- ചലച്ചിത്ര പ്രേമികളുടെ മനംകവര്‍ന്ന് ‘കേരള സവാരി’; എണ്ണായിരത്തി നാന്നൂറ് പേര്‍ക്ക് തുണയായി, അഭിമാനകരമെന്ന് മന്ത്രി ശിവന്‍കുട്ടി
- വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
- സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി
- ‘അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’
- നിലമ്പൂര്‍ തേക്ക് എന്നു പറഞ്ഞാല്‍ ഇതാണ്!; രണ്ടു കഷ്ണങ്ങള്‍ക്ക് ലഭിച്ചത് 31.85 ലക്ഷം രൂപ
- കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
- മലയാളത്തിന്റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര
- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
Author: News Desk
‘ഓ മൈ ഡാർലിംഗ്’ എന്ന സിനിമയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ മുകേഷ്. കൊച്ചുകുട്ടികൾ വന്ന് എല്ലാവരെയും കളിയാക്കുകയാണെന്ന് മുകേഷ് പറഞ്ഞു. അഭിനയത്തെയും കഥയെയും കഥാപാത്രത്തെയും കളിയാക്കുമ്പോൾ സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും മുകേഷ് പറഞ്ഞു. കിട്ടാനുള്ളത് കിട്ടിയിട്ടുണ്ടാകില്ലെന്നും മുകേഷ് പറഞ്ഞു. അല്ലാത്തപക്ഷം വിമർശനത്തിനൊപ്പം നല്ല കഥാ സാഹചര്യങ്ങളും നല്ല രംഗങ്ങളും ഉണ്ടെന്നും പറയണം. എവിടെയും തൊടാതെ ഇവൻ ഇനി സിനിമയിൽ ഉണ്ടാകാൻ പാടില്ലെന്നാണ് ഇവർ പറയുന്നത്. ‘ഷോലെ’ ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം. ഇവരൊക്കെ അന്ന് ഉണ്ടായിരുന്നെങ്കിൽ അമിതാഭ് ബച്ചനും ധർമേന്ദ്രയും ഒക്കെ എന്താണ് ചെയ്യുന്നത് എന്നും ചോദിച്ചേനെ എന്നും മുകേഷ് പറഞ്ഞു. ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്ത ചിത്രമാണ് ഓ മൈ ഡാർലിംഗ്. ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി പ്രേക്ഷകർക്ക് സുപരിചിതയായ അനിഖ സുരേന്ദ്രനും ‘ജോ ആൻഡ് ജോ’, ഇന്സ്റ്റാഗ്രാമിലെ ‘എഫ്ടി ഗയ്സ്’ എന്ന പേജിലൂടെ ശ്രദ്ധേയയായ മെൽവിൻ ജി ബാബുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ…
അഗർത്തല: ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന ത്രിപുരയിൽ അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിൽ കുതിച്ച് ബിജെപി. കേവലഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ 30 സീറ്റുകളിൽ ലീഡുചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയും ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. അതേസമയം സിപിഎം-കോൺഗ്രസ് സഖ്യം 18 സീറ്റുകളിൽ ലീഡുണ്ട്. ഇതിൽ 13 ഇടത്ത് സി.പി.എമ്മും അഞ്ചിടത്ത് കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ത്രിപ്ര മോത്ത പാർട്ടി 10 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഒരു സീറ്റിൽ സ്വതന്ത്രനും ലീഡ് ചെയ്യുന്നു. 60 നിയമസഭാ സീറ്റുകളുള്ള ത്രിപുരയിൽ ബിജെപി, സിപിഎം-കോൺഗ്രസ്, ത്രിപ്ര മോത്ത പാർട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണ് നടക്കുന്നത്. ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഇത് സ്ഥിരീകരിക്കുന്ന സൂചനകളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇത്തവണ കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിച്ചിട്ടും സി.പി.എം കൂടുതൽ ക്ഷീണിതരാകുന്നുവെന്ന സൂചനകളും ശക്തമാണ്. കഴിഞ്ഞ തവണ 16 സീറ്റ് നേടിയ…
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നു തുടങ്ങി. ജാർഖണ്ഡിലെ രാംഗഡിൽ എൻഡിഎയുടെ എ.ജെ.എസ്.യു. (ഓൾ ജാർഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയൻ) സ്ഥാനാർത്ഥി സുനിത ചൗധരി ലീഡ് ചെയ്യുന്നു. കോൺഗ്രസിന്‍റെ ബജ്‌രംഗ് മഹ്‌തോയെയാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയിലെ കസബ പേഠില്‍ കോൺഗ്രസിന്‍റെ ധംഗേകര്‍ രവീന്ദ്ര ഹേമരജ് ലീഡ് ചെയ്യുന്നു. ബി.ജെ.പിയുടെ ഹേമന്ത് നാരായൺ രസാനെയാണ് തൊട്ടുപിന്നിൽ. ചിംച്‌വഡ് മണ്ഡലത്തിൽ ബിജെപിയുടെ അശ്വനി ലക്ഷ്മൺ ജഗ്താപ് ലീഡ് ചെയ്യുന്നു. എൻസിപിയുടെ നാനാ കാടേയാണ് മണ്ഡലത്തിൽ എതിരെ മത്സരിക്കുന്നത്. തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റില്‍ കോണ്‍ഗ്രസിന്റെ ഇ.വി.കെ.എസ്. ഇളങ്കോവന്‍ വന്‍ വിജയത്തിലേക്ക് നീങ്ങുന്നു. എ.ഐ.എ.ഡി.എം.കെ.യുടെ കെ.എസ്. തേനരസാണ് മുഖ്യ എതിരാളി. പശ്ചിമ ബംഗാളിലെ സാഗര്‍ദിഘിയില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം മുന്നേറുകയാണ്. കോണ്‍ഗ്രസിന്റെ ബൈരോണ്‍ ബിശ്വാസാണ് ലീഡ് ചെയ്യുന്നത്. തൃണമൂൽ കോൺഗ്രസിന്റെ കുത്തകയായിരുന്ന സ്ഥലത്താണ് കോൺഗ്രസ്-സിപിഎം സഖ്യത്തിന്റെ മുന്നേറ്റം. മഹാരാഷ്ട്രയിലെ കസബാ പേഠ്, ചിഞ്ച്‌വഡ്, തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ്, ജാര്‍ഖണ്ഡിലെ രാംഗഢ്, പശ്ചിമ ബെംഗാളിലെ…
കൊച്ചി: വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തുവെന്ന കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഗാന്ധിധാം എക്സ്പ്രസിൽ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്ത കേസിലാണ് അർജുൻ ആയങ്കി അറസ്റ്റിലായത്. തൃശൂർ റെയിൽവേ പൊലീസാണ് കേസെടുത്തത്. നേരത്തെ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്റ്റിലായിരുന്നു. ജനുവരി 14ന് സെക്കൻഡ് ക്ലാസ് ടിക്കറ്റുമായി നാഗർകോവിലിലേക്ക് സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്ത അർജുനെ ടിടിഇ ചോദ്യം ചെയ്യുകയും, തുടർന്ന് ആയങ്കി ടിടിഇയെ അസഭ്യം പറയുകയും തള്ളിമാറ്റുകയും ചെയ്യുകയായിരുന്നു.
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്നവർക്ക് മുഴുവൻ ശമ്പളവും നൽകാത്തതിൽ പ്രതിഷേധിച്ചാണ് എം വിൻസെന്‍റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. തുടർച്ചയായ രണ്ടാം ദിവസവും സ്പീക്കർ പ്രതിപക്ഷത്തിന് അവസരം നിഷേധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളിൽ കൈകടത്തിയാൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ല. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ സർക്കാർ ഭയപ്പെടുന്നു. ഇത് സംസ്ഥാന നിയമസഭയാണ്, സി.പി.എം സംസ്ഥാന കമ്മിറ്റിയല്ല. സംസ്ഥാന കമ്മിറ്റിയിൽ നിങ്ങൾക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കാം. അത് ഇവിടെ അനുവദിക്കാനാവില്ല. തികഞ്ഞ നീതി നിഷേധമാണ് നടക്കുന്നത്. സർക്കാർ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. അതേസമയം, മാർച്ച് ആറിന് ഹൈക്കോടതി അന്തിമ വിധി പറയാനിരിക്കുന്ന വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ വ്യക്തമാക്കി. അന്തർസംസ്ഥാന ജിഎസ്ടി പിരിവിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് സ്പീക്കർ അടിയന്തര…
പാലക്കാട്: ത്രിപുരയിൽ കോൺഗ്രസ്-സി.പി.എം സഖ്യം ജയിച്ചാലും തോറ്റാലും ശരിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് ഒറ്റയ്ക്ക് സാധിക്കില്ല. ത്രിപുരയിൽ സിപിഎമ്മിനും കോൺഗ്രസിനും പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. കുറഞ്ഞ വോട്ടാണ് ലഭിച്ചതെങ്കിലും അവിടെ കോൺഗ്രസുമായി നടത്തിയ നീക്കം ശരിയാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം നടന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് സീറ്റ് നഷ്ട്ടമാവാൻ കാരണം ബിജെപിയും കോൺഗ്രസും പരസ്പരം വോട്ടുമറിച്ചതു കൊണ്ടാണെന്നു ഗോവിന്ദൻ ആരോപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ നാഗാലാൻഡിൽ ബിജെപിയും മേഘാലയയിൽ എൻപിപിയും ലീഡ് ചെയ്യുന്നു. ത്രിപുരയിൽ ബിജെപി-ഐപിഎഫ്ടി സഖ്യവും സിപിഎം-കോൺഗ്രസ് സഖ്യവും കടുത്ത പോരാട്ടത്തിലാണ്.
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. ഇതിനായി പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങുന്ന കൊളീജിയം രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസും കൊളീജിയത്തിലുണ്ടാകും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെയും അതിലെ അംഗങ്ങളെയും കൊളീജിയമായിരിക്കും തീരുമാനിക്കുക. കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്യുന്നവരുടെ പേരുകൾ സ്വീകരിച്ച് രാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിൽ മാറ്റം വരുത്തി കൊണ്ടാണ് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന കൊളീജിയം രൂപീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. ലോക് സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ലെങ്കിൽ കൊളീജിയത്തിന്‍റെ പ്രതിനിധി ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പ്രതിപക്ഷ പാർട്ടിയുടെ നേതാവാകും. ഈ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കുന്നവരെയായിരിക്കും ഇനി രാഷ്ട്രപതി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെയും അതിലെ അംഗങ്ങളെയും നിയമിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിന് സ്വതന്ത്ര സംവിധാനം വേണമെന്ന ഹർജികളിലാണ് ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധി. ജസ്റ്റിസ് കെ…
ചെന്നൈ : ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനീകാന്ത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം എന്ന ഒറ്റ ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ടി.ജെ ജ്ഞാനവേൽ ആണ്. നിർമ്മാതാക്കളായ ലൈക്ക തന്നെയാണ് തങ്ങളുടെ ട്വിറ്റർ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. നിർമ്മാതാവ് സുഭാസ്കരന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലൈക്ക പ്രൊഡക്ഷൻസ് ഈ സർപ്രൈസ് പ്രഖ്യാപനം നടത്തിയത്. തലൈവർ 170 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രം ഏത് വിഭാഗത്തിൽ പെടുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തലൈവരുമായി വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ലൈക്ക പ്രൊഡക്ഷൻസ് ട്വീറ്റ് ചെയ്തു. ചിത്രം 2024ൽ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്.
ഷില്ലോങ്: അട്ടിമറികൾ നടന്നില്ലെങ്കിൽ ബിജെപിയുടെ സഖ്യകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) മേഘാലയയിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തും. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ എൻപിപി 26 സീറ്റുകളിലും ബിജെപി നാല് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. 60 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എൻപിപിയും യുഡിപിയും ബിജെപിയും എല്ലാം ചേര്‍ന്ന സര്‍ക്കാരാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിനെ മറികടന്ന് സര്‍ക്കാരുണ്ടാക്കിയത്. ഇത്തവണ എൻപിപിയും ബിജെപിയും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് ഏഴിടത്ത് ലീഡ് ചെയ്യുന്നുണ്ട്. അതേസമയം കോൺഗ്രസിന് നിലവിൽ നാലിടത്ത് മാത്രമാണ് ലീഡുള്ളത്.
ത്രിപുരയില്‍ സസ്പെന്‍സ്; കേവല ഭൂരിപക്ഷത്തോട് അടുത്ത് ബിജെപി, സഖ്യസാധ്യത തള്ളാതെ തിപ്ര മോത്ത
അഗര്‍ത്തല: ത്രിപുര ആര് ഭരിക്കും എന്നത് സസ്പെൻസ് ത്രില്ലറിലേക്ക് നീങ്ങുന്നു. നിലവിൽ ബിജെപി സഖ്യം 31 സീറ്റിലും ഇടത്-കോൺഗ്രസ് സഖ്യം 16 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 12 സീറ്റുകളിൽ ലീഡ് ചെയ്യുന്ന തിപ്ര മോത്ത വിജയിച്ച സീറ്റുകൾ ത്രിപുര ആര് ഭരിക്കുമെന്നതിൽ നിർണായകമാകും. അതേ സമയം ബിജെപിയുമായി സഖ്യ സാധ്യത തിപ്ര മോത്ത തള്ളുന്നില്ല. ആവശ്യങ്ങൾ അംഗീകരിച്ചാൽ സഖ്യ സാധ്യത പരിശോധിക്കാമെന്നാണ് അവരുടെ നിലപാട്. ത്രിപുരയിൽ ഇടത് സഖ്യവും മികച്ച പോരാട്ടമാണ് കാഴ്ച വച്ചത്.
