- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി.എ, ബി.എസ്.സി മലയാളം പരീക്ഷയിലെ 48 ശതമാനം ചോദ്യങ്ങളും പഴയ സിലബസിലേത്. അവശേഷിക്കുന്ന ചോദ്യങ്ങളിൽ ഭൂരിഭാഗവും 2020 ലെ ചോദ്യപ്പേപ്പറിലേതും. ഉപന്യാസത്തിന് നൽകിയ നാലു ചോദ്യങ്ങളിൽ ഒന്നൊഴികെ മൂന്നും പഠിക്കാനില്ലാത്ത പാഠത്തിലേതാണ്. 2 ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഉപന്യാസം എഴുതേണ്ടിയിരുന്നതെങ്കിലും സിലബസിൽ നിന്ന് ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2019ന് മുൻപുള്ള പഴയ സിലബസിലെ ചോദ്യങ്ങൾ കണ്ടപ്പോൾ പല വിദ്യാർത്ഥികളും വിയർത്തു. പഠിച്ചിട്ടില്ലാത്ത പാഠത്തിൽ നിന്ന് എങ്ങനെ പരീക്ഷ എഴുതും എന്ന ചോദ്യത്തിനും അധ്യാപകർക്ക് ഉത്തരമില്ലായിരുന്നു. അരലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ചോദ്യകർത്താവ് മുദ്ര വച്ച കവറിൽ നൽകിയ ചോദ്യങ്ങൾ ഉപയോഗിച്ച് പതിവു പോലെ ചോദ്യപ്പേപ്പർ തയാറാക്കി പരീക്ഷ നടത്തിയ അധികൃതർ പലരും വിളിച്ചറിയച്ചപ്പോഴാണ് കാര്യം അറിഞ്ഞത്. ഇക്കാര്യം പരീക്ഷാ ബോർഡ് ചെയർമാനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ നിർദ്ദേശാനുസരണം നടപടി സ്വീകരിക്കുമെന്നും പരീക്ഷാ കൺട്രോളർ ഡോ ഡി.പി. ഡോഡ്വിൻ സാംരാജ് പറഞ്ഞു. മാർക്ക് പുനഃക്രമീകരിക്കണമോ അതോ പരീക്ഷ റദ്ദാക്കണമോ…
സജി ചെറിയാന്‍റെ സ്റ്റാഫിനെ വിഭജിച്ച് മറ്റ് മന്ത്രിമാർക്ക് നൽകിയതിൽ അധിക ചെലവല്ല എന്ന് മുൻ മന്ത്രി എ കെ ബാലൻ. പേഴ്സണൽ സ്റ്റാഫ് വിവാദം അനാവശ്യമാണെന്ന് എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ ഇറക്കിയ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. മന്ത്രിമാരുടെ ജീവനക്കാരുടെ എണ്ണം 30 ആണെന്നും ജീവനക്കാരുടെ എണ്ണം 25 ആക്കണമെന്ന് തീരുമാനിച്ച് ഇടത് സർക്കാർ 60 കോടിയിലധികം രൂപ ലാഭിച്ചെന്നും ബാലൻ പ്രസ്താവനയിൽ പറഞ്ഞു. മന്ത്രി രാജി വെച്ചെങ്കിലും പേഴ്‌സണൽ സ്റ്റാഫിനെ വിടാൻ സർക്കാർ ഒരുക്കമല്ലെന്ന് തെളിയിക്കുകയാണ് സ്റ്റാഫുകൾക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായിയുള്ള പുനർ നിയമന ഉത്തരവ്. നേരത്തെ ജീവനക്കാരുടെ കാലാവധി 20 വരെ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതേതുടർന്ന് 21-ാം തിയതി വീണ്ടും നിയമനം ഉണ്ട്. സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനെ തുടർന്ന് ജൂലൈ ആറിന് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായ പി.ജി.സുകുമാരൻ നായർ അന്തരിച്ചു. നെടുമങ്ങാട് താലൂക്കിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ദീർഘകാലം കർഷകസംഘം, കിസാൻസഭ എന്നിവയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേര കർഷക സംഘത്തിന്‍റെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരകര്‍ഷക മാസികയുടെ പത്രാധിപരായിരുന്നു.
ബെംഗളൂരു: മംഗളൂരു സൂറത്കൽ സ്വദേശി ഫാസിലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. അതേസമയം, കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലുള്ള 21 പേരെയും ചോദ്യം ചെയ്തു വരികയാണ്. ഇവരിൽ ആർക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലെന്നാണ് സൂചന. സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉടൻ പ്രാഥമിക അന്വേഷണം ആരംഭിച്ചേക്കും. ഇന്നലെയാണ് കർണാടക സർക്കാർ കേസ് എൻഐഎയ്ക്ക് കൈമാറിയത്. കേസിൽ രണ്ട് പേർ അറസ്റ്റിലായി. രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മംഗളൂരു നഗരത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. അവശ്യ സർവീസുകൾ ഒഴികെയുള്ള രാത്രിയാത്രകൾക്ക് നിയന്ത്രണങ്ങളുണ്ട്. വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ അടച്ചിടണം. ദീർഘദൂരം യാത്ര ചെയ്യുന്നവർ ടിക്കറ്റ് കൈവശം കരുതണം. കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും കേരള പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ വീണ്ടും അതൃപ്തി അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. “നിയമമാണ് പ്രധാനം. എന്റെ അഭിപ്രായം അറിയിച്ചു കഴിഞ്ഞു. സുപ്രീം കോടതിയും പറഞ്ഞു. ഇനി എന്തു ചെയ്യണം?” ഗവർണർ ചോദിച്ചു. സർക്കാർ തിരുത്തിയില്ലെങ്കിൽ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും രാജിവച്ച മന്ത്രി സജി ചെറിയാന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് നിയമിച്ച വിഷയത്തിൽ അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ഗവർണർ നേരത്തെ പരസ്യനിലപാട് സ്വീകരിച്ചിരുന്നു. പേഴ്സണൽ സ്റ്റാഫിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത ഗവർണർ ആവശ്യപ്പെട്ടെങ്കിലും സർക്കാർ പ്രതികരിച്ചില്ല. യോഗ്യതകൾക്ക് പുറമെ ജീവനക്കാരുടെ എണ്ണവും ശമ്പള സ്കെയിലും ഗവർണറുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് ചോദിച്ചിരുന്നു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ചീഫ് സെക്രട്ടറി രാജ്ഭവൻ കൈമാറിയെങ്കിലും അവരുടെ വിദ്യാഭ്യാസ യോഗ്യതകൾ വെളിപ്പെടുത്തിയില്ല. തുടർന്ന് വിദ്യാഭ്യാസ യോഗ്യതകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വീണ്ടും കത്തയച്ചിരുന്നു. സർക്കാരിൽ നിന്ന് വിവരങ്ങൾ തേടിയ ശേഷം ഗവർണർ പ്രധാന…
ന്യൂഡല്‍ഹി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർ രാവിലെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കും. മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഈ സമയം സംസ്ഥാന തലസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ വസതികളും ഘെരാവോ ചെയ്യും. അതോടൊപ്പം മണ്ഡലം, ബ്ലോക്ക്, ജില്ലാ തലങ്ങളിലും നേതാക്കളും ജന പ്രതിനിധികളും പ്രക്ഷോഭം നടത്തി നേതാക്കളും ജന പ്രതിനിധികളും അറസ്റ്റു വരിക്കാന്‍ പി.സി.സി. അധ്യക്ഷന്മാര്‍ക്കും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പോഷക സംഘടനാ നേതാക്കള്‍ക്കും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ രാഷ്ട്രപത്‌നി പ്രയോഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ ബി.ജെ.പി. നേതാക്കള്‍ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതാണ് പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കുന്നതടക്കമുള്ള സമരത്തിലേക്ക് കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ഇരിങ്ങാലക്കുട: കരുവന്നൂരിലെ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇരിങ്ങാലക്കുടയിൽ മന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. ഫിലോമിനയുടെ കുടുംബത്തെ അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്നാണ് ആവശ്യം. മരിച്ച ഫിലോമിനയ്ക്ക് ആവശ്യമായ തുക നൽകിയെന്നാണ് മന്ത്രിയുടെ അവകാശവാദം. മെഡിക്കൽ കോളേജിൽ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. എന്നാൽ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മൃതദേഹവുമായുള്ള പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയമുണ്ട്. കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ താൻ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപങ്ങൾ സംരക്ഷിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. മൃതദേഹവുമായി പ്രതിപക്ഷ പാർട്ടികൾ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ബാങ്ക് രണ്ട് ലക്ഷം രൂപ വീട്ടിലെത്തിച്ചു. ശേഷിക്കുന്ന നിക്ഷേപത്തിന്‍റെ കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രതിഷേധിക്കുന്ന ബന്ധുക്കൾക്കും പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കും ആർഡിഒ ഉറപ്പ് നൽകിയിരുന്നു. നാല് ലക്ഷത്തി അറുപതിനായിരം രൂപ പല തവണയായി നൽകിയെന്നാണ് സിപിഐഎം വിശദീകരണം.
ന്യൂഡല്‍ഹി: പ്രതിഷേധക്കാർക്ക് നേരെ വാഹനം ഓടിച്ച ഒഡീഷ എം.എൽ.എയ്ക്ക് സുപ്രീം കോടതിയുടെ ശാസനം. ബി.ജെ.ഡി എം.എൽ.എയായ പ്രശാന്ത് കുമാർ ജഗ്‌ദേവിനോട് ഒരു വർഷത്തേക്ക് മണ്ഡലത്തിൽ കാലുകുത്തരുതെന്നും ഒരു തരത്തിലുള്ള പൊതുയോഗങ്ങളിലും ഒരു വര്‍ഷത്തേക്ക് പ്രസംഗിച്ചു പോകരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ വിലക്ക് ഉള്ളിടത്തോളം കാലം മണ്ഡലത്തിൽ പ്രവേശിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. അഞ്ചിൽ കൂടുതൽ പേരടങ്ങുന്ന സംഘത്തെ അഭിസംബോധന ചെയ്യരുതെന്നും കോടതി പറഞ്ഞു. നേരത്തെ പ്രശാന്ത് കുമാറിന്‍റെ ജാമ്യാപേക്ഷ ഒഡീഷ ഹൈക്കോടതി തള്ളിയിരുന്നു. രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കരുതെന്നും സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള ഉപാധിയോടെയാണ് സുപ്രീം കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണക്കോടതിക്ക് മറ്റേതെങ്കിലും ജാമ്യ വ്യവസ്ഥകൾ ഏർപ്പെടുത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്കു നേരെ ആഢംബര കാര്‍ ഓടിച്ചു കയറ്റിയെന്നാണ് ജാദവിന് എതിരായ കേസ്. ചിൽക തടാകത്തിനു സമീപം,…
യു.എ.ഇയിലേക്കുള്ള യാത്രയ്ക്കിടെ കോൺസുലിന്റെ സഹായം ആവശ്യപ്പെട്ടത് പ്രോട്ടോക്കോൾ ലംഘനം: കേന്ദ്രം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിൽ ബാഗ് മറന്നുവെച്ച സംഭവത്തിൽ യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്രജ്ഞരുടെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറന്നുപോയ ബാഗ് കോൺസുൽ ഉദ്യോഗസ്ഥർക്ക് അയയ്ക്കാൻ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിന് മറുപടിയായായിരുന്നു ഇത്. യു.എ.ഇ സന്ദർശനത്തിനിടെ മറന്നുപോയ ബാഗുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേർ പരാമർശിച്ചായിരുന്നില്ല ചോദ്യം. സംസ്ഥാന അധികാരികൾ ബാഗ് മറന്ന സാഹചര്യത്തിൽ ബാഗ് കൈമാറാൻ വിദേശ നയതന്ത്രജ്ഞരുടെ അനുമതി തേടിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരുകൾ വിദേശ നയതന്ത്രജ്ഞരുമായി നേരിട്ട് ആശയവിനിമയം നടത്തരുതെന്നാണ് പ്രോട്ടോക്കോൾ. ഈ പ്രോട്ടോക്കോൾ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മറന്നുപോയ ബാഗ് കൈമാറാൻ കോൺസുൽ നയതന്ത്രജ്ഞരുടെ സഹായം നേരിട്ട് തേടുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം. കുഞ്ഞാമന്‍. ‘എതിര്’ എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. “ബഹുമതികളുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതിനാലാണ് ഞാൻ അവാർഡ് നിരസിക്കുന്നത്, എം. കുഞ്ഞാമന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു.
