Author: News Desk

‘ആര്‍ആര്‍ആര്‍’ സിനിമയുടെ ഓസ്‍കര്‍ അവാ‍ര്‍ഡ് നേട്ടവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി രാജമൗലിയുടെ മകൻ എസ് എസ് കാര്‍ത്തികേയ. പണം മുടക്കിയാണ് ഓസ്കർ നേടിയതെന്നതടക്കമുള്ള ആരോപണങ്ങൾക്കാണ് കാർത്തികേയ മറുപടി പറഞ്ഞത്. എങ്ങനെയാണ് ഇത്തരം ആരോപണങ്ങൾ വരുന്നതെന്ന് അറിയില്ല. ഓസ്കർ ക്യാമ്പയിനായി ധാരാളം പണം ചെലവഴിച്ചു. ഓസ്കാറിനായി ഞങ്ങൾക്ക് ധാരാളം പ്രചാരണം നടത്തേണ്ടിവന്നു. പബ്ലിസിറ്റി ബഡ്ജറ്റ് കണക്കിലെടുത്താണ് പണം ചെലവഴിച്ചത്. എന്നാൽ പണം നൽകി ഓസ്കർ നേടി എന്നത് ഒരു വലിയ തമാശയാണ്. 95 വർഷത്തെ ചരിത്രമുള്ള ഒന്നാണത്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് മാത്രമേ അവാർഡ് നൽകാൻ കഴിയൂ. ആരാധകരുടെ സ്‍നേഹം എങ്ങനെയാണ് പണം നല്‍കി വാങ്ങാൻ കഴിയുക. സ്റ്റീഫൻ സ്പിൽബർഗിന്‍റെയും ജെയിംസ് കാമറൂണിന്‍റെയും വാക്കുകൾ പണം നൽകി വാങ്ങാൻ കഴിയുമോയെന്നും കാർത്തികേയ ചോദിച്ചു. ‘ആർആർആറി’ലെ താരങ്ങളായ ജൂനിയർ എൻടിആറും രാം ചരണും പണം നല്‍കി ടിക്കറ്റെടുത്താണ് ഓസ്‍കര്‍ ചടങ്ങ് വീക്ഷിച്ചത് എന്ന അഭ്യൂഹങ്ങളോടും കാര്‍ത്തികേയ പ്രതികരിച്ചു. ഓസ്കർ നോമിനേഷൻ ലഭിച്ച കീരവാണിയെയും ചന്ദ്രബോസിനെയും ക്ഷണിച്ചു.…

Read More

ന്യൂഡൽഹി: സവർക്കറെ രാഹുൽ ഗാന്ധി ആവർത്തിച്ച് അപമാനിക്കുന്നതിനെ പരസ്യമായി എതിർത്ത ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗവുമായുള്ള പ്രശ്നം അവസാനിപ്പിക്കാൻ കോൺഗ്രസ്. വിഷയത്തിൽ ശിവസേനയുടെ എതിർപ്പ് കണക്കിലെടുത്ത് രാഹുൽ ഗാന്ധി ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ചതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സവർക്കറുടെ പേരിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ അടഞ്ഞ അധ്യായമായി മാറിയെന്നും റാവത്ത് വിശദീകരിച്ചു. ഞങ്ങൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു. ഞങ്ങളുടെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ്, സവർക്കറിനെതിരെയല്ല. നല്ല കാര്യങ്ങളാണ് ചർച്ചചെയ്തത്. ഐക്യം അതേപടി നിലനിൽക്കുന്നു. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും റാവത്ത് പറഞ്ഞു. രാഹുലിന്‍റെ പ്രസ്താവനയിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാൻ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ ഇന്നലെ രാത്രി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് ശിവസേന വിട്ടുനിന്നിരുന്നു. സവർക്കർ ദൈവത്തെപ്പോലെയാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് അനുവദിക്കില്ലെന്നും ഉദ്ധവ് പ്രഖ്യാപിച്ചിരുന്നു. മാപ്പ് പറയാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്ന് രാഹുൽ നേരത്തെ പറഞ്ഞതാണ് വിവാദമായത്.

Read More

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ പരിക്കേറ്റ കെ.കെ രമ എം.എൽ.എയ്ക്ക് തുടർചികിത്സ നിർദ്ദേശിച്ച് ഡോക്ടർ. മൂന്ന് മാസത്തേക്ക് കൂടി കൈയിൽ പ്ലാസ്റ്റർ ഇടാൻ ഡോക്ടർ നിർദ്ദേശിച്ചതായി എം.എൽ.എയുടെ ഓഫീസ് അറിയിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് ഇന്ന് ലഭിച്ച എംആർഐ റിപ്പോർട്ടിലും പ്രശ്നങ്ങളുണ്ടെന്നാണ് പറയുന്നത്. ലിഗമെന്‍റിന് പരിക്കേറ്റതിനാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും സർജനെ കാണാൻ നിർദ്ദേശിക്കുകയും ചെയ്തു. കിംസ് ആശുപത്രിയിലെ ഹാൻഡ് സർജനാണ് എട്ടാഴ്ചത്തേക്ക് കൈയിൽ പ്ലാസ്റ്റർ ഇടാൻ നിർദേശിച്ചത്. തുടർന്ന് ഭാഗികമായി മാറ്റാൻ കഴിയുന്ന പ്ലാസ്റ്റർ ഇടാനും നിർദ്ദേശിച്ചു. ഏതാണ്ട് മൂന്നു മാസത്തോളം പ്ലാസ്റ്റർ ഇട്ട് ചികിത്സ തുടരണമെന്നാണ് ഡോക്ടർ നിർദേശിച്ചത്.

Read More

ന്യൂഡല്‍ഹി: പുകയില ഉൽപന്നങ്ങളായ സിഗരറ്റ്, പാൻ മസാല എന്നിവയുടെ വില ഏപ്രിൽ 1 മുതൽ വർധിക്കും. ഇവയ്ക്ക് ഈടാക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര സെസിന്‍റെ പരമാവധി നിരക്ക് കേന്ദ്രം നിശ്ചയിച്ചു. ഏറ്റവും ഉയർന്ന നിരക്ക് ഇവയുടെ ചില്ലറ വിൽപ്പന വിലയുമായി സർക്കാർ ബന്ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ലോക്സഭ പാസാക്കിയ 2023 ലെ ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായാണ് ഈ നീക്കം. ഭേദഗതി അനുസരിച്ച്, പാൻ മസാലയുടെ പരമാവധി ജിഎസ്ടി നഷ്ടപരിഹാര സെസ് നിരക്ക്, ഒരു യൂണിറ്റിന് ഈടാക്കുക റീട്ടെയിൽ വിൽപ്പന വിലയുടെ 51% ആയിരിക്കും. പുകയിലയുടെ നിരക്ക് ആയിരം സ്റ്റിക്കുകൾക്ക് 4,170 രൂപയാക്കി. ഏറ്റവും ഉയർന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിന് മുകളിലാണ് സെസ് ചുമത്തുന്നത്. മാർച്ച് 24ന് ലോക്സഭ പാസാക്കിയ ധനകാര്യ ബില്ലിലെ 75 ഭേദഗതികളിലൊന്നിന്‍റെ അടിസ്ഥാനത്തിലാണ് പുകയില ഉൽപ്പന്നങ്ങളുടെ പരിധി നിശ്ചയിച്ചത്.

Read More

തിരുവനന്തപുരം: നാളെ സെക്രട്ടേറിയറ്റിലെ സമര ഗേറ്റ് തുറക്കും. മൂന്ന് വർഷം മുമ്പാണ് നോർത്ത് ഗേറ്റ് അടച്ചത്. നവീകരണത്തിന്‍റെ പേരിൽ അടച്ച ഗേറ്റ് കോവിഡ് വ്യാപനത്തെ തുടർന്ന് സ്ഥിരമായി അടച്ചിടുകയായിരുന്നു. സർക്കാരിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഗേറ്റ് തുറക്കുന്നത് വൈകിയത്. ഏത് സർക്കാർ അധികാരത്തിലിരുന്നാലും പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ പ്രതിഷേധവുമായി വരാറുള്ള സ്ഥലമായിരുന്നു നോർത്ത് ഗേറ്റ്. നിയമസഭാ സമ്മേളനം നടക്കുമ്പോഴാണ് സമരങ്ങളുടെ എണ്ണം കൂടുന്നത്. ഗേറ്റ് വീണ്ടും തുറക്കുന്നതോടെ പ്രതിഷേധങ്ങളുടെ പ്രവാഹമുണ്ടാകുമോയെന്ന് കണ്ടറിയണം.

Read More

കൊച്ചി: ജഡ്ജി ചേംബറിൽ വെച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽ നിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടതിനെ തുടർന്ന് ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജി കെ അനിൽ കുമാറിനെ സ്ഥലം മാറ്റി. അനിൽ കുമാറിനെ പാലാ മോട്ടോർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായാണ് നിയമിച്ചത്. സംഭവം പുറത്ത് പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് പറഞ്ഞതായും ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിച്ചു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം. മാർച്ച് 11നാണ് അഭിഭാഷക അനിൽ കുമാറിനെതിരെ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. അനിൽ കുമാർ തന്നെ ചേംബറിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിക്കുകയായിരുന്നുവെന്നും ഇത് മാനസിക വിഷമമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

Read More

ഷാര്‍ജ: യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെയുണ്ടായത് ശക്തമായ മഴ. റോഡുകളിൽ പാറകളും മറ്റും വീണ് ഗതാഗതം തടസ്സപ്പെട്ടതിനാൽ ചില പ്രദേശങ്ങളിൽ റോഡുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഷാർജയിലും റാസല്‍ഖൈമയിലുമാണ് ഗതാഗതം തടസ്സപ്പെട്ടത്. റാസല്‍ഖൈമയിലെ ഖോര്‍ഫുകാന്‍ – ദഫ്ത റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായാണ് റിപ്പോർട്ട്. പാറകൾ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട സ്ഥലങ്ങളിൽ ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തുന്നുണ്ടെന്നും റോഡുകൾ അടയ്ക്കുന്നത് സംബന്ധിച്ച അറിയിപ്പുകൾ പൊതുജനങ്ങൾ പാലിക്കണമെന്നും യാത്രയ്ക്കായി സുരക്ഷിതമായ മറ്റ് റോഡുകൾ തിരഞ്ഞെടുക്കണമെന്നും പോലീസ് അറിയിച്ചു. ഖോര്‍ഫുകാന്‍ റോഡ് ഭാഗികമായി അടയ്ക്കുന്നത് സംബന്ധിച്ച് ഷാർജ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (എസ്ആർടിഎ) വിജ്ഞാപനം പുറപ്പെടുവിച്ചു. ദഫ്ത ബ്രിഡ്ജ് മുതൽ വസ്ഹ സ്ക്വയർ വരെയുള്ള ഭാഗം അടച്ചതായി ഷാർജ അധികൃതർ അറിയിച്ചു. അല്‍ ദൈത് റോഡ്, മലീഹ റോഡ് എന്നിവിടങ്ങളിലെ ബദൽ പാതകൾ ഉപയോഗിക്കണം. ദുബായ്, അബുദാബി, ഫുജൈറ, ഷാർജ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 6 മുതൽ 7 വരെ മഴ…

Read More

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് സമീപം പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്. വൈകിട്ട് ഏഴ് മണിക്കാണ് പ്രതിഷേധം. കോൺഗ്രസ് പ്രസിഡന്‍റും പ്രവർത്തക സമിതി അംഗങ്ങളും പ്രകടനത്തിൽ പങ്കെടുക്കും. ഒരു മാസം നീളുന്ന പ്രതിഷേധ പരിപാടിയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡി.സി.സികളുടെ നേതൃത്വത്തിൽ പിന്നാക്ക വിഭാഗങ്ങൾ നാളെ പ്രതിഷേധിക്കും. ജയ് ഭാരത് സത്യഗ്രഹ സമരം ഏപ്രിൽ 8 വരെ നടക്കും.

Read More

കൊച്ചി: തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ മനോഹരൻ കുഴഞ്ഞുവീണ് മരിച്ചത് കസ്റ്റഡി മർദ്ദനത്തെ തുടർന്നാണെന്ന് കുടുംബം. ഹൃദയാഘാതമുണ്ടായെങ്കിൽ അത് പോലീസ് മർദ്ദനം മൂലമാണെന്ന് അമ്മയും സഹോദരനും ആരോപിച്ചു. മരണത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും കുടുംബത്തിന് നിയമസഹായം നൽകുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ കഴിഞ്ഞ ശനിയാഴ്ച സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. പോലീസ് മർദ്ദനമാണ് മരണത്തിന് പിന്നിലെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മനോഹരന്‍റെ കുടുംബം ആവർത്തിച്ചു. കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. ഹൃദയാഘാതം മൂലമാണ് മരണമെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുടുംബത്തെ സന്ദർശിച്ച ശേഷം സുധാകരൻ ആരോപിച്ചു. മനോഹരന്‍റെ കുടുംബത്തിന് സർക്കാർ 50 ലക്ഷം രൂപ നൽകണമെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അടുത്ത ദിവസം മുതൽ ബിജെപിയും സമരത്തിനൊരുങ്ങുകയാണ്.

Read More

ന്യൂഡല്‍ഹി: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി. അവസാന വർഷ വിദ്യാർത്ഥികൾക്കാണ് പരീക്ഷ എഴുതാൻ കോടതി അനുമതി നൽകിയത്. യുദ്ധവും കോവിഡും കാരണം മടങ്ങിയെത്തിയ വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്. മലയാളികൾ ഉൾപ്പെടെ ഇരുപതിനായിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയത്.

Read More