Author: News Desk

തിരുവനന്തപുരം: പി.ബിജുവിന്‍റെ പേരിലുള്ള ഫണ്ട് തട്ടിപ്പ് വാർത്ത വ്യാജമാണെന്ന് ഡിവൈഎഫ്ഐ. അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ ഡിവൈഎഫ്ഐ അപലപിക്കുന്നുവെന്നും, പി.ബിജുവിന്‍റെ പേര് വലിച്ചിഴച്ച് വ്യാജവാർത്ത നൽകിയെന്നും ജില്ലാ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു. “നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കാനുള്ള ദുഷിച്ച തന്ത്രത്തിന്‍റെ ഭാഗമാണിത്. റെഡ് കെയർ സെന്‍റർ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കുന്നില്ല. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഒരു ദിവസത്തെ വരുമാനത്തിൽ നിന്നും വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനത്തിൽ നിന്നുമാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ല. ചില മാധ്യമങ്ങൾ തങ്ങൾക്ക് ലഭിക്കുന്ന പരാതിയായി റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഡി.വൈ.എഫ്.ഐക്ക് ലഭിച്ച ഫണ്ടിൽ കൃത്യമായ കണക്കുകളും ബാങ്ക് സ്റ്റേറ്റ്മെന്‍റുകളുമുണ്ട്. ഓരോ കണക്കുകളും കൃത്യമായി കൈയിലുണ്ട്. ഇക്കാര്യം പരസ്യമായി പറയുമെന്നും” ഷിജു ഖാൻ പറഞ്ഞു.

Read More

ജാർഖണ്ഡ്: റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. അജ്ഞാത ഫോൺ കോളിനെ തുടർന്ന് എയർപോർട്ട് അധികൃതർ ശക്തമായ സുരക്ഷാ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഫോൺ കോൾ വ്യാജമാണെന്നും റാഞ്ചി എയർപോർട്ട് ഡയറക്ടർ കെഎൽ അഗർവാൾ പറഞ്ഞു. ബോംബ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ബിർസ മുണ്ട എയർപോർട്ട് അതോറിറ്റിക്ക് ജാർഖണ്ഡിന് പുറത്ത് നിന്നാണ് ഫോൺ കോൾ ലഭിച്ചത്. വിമാനത്താവളത്തിനുള്ളിൽ നാല് പേർ ഒപ്പമുണ്ടായിരുന്നതായി അജ്ഞാതനായ ഒരാൾ പറഞ്ഞു. “അവന്‍റെ കയ്യിൽ ഒരു ബാഗ് ഉണ്ട്. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, വിമാനത്താവളം പൊളിക്കും,” എന്നായിരുന്നു സന്ദേശം. വിളിച്ചയാൾ തന്‍റെ പേര് റിതേഷ് എന്നാണെന്നും നളന്ദ നിവാസിയാണെന്നും പറഞ്ഞതായാണ് റിപ്പോർട്ട്. ഇതാദ്യമായല്ല വിമാനത്താവളത്തിൽ ബോംബ് ഭീഷണി പടരുന്നത്. മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മൂന്ന് വർഷം മുമ്പും വിമാനത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന ഭീഷണി ഉയർന്നിരുന്നു. എന്നാൽ, അത് പ്രചരിപ്പിച്ചത് ഒരു യാത്രക്കാരനാണെന്ന് പിന്നീട്…

Read More

തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം നൽകി. ദേശീയ മെഡിക്കൽ കമ്മീഷനാണ് അനുമതി നൽകിയത്. 100 വിദ്യാർത്ഥികൾ അടങ്ങുന്ന ബാച്ചിനാണ് അംഗീകാരം. ക്ലാസുകൾ ഈ വർഷം തന്നെ ആരംഭിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇടുക്കി മെഡിക്കൽ കോളേജിന് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് അപേക്ഷ നൽകിയെങ്കിലും അത് നിരസിക്കപ്പെട്ടു. തുടക്കത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്താണ് വിദ്യാർത്ഥികൾക്ക് പ്രവേശനാനുമതി നിഷേധിച്ചത്.

Read More

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച ഏറ്റവും വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കപ്പലാണിത്. 2009 ൽ ഇന്ത്യൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയാണ് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഐഎൻഎസ് വിക്രാന്ത് നിർമ്മിക്കാൻ തീരുമാനിച്ചത്. ആന്‍റണിയാണ് കപ്പലിന്‍റെ നിർമ്മാണം ആരംഭിച്ചതും. 2010 ൽ നിർമ്മാണം പൂർത്തിയാക്കി 2014 ൽ കമ്മീഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ നിർമ്മാണം ആരംഭിച്ചതോടെ തടസ്സങ്ങളുണ്ടായി. കടലിലെ ഏത് സാഹചര്യവും നേരിടാനും വേഗത്തിൽ നീങ്ങാനും മുന്നേറാനുമുള്ള കഴിവുണ്ട് വിക്രാന്തിന്. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും. കപ്പലിന്‍റെ നീളം 262 മീറ്ററാണ്. 1500 പേരെ ഉൾക്കൊള്ളാൻ കഴിയും. 50 ലധികം ഇന്ത്യൻ കമ്പനികൾ ഐഎൻഎസ് വിക്രാന്തിന്‍റെ ഉൽപ്പാദനം ഏറ്റെടുത്തിട്ടുണ്ട്. ഒരു സമയം 30 വിമാനങ്ങൾ വരെ വഹിക്കാൻ കപ്പലിന്…

Read More

ന്യുഡൽഹി: പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സസ്പെൻഷനിലായ രാജ്യസഭാ എംപിമാർ ചിക്കൻ കഴിച്ച സംഭവത്തിൽ വിമർശനവുമായി ബിജെപി. ഇത് പ്രതിഷേധമാണോ അതോ പ്രഹസനമാണോ എന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ചോദിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോഴിയിറച്ചി വിളമ്പുന്നത് മഹാത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും പൂനവാല ആരോപിച്ചു. “സസ്പെൻഷൻ നടപടിക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച എംപിമാർ തന്തൂരി ചിക്കൻ കഴിച്ചു. മൃഗങ്ങളെ കൊല്ലുന്ന കാര്യത്തിൽ ഗാന്ധിജിക്ക് ഉറച്ച കാഴ്ചപ്പാടുണ്ടായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇതൊരു പ്രതിഷേധമാണോ പ്രഹസനമാണോ. ഇത് ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണ്” പൂനവാല പറഞ്ഞു. ബുധനാഴ്ചയാണ് എംപിമാർ ധർണ ആരംഭിച്ചത്. എംപിമാർക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും ഒരുക്കാൻ പ്രതിപക്ഷ പാർട്ടികൾ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഐക്യദാർഢ്യവും രാഷ്ട്രീയ ശക്തിയും പ്രകടിപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തുണ്ട്.

Read More

കൊൽക്കത്ത: സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാൾ സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പാർത്ഥയെ ഇന്ന് മുതൽ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്തതായി അറിയിച്ചു. തൃണമൂൽ കോൺഗ്രസിന്‍റെ സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്ന് പാർത്ഥയെ മാറ്റിയേക്കും. ഇക്കാര്യത്തിൽ പാർട്ടിക്ക് തീരുമാനമെടുക്കാം. ചാറ്റർജിയെ ഉടൻ മന്ത്രിസഭയിൽ നിന്നും എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് ആവശ്യപ്പെട്ടു. പാർത്ഥയ്ക്കൊപ്പം അറസ്റ്റിലായ നടി അർപിത മുഖർജിയുടെ രണ്ട് ഫ്ലാറ്റുകളിൽ നിന്ന് 50 കോടി രൂപയും അഞ്ച് കിലോ സ്വർണവും വിദേശ കറൻസിയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തിരുന്നു. നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്. രണ്ടാമത്തെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്ത 29 കോടി രൂപ…

Read More

ലക്നൗ: ഉത്തർപ്രദേശിലെ ഹർദോയിയിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപിക, ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ മസാജ് ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ബവാൻ ബ്ലോക്കിലെ പൊഖാരി പ്രൈമറി സ്കൂളിലാണ് സംഭവം. ഈ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മസാജ് ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്ന് അധ്യാപിക ഊർമിള സിംഗിനെ സസ്പെൻഡ് ചെയ്തു. കസേരയിലിരിക്കുന്ന അധ്യാപികയുടെ ഇടതുകൈയിൽ വിദ്യാർത്ഥി മസാജ് ചെയ്യുന്നത് വീഡിയോയിൽ കാണാം. വിദ്യാർത്ഥി മസാജ് ചെയ്യുമ്പോൾ അധ്യാപിക കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്നത് വീഡിയോയിൽ കാണാം. ക്ലാസ് മുറിക്കുള്ളിൽ ബഹളമുണ്ടാക്കുന്ന കുട്ടികൾക്ക് നേരെയും അവർ ആക്രോശിക്കുന്നു. വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, അടിസ്ഥാന ശിക്ഷാ അധികാരി (ബിഎസ്എ) വി.പി സിംഗ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് അന്വേഷണം നടത്തി അധ്യാപികക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വി.പി സിംഗ് അറിയിച്ചു.

Read More

കോട്ടയം: കോട്ടയം നഗരത്തിലെ ആകാശ നടപ്പാത പശ്ചാത്തലമാക്കിയ നവദമ്പതികളുടെ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഹാരിഷിന്‍റെയും ഷെറീനയുടെയും വിവാഹശേഷമുള്ള ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.വർഷങ്ങളായി പൂർത്തിയാകാത്ത കോട്ടയം നഗരത്തിലെ സ്കൈവാക്കാണ് ഫോട്ടോഷൂട്ടിന്‍റെ പ്രധാന ലൊക്കേഷൻ. പണി പൂർത്തിയാകാത്തതിനാൽ നഗരഹൃദയത്തിലെ പടവലം പന്തൽ എന്നാണ് ട്രോളൻമാർ ഈ റൂട്ടിനെ വിശേഷിപ്പിച്ചത്. നിരന്തരം വാർത്തകളുടെയും ട്രോളുകളുടെയും വിഷയമായ ആകാശ നടപ്പാതക്ക് കീഴിൽ ഇത്തരം ഷൂട്ടുകൾ മുമ്പും നടന്നിട്ടുണ്ട്. തല്ലുമാല സിനിമയുടെ തീമിലാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. കോട്ടയത്തെ ലെൻസ് ഔട്ട് മീഡിയയാണ് ഫോട്ടോഷൂട്ട് നടത്തിയ വെഡിങ് ഫോട്ടോഷൂട്ട് കമ്പനി.

Read More

തിരുവനന്തപുരം: വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ലോകത്ത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണത്തിന്‍റെ രണ്ടാമത്തെ പ്രധാന കാരണമാണ് വയറിളക്ക രോഗങ്ങൾ. ഒആർഎസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിയും. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒആർഎസും സിങ്കും സൗജന്യമായി ലഭ്യമാണ്. വയറിളക്കം, രക്തസ്രാവം, പനി, അമിത ദാഹം, നിർജ്ജലീകരണം, പാനീയങ്ങൾ കുടിക്കാൻ കഴിയാത്തത്, മയക്കം, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായ, നാവ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഡോക്ടറുടെ സേവനം തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. എല്ലാ വർഷവും ജൂലൈ 29നാണ് ലോക ഒആർഎസ് ദിനം ആചരിക്കുന്നത്. മഴക്കാലമായതിനാൽ രോഗനിയന്ത്രണവും ബോധവൽക്കരണവുമാണ് ഒആർഎസ് ദിനം ലക്ഷ്യമിടുന്നത്. വയറിളക്ക രോഗങ്ങൾ മൂലമുള്ള നിർജ്ജലീകരണം തടയാൻ ഒആർഎസ് സഹായിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്യുന്നു. മിക്ക വയറിളക്ക രോഗങ്ങളും വീട്ടിലുണ്ടാക്കുന്ന പാനീയ ചികിത്സയിലൂടെ ഭേദമാക്കാൻ കഴിയും. നിർജ്ജലീകരണവും മരണവും കുറയ്ക്കാൻ പാനീയ ചികിത്സയ്ക്ക് കഴിയും.…

Read More

തിരുവനന്തപുരം: ഓഗസ്റ്റ് 2 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മേഘങ്ങളെ കാണാൻ തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇടിമിന്നലുകൾ ദൃശ്യമല്ലാത്തതിനാൽ അത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്.ഡി.എം.എ) ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇടിമിന്നലിന്‍റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. ജനലുകളും വാതിലുകളും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കണം. ഇടിമിന്നൽ സമയത്ത് ടെറസിലും ഉയർന്ന സ്ഥലങ്ങളിലും മരക്കൊമ്പുകളിലും ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികളെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്. ഇടിമിന്നലേറ്റ ഒരു വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. ഇടിമിന്നലേറ്റ വ്യക്തിക്ക് ഉടനടി വൈദ്യസഹായം നൽകണം. മത്സ്യബന്ധനത്തിനും കുളിക്കാനുമായി വെള്ളത്തിൽ ഇറങ്ങരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ വാഹനത്തിനുള്ളിൽ തന്നെ കഴിയണം. സൈക്കിളുകൾ,…

Read More