- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
ഉത്തരാഖണ്ഡ്: പുണ്യനദിയെ മലിനമാക്കുന്നതിനാൽ ഗംഗാനദിക്ക് സമീപം അറവുശാലകൾ അനുവദിക്കരുതെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിയുടെ 500 മീറ്റർ ചുറ്റളവിൽ ഇറച്ചിക്കടകൾ നിരോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹിന്ദുക്കൾ പവിത്രമായി കണക്കാക്കുന്ന ഗംഗയ്ക്ക് സമീപം ഇറച്ചി വിൽപ്പന നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്‍റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു. 2016 ഫെബ്രുവരി 27ന് ഗംഗയുടെ തീരത്ത് നിന്ന് 105 മീറ്റർ അകലെയുള്ള ഖുറേഷിയുടെ ഇറച്ചിക്കട ഏഴ് ദിവസത്തിനകം മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. ജില്ലാ മജിസ്ട്രേറ്റ് വിസമ്മതിച്ചതിൽ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങൾ രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഖുറേഷിയുടെ ഹർജി തള്ളിയത്.
സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍വീണ് ബിജെപി നേതാവും എംഎല്‍എയുമായ ധീരേന്ദ്ര സിങ്ങിന് പരിക്കേറ്റു. കിഷോര്‍പുര്‍ ഗ്രാമത്തിന് സമീപം രാത്രി 7.30ഓടെയുണ്ടായ അപകടത്തിലാണ് 55കാരനായ സിങ്ങിന് പരിക്കേറ്റത്. എംഎല്‍എ പതിവ് സൈക്കിള്‍ സവാരിക്കായി പോയതാണെന്നും ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നതായും അനുയായികള്‍ പറഞ്ഞു. വെള്ളംനിറഞ്ഞ ഒരു കുഴിയിലേക്ക് സൈക്കിള്‍ വീഴുകയായിരുന്നു. കൈമുട്ടിന് സാരമായി പരിക്കേറ്റ എം.എല്‍.എ. യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈമുട്ടിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തിവരികയാണെന്നും അദ്ദേഹം ഞായറാഴ്ച ആശുപത്രിയില്‍ തുടരുമെന്നും അനുയായികള്‍ അറിയിച്ചു. ഫിറ്റ്നസ് പ്രേമിയായ സിങ് ജെവാറില്‍നിന്ന് രണ്ട് തവണ എം.എല്‍.എയായിട്ടുണ്ട്. ജെവാറിലെ ഗ്രീന്‍ഫീല്‍ഡ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കല്‍ ചര്‍ച്ചകളില്‍ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമാണ്.
തെന്മല: മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ചുകയറി ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയെ ചിത്രീകരിച്ച കേസുമായി ബന്ധപ്പെട്ട് വ്ലോഗർ അമല അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. തിങ്കളാഴ്ച രാവിലെ പത്തനാപുരം റേഞ്ച് ഓഫീസർ ദിലീപിന് മുന്നിൽ ഹാജരായ കിളിമാനൂർ സ്വദേശിനി അമല അനുവിനെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി. വ്ലോഗർക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എട്ട് മാസം മുമ്പ് അമല അനുവും സംഘവും മാമ്പഴത്തറ വനത്തിൽ കാട്ടാനയെ ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിച്ച് പ്രകോപിപ്പിച്ചെന്നാണ് ആരോപണം. വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ മാസം എട്ടാം തീയതിയാണ് വനംവകുപ്പ് കേസെടുത്തത്.
തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണ അതിതീവ്ര മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അടുത്ത ദിവസം വടക്കൻ കേരളത്തിലേക്ക് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഴക്കെടുതിയിൽ ഏഴ് പേരാണ് മരിച്ചത്. കോട്ടയത്തെ മങ്കൊമ്പ്, കണ്ണൂർ നെടുമ്പോയിൽ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) നാല് സംഘങ്ങൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. 12 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 165 പേരെ മാറ്റിപ്പാർപ്പിച്ചു. 5 വീടുകൾ പൂർണ്ണമായും 55 വീടുകൾ ഭാഗികമായും തകർന്നു. മണ്ണൊലിപ്പിനുള്ള സാധ്യത…
ഞങ്ങള്‍ക്ക് നല്ലൊരു ആശുപത്രി വേണം; പ്രധാനമന്ത്രിക്ക് ചോര കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥികള്‍
കാർവാർ: ഉത്തര കന്നഡ ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്തം കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥികള്‍. കാര്‍വാറിലെ മഹാത്മാഗാന്ധി റോഡില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും പിന്നീട് രക്തം കൊണ്ട് എഴുതി തയ്യാറാക്കിയ കത്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു. വിവിധ സംഘടനകളിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്. കഴിഞ്ഞ ദിവസം ജില്ലയിലെ ഹൊന്നാവറിൽ നിന്നുള്ള നാല് പേർ കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിൽ ആധുനിക സേവനങ്ങളുള്ള ആശുപത്രി വേണമെന്ന ആവശ്യം ശക്തമായത്. മോദി സർക്കാർ ഈ ആവശ്യം അംഗീകരിക്കുന്നതുവരെ ചോരയിൽ കത്തുകൾ എഴുതുന്നത് തുടരുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ആശുപത്രി അനുവദിക്കാനുള്ള നടപടികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും വിദ്യാർത്ഥികൾ ഭീഷണി മുഴക്കി. അടിയന്തര സാഹചര്യങ്ങളിൽ ഗോവ, ഹുബ്ബള്ളി, ഉഡുപ്പി, മംഗലാപുരം എന്നിവിടങ്ങളിലേക്ക് ചികിത്സയ്ക്കായി പോകേണ്ടി വരുന്നുവെന്നും അവർ വ്യക്തമാക്കി. വിവിധ സംഘടനകളിലെ വിദ്യാർത്ഥികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
തിരുവനന്തപുരം: മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരും മറച്ച് വെക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗലക്ഷണങ്ങളെക്കുറിച്ച് ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. തൃശൂരിൽ യുവാവ് മങ്കിപോക്സ് ബാധിച്ച് മരിച്ചെന്ന സ്ഥിരീകരണത്തിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. യു.എ.ഇയിൽ നിന്ന് പോസിറ്റീവായി നാട്ടിലെത്തിയ യുവാവ് രോഗവിവരം മറച്ചുവച്ചതായി റിപ്പോർട്ടുകളുണ്ട്. മങ്കിപോക്സിനായി ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മങ്കിപോക്സിനെക്കുറിച്ച് അധികം ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണം: “കഴിഞ്ഞ ദിവസം തൃശൂരിൽ മരിച്ച യുവാവിന് മങ്കിപോക്സാണെന്ന് സ്ഥിരീകരിച്ചതായി പറഞ്ഞു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായി പരിശോധന നടത്തും. സ്റ്റേറ്റ് മെഡിക്കൽ ബോർഡിൻറെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എൻഐവി പൂനയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വെസ്റ്റ് ആഫ്രിക്കൻ വകഭേദമാണെന്നാണ് കണ്ടെത്തിയത്. ജനിതക പരിശോധന നടത്തും.” 22ന് പുലർച്ചെ യുഎഇയിൽ നിന്നും ഇദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തി. അതിന് ശേഷം വീട്ടിലാണ് ഉണ്ടായിരുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 27ന് പുലർച്ചെയാണ്…
കൊച്ചി: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ കൊച്ചിക്ക് മുകളിൽ നേരിയ കറക്കം രൂപപ്പെട്ടിരിക്കുന്നു. ഇത് വടക്കോട്ട് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി മധ്യകേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് രാത്രി/പുലർച്ചെയോടെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 5 വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തമിഴ്‌നാട് : സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ വൈദഗ്ധ്യമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട് പോലീസ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, എത്തിക്കല്‍ ഹാക്കിങ് എന്നിവയിൽ വൈദഗ്ധ്യം നേടിയ വിവരസാങ്കേതികവിദ്യാ വിദ്യാർത്ഥികളെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും. പുതിയ തീരുമാനത്തിന്‍റെ ഭാഗമായി സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം നടത്താൻ പോലീസ് ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന കോളേജ് വിദ്യാർത്ഥികളെയാണ് പ്രധാനമായും ഇതിനായി പരിഗണിക്കുന്നത്. ഐടി, സോഫ്റ്റ്‌വെയർ കോഴ്സുകൾ, ആപ്ലിക്കേഷൻ ഡെവലപ്മെന്‍റ് കോഴ്സുകൾ എന്നിവ പഠിക്കുന്ന വിദ്യാർത്ഥികൾ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരായിരിക്കും. സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ എങ്ങനെ തിരിച്ചറിയാമെന്ന് അവർക്ക് പോലീസിനെ സഹായിക്കാൻ കഴിയും.
ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. കൃഷ്ണ തേജ പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍. ശ്രീറാമിനെ സിവിൽ സപ്ലൈസ് മാനേജരായി നിയമിച്ചു.മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ സംഘടനകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഉണ്ടായത്.
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 5G സ്പെക്‌ട്രം ലേലത്തിലെ ഏറ്റവും വലിയ ലേലക്കാരനായി. ലേലത്തിൽ വിറ്റഴിച്ച എയർവേവുകളുടെ പകുതിയോളം 88078 കോടി രൂപയ്ക്ക് ജിയോ സ്വന്തമാക്കി. പൊതു നെറ്റ്‌വർക്കുകൾക്കുള്ളതല്ലാത്ത 26 ജിഗാഹെർട്‌സ് ബാൻഡിൽ അദാനി ഗ്രൂപ്പ് സ്‌പെക്‌ട്രം വാങ്ങിയപ്പോൾ, ജിയോ 6-10 കിലോമീറ്റർ സിഗ്നൽ റേഞ്ച് നൽകാനും 5ജിക്ക് മികച്ച അടിത്തറ സൃഷ്ടിക്കാനും കഴിയുന്ന 700 മെഗാഹെർട്‌സ് ബാൻഡ് ഉൾപ്പെടെ നിരവധി ബാൻഡുകളിൽ സ്‌പെക്‌ട്രം സ്വന്തമാക്കി. ടെലികോം വ്യവസായി സുനിൽ ഭാരതി മിത്തലിന്റെ ഭാരതി എയർടെൽ വിവിധ ബാൻഡുകളിലായി 19,867 മെഗാഹെർട്സ് എയർവേവ് 43,084 കോടി രൂപയ്ക്ക് വാങ്ങി. അദാനി ഗ്രൂപ്പ് 400 മെഗാഹെർട്സ് അല്ലെങ്കിൽ വിറ്റ സ്പെക്ട്രത്തിന്റെ ഒരു ശതമാനത്തിൽ താഴെ 212 കോടി രൂപയ്ക്ക് വാങ്ങി.
