Author: News Desk

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18313 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയതായും, 57 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 1,45,026 ആയി. ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 4 കോടി (4,39,38,764) കടന്നു. 5,26,167 പേരാണ് മരിച്ചത്. ടിപിആർ 4.31 ശതമാനമാണ്.

Read More

ന്യൂഡല്‍ഹി: രണ്ട് സിപിഐഎം എംപിമാര്‍ ഉള്‍പ്പെടെ ലോക്സഭയിലെ നാല് പ്രതിപക്ഷ എംപിമാരെയും രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ 20 എംപിമാരെയും സസ്പെന്‍ഡ് ചെയ്തത് പാർലമെന്‍റ് അംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുളള മൗലികാവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐ(എം) പിബി ആരോപിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഗൗരവമായി ചർച്ച ചെയ്യാൻ ചട്ടങ്ങൾക്കനുസൃതമായി പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയങ്ങളൊന്നും സ്വീകരിക്കാൻ മോദി സർക്കാർ തയ്യാറല്ല. എല്ലാ വിഷയങ്ങളും പാർലമെന്‍റിൽ തുറന്ന സംവാദത്തിന് വിധേയമാക്കുമെന്ന് പൊതുജനങ്ങളോട് പറയുന്ന ബിജെപി യഥാർത്ഥത്തിൽ അത്തരം ചർച്ചകൾക്ക് മനപ്പൂർവ്വം തടസ്സം സൃഷ്ടിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യേണ്ട പരമോന്നത വേദിയായ പാർലമെന്‍റിനെ വിലകുറച്ച് കണ്ട് പ്രതിപക്ഷത്തിന്‍റെ ശബ്ദം തകർക്കുകയാണ് മോദി സർക്കാർ. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ജനാധിപത്യ സംരക്ഷണത്തിനായി ശക്തമായി മുന്നോട്ട് വരണമെന്നും സിപിഐ(എം) പിബി പ്രസ്താവനയിൽ പറഞ്ഞു.

Read More

ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധന കർശനമാക്കാനും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് കൂടുതൽ നിയമ പരിരക്ഷ നൽകാനും ഉദ്ദേശിച്ചുള്ള ഉത്തേജക വിരുദ്ധ ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം നടത്താനും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അധികാരം നൽകുന്നതോടെ കായിക താരങ്ങൾക്കിടയിലെ ഉത്തേജക ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നാണു കേന്ദ്രത്തിന്റെ വിലയിരുത്തൽ.കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ബിൽ അവതരിപ്പിച്ചത്. നാഷണൽ ഡോപ്പിംഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ (എൻഡിടിഎൽ) പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ബിൽ അധികാരം നൽകുന്നു. നടപടികൾ പൂർത്തിയാകുന്നതോടെ ഉത്തേജക വിരുദ്ധ നിയമം നടപ്പാക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും. ദേശീയ ഉത്തേജക വിരുദ്ധ ബോർഡ് രൂപീകരിക്കാനും ബിൽ ശുപാർശ ചെയ്യുന്നു. താരങ്ങളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിലും അതിന്‍റെ പരിശോധനയിലും നാഡയ്ക്ക് ബിൽ പൂർണ്ണ അധികാരം നൽകുന്നു. അത്ലറ്റുകളുടെ ആരോഗ്യ നില, മത്സരങ്ങളിലെ അവരുടെ പങ്കാളിത്തം, അവിടെ നടത്തുന്ന ടെസ്റ്റുകൾ എന്നിവയെക്കുറിച്ചുള്ള…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വിമാനത്തിനുള്ളിൽ വച്ച് മർദ്ദിച്ച കേസിന്‍റെ അന്വേഷണം ഇഴയുന്നു. മൊഴി രേഖപ്പെടുത്തുന്നതിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇതിന് കാരണം. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവ്യവസ്ഥ പ്രകാരം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല. ജാമ്യ വ്യവസ്ഥയുള്ളതിനാൽ വലിയതുറ പൊലീസ് സ്റ്റേഷനിൽ പോയി മൊഴി നൽകാനാകില്ലെന്ന നിലപാടിലാണ് പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂരിൽ പോയി മൊഴി രേഖപ്പെടുത്തില്ലെന്ന നിലപാടിലാണ് പൊലീസും. ഇതോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനപ്പുറം അന്വേഷണം നീങ്ങിയിട്ടില്ല. വിമാനത്തിലെ പ്രതിഷേധം കഴിഞ്ഞ് 37 ദിവസമായി ഇ.പി ജയരാജനെതിരെ കേസെടുക്കാതിരുന്ന പൊലീസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സ്വകാര്യ അന്യായം കോടതി അംഗീകരിച്ചതോടെയാണ് കേസെടുക്കാൻ നിർബന്ധിതരായത്. കേസ് രജിസ്റ്റർ ചെയ്തിട്ട് ഒരാഴ്ചയായി, പക്ഷേ അത് ആരംഭിച്ചിടത്ത് തന്നെയുണ്ട്. കണ്ണൂരിലെ യൂത്ത് കോൺഗ്രസുകാരായ പരാതിക്കാരുടെ…

Read More

ന്യൂഡല്‍ഹി: സിൽവർ ലൈൻ പദ്ധതി കേരളത്തിനും കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിധ വശങ്ങൾ വിശദമായി പഠിച്ച ശേഷമേ സിൽവർ ലൈനിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ ഒരു സങ്കീർണ്ണമായ പദ്ധതിയാണ്. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക, എഞ്ചിനീയറിംഗ് വശങ്ങൾ വിശദമായി പഠിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികൾ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതിനാൽ, വിവിധ വശങ്ങൾ വിശദമായി വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. വിശദ പഠനം ചെയ്ത ശേഷം വിഷയം പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യും. സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹിക ആഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പദ്ധതിക്ക് ഇതുവരെ അനുമതി ലഭിക്കാത്തതിനാൽ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നീക്കവും അപക്വമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. സർവേയെ ചോദ്യം ചെയ്ത് സമർപ്പിച്ച കേസിൽ ഹൈക്കോടതിയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രത്തിന്‍റെ…

Read More

സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വർണ വില ഒരു പവന് 37,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‍റെ പുതുക്കിയ വില 4,645 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വിലയിൽ ഇടിവുണ്ട്. രണ്ട് ദിവസത്തിനിടെ സ്വർണ വില ഗ്രാമിന് 45 രൂപ കുറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ വില പവന് 360 രൂപയാണ് കുറഞ്ഞത്. നിലവിൽ സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഈ മാസം ഒന്നിന് 38,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ജൂലൈ അഞ്ചിന് സ്വർണ വില ഗ്രാമിന് 4,810 രൂപയായി ഉയർന്നിരുന്നു.

Read More

കോഴിക്കോട്: തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പിനെ കണ്ടത് യാത്രക്കാരെ ആശങ്കയിലാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ട്രെയിൻ തിരൂരിൽ എത്തിയപ്പോഴാണ് യാത്രക്കാരിലൊരാൾ പാമ്പിനെ കണ്ടത്. എസ്-5 സ്ലീപ്പർ കോച്ചിന്‍റെ ബെർത്തുകൾക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാർ നിലവിളിച്ചപ്പോൾ ഒരാള്‍ പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും മറ്റ് ചില യാത്രക്കാർ കൊല്ലരുതെന്ന് പറഞ്ഞതോടെ പിടിവിട്ടു. പിന്നെ കമ്പാര്‍ട്‌മെന്റ് മുഴുവന്‍ പാമ്പിന്റെ യാത്ര. ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ റെയിൽവേ കൺട്രോൾ ബോർഡിനെ വിവരമറിയിച്ചെങ്കിലും കോഴിക്കോട്ടെത്തിയിട്ട് പരിശോധിക്കാമെന്നായിരുന്നു നിര്‍ദേശം. രാത്രി 10.15ന് കോഴിക്കോട്ടെത്തിയ ട്രെയിനിൽ തെരച്ചിൽ നടത്തി കണ്ടെത്തിയെങ്കിലും ആളുകൾ ബഹളമുണ്ടാക്കിയതോടെ പാമ്പ് വീണ്ടും തെന്നിമാറി ഇഴഞ്ഞുനീങ്ങുകയായിരുന്നു.

Read More

ചെന്നൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന് ഇന്ന് ചെന്നൈയിൽ തുടക്കമാകും. 187 രാജ്യങ്ങളിൽ നിന്നുള്ള ചെസ്സ് കളിക്കാരാണ് ഇന്ത്യയിലെത്തിയത്. പാകിസ്താന്‍റെ പുരുഷ, വനിതാ ടീമുകളും മത്സരരംഗത്തുണ്ട്. ഓഗസ്റ്റ് 10 വരെ നീളുന്ന ചെസ്സ് ഒളിമ്പ്യാഡിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിതെളിക്കും 30 അംഗ ഇന്ത്യൻ ടീമാണ് പങ്കെടുക്കുന്നത്. 44-ാമത് ലോക ചെസ്സ് ഒളിമ്പ്യാഡിൽ, വമ്പന്‍ യുദ്ധസന്നാഹങ്ങളുമായാണ് ആതിഥേയരായ ഇന്ത്യ കരുത്ത് കാട്ടുക. ചരിത്രത്തിലാദ്യമായാണ്, ഒരു ആതിഥേയ രാഷ്ട്രം ചെസ്സ് ഒളിമ്പ്യാഡിൽ മെഡൽ വേട്ടയ്ക്കായി ആറ് ടീമുകളെ അണിനിരത്തുന്നത്. ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ മൂന്ന് ഇന്ത്യൻ ടീമുകൾ വീതം.

Read More

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന്‍റെ രണ്ട് സർവീസുകൾ റദ്ദാക്കി. കോഴിക്കോട്-മുംബൈ, കോഴിക്കോട്-ദമ്മാം സർവീസുകളാണ് റദ്ദാക്കിയത്. സർവീസ് നടത്തിപ്പു ക്രമീകരണങ്ങൾ സംബന്ധിച്ചാണു റദ്ദാക്കൽ എന്ന് അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് 2.15ന് മുംബൈയിൽ നിന്ന് കോഴിക്കോട്ടെത്തി തിരിച്ചു പോകേണ്ട വിമാനവും രാത്രി 9.10ന് ദമാമിൽനിന്നെത്തി തിരിച്ചു പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്.

Read More

ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ഹിമന്ത് നഗർ സബർ ഡയറിയുടെ മൂന്ന് പുതിയ പ്ലാന്‍റുകൾക്ക് അദ്ദേഹം തറക്കല്ലിടും. വെണ്ണ ഫാക്ടറി ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 1,000 കോടി രൂപയുടെ പദ്ധതികൾ കന്നുകാലി വളർത്തുന്നവരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു. ദ്വിദിന സന്ദർശന വേളയിൽ ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച് ഉൾപ്പെടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ഗാന്ധിനഗറിലെ ഇന്‍റർ നാഷണൽ ഫിനാൻഷ്യൽ സെന്‍ററും പ്രധാനമന്ത്രി സന്ദർശിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിനുമുള്ള പദ്ധതികൾ സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.

Read More