- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
ഭാഗ്യക്കുറി വകുപ്പിന്‍റെ പ്രതിവാര ലോട്ടറികളായ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയിൽ നിന്നുള്ള വരുമാന വിഹിതമായ 20 കോടി രൂപ ആരോഗ്യവകുപ്പിന് കൈമാറി. ആരോഗ്യമന്ത്രി വീണ ജോർജിനാണ് പണം കൈമാറിയത്. ഈ പണം കാരുണ്യ പദ്ധതിക്കായി വിനിയോഗിക്കും. 2019-20ൽ ഭാഗ്യക്കുറി വകുപ്പ് 229 കോടി രൂപയും കാരുണ്യ പദ്ധതിക്കായി 20-21ൽ 158 കോടി രൂപയും നൽകിയിരുന്നു. 21-22 കാലയളവിൽ ഇതുവരെ 44 കോടി രൂപയാണ് പദ്ധതിക്കായി കൈമാറിയത്. ധനമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹ്മാൻ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, ജോയിന്‍റ് ഡയറക്ടർ സുചിത്ര കൃഷ്ണൻ, സംസ്ഥാന ആരോഗ്യ ഏജൻസി ജോയിന്‍റ് ഡയറക്ടർ ഡോ ബിജോയ് തുടങ്ങിയവർ പങ്കെടുത്തു.
തന്‍റെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ച് സന്ദേശമയക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു. ഇത് വളരെ ഗൗരവമായി എടുക്കുന്നുവെന്നും അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി എത്രയും വേഗം നടപടിയെടുക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് വാട്സാപ്പ് നമ്പറുകളിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. തന്‍റെ ഫോട്ടോയും ഔദ്യോഗിക പദവിയും അടങ്ങിയ ഈ സന്ദേശങ്ങളുടെ പകർപ്പുകൾ ഡി.ജി.പിക്ക് കൈമാറിയതായും മന്ത്രി ആർ.ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു.
ബ്രിസ്‌ബേന്‍: ലോകസമാധാനത്തെയും, ലോക ദേശീയഗാനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്‍ററിയായ ‘സല്യൂട്ട് ദി നേഷൻസി’ന് ലോക റെക്കോർഡ്. റെക്കോർഡ് നൽകലും ആദരിക്കലും ജൂലൈ 28ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ സിറ്റിയിലുള്ള സെന്റ്.ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നടക്കും. ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി സ്വദേശികളായ ആഗ്നസ് ജോയിയും തെരേസ ജോയിയും ചേർന്നാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയത്. നിര്‍മാണവും സംവിധാനവും ആഗ്നസിന്റെയും തെരേസയുടേയും പിതാവും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും എഴുത്തുകാരനും സംവിധായകനുമായ ജോയ് കെ.മാത്യുവാണ്. ലോകസമാധാനം, ദേശീയഗാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യത്തെ ഡോക്യുമെന്‍ററി ചിത്രമായിരിക്കും ഇത്. ഐക്യരാഷ്ട്രസഭയുടെ ഓസ്‌ട്രേലിയ ക്വീന്‍സ്ലാന്‍ഡ് ഡിവിഷനും പീസ് കീപ്പേഴ്‌സ് ഓസ്ട്രേലിയയും എര്‍ത് ചാര്‍ട്ടര്‍ ഓസ്‌ട്രേലിയയും ആഗ്നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷനുമായി സംയുക്തമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തിന്‍റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം ആസൂത്രിത നീക്കം നടത്തുന്നു: കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യങ്ങൾ കേന്ദ്രം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. “സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രം ബാധ്യസ്ഥരാണ്. കേന്ദ്രാനുമതി ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യങ്ങളെ കേന്ദ്രം ഇല്ലാതാക്കുകയാണ്. സംസ്ഥാനത്തിന്‍റെ നിലപാട് വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് വിശദമായ കത്തയച്ചു.” അദ്ദേഹം പറഞ്ഞു. ഭരണഘടനാ വ്യവസ്ഥകൾ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ രീതിയിൽ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ സായുധ സേനയുടെ മൊത്തത്തിലുള്ള പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിനായി 28732 കോടി രൂപയുടെ സൈനിക ഉപകരണങ്ങളും ആയുധങ്ങളും വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തിലുള്ള ഡിഎസി ആണ് നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയത്. കിഴക്കൻ ലഡാക്കിൽ ചൈനയുമായി ഇന്ത്യ അതിർത്തി തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ ആയുധങ്ങൾ വാങ്ങുന്നതിനുള്ള നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയത്. രാജ്യത്തെ ചെറുകിട ആയുധ നിർമ്മാണ വ്യവസായത്തിന് ഉത്തേജനം നൽകാനും ചെറുകിട ആയുധ നിർമ്മാതാക്കൾക്കിടയിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കാനുമാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പിന്‍റെ പുനഃസംഘടനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 2018 ൽ രൂപീകരിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ നടപ്പാക്കും. നികുതിദായക സേവനം, ഓഡിറ്റ്, ഇന്‍റലിജൻസ്, എൻഫോഴ്സ്മെന്‍റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ടാകും. സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തിൽ നികുതി ചുമത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോ, ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ചില്ലറ വിൽപ്പന നടത്തുന്ന സാധനങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്ടിയില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് കടകളിൽ നേരിട്ട് പരിശോധന നടത്തിയെന്നും ജീവനക്കാർ ബില്ലുകൾ കാണിച്ചെന്നും മന്ത്രി പറഞ്ഞു. ചെറുകിട സംരംഭകരെ ജിഎസ്ടിയുടെ അധിക ഭാരത്തിൽ നിന്ന് ഒഴിവാക്കുമെന്നും നിയമപ്രശ്നങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി കൂടി പരിശോധിച്ചാൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ജിഎസ്.ടി കൗൺസിലുമായി വിഷയം കൂടുതൽ ചർച്ച ചെയ്യും. ജിഎസ്ടി നടപ്പാക്കില്ലെന്ന് പറയുന്നതിൽ പ്രായോഗിക പ്രശ്നങ്ങളില്ല. കേന്ദ്രത്തിന്റെ വിജ്ഞാപനം അതേ പോലെ തന്നെയാണ് കേരളത്തിലും ഇറക്കിയത്. സാധാരണ കടകളിൽ ജിഎസ്ടിയുടെ പേരിൽ…
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് വി ഡി സതീശൻ. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നത് സര്‍ക്കാരിന് വേണ്ടപ്പെട്ട ആളായത് കൊണ്ടാണെന്നും സതീശന്‍ പറഞ്ഞു. എന്തുകൊണ്ടാണ് പത്രപ്രവർത്തക യൂണിയൻ ഇതിനോട് പ്രതികരിക്കാത്തത്? കെ എം ബഷീറിന്‍റെ മരണം കേരളത്തിലെ ജനങ്ങളുടെ മനസ്സിനെ പിടിച്ചുകുലുക്കിയ സംഭവമാണ്. കേരളം അത് മറന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. “പത്രപ്രവർത്തകൻ കെ.എം. ബഷീറിന്‍റെ കൊലപാതകത്തിൽ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. ശ്രീറാമിനെ രക്ഷിക്കാൻ തുടക്കം മുതൽ തന്നെ സർക്കാർ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതേതുടർന്ന് ജില്ലാ മജിസ്ട്രേറ്റിന്‍റെ അധികാരത്തോടെ അദ്ദേഹത്തെ ഒരു തസ്തികയിൽ നിയമിച്ചു. ആ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിക്കപ്പെട്ടു. സർക്കാറിന് ആവശ്യമുള്ള വ്യക്തിയായതിനാൽ കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ കളക്ടറായി നിയമിക്കുകയും ന്യായീകരിക്കുകയും ചെയ്തത്”, സതീശൻ പറഞ്ഞു.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓപ്പൺ ഡബിൾ ഡെക്കർ സിറ്റി ബസ് 100 ദിവസത്തെ വിജയകരമായ സർവീസ് പൂർത്തിയാക്കി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ നടത്തിയ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ “സിറ്റി റൈഡ്” തലസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുതിയ ഉത്തേജനം നൽകിയിരിക്കുകയാണ്. വിദേശികളും അന്യസംസ്ഥാന ടൂറിസ്റ്റുകളും ആഭ്യന്തര ടൂറിസ്റ്റുകളും ഉൾപ്പെടെ നാലായിരത്തിലധികം വിനോദസഞ്ചാരികൾ ഇതുവരെ “സിറ്റി റൈഡ്” യാത്രകളിലൂടെ നഗര കാഴ്ചകൾ ആസ്വദിച്ചതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. ജി അനിൽകുമാർ (എക്സി. ഡയറക്ടർ – സൗത്ത് സോൺ), എൻ.കെ ജേക്കബ്ബ് സാം ലോപ്പസ് (ചീഫ് ട്രാഫിക് മാനേജർ – ബി.ടി.സി), യാത്രക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നേരത്തെ പ്രതിമാസം 25,000 രൂപ മാത്രം നേടിയ സർവീസ് 100 ദിവസം കൊണ്ട് 8.25 ലക്ഷം രൂപ പിരിച്ചെടുത്തതായി കെ.എസ്.ആർ.ടി.സി പറഞ്ഞു.
ഹൈദരാബാദ്: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത നാല് പേർക്ക് ജാമ്യം ലഭിച്ചു. എംഎൽഎയുടെ മകൻ ഉൾപ്പെടെ എല്ലാ പ്രതികൾക്കും ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും എല്ലാ മാസവും തിങ്കളാഴ്ച ജില്ലാ പ്രൊബേഷൻ ഓഫീസർക്ക് മുന്നിൽ ഹാജരായി ഒപ്പിടണമെന്നും വ്യവസ്ഥ ചെയ്താണ് ജാമ്യം അനുവദിച്ചത്. മെയ് 28ന് ഹൈദരാബാദിലെ ജൂബിലി ഹില്ലിലാണ് സംഭവം ഉണ്ടായത്. പബ്ബിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പതിനേഴുകാരിയെ ഇന്നോവ കാറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ അഞ്ച് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. ഉയർന്ന രാഷ്ട്രീയ ബന്ധമുള്ള കുട്ടികളെന്ന നിലയിൽ സംഭവത്തിൽ തെലങ്കാനയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിൽ ഇറക്കിവിടാമെന്ന് പറഞ്ഞാണ് പെണ്കുട്ടിയെ കാറിൽ കയറ്റിയത്. പിന്നീട് ഒരു കോഫി ഷോപ്പിലും കേക്ക് കടയിലും പോയി. ഇവിടെ നിന്ന് പ്രതികൾ ഇന്നോവ കാറിൽ കയറി വാഹനം പാർക്ക് ചെയ്ത്…
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ജില്ലാ, സബോർഡിനേറ്റ് കോടതികളിലെ ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടാം ദേശീയ ജുഡീഷ്യൽ ശമ്പള കമ്മീഷന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് വർധന. 2016 ജനുവരി ഒന്നു മുതൽ മുൻ കാല പ്രാബല്യത്തോടെ വർദ്ധനവ് നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 2016 മുതലുള്ള കുടിശ്ശിക മൂന്ന് ഗഡുക്കളായി നൽകണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. കുടിശികയുടെ 25% മൂന്ന് മാസത്തിനകം ആദ്യ ഗഡുവായി അടയ്ക്കണം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 25% രണ്ടാം ഗഡുവായി നൽകണം. ബാക്കി 50% 2023 ജൂൺ 30നകം നൽകണം. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ 25,000 ജുഡീഷ്യൽ ഓഫീസർമാർക്ക് പ്രയോജനം ചെയ്യുന്ന വിധി പ്രസ്താവിച്ചത്. അഞ്ച് വർഷത്തിലൊരിക്കൽ ശമ്പളം വർദ്ധിപ്പിക്കാൻ ചില സംസ്ഥാനങ്ങളും 10 വർഷത്തിലൊരിക്കൽ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരും കമ്മീഷനുകൾ രൂപീകരിക്കാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശമ്പളക്കമ്മീഷന്‍റെ പരിധിയിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ…