12 ഇടത്ത് ലീഡും നിലനിർത്തുന്നു. നാഗാലാന്‍റില്‍ ബിജെപി സഖ്യം സഖ്യം 60 ല്‍ 50 സീറ്റിലും മുന്നില്‍ നിൽക്കുന്നുണ്ട്.മേഘാലയയിൽ എൻപിപി 25 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

Read More

പ്രായഭേദമന്യേ പലരും ഇന്ന് ഹൃദ്രോഗ ബാധിതരാണ്. അലക്ഷ്യമായ ജീവിതശൈലിയിൽ നിന്നും മോചിതരാവുക എന്നത് മാത്രമാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മാർഗം എന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യ വിദഗ്ധർ. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഇല്ലാതാക്കിയാൽ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. പുകവലിക്കുന്നവരെ ബോധവൽക്കരിക്കുന്നതോടൊപ്പം, അവരുടെ സമീപത്ത് നിന്ന് അകലം പാലിക്കാനും ശ്രദ്ധിക്കണം. കാരണം, പാസീവ് സ്‌മോക്കിങ്ങിലൂടെ ഹൃദ്രോഗികളാവുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. രക്തത്തിൽ ടട്രൈഗ്ലിസറൈഡിന്റെ അളവ് ഉയർത്തുന്ന മദ്യവും വില്ലൻ തന്നെ. ഹൃദയത്തിൽ നിന്നുള്ള രക്തപ്രവാഹത്തെ ഇത് സാരമായി ബാധിക്കും. മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്ത ആഹാരവസ്തുക്കൾ എന്നിവ ഉപേക്ഷിച്ച് ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുകയും, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ശീലമാക്കുകയും ചെയ്യാം. 30 മിനിറ്റ് വ്യായാമം ചെയ്യുന്നതും ഉത്തമമാണ്. വീടിന്റെയും, ഓഫീസിന്റെയുമെല്ലാം പടികൾ കയറുന്നത്, രാവിലെയോ, വൈകുന്നേരങ്ങളിലോ ഉള്ള നടത്തം എന്നിവയും ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

Read More

ദോ​ഹ: മാർച്ച് പകുതിയോടെ രാജ്യത്തെ അന്തരീക്ഷ താപനില ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ശൈത്യകാലം മാറി, മാർച്ച് പകുതിയോടെ ചെറിയ ചൂടിലേക്ക് പ്രവേശിക്കുമെന്നും പറഞ്ഞു. വടക്കുപടിഞ്ഞാറൻ ദിശയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പിന്‍റെ പ്രതിമാസ കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. മാർച്ചിലെ ഏറ്റവും കൂടിയ താപനില 21.9 ഡിഗ്രി സെൽഷ്യസായാണ് അടയാളപ്പെടുത്തുന്നത്.

Read More

അബുദാബി: യുഎഇയുടെ ദേശീയ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡിയുടെ അപേക്ഷാ ഫോം പരിഷ്കരിച്ചു. നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി) അറിയിച്ചു. നവീകരിച്ച അപേക്ഷയിൽ ഏഴ് ഭേദഗതികൾ വരുത്തിയിട്ടുണ്ട്. അപേക്ഷയുടെ വലതുവശത്ത് ക്യുആർ കോഡ് സ്ഥാപിച്ചു. ഇതു സ്കാൻ ചെയ്താൽ അപേക്ഷകന്‍റെ മുഴുവൻ വിവരങ്ങളും ലഭ്യമാകും. ഫോട്ടോ ഇടതുവശത്ത് വയ്ക്കണം. പരാതിപ്പെടാനും വിരലടയാളം രേഖപ്പെടുത്താനും ക്യുആർ കോഡുകൾ ഉണ്ട്. കമ്പനിയുടെ വിലാസത്തിന് പുറമേ, കാർഡ് വിതരണം ചെയ്യുന്ന കൊറിയർ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടാകും. അപേക്ഷയിലെ വിവരങ്ങൾ പരിഷ്കരിച്ച് വിരലടയാളം എടുക്കാൻ ലഭിച്ച തീയതിയും സമയവും മാറ്റാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയും.

Read More

അഗർത്തല : ത്രിപുരയില്‍ നിന്ന് പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനയില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 40 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. അതേ സമയം ഇടത് സഖ്യം തങ്ങളുടെ ലീഡ് വർധിപ്പിക്കുന്നുമുണ്ട്. ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്ര മോതയും ശക്തി തെളിയിക്കുന്നുണ്ട്. തിപ്ര മോതയാണ് രണ്ടാം സ്ഥാനത്ത്. 13 മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ലീഡുണ്ട്.

Read More