- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
- തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
- മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
- വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
- ’10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം’; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
- എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം
Author: News Desk
ഇന്ന് കൂറ് പ്രഖ്യാപിക്കുന്നവര്‍ നാളെ ഒപ്പം കാണാത്ത അവസ്ഥയാണ് രാഷ്ട്രീയത്തിൽ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇന്ന് കൂറ് പ്രഖ്യാപിക്കുന്നവർ നാളെ തിരിഞ്ഞു നോക്കുമ്പോൾ കൂടെ കാണാത്ത അവസ്ഥയാണ് രാഷ്ട്രീയത്തിലെന്ന് രമേശ് ചെന്നിത്തല. നമ്മൾ വളർത്തിക്കൊണ്ടുവന്ന പലരും നമ്മളെ കാണുമ്പോൾ തിരിഞ്ഞു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താനും കോൺഗ്രസിലെ മറ്റുള്ളവരും ഉന്നയിച്ച തിരുത്തൽ വാദം ശരിയായിരുന്നു. ജി കാർത്തികേയൻ അനുസ്മരണ യോഗത്തിലാണ് രമേശ് ചെന്നിത്തല മനസ് തുറന്നത്. കെ കരുണാകരന്‍റെ ശൈലിക്കെതിരെ താനും ജി കാർത്തികേയനും എം ഐ ഷാനവാസും തിരുത്തൽ വാദം ഉന്നയിച്ച കാലവും രമേശ് ചെന്നിത്തല അനുസ്മരിച്ചു. തിരുത്തൽ വാദം വ്യക്തി വൈരാഗ്യം കൊണ്ടായിരുന്നില്ല. തങ്ങൾ ഉയർത്തിപ്പിടിച്ചത് സത്യമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. പാർട്ടിയുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും അത് അനിവാര്യമാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതിനാലാണ് തങ്ങൾ പോരാടിയത്. തങ്ങൾ ഉയർത്തിയ ഏകകക്ഷി ഭരണം എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോയിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റം ഉണ്ടാക്കാമായിരുന്നു. കെ.പി.സി.സി അദ്ധ്യക്ഷനാകണമെന്നായിരുന്നു ജി.കാർത്തികേയന്‍റെ വലിയ ആഗ്രഹമെന്നും അദ്ദേഹവും മറ്റുള്ളവരും അതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: അസഹനീയമായ നികുതി ഭാരം സംസ്ഥാനത്തെ ജനങ്ങളുടെ മേൽ ചുമത്തിയ മുഖ്യമന്ത്രിക്ക് നേരെ ജനങ്ങൾ കല്ലെറിയുമെന്ന ഭയത്താലാണ് പുതിയ ഹെലികോപ്റ്റർ വാങ്ങുന്നതെന്ന് പരിഹസിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരൻ. മുഖ്യമന്ത്രിയെ പലതവണ കണ്ടിട്ടുണ്ടെന്നും ഒറ്റയ്ക്ക് സംസാരിച്ചെന്നും സ്വപ്ന വ്യക്തമാക്കിയതിനാൽ മുഖ്യമന്ത്രിക്ക് ജനങ്ങളിൽ നിന്ന് ഓടിയൊളിക്കേണ്ട അവസ്ഥയാണെന്നും സുധാകരൻ വിമർശിച്ചു. കരിങ്കൊടി പ്രതിഷേധത്തെ മറികടക്കാൻ മുഖ്യമന്ത്രി കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്ക് ഹെലികോപ്റ്റർ യാത്രയുടെ ട്രയൽ നടത്തി. ആകാശത്തും പ്രതിഷേധിച്ച ചരിത്രമാണ് യൂത്ത് കോൺഗ്രസുകാർക്കുള്ളതെന്ന് മുഖ്യമന്ത്രി മറക്കരുതെന്നും സുധാകരൻ പറഞ്ഞു. കിരണം പദ്ധതിയിലൂടെ പ്രതിമാസം 600 രൂപ നൽകുന്നത് നിർത്തിവയ്ക്കുകയും എല്ലാ സഹായ പദ്ധതികളും നിലച്ചതോടെ വീൽചെയർ രോഗികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോൾ പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണുള്ളതെന്ന് അവകാശപ്പെടുന്നവർ പ്രതിമാസം 80 ലക്ഷം രൂപ മുടക്കി ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുകയാണ്. 2020 ഏപ്രിൽ മുതൽ ഒന്നാം പിണറായി സർക്കാർ പ്രതിമാസം 1.44 കോടി രൂപയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുകയും 22.21 കോടി രൂപ ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ…
കണ്ണൂർ: വൈദേകം റിസോർട്ടിലെ റെയ്ഡിനോട് പ്രതികരിച്ച് റിസോർട്ട് സി.ഇ.ഒ തോമസ് ജോസഫ്. ആദായനികുതി സർവേയാണ് നടക്കുന്നതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിഡിഎസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. മുൻകൂർ അറിയിപ്പൊന്നും നൽകിയിരുന്നില്ല. കള്ളപ്പണമുണ്ടെന്ന ആരോപണം തെറ്റാണ്. ഇടപാടുകൾ ബാങ്ക് വഴി മാത്രമാണ് നടക്കുന്നതെന്നും തോമസ് ജോസഫ് പറഞ്ഞു. കണ്ണൂരിൽ നിന്നുള്ള ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണം നിക്ഷേപിച്ചതായി പരാതി ഉയർന്നിരുന്നു. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിവരങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നരക്കോടി രൂപ നിക്ഷേപിച്ചവരും പട്ടികയിലുണ്ട്. ഇ.പി ജയരാജന്‍റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതി അന്വേഷിക്കാൻ സർക്കാരിൻ്റെ അനുമതി തേടി വിജിലൻസ് നേരത്തെ കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്. കുടുംബത്തിന് ഓഹരിയുള്ള റിസോർട്ടിന് വേണ്ടി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ.പി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അഴിമതി, ഗൂഡാലോചന, കള്ളപ്പണം വെളുപ്പിക്കൽ…
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ഹൃദയാഘാതമുണ്ടായതായും ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായെന്നും വെളിപ്പെടുത്തി ബോളിവുഡ് നടി സുസ്മിത സെൻ. ഇപ്പോൾ തൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സുസ്മിത പ്രതികരിച്ചത്. പിതാവായ സുബിർ സെന്നിനൊപ്പമുള്ള ഒരു ചിത്രവും സുസ്മിത പങ്കുവച്ചിട്ടുണ്ട്. സന്തുഷ്ടിയോടെയും ധൈര്യത്തോടെയും നിന്റെ ഹൃദയത്തെ സൂക്ഷിക്കുക, ആവശ്യമുള്ള ഘട്ടത്തില്‍ അത് ഉപകരിക്കും എന്ന സുബിർ സെന്നിൻ്റെ വാക്കുകളും ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. ഒപ്പം നിന്നവർക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്. താൻ ഇപ്പോൾ സുഖമായിരിക്കുന്നുവെന്ന് സുസ്മിത സെൻ കുറിച്ചു. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന നടിയാണ് സുസ്മിത. വർക്ക്ഔട്ടിന്‍റെ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.
ന്യൂഡൽഹി: യുക്രൈൻ വിഷയത്തിൽ സമവായമില്ലാതെ വിദേശകാര്യമന്ത്രിമാരുടെ ജി20 യോഗത്തിനു സമാപനം. യുക്രൈനിലെ റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന യോഗത്തിന്റെ പ്രമേയത്തിലെ ഭാഗത്തിൽ യോജിപ്പുണ്ടായില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. യുക്രൈൻ ആക്രമണത്തിലെ ആശങ്കയും രാജ്യാന്തര നിയമങ്ങൾ പാലിക്കണമെന്നതുമായ ബന്ധപ്പെട്ട വിഷയത്തിലാണ് വിയോജിപ്പ്. റഷ്യയും ചൈനയും എതിർപ്പ് പ്രകടിപ്പിച്ചതായി അനൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എതിരഭിപ്രായമുണ്ടെന്ന് പ്രമേയത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ അംഗരാജ്യങ്ങൾ ഏകകണ്ഠമായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. അമേരിക്കയും റഷ്യയും യുക്രൈൻ വിഷയത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു.
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടുത്തം. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മാലിന്യൂക്കൂമ്പാരത്തില്‍ പടര്‍ന്നുപിടിച്ചതോടെ വലിയ തോതില്‍ തീ ആളിക്കത്തുകയായിരുന്നു. അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വൈകിട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. അതിനാൽ കൂടുതൽ അഗ്നിശമന സേനാവിഭാഗങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ മുമ്പും നിരവധി തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ഇതിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സർട്ടിഫിക്കറ്റിൻ്റെ സാധുത; അണ്ണാമലൈ ബിരുദക്കാരോട് മുഖം തിരിച്ച് കേരളത്തിലെ സര്‍വകലാശാലകള്‍
തിരുവനന്തപുരം: തമിഴ്നാട് അണ്ണാമലൈ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകാൻ വിസമ്മതിച്ച് കേരളത്തിലെ സർവകലാശാലകൾ. 2015 നും 2022 നും ഇടയിൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദ, ബിരുദാനന്തര പരീക്ഷകൾ പാസായവർക്ക് തുടർ പഠനത്തിനോ സർക്കാർ ജോലിക്കോ കേരളത്തിൽ അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. അണ്ണാമലൈ സർവകലാശാല 2015 നും 2022 നും ഇടയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. ഓപ്പൺ, വിദൂര വിദ്യാഭ്യാസ മോഡിൽ പഠിച്ചവർക്ക് നൽകുന്ന ഈ സർട്ടിഫിക്കറ്റുകളാണ് ഇപ്പോഴത്തെ പ്രശ്നം. കോഴ്സിന്‍റെ നടത്തിപ്പിന് യുജിസി അംഗീകാരം നൽകിയിരുന്നില്ല. 2022 മാർച്ച് 25ന് യുജിസി പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ആ സമയത്ത് നൽകിയ സർട്ടിഫിക്കറ്റുകൾക്ക് സാധുതയില്ലെന്ന് വ്യക്തമാക്കുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ആ കാലയളവിൽ പഠിച്ച് വിജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാൻ കേരളത്തിലെ സർവകലാശാലകൾ വിസമ്മതിക്കുന്നത്. യുജിസിയുടെ തീരുമാനത്തിനെതിരെ അണ്ണാമലൈ സർവകലാശാല മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. യുജിസി തീരുമാനം സ്റ്റേ ചെയ്ത കോടതി കോഴ്സുമായി മുന്നോട്ട് പോകാൻ ഇടക്കാല അനുമതി നൽകിയിരുന്നു.…
ഇടുക്കി: മാങ്കുളം വലിയ പാറകുട്ടിയിൽ 3 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്കെത്തിയ അഞ്ച് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. 3 മണിയോടെയായിരുന്നു അപകടം. 30 വിദ്യാർഥികളും 3 അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. 2 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. 3 പേരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അബുദാബി: യു.എ.ഇയുടെ ദീർഘകാല ബഹിരാകാശ പദ്ധതിക്കായി സുൽത്താൻ അൽ നെയാദി സ്പേസ് എക്സ് ക്രൂ -6 ൽ ബഹിരാകാശത്തേക്ക് പുറപ്പെട്ടു. യു.എ.ഇ സമയം രാവിലെ 9.34 നാണ് വിക്ഷേപണം നടന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഡ്രാഗൺ ബഹിരാകാശ പേടകം വിക്ഷേപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.45ന് വിക്ഷേപിക്കേണ്ട പദ്ധതി സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു. ബഹിരാകാശ പേടകം മുകളിലേക്ക് ഉയർത്താൻ ആവശ്യമായ ജ്വലനത്തിന് സഹായിക്കുന്ന ടി-ടെബ് ശരിയായി പ്രവർത്തിക്കാത്തതാണ് വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണം. ടി-ടെബിലെ കേടായ ക്ലോഗ്ഡ് ഫിൽട്ടർ മാറ്റിസ്ഥാപിച്ച് പ്രശ്നം പരിഹരിച്ചതായി സ്പേസ് എക്സും നാസയും അറിയിച്ചു. യു.എ.ഇ.യുടെ സുൽത്താൻ അൽ നെയാദിക്കൊപ്പം, അമേരിക്കയുടെ സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, റഷ്യയുടെ ആൻഡ്രി ഫെഡ്‌യേവ് എന്നിവരും ആറ് മാസം നീണ്ടുനിൽക്കുന്ന ബഹിരാകാശ ദൗത്യ സംഘത്തിലുണ്ട്.
കുവൈറ്റ് സിറ്റി : ലോകത്തിലെ ഏറ്റവും വലിയ പതാകയായി രേഖപ്പെടുത്തിയ കുവൈറ്റ് പതാകയുടെ ആകൃതിയിലുള്ള മാക്രോൺ ഡിസ്പ്ലേ അൽ ഹംറ മാളിൽ. ഫെബ്രുവരിയിൽ അൽ ഹംറയുടെ ദേശീയ ആഘോഷ പ്രചാരണത്തിന്‍റെ ഭാഗമായുള്ള പ്രദർശനം ഫെബ്രുവരി 23 വ്യാഴാഴ്ച ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. അൽ ഹംറ ഷോപ്പിംഗ് സെന്‍ററിൽ സ്ഥിതി ചെയ്യുന്ന ഡിസ്പ്ലേ റൂൺസുമായി സഹകരിച്ച് ഓർഡബിൾ സ്പോൺസർ ചെയ്യുന്നു. മൊത്തം 9,600 മാക്രോണുകളാണ് ഇതിൽ ഫീച്ചർ ചെയ്യുന്നത്. ഡിസ്പ്ലേ തയ്യാറാക്കാൻ 9 ജീവനക്കാർക്ക് 260 മണിക്കൂറാണ് എടുത്തത്.
