- കെ.എസ്.സി.എയ്ക്ക് ചരിത്രനേട്ടം: ഡോ. ബിന്ദു നായർ പ്രഥമ വനിതാ ജനറൽ സെക്രട്ടറി
- ‘അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരൻ’; ബ്രിട്ടാസിനെ പരിഹസിച്ച് വിടി ബല്‍റാം
- ക്രിസ്തുമസ് തൂക്കാന്‍ അരുണ്‍ വിജയ് എത്തുന്നു. ‘രെട്ട തല’ റിലീസിനൊരുങ്ങി.
- ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും നോട്ടീസയച്ച് കോടതി; കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ നടപടി
- ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന് പോറ്റിക്കും പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും തുല്യ പങ്കെന്ന് എസ്ഐടി, ഒരു കോടിയോളം രൂപ വഴിപാടായി നല്‍കിയെന്ന് ഗോവര്ധന്
- കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും,ആർഷഭാരതസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നം ഉപയോഗിക്കാന്‍ ആലോചന:ജോൺ ബ്രിട്ടാസ്
- ‘പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി’, വാളയാറിൽ കൊല്ലപ്പെട്ട റാം നാരായണിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
Author: News Desk
തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ‘ഇന്ന് പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. പക്ഷേ, കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് ‘ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 2,291 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തൃശൂരിലാണ് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. ഇവിടെ 657 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോട്ടയത്താണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. 447 പേരെ 21 ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ട് ക്യാമ്പുകളിലായി 30 പേരെയും പത്തനംതിട്ടയിൽ 25 ക്യാമ്പുകളിലായി 391 പേരെയും ആലപ്പുഴയിൽ 58 പേരെയും അഞ്ച് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇടുക്കിയിലെ ഏഴ് ക്യാമ്പുകളിലായി 118 പേരും എറണാകുളത്ത് 11…
വെഞ്ഞാറമൂട് സ്വദേശി അനസ് ഹജാസ് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് സ്കേറ്റ്ബോർഡിൽ യാത്ര ചെയ്യുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിനിടെയാണ് അനസിന് ഹരിയാനയിൽ അപകടമുണ്ടായത്. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ പച്ഗുള ജില്ലയിലെ കൽക്ക ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് രാവിലെ അനസിന്‍റെ ഫോണിൽ വിളിച്ച സുഹൃത്തിന് ആശുപത്രിയിൽ നിന്നാണ് വിവരം ലഭിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയുമായി ബന്ധപ്പെടുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. ട്രക്ക് ഇടിച്ചതാണ് അനസിന്‍റെ മരണകാരണമെന്നാണ് സൂചന. 2022 മെയ് 29 നാണ് അനസ് ഹിജാസ് കന്യാകുമാരിയിൽ നിന്ന് ഒറ്റയ്ക്ക് യാത്ര ആരംഭിച്ചത്. മധുര, ബെംഗളൂരു, ഹൈദരാബാദ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഹരിയാനയിലെ ബഞ്ചാരിയിൽ എത്തിയെന്നും 813 കിലോമീറ്റർ ദൂരം താണ്ടിയാൽ കശ്മീരിലെത്തുമെന്നും അനസ് സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ദുരന്തവാർത്ത വന്നത്. സംഭവം അറിഞ്ഞയുടൻ എ.എ റഹീം എം.പിയുടെ ഇടപെടൽ ഉണ്ടായതായി ബന്ധുക്കൾ പറഞ്ഞു. അനസിന്‍റെ സഹോദരനും മറ്റ് രണ്ട് പേരും വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക്…
തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്നതിനാൽ കൊല്ലം, കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. എംജി, കേരള സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്കു മാറ്റമില്ല. വയനാട് ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. കോഴിക്കോട് പ്രഫഷനൽ കോളജ് ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി. മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല. തൃശൂർ ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ…
ഡൽഹി : ഡൽഹിയിൽ മങ്കിപോക്സ് ബാധിച്ച് മൂന്നാമത്തെ കേസ് റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ, സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യതലസ്ഥാനത്തെ ആറ് ആശുപത്രികളിലായി 70 ഐസൊലേഷൻ റൂമുകൾ സജ്ജമാക്കിയതായി ഡൽഹി സർക്കാർ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിൽ 20 ഐസൊലേഷൻ റൂമുകളും ഗുരു തേഗ് ബഹാദൂർ ആശുപത്രിയിൽ പത്ത് ഐസൊലേഷൻ മുറികളും ഡോ ബാബാസാഹേബ് അംബേദ്കർ ആശുപത്രിയിൽ 10 ഐസൊലേഷൻ റൂമുകളും ഡൽഹി സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. മങ്കിപോക്സ് കേസുകൾക്കായി കുറഞ്ഞത് 10 ഐസൊലേഷൻ മുറികളെങ്കിലും നിർമ്മിക്കാൻ ഡൽഹി സർക്കാർ മൂന്ന് സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. കിഴക്കൻ ഡൽഹിയിലെ കൈലാഷ് ദീപക് ആശുപത്രി നോർത്ത് ഡൽഹിയിലെ എംഡി സിറ്റി ഹോസ്പിറ്റൽ, തുഗ്ലക്കാബാദ് സൗത്ത് ഡൽഹിയിലെ ബത്ര ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍റർ ആണ് മൂന്ന് ആശുപത്രികൾ. ഡൽഹിയിൽ ഇതുവരെ മൂന്ന് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മൂന്ന് പോസിറ്റീവ് കേസുകളിൽ ഒരാൾ…
ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ അഞ്ചാം സ്വർണം നേടി. ടേബിൾ ടെന്നീസിലെ പുരുഷൻമാരുടെ ഇനത്തിലാന് സ്വർണ്ണ മെഡൽ നേടിയത്. ഫൈനലിൽ സിംഗപ്പൂരിനെ 3-1ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്. വനിതാ ലോൺബോൾ ടീമും രാജ്യത്തിനായി സ്വർണ്ണ മെഡൽ നേടി. ചൊവ്വാഴ്ച നടന്ന ഫോര്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് സ്വർണ്ണ മെഡൽ നേടിയത്. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ വനിതാ ലോൺബോൾ ടീമിന്‍റെ ആദ്യ ഫൈനൽ കൂടിയായിരുന്നു ഇത്. ഇതോടെ ബർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം അഞ്ചായി. മത്സരം 17-10 എന്ന സ്കോറിനാണ് ഇന്ത്യൻ ടീം വിജയം സ്വന്തമാക്കിയത്. ലവ്ലി ചൗബെ, നയന്‍മോനി സൈക്കിയ, രൂപ റാണി ടിര്‍കി, പിങ്കി എന്നിവരാണ് ഇന്ത്യക്കായി ചരിത്ര മെഡൽ നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 10 ആയി.
കൊച്ചി: തൊണ്ടിമുതല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചു. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത കുറ്റപത്രമായതിനാൽ ഇത് റദ്ദാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി നാളെ പരിഗണിക്കും. ഐപിസി സെക്ഷൻ 193 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ കുറ്റപത്രം സ്വീകരിക്കാൻ മജിസ്ട്രേറ്റ് കോടതി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആന്‍റണി രാജു വാദിച്ചു. തനിക്കെതിരേ ഇങ്ങനെ കുറ്റം ചുമത്താൻ കഴിയില്ലെന്നും കേസിൽ ഉൾപ്പെട്ട വ്യക്തിയല്ല താനെന്നും ആന്‍റണി രാജു ഹർജിയിൽ പറയുന്നു. ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ നേരത്തെ ഹൈക്കോടതി വിചാരണക്കോടതിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയോടാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ റിപ്പോർട്ട് തേടിയത്. ഹർജി നിലനിൽക്കുമോ എന്ന നിയമപ്രശ്നത്തിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോർട്ട് തേടിയിരുന്നു. ഈ സാഹചര്യത്തിലാണ്…
പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനെത്തുന്ന തീർത്ഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. ഓഗസ്റ്റ് 3, 4 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മലയോര മേഖലയിലേക്കുള്ള രാത്രിയാത്രകൾ ദുരന്ത നിവാരണ അതോറിറ്റി നിരോധിച്ച സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാൽ, തീർത്ഥാടകർ വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല, നദികളിൽ ഇറങ്ങരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുമുണ്ട്. അതിനാൽ തീർത്ഥാടകരെ പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല. സ്വാമി അയ്യപ്പൻ റോഡിലൂടെ മാത്രമേ തീർത്ഥാടകരെ പ്രവേശിപ്പിക്കൂ. ആചാരാനുഷ്ഠാനങ്ങൾക്ക് തടസം വരാതെ ശബരിമല നിറപുത്തരി ഉത്സവത്തിനായി ഓഗസ്റ്റ് മൂന്നിന് ക്ഷേത്രം തുറക്കും.
ബര്‍മിങ്ങാം: 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ലോൺബോൾ ടീം ചരിത്രം സൃഷ്ടിച്ചു. ചൊവ്വാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ടീം സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ വനിതാ ലോൺബോൾ ടീമിന്‍റെ ആദ്യ ഫൈനൽ കൂടിയായിരുന്നു ഇത്. ഈ വിജയത്തോടെ ബർമിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം നാലായി ഉയർന്നു. മത്സരം 17-10 എന്ന സ്കോറിനാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ലവ്ലി ചൗബെ, നയൻ മോണി സൈകിയ, രൂപ റാണി ടിർ ക്കി, പിങ്കി എന്നിവരാണ് ഇന്ത്യക്കായി ചരിത്ര മെഡൽ നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 10 ആയി.
തിരുവനന്തപുരം: കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന, വ്യാജ വാർത്തകൾ നൽകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. അധികൃതർ നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ, ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മഴ മുന്നറിയിപ്പുകളോ മറ്റ് വേദനാജനകമായ സന്ദേശങ്ങളോ കണ്ടാൽ വിശ്വസനീയമായ കേന്ദ്രത്തിന്‍റെ സഹായത്തോടെ ഇത് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും നിർദ്ദേശങ്ങൾ പാലിച്ച് ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചെന്നാണ് ആരോപണം. ക്രൈംബ്രാഞ്ച് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ തെളിവ് നശിപ്പിച്ചതിന് ദിലീപിനെതിരെ കേസെടുത്തിട്ടുണ്ട്.
