- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
തിരുവനന്തപുരം: വിജിലൻസ് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സംസ്ഥാനത്ത് കൂടുതൽ വിജിലൻസ് കോടതികൾ അനുവദിക്കാൻ നടപടി സ്വീകരിക്കും. വിജിലൻസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിജിലൻസ് കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഫോറൻസിക് ലാബിന്‍റെ ഹെഡ് ഓഫീസിലും സോണൽ ഓഫീസുകളിലും ലഭ്യമായ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് മാത്രമായി സൈബർ ഫോറൻസിക് ഡോക്യുമെന്‍റ് ഡിവിഷൻ അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ഇന്‍റേണൽ വിജിലൻസ് ഓഫീസർമാർ ഓരോ മൂന്ന് മാസം കൂടുമ്പോഴും വിജിലൻസ് ഡയറക്ടർക്ക് പ്രവർത്തന അവലോകന റിപ്പോർട്ട് നൽകണം. മൂന്ന് മാസത്തിലൊരിക്കൽ വിജിലൻസ് ഡയറക്ടറേറ്റിൽ ഇവരുടെ വിശകലന യോഗം ചേരും. വിവിധ വകുപ്പുകളിലെ ഇന്‍റേണൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനും തീരുമാനിച്ചു. ആഭ്യന്തര വിജിലൻസ് സെല്ലിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണ റിപ്പോർട്ട് വാങ്ങും. കേസിനും അന്വേഷണത്തിനും സമയ പരിധി ഏർപ്പെടുത്തും. കേസ് അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമായാൽ ഡയറക്ടറുടെ…
കോഴിക്കോട്: താപനില ഉയരുന്നത് മൂലം സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകുമെന്ന് സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഗണ്യമായി കുറയുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ പല ജില്ലകളിലും ഭൂഗർഭജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ താപനില കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിലയിലാണ്. പാലക്കാട് ജില്ലയിൽ രാത്രി താപനിലയിൽ 2.9 ഡിഗ്രിയുടെ വർധനയുണ്ടായി. കൊച്ചി, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. എന്നിരുന്നാലും, ഈ കാലയളവിൽ പെയ്യേണ്ടിയിരുന്ന മഴയുടെ കുറവ് ജലസ്രോതസ്സുകളെ സാരമായി ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ പെയ്തില്ലെങ്കിൽ അന്തരീക്ഷത്തിലെ ബാഷ്പീകരണം വർദ്ധിക്കുകയും ജലനിരപ്പ് വലിയ തോതിൽ കുറയുകയും ചെയ്യും. ഭൂഗർഭജലനിരപ്പിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ ഭൂഗർഭ ജലനിരപ്പ് വളരെ താഴ്ന്ന പ്രദേശങ്ങളെ ക്രിട്ടിക്കൽ സോണിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ജല വിനിയോഗത്തില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഒരു…
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും പരിസരത്തും കനത്ത പുക. വാഹനഗതാഗതം പോലും ദുഷ്കരമാണ്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാത്രിയിൽ കൂടുതൽ അഗ്നിശമന സേനാ യൂണിറ്റുകളെ എത്തിച്ച് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമുള്ള കൂമ്പാരത്തിനാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് തീപിടിച്ചത്. ശക്തമായ കാറ്റിൽ തീ കൂടുതൽ മാലിന്യങ്ങളിലേക്ക് പടർന്നത് വെല്ലുവിളിയായിരുന്നു. പ്ലാൻ്റിലെ അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തിക്കാത്തതും ദുരിതം ഇരട്ടിയാകുന്നതിന് കാരണമായി.
തൃശ്ശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍റെ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ അക്കരയുടെ ആരോപണം. ലൈഫ് മിഷൻ സി.ഇ.ഒ തയ്യാറാക്കിയ രഹസ്യ റിപ്പോർട്ട് നാളെ പുറത്തുവിടുമെന്ന് അനിൽ അക്കര പറഞ്ഞു. രേഖകൾ നാളെ ഉച്ചയോടെ പുറത്തുവിടുമെന്നാണ് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചത്. ഉച്ചയ്ക്ക് 12ന് തൃശൂർ ഡി.സി.സിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ എല്ലാ രേഖകളും പുറത്തുവിടുമെന്നും അനിൽ അക്കര പറഞ്ഞു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നത്.
ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെട്ടതായി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ അമേരിക്ക തയ്യാറാണെന്നും എന്നാൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് സമാധാനത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ചർച്ച നടന്നത്. ഉക്രൈൻ അധിനിവേശത്തെ ശക്തമായി അപലപിക്കുന്നതായും ബ്ലിങ്കൻ കൂട്ടിച്ചേർത്തു. റഷ്യക്ക് വേണമെങ്കിൽ നാളെ ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാം. എല്ലാ രാജ്യങ്ങളും ഉക്രൈനിലെ റഷ്യയുടെ യുദ്ധത്താൽ ദുരിതം അനുഭവിക്കുന്നുണ്ട്. റഷ്യ തീരുമാനം പുനഃപരിശോധിക്കുമെന്നും ഉക്രൈനുമായി നയതന്ത്ര ചർച്ചകളിൽ ഏർപ്പെടുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ബ്ലിങ്കൻ പറഞ്ഞു. റഷ്യയിൽ അനധികൃതമായി തടവിലാക്കപ്പെട്ട അമേരിക്കൻ തടവുകാരനെ മോചിപ്പിക്കാൻ സെർജിയോട് ആവശ്യപ്പെട്ടതായും ബ്ലിങ്കൻ പറഞ്ഞു. അതേസമയം, സെർജി ലാവ്റോവ് യുദ്ധത്തിൻ്റെ കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്ന് കുറ്റപ്പെടുത്തി. ഉക്രെയ്നിലെ അധിനിവേശത്തിന് കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്നും, ഉക്രൈന് പാശ്ചാത്യരാജ്യങ്ങൾ ആയുധങ്ങൾ നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിലെ വൻ വിജയം; പ്രവർത്തകരോട് ഫ്ലാഷ് ഓൺ ചെയ്ത് ആദരവര്‍പ്പിക്കാന്‍ അഭ്യർഥിച്ച് മോദി
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വൻ വിജയത്തിൽ മൊബൈൽ ഫോണിൽ ഫ്ളാഷ് ലൈറ്റ് തെളിയിച്ച് ആദരവ് അർപ്പിക്കാൻ പ്രവർത്തകരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുര, മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരോട് അവരുടെ മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കാൻ അഭ്യർത്ഥിച്ചത്. ‘വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ആദരവ് അർപ്പിക്കാൻ കൈയിലുള്ള മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു’ എന്ന മോദിയുടെ വാക്കുകൾ കേട്ട ഉടനെ പാർട്ടി പ്രവർത്തകർ അവരുടെ കൈയിലെ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കി. ‘ഇതിലൂടെ നിങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ആദരവ് പ്രകടിപ്പിച്ചു. ഇതിലൂടെ നിങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ദേശീയതയെ മാനിച്ചു. വളർച്ചയുടെ ബഹുമതിയാണിത്’ മോദി പറഞ്ഞു. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ മൂന്ന് സംസ്ഥാനങ്ങൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി അവിടുത്തെ ജനങ്ങൾ ബി.ജെ.പിയെയും സഖ്യകക്ഷികളെയും അനുഗ്രഹിച്ചുവെന്നും…
വിശാഖപട്ടണം: ‘പുഷ്പ ദി റൂൾ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്ന ഫഹദ് ഫാസിൽ വിശാഖപട്ടണത്തെ ഷെഡ്യൂളിൽ ജോയിന്‍ ചെയ്തിരിക്കുകയാണിപ്പോൾ. ആദ്യ ഭാഗത്തിൽ ബന്‍വാര്‍ സിംഗ് ശെഖാവത്ത് എന്ന ഐപിഎസ് ഓഫീസറായി കൈയടി നേടിയ ഫഹദ് രണ്ടാം ഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫഹദിന്‍റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു പുഷ്പ. 2024 മാർച്ചിൽ ചിത്രം റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംരംഭകരുടെ പരാതികൾ 30 ദിവസത്തിനകം പരിഹരിക്കുന്നതിന് ഓൺലൈൻ പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തി. വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലാ, സംസ്ഥാനതല പരാതി പരിഹാര സമിതി രൂപീകരിച്ചാണ് ഈ സംവിധാനം. പരാതി പരിഹാര പോർട്ടലിന്‍റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാതല സമിതിയും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാതല സമിതി പരിശോധിക്കും. സംസ്ഥാന സമിതിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമാണ്. പരാതിയുടെ വിചാരണ വേളയിൽ ജില്ലാ, സംസ്ഥാന കമ്മിറ്റികൾക്ക് സിവിൽ കോടതിയുടെ അതേ അധികാരങ്ങൾ ഉണ്ടായിരിക്കും. സേവനം നൽകാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ മതിയായ കാരണമില്ലാതെ കാലതാമസമോ വീഴ്ചയോ വരുത്തിയാൽ പിഴ ചുമത്താനും വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യാനും ഈ സമിതികൾക്ക് അധികാരമുണ്ടാകും. പരിഹാരം നിർദ്ദേശിച്ച് 15 ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ…
ഹൈദരാബാദ്: ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്‍റെ കാര്യത്തിൽ പുതിയ റെക്കോർഡുമായി സ്റ്റൈലിഷ് താരം അല്ലു അർജുൻ. ഇൻസ്റ്റാഗ്രാമിൽ ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള നടനായി അല്ലു. ‘പുഷ്പ’യുടെ വിജയത്തോടെ അല്ലു ഉത്തരേന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്നിരുന്നു. ഇതോടെ അല്ലുവിന്‍റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ 20 മില്യൺ ഫോളോവേഴ്സാണ് ഇപ്പോൾ അല്ലു അർജുനുള്ളത്. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു പോസ്റ്റ് ചെയ്തത്. അല്ലു അർജുൻ ഭാര്യ സ്നേഹ റെഡ്ഡിയെ മാത്രമാണ് പിന്തുടരുന്നത്. പുഷ്പ 2 വിന്‍റെ ചിത്രീകരണ തിരക്കിലാണ് അല്ലു അർജുൻ ഇപ്പോൾ. 2021 ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വർഷം റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.
കണ്ണൂർ: വൈദേകം റിസോർട്ടിലേത് സാധാരണ പരിശോധനയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി ടിഡിഎസ് അടച്ചിരുന്നു. എന്നാൽ, ഈ വർഷം ടിഡിഎസ് നൽകേണ്ടി വന്നില്ല. അതാണ് പരിശോധിക്കുന്നതെന്നും ഇ പി പ്രതികരിച്ചു. റിസോർട്ടിലെ ആദായനികുതി റെയ്ഡ് സ്വാഭാവിക നടപടിയാണെന്ന് വൈദേകം റിസോർട്ട് സിഇഒ തോമസ് ജോസഫും പ്രതികരിച്ചിരുന്നു. റിസോർട്ട് ടിഡിഎസ് കൃത്യമായി ഫയൽ ചെയ്തിട്ടുണ്ട്. റിസോർട്ടിലെ എല്ലാ നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ട് വഴിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര ആദായനികുതി വകുപ്പ് റിസോർട്ടിൽ പരിശോധന നടത്തുന്നത് തുടരുകയാണ്. കൊച്ചിയിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. വൈദേകം റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ഇ.ഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ വിഷയം ഉന്നയിച്ചതോടെയാണ് ആയുർവേദ റിസോർട്ട് വിവാദമായത്. ഇതിൽ അസംതൃപ്തനായ ഇ.പി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്തിട്ടില്ല. റിസോർട്ടിലെ പരിശോധന ഇ.പി ജയരാജനും സി.പി.എമ്മിനും…
