Author: News Desk

തൃശൂര്‍: തൃശൂർ കേച്ചേരിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് ഭയന്നാണ് കുന്നംകുളത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിൽ വച്ചത്. മുനിസിപ്പൽ കൗൺസിലർ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് പ്രവർത്തകരെ കുന്നംകുളം പൊലീസ് കരുതൽ തടങ്കലിലാക്കി. കുന്നംകുളം നഗരസഭാ കൗൺസിലറും മണ്ഡലം പ്രസിഡന്‍റുമായ ബിജു സി.ബേബി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും മുൻ കൗൺസിലറുമായ പി.ഐ.തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷിത്ത് ഓടാട്ട് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Read More

കൊച്ചി: കളമശേരി ബസ് കത്തിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. തടിയന്റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബസ് ഹൈജാക്ക് ചെയ്ത് കത്തിച്ച കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നേരത്തെ കേസിലെ പ്രതിയായ കെ എ അനൂപിനെ ആറ് വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷിച്ചിരുന്നു. സൂഫിയ മദനി, മജീദ് പറമ്പായി, അബ്ദുൾ ഹാലിം, മുഹമ്മദ് നവാസ്, ഇസ്മായിൽ, നാസർ, ഉമ്മർ ഫാറൂഖ് എന്നിവരുൾപ്പെടെ 13 പ്രതികളാണ് കേസിലുള്ളത്. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലും ഇടയ്ക്കാട് തീവ്രവാദ റിക്രൂട്ട്മെന്‍റ് കേസിലും പ്രധാന പ്രതിയാണ് തടിയന്‍റവിട നസീർ. 2005 സെപ്റ്റംബർ 9ന് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് സേലത്തേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസ് തോക്കുചൂണ്ടി പ്രതികൾ തട്ടിക്കൊണ്ടു പോയി. കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റിന് സമീപം…

Read More

കോഴിക്കോട്: എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. എം.ടി.ക്ക് ജൻമദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി ജന്മദിന സമ്മാനം നൽകി. മുൻ എം.എൽ.എമാരായ എ.പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി തുടങ്ങിയവർ കോഴിക്കോട് നടക്കാവിലെ എം.ടിയുടെ വീട്ടിൽ മുഖ്യമന്ത്രിയെ അനുഗമിച്ചു. സൗഹൃദ സംഭാഷണങ്ങളോടെ ആരംഭിച്ച യോഗം ഗൗരവമേറിയ ചർച്ചകൾക്ക് വഴിതെളിച്ചു. എം.ടിയുടെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞുകൊണ്ടാണ് തുടക്കം. ആരോഗ്യ പ്രശ്നങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോടിന് പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ ബാബുരാജ് അക്കാദമിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണമെന്നാണ് എം.ടി പറഞ്ഞത്. ഇപ്പോൾ അത് നന്നായി നടക്കുന്നുണ്ടെങ്കിലും കൂടുതൽ വികസന പ്രവർത്തനങ്ങൾ ആവശ്യമാണ്. വിഷയം മുൻഗണനാക്രമത്തിൽ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മലയാളത്തിൽ പിഎച്ച്ഡി നേടിയ ഉദ്യോഗാർത്ഥികളുടെ നിയമനം സംബന്ധിച്ച് എം.ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കാൽമണിക്കൂറോളം സൗഹൃദ സംഭാഷണം നടത്തിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

Read More

കുമളി: കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കൊല്ലംപട്ട, കുരിശുമല, പാലിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകളിൽ വെള്ളം കയറുകയും, ഏക്കറുകണക്കിന് കൃഷിനാശം സംഭവിക്കുകയും ചെയ്തു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

Read More

ന്യുഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3339.49 കോടി രൂപയാണ് പരസ്യങ്ങൾക്കായി കേന്ദ്രം ചെലവഴിച്ചത്. അച്ചടി മാധ്യമങ്ങൾക്ക് 1736 കോടി രൂപയുടെയും, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 1569 കോടി രൂപയുടെയും പരസ്യങ്ങളാണ് സർക്കാർ നൽകിയത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ, രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. വാർഷിക കണക്കുകൾ പരിശോധിച്ചാൽ, 2017-18 ൽ അച്ചടി മാധ്യമങ്ങൾക്കായി 636.36 കോടി രൂപയും ഇലക്ട്രോണിക് മാധ്യമങ്ങൾക്കായി 468.92 കോടി രൂപയും പരസ്യങ്ങൾക്കായി ചെലവഴിച്ചു. 2018-19 ൽ അച്ചടി മാധ്യമങ്ങൾക്ക് 429.55 കോടി രൂപയും ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 514.28 കോടി രൂപയും അച്ചടി മാധ്യമങ്ങൾക്ക് 295.05 കോടി രൂപയും മാധ്യമങ്ങൾക്ക് 317.11 കോടി രൂപയും 2020-21 ൽ അച്ചടിക്ക് 197.49 കോടി രൂപയും ഇലക്ട്രോണിക്സിൻ 167.86 കോടി രൂപയും നൽകി. 2022-23 സാമ്പത്തിക വർഷത്തിൽ ജൂലൈ 12 വരെ അച്ചടി മാധ്യമങ്ങൾക്ക് 19.26 കോടി രൂപയുടെയും ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 13.6 കോടി രൂപയുടെയും…

Read More

കൊൽക്കത്ത: സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയും നടിയുമായ, അർപിത മുഖർജിയുടെ നാലാമത്തെ വീട്ടിലും എൻഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തി. കൊൽക്കത്തയിലെ ചിനാർ പാർക്കിലെ ഫ്ളാറ്റിലാണ് റെയ്ഡ് നടന്നത്. കൊൽക്കത്തയിലെ ബെൽഗേറിയയിലെ അർപ്പിതയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ നിന്ന് 29 കോടി രൂപയും അഞ്ച് കിലോ സ്വർണാഭരണങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബുധനാഴ്ച കണ്ടെടുത്തിരുന്നു. നേരത്തെ മറ്റൊരു ഫ്ലാറ്റിൽ നിന്ന് 21 കോടി രൂപയും രണ്ട് കോടി രൂപയുടെ സ്വർണവും കണ്ടെടുത്തിരുന്നു. ഇതുവരെ 50 കോടി രൂപയാണ് രണ്ട് ഫ്ളാറ്റുകളിൽ നിന്നും കണ്ടെടുത്തത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. പാർഥ ചാറ്റർജി, അർപിത മുഖർജി എന്നിവരെ ജൂലൈ 23നാണ് എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. തൃണമൂൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്‍റ് എന്നിവരുൾപ്പെടെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും പാർഥ ചാറ്റർജിയെ വ്യാഴാഴ്ച നീക്കം ചെയ്തിരുന്നു.

Read More

ആലപ്പുഴ: എൽ.ജി.ബി.ടി.ക്യു+ വിഭാഗത്തിൽപ്പെട്ടവർ മങ്കി പോക്സ് പ്രചരിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് ആലപ്പുഴയിൽ പ്രചരിക്കുന്ന പോസ്റ്ററുകൾക്കെതിരെ പരാതി. എസ്സെൻ ഗ്ലോബൽ ആലപ്പുഴ സാമൂഹ്യനീതി ശാക്തീകരണ വകുപ്പാണ് പരാതി നല്കിയത്. മന്ത്രി ആര്‍. ബിന്ദു, ഡി.ജി.പി, ആലപ്പുഴ എസ്.പി എന്നിവർക്കാണ് പരാതി നൽകിയത്. നഗരത്തിലുടനീളം എൽജിബിടിക്യു + കമ്മ്യൂണിറ്റിക്കെതിരെ അപകീർത്തികരവും അശാസ്ത്രീയവും മനുഷ്യത്വരഹിതവുമായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എസ്സെൻ ഗ്ലോബൽ മന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ‘പ്രൈഡ് അവയർനെസ് കാമ്പയിൻ’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഞായറാഴ്ച ആലപ്പുഴയിൽ നടക്കാനിരിക്കുന്ന പ്രൈഡ് മാർച്ചിന് മുന്നോടിയായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

Read More

കോട്ടയം: കോട്ടയം എം.പി തോമസ് ചാഴികാടന്റെ വീട്ടിൽ കവർച്ച ശ്രമം. മോഷ്ടാവ് വീടിന്‍റെ ജനൽ ചിൽ തകർത്തു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോമസ് ചാഴികാടന്‍റെ എസ്.എച്ച് മൗണ്ടിലെ വീട്ടിലായിരുന്നു മോഷണശ്രമം നടന്നത്. സംഭവസമയത്ത് എംപിയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജനൽ ചിൽ തകർക്കുന്ന ശബ്ദം കേട്ട് ലൈറ്റ് ഓൺ ചെയ്തപ്പോഴാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ ഉടൻ തന്നെ എത്തി പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വീട്ടിൽ നിന്ന് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. കവർച്ചാശ്രമത്തിനുപകരം വീട് ആക്രമിക്കാനുള്ള ശ്രമമാണോ ലക്ഷ്യമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Read More

ന്യുഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. ‘രാഷ്ട്രപത്നി’ പരാമർശത്തിൽ അധീർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു. ഇദ്ദേഹത്തിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം. അടുത്ത മാസം മൂന്നിന് ഹാജരാകാനാണ് നിർദേശം. ചൗധരിയുടെ പരാമർശം സ്ത്രീവിരുദ്ധവും അപമാനകരവുമാണെന്ന് വനിതാ കമ്മീഷൻ പറഞ്ഞു. അതേസമയം, രാഷ്ട്രപതിയെ നേരിൽ കാണാൻ അധീർ രഞ്ജൻ ചൗധരി സമയം തേടി. ഖേദം നേരിട്ട് പ്രകടിപ്പിക്കാൻ തയ്യാറാണെന്ന് ചൗധരി പറഞ്ഞു. അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഇതിൽ അമർഷമുണ്ട്. രാഷ്ട്രപതിയെ നേരിൽ കണ്ട് ഖേദം അറിയിക്കാൻ അധീർ രഞ്ജൻ ചൗധരിയോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രസിഡന്‍റിനെ ‘രാഷ്ട്രപത്നി’ എന്ന് വിശേഷിപ്പിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നാണ് പൊതുവിലയിരുത്തൽ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. സോണിയാ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് സ്മൃതി ലോക്സഭയിൽ…

Read More

കൊച്ചി: എറണാകുളം എംജി റോഡിലെ സെന്റര്‍ സ്ക്വയർ മാളിലെ സിനിപോളിസ് മൾട്ടിപ്ലക്സ് തിയേറ്ററുകൾ വർഷങ്ങൾക്ക് ശേഷം വീണ്ടും തുറക്കുന്നു. ഈ മാസം 30 മുതല്‍ തിയറ്ററുകളിൽ പ്രദര്‍ശനം ആരംഭിക്കും. മാളിന്റെ ആറാം നിലയിലാണ് മൾട്ടിപ്ലക്സ് തിയേറ്ററുകൾ സ്ഥിതി ചെയ്യുന്നത്. മൊത്തം സ്ക്രീനുകളിൽ മൂന്നെണ്ണം വിഐപി വിഭാഗത്തിലാണ്, 2015 ൽ പ്രവർത്തനം ആരംഭിച്ച മാളിലെ തിയേറ്ററുകൾ സാങ്കേതിക കാരണങ്ങളാൽ 2017 ൽ അടച്ചുപൂട്ടി. അഗ്നിരക്ഷാസേനയുടെ എൻ.ഒ.സി ഇല്ലാതെയാണ് തീയറ്റർ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിയേറ്റർ അടച്ചുപൂട്ടാൻ കളക്ടർ ഉത്തരവിട്ടത്. മാളിന്റെ ആറും ഏഴും നിലകളിൽ പ്രവർത്തിക്കുന്ന തിയറ്റർ അനുവദനീയമായ 40 മീറ്ററിനു മുകളിൽ സ്ഥിതി ചെയ്യുന്നതിനാലാണ് കളക്ടറുടെ നടപടി.

Read More