- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
ന്യൂഡൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട വനിതാ ട്രിപ്പിൾ ജംപ് താരം ഐശ്വര്യ ബാബുവിന് 4 വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ആണ് വിലക്കേർപ്പെടുത്തിയത്. കർണാടക സ്വദേശിയായ ഐശ്വര്യ കഴിഞ്ഞ വർഷം ജൂണിൽ നടന്ന ദേശീയ സീനിയർ മീറ്റിൽ വനിതകളുടെ ട്രിപ്പിൾ ജമ്പിൽ 14.14 മീറ്റർ ദേശീയ റെക്കോർഡോടെ സ്വർണ്ണ മെഡൽ നേടിയിരുന്നു. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഐശ്വര്യയുടെ ശരീരത്തിൽ നിരോധിത വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. പരിക്കിനെ തുടർന്ന് വേദനസംഹാരികൾ കഴിച്ചുവെന്ന ഐശ്വര്യയുടെ വിശദീകരണം നാഡ തള്ളുകയായിരുന്നു. വിലക്കിനെതിരെ അപ്പീൽ നൽകാൻ 21 ദിവസത്തെ സമയമുണ്ട്.
ന്യൂഡല്‍ഹി: ഹാഥ്‌റസ് കൂട്ടബലാത്സംഗ- കൊലപാതക കേസില്‍ മുഖ്യപ്രതി മാത്രമാണ് കുറ്റക്കാരനെന്ന് കോടതി. കേസിലെ മറ്റ് മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. ഉത്തർപ്രദേശിലെ എസ്.സി/എസ്.ടി പ്രത്യേക കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. 2020 ലെ ഹാഥ്‌റസ് കേസിലെ പ്രധാന പ്രതി സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം മാത്രമാണ് ഇയാൾക്കെതിരെ കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞത്. രവി, ലവ്കുഷ, രാമു എന്നിവരാണ് കേസിലെ കുറ്റവിമുക്തരായവര്‍. രാമു സന്ദീപിന്‍റെ ബന്ധുവും മറ്റുള്ളവർ സന്ദീപിന്‍റെ സുഹൃത്തുക്കളുമാണ്. അതേസമയം, കോടതി വിധിയിൽ തൃപ്തരല്ലെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും കുടുംബം അറിയിച്ചു.
ന്യൂഡൽഹി: ജഡ്ജി ആയിരുന്ന കഴിഞ്ഞ 22 വർഷവും താൻ ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ലെന്നും ശേഷിക്കുന്ന രണ്ട് വർഷത്തേക്ക് ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സുപ്രീം കോടതിക്ക് കിട്ടിയ 1.33 ഏക്കർ ഭൂമി അഭിഭാഷകരുടെ ചേംബർ പണിയുന്നതിനായി കൈമാറണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് വികാസ് സിംഗ് ശബ്ദമുയർത്തി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസിന്‍റെ മറുപടി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ഇന്നും ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ, അഭിഭാഷകരുമായി എത്തി ജഡ്ജിമാരുടെ വസതികൾക്ക് മുന്നിൽ ധർണ നടത്തുമെന്നും സിംഗ് പറഞ്ഞു. രോഷാകുലനായ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വികാസ് സിങ്ങിനോട് ഇരിക്കാൻ ആവശ്യപ്പെട്ടു. താൻ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ്. തന്നെ പേടിപ്പിക്കാൻ ശ്രമിക്കരുത്. ഭീഷണികൾക്ക് വഴങ്ങില്ല. ഹർജി 17ന് വീണ്ടും പരിഗണിക്കും. എന്നാൽ ഇത് ആദ്യ കേസായി കേൾക്കാൻ കഴിയില്ല. രാഷ്ട്രീയം കോടതി…
പലപ്പോഴും മൃഗങ്ങൾ മനുഷ്യരേക്കാൾ യുക്തിസഹമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നിരവധി ഉദാഹരണങ്ങൾ നാം കണ്മുന്നിൽ കാണാറുണ്ട്. മൃഗങ്ങൾ സഹജീവികളോടുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോൾ നാം അത്ഭുതപ്പെടാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഗബ്രിയേൽ കോർണോ എന്ന ട്വിറ്റർ അക്കൗണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വെള്ളത്തിൽ വീണുകിടക്കുന്ന പൂച്ചക്കുട്ടിയെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയ ഒരു നായയെ വീഡിയോയിൽ കാണാം. വെള്ളത്തിൽ കിടക്കുന്ന ഒരു പൂച്ചക്കുട്ടിയെയും സമീപത്ത് പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന രണ്ട് നായ്ക്കളെയും വീഡിയോയിൽ കാണാം. അതിൽ, ഒരു നായ വെള്ളക്കെട്ടിന്‍റെ ഭിത്തിയിൽ കയറുന്നതും പൂച്ചയെ രക്ഷിക്കാൻ മുൻകാലുകൾ താഴ്ത്തുന്നതും പിടിച്ചു കയറാനായി കഴുത്ത് നീട്ടുന്നതും കാണാം.
ന്യൂ ഡൽഹി: ആഴ്ചയിൽ 5 പ്രവൃത്തി ദിവസമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം പരിഗണിക്കാനൊരുങ്ങി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ). അതേസമയം, പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കുമ്പോൾ നഷ്ടമാകുന്ന സമയം നികത്താൻ ഓരോ ദിവസവും 50 മിനിറ്റ് കൂടുതലായി ജോലി സമയം ഉയർത്തിയേക്കാം. ഇതുമായി ബന്ധപ്പെട്ട് ഐബിഎയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രവൃത്തി ദിവസം അഞ്ചാക്കാനുള്ള നിർദ്ദേശത്തോട് അസോസിയേഷൻ തത്വത്തിൽ യോജിച്ചതായും റിപ്പോർട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്സ് ആക്ടിലെ സെക്ഷൻ 25 പ്രകാരം എല്ലാ ശനിയാഴ്ചയും സർക്കാർ അവധിയായി പ്രഖ്യാപിക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് നാഗരാജൻ പറഞ്ഞു. നിലവിൽ ബാങ്ക് ജീവനക്കാർ ഒന്നിടവിട്ട ശനിയാഴ്ചകളിലാണ് ജോലി ചെയ്യുന്നത്.
കൊഹിമ: നാഗാലാൻഡിലെ ആദ്യ വനിതാ എംഎൽഎയായി ഹെകാനി ജെഖലു. സംസ്ഥാനം രൂപീകരിച്ച് 60 വർഷം പിന്നിടുമ്പോഴും ഒരു വനിതാ അംഗത്തെ പോലും നിയമസഭ കാണിക്കാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് തിരുത്തി കുറിച്ചിരിക്കുകയാണ് നാഗാലാൻഡ്. ബി.ജെ.പി-എന്‍.ഡി.പി.പി. സഖ്യ സ്ഥാനാര്‍ഥിയായി മത്സരിച്ച ഹെകാനി, ദിമാപൂര്‍-111 മണ്ഡലത്തില്‍ നിന്ന് എതിര്‍ സ്ഥാനാര്‍ഥിയായ അസെറ്റോ സിമോമിയെ 1536 വോട്ടുകള്‍ക്കാണ് തോൽപ്പിച്ചത്. എൻഡിപിപി സഖ്യത്തിന്‍റെ മറ്റൊരു വനിതാ സ്ഥാനാർത്ഥിയായ സര്‍ഹൗത്യൂനോ ക്രൂസെ ലീഡ് നിലനിർത്തുന്നുണ്ട്. അവർ കൂടി വിജയിച്ചാൽ ഒന്നല്ല, രണ്ട് പേർ നാഗാലാൻഡിൽ ചരിത്രം സൃഷ്ടിക്കും.
വനിതാ പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റനായി മെഗ് ലാനിങ്. 30 കാരിയായ മെഗ് ഓസ്ട്രേലിയൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ്. ടോപ് ഓർഡർ ബാറ്ററായ മെഗ് 2014 മുതൽ ഓസ്ട്രേലിയൻ ദേശീയ ടീമിൻ്റെ നായികയാണ്. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി 20 ലോകകപ്പ് ഉൾപ്പെടെ ഓസ്ട്രേലിയയ്ക്കൊപ്പം അഞ്ച് ടി 20 ലോകകപ്പുകൾ മെഗ് നേടിയിട്ടുണ്ട്. ഇതിൽ നാലും ക്യാപ്റ്റൻ സ്ഥാനത്തിരിക്കുമ്പോളായിരുന്നു. അന്താരാഷ്ട്ര കരിയറിൽ രണ്ട് ഏകദിന ലോകകപ്പുകളും മെഗ് നേടിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ 2022ലെ കിരീടവും നേടി. മെഗിന്‍റെ ദേശീയ ടീം സഹതാരങ്ങളായ അലീസ ഹീലിയും ബെത്ത് മൂണിയും വനിതാ പ്രീമിയർ ലീഗ് ടീമിന്‍റെ ക്യാപ്റ്റൻമാരാണ്. ഇന്ത്യയുടെ ജെമീമ റോഡ്രിഗസാണ് വൈസ് ക്യാപ്റ്റൻ. ഞായറാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം.
കൊച്ചി: പാചക വാതക വില വർധനവിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉയർത്തിയ തുക കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. പെട്രോളിയം കമ്പനികൾക്ക് നൽകാനുള്ള മുഴുവൻ തുകയും സർക്കാർ നൽകിയിട്ടുണ്ട്. സിലിണ്ടർ ഗ്യാസിന്‍റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസിന്‍റെ ഉപയോഗം നിലയ്ക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പുതിയ ഗാർഹിക സിലിണ്ടറിന്‍റെ വില 1,110 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടറിന്‍റെ വില 351 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടർ ലഭിക്കാൻ ഇപ്പോൾ 2,124 രൂപ നൽകണം. നേരത്തെ വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വില 1,773 രൂപയായിരുന്നു. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.
ന്യൂഡല്‍ഹി: ജെഎൻയു സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് അധികൃതർ വിലക്കേർപ്പെടുത്തി. പ്രതിഷേധം അതിരൂക്ഷമാകുന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിലക്കേർപ്പെടുത്തിയത്. ധർണ നടത്തിയാൽ 20,000 രൂപ പിഴ ഈടാക്കുമെന്നും അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രവേശനം റദ്ദാക്കുമെന്നും ചട്ടത്തിൽ പറയുന്നു. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലയിലെ പാർട്ട് ടൈം വിദ്യാർത്ഥികൾക്കും ബാധകമാണ്. നിരാഹാര സമരം, പ്രവേശന കവാടം തടയൽ തുടങ്ങിയ സമരങ്ങൾക്ക് 20,000 രൂപ പിഴയും ചുമത്തും. പുതുക്കിയ നിയമങ്ങൾ ഫെബ്രുവരി 3 മുതൽ പ്രാബല്യത്തിൽ വരും എന്നും പറയുന്നു. വിവാദമായ ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതിന് ശേഷമാണ് വിദ്യാർത്ഥികൾക്കുള്ള നിയമങ്ങളിൽ മാറ്റം വരുത്തിയത്. പുതിയ നിയമപ്രകാരം വഴി തടയൽ, അനധികൃതമായി ഹോസ്റ്റൽ മുറികളിൽ പ്രവേശിക്കൽ, അസഭ്യം പറയുക, ആൾമാറാട്ടം നടത്തുക എന്നിവയുൾപ്പെടെ 17ലധികം കുറ്റകൃത്യങ്ങൾ ശിക്ഷാർഹമായാണ് പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്നത്. പരാതികളുടെ പകർപ്പുകൾ വിദ്യാർത്ഥികളുടെ വീടുകളിലേക്ക് അയയ്ക്കുമെന്നും ഉത്തരവിൽ പറയുന്നു. പുതുക്കിയ നിയമങ്ങൾക്കെതിരെ വിദ്യാർത്ഥി യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. പിൻവലിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഉത്തരവിനെക്കുറിച്ച് പ്രതികരിക്കാൻ ജെഎൻയു വൈസ് ചാൻസലർ…
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സർക്കാർ തന്നെ കേസെടുത്തതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി പറഞ്ഞു. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷിക്കാൻ സിബിഐയോ പ്രത്യേക സംഘമോ വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് ലഭിച്ചത് കോടികളാണ്. 2,865.4 കോടി രൂപ സർക്കാർ പൊതു സ്ഥാപനങ്ങളിൽ നിന്നും പെൻഷൻകാരിൽ നിന്നും ലഭിച്ചു. സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്തത് 1,229.89 കോടി രൂപയാണ്. ഉത്സവബത്ത – 117.69 കോടി രൂപ, മദ്യവിൽപ്പനയ്ക്ക് അധിക നികുതിയായി ലഭിച്ചത് 308.68 കോടി രൂപ. സംസ്ഥാന ദുരന്ത നിവാരണ വിഹിതമായ 107.17 കോടി രൂപ ഉൾപ്പെടെ ആകെ പിരിച്ചെടുത്തത് 4912.45 കോടി രൂപയാണ്. ഇതിൽ 2,356.46 കോടി…
