Author: News Desk

തിരുവനന്തപുരം: ഗവർണറുടെയും യുജിസി പ്രതിനിധിയുടെയും, താൽപര്യമുള്ള വ്യക്തികളെ വൈസ് ചാൻസലർമാരായി നിയമിക്കാനുള്ള അധികാരങ്ങൾ കുറയ്ക്കുന്ന നിയമഭേദഗതിക്ക് സർക്കാർ തയാറെടുക്കുന്നു. നിയമവകുപ്പിനോട് ഉന്നത വിദ്യാഭ്യാസവകുപ്പ് ഇതു സംബന്ധിച്ച് ഉപദേശം തേടി. നിയമഭേദഗതിക്ക് തടസമില്ലെന്നാണ് നിയമവകുപ്പിന്റെ മറുപടി. മന്ത്രിസഭയുടെ അംഗീകാരത്തോടെ നിലവിലെ സർവകലാശാല നിയമങ്ങൾ ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാനാണ് നീക്കം. ഗവർണറുടെ നോമിനി, യുജിസി നോമിനി, സർവകലാശാല നോമിനി എന്നിവരുള്ള മൂന്നംഗ കമ്മിറ്റിയാണ് വിസിയുടെ പാനൽ തയാറാക്കി ഗവർണർക്കു സമർപ്പിക്കേണ്ടത്. ചാൻസലർ കൂടിയായ ഗവർണറാണ് പാനലിൽ ഒരാളെ വൈസ് ചാൻസലറായി നിയമിക്കുക. കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ ഗവർണർ സർക്കാരിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. അത് ആവർത്തിക്കാതിരിക്കാനാണ് ഓർഡിനൻസ്. ഗവർണറുടെ നോമിനിയും യുജിസിയുടെ നോമിനിയും സർക്കാരിനു താൽപര്യമില്ലാത്തവരാണെങ്കിൽ സർക്കാർ ഉദ്ദേശിക്കുന്ന വ്യക്തിയെ വിസിയാക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഇപ്പോൾ മൂന്നംഗ കമ്മിറ്റിക്കു മൂന്നു മുതൽ അഞ്ചു വരെയുള്ള പേരുകൾ അടങ്ങിയ പാനൽ സമർപ്പിക്കാം. ഇതിൽനിന്ന് ഗവർണർക്ക് താൽപര്യമുള്ള ആളെ വിസിയായി നിയമിക്കാൻ കഴിയും.…

Read More

ഡൽഹി: പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്‍റിൽ ബഹളം തുടർന്നു. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് രാജ്യസഭയിലും ലോക്സഭയിലും ഒരുപോലെ ചർച്ചയായിരുന്നു. വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാർ ഈ വിഷയം ശക്തമായി ഉന്നയിച്ചു. കോൺഗ്രസ്സും ശിവസേനയും വിഷയം ഗൗരവമായി സഭയിൽ ഉന്നയിച്ചു. വിഷയം രാജ്യസഭയിൽ ഉന്നയിക്കാനായിരുന്നു ശ്രമം.എന്നാൽ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു അവരെ വിലക്കി. മല്ലികാർജുൻ ഖാർഗെ, ദീപേന്ദർ സിംഗ് ഹൂഡ, ശിവസേനയുടെ പ്രിയങ്ക ചതുർവേദി, എഎപിയുടെ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവർ നോട്ടീസ് നൽകിയെങ്കിലും ചെയർമാൻ അംഗീകരിച്ചില്ല. സഭ പിരിച്ചു വിടുന്നതിന് മുമ്പ് ഊർജ സംഭരണ ബില്ല് പാസാക്കി. ബിൽ ലോക്സഭയിലാണ് അവതരിപ്പിച്ചത്. കാർബൺ ട്രേഡിംഗുമായി ബന്ധപ്പെട്ടതാണ് ബിൽ. ഊർജ്ജ സംരക്ഷണ നിയമം മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കാനും ഇത് സഹായിക്കും. ഹരിതഗൃഹ വാതകങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും പുതിയ നിയമഭേദഗതി സാധ്യമാക്കും.

Read More

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കർണാടകയിൽ സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ സന്ദർശനം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മംഗലാപുരത്ത് ബിജെപി യുവനേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ സംഘപരിവാർ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ സന്ദർശനം. ‘വികസിത ഇന്ത്യ @ 100’ എന്ന വിഷയത്തിൽ സാംസ്കാരിക മന്ത്രാലയത്തിന്‍റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്സിന്‍റെയും സമ്മേളനത്തിൽ ഔപചാരികമായി പങ്കെടുക്കാൻ ബുധനാഴ്ച രാത്രി അമിത് ഷാ ബെംഗളൂരുവിലെത്തും. ഷെഡ്യൂൾ ചെയ്തിട്ടുള്ള ഔദ്യോഗിക യോഗങ്ങൾ ഇല്ലെങ്കിലും ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ചയോ അദ്ദേഹം കർണാടക ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സാംസ്കാരിക മന്ത്രാലയവും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും (സിഐഐ) സംഘടിപ്പിക്കുന്ന പരിപാടിയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്ര ആഭ്യന്തര മന്ത്രിയെ അനുഗമിക്കും.

Read More

ന്യൂഡല്‍ഹി: അനധികൃത കയ്യേറ്റക്കാർക്കെതിരായ നടപടിയുടെ പേരിൽ മുൻ അറിയിപ്പ് നൽകാതെ ബുൾഡോസറുകൾ ഉപയോഗിച്ച് ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. രാത്രിയിലും അതിരാവിലെയും കുടിയൊഴിപ്പിക്കൽ നടപടികൾ നടത്തി ആളുകളെ ഭവനരഹിതരാക്കരുതെന്ന് ഡൽഹി ഹൈക്കോടതി ഡൽഹി വികസന അതോറിറ്റിക്ക് (ഡിഡിഎ) നിർദ്ദേശം നൽകി. ഷകർപുർ ചേരി യൂണിയൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ഉത്തരവ്. മുൻകൂട്ടി അറിയിപ്പ് നൽകാതെ കഴിഞ്ഞ വർഷം വികസന അതോറിറ്റിയിലെ ഉദ്യോഗസ്ഥർ വന്ന് തങ്ങളുടെ മുന്നൂറോളം ചേരികൾ പൊളിച്ചുനീക്കിയതായി യൂണിയന്‍റെ അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചു.ഷകർപുർ ചേരിയിൽ തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് യൂണിയൻ ഹൈക്കോടതിയെ സമീപിച്ചത്. ആളുകളെ ഒഴിപ്പിക്കുന്നതിനു മുൻപ് അവർക്ക് ബദൽ താമസ സൗകര്യം ഒരുക്കാൻ സമയം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്‍റ് ബോർഡുമായി കൂടിയാലോചിച്ച് മാത്രമേ ചേരികൾ പൊളിക്കാവൂ എന്നും ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.

Read More

ആലപ്പുഴ: കളക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉത്തരവിൽ തന്നെ ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ കുട്ടികൾക്ക് നാളെ അവധി അനുവദിച്ചിരിക്കുകയാണ്. കുട്ടികൾക്കായി ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് വായിക്കാം “പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്കു വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നു കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കണം. അച്ഛനമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്നു കരുതി പുറത്തേക്കു ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്നു കരുതി മടി പിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ… സ്നേഹത്തോടെ”- കളക്ടർ കുറിച്ചു.

Read More

കൊല്‍ക്കത്ത: മുൻ മന്ത്രി പാർത്ഥ ചാറ്റർജിയെ അധ്യാപക റിക്രൂട്ട്മെന്‍റ് അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഒമ്പത് പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബാബുൽ സുപ്രിയോ, സ്നേഹാഷിഷ് ചക്രവർത്തി, പാർത്ഥ ഭൗമിക്, ഉദയൻ ഗുഹ, പ്രദീപ് മജുംദാർ എന്നിവർ കാബിനറ്റ് മന്ത്രിമാരായും ബിപ്ലബ് റോയ് ചൗധരി സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും താജ്മുൽ ഹുസൈൻ, സത്യജിത് ബർമൻ എന്നിവർ സഹമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ വനം വകുപ്പ് സഹമന്ത്രിയായിരുന്ന ബിർബഹ ഹസ്ദ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി. തുടർച്ചയായ മൂന്നാം തവണയും തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണിത്. 2011ൽ പശ്ചിമ ബംഗാളിൽ പാർട്ടി അധികാരത്തിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭാ പുനഃസംഘടനയാണിത്.

Read More

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍, ഉപഭോക്താക്കൾക്ക് പ്രത്യേക ‘സ്വീറ്റ് 16’ ആനിവേഴ്‌സറി സെയില്‍ ആരംഭിച്ചു. വിമാനസര്‍വീസ് 16 വർഷം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഓഫർ. ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് 1616 രൂപ മുതൽ ആരംഭിക്കും. 2022 ഓഗസ്റ്റ് 18 നും 2023 ജൂലൈ 16 നും ഇടയിലുള്ള ആഭ്യന്തര യാത്രകൾക്ക് ഈ ഇളവ് ബാധകമാണ്. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും ഈ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 3 മുതൽ 5 വരെയാണ് ടിക്കറ്റ് വിൽപ്പന. ഓഫറിലൂടെ മൊത്തം സീറ്റുകളുടെ ഒരു ചെറിയ ശതമാനം മാത്രമാണ് കമ്പനി റിസർവ് ചെയ്തിരിക്കുന്നത്. യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക് അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കഴിയുമെന്നും നിരക്ക് 1,616 രൂപ മുതൽ ആരംഭിക്കുമെന്നും ഇൻഡിഗോ ചീഫ് സ്ട്രാറ്റജി ആൻഡ് റവന്യൂ ഓഫീസർ സഞ്ജയ് കുമാർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Read More

കായികരംഗത്ത് ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതിനെതിരെ പി.ടി ഉഷ എം.പി. രാജ്യസഭയിലെ കന്നി പ്രസംഗത്തിലാണ് പി.ടി ഉഷ നിലപാട് വ്യക്തമാക്കിയത്. നേരത്തെ മുതിർന്ന കായിക താരങ്ങൾക്ക് മാത്രമാണ് മയക്കുമരുന്ന് ദുരുപയോഗം ആരോപിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അത് ജൂനിയർ താരങ്ങളിൽ പോലും എത്തിയിട്ടുണ്ട്. കായികരംഗത്ത് ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കണമെന്നും പി.ടി ഉഷ പറഞ്ഞു. പ്രധാനമന്ത്രി നൽകിയ മഹത്തായ ബഹുമതിയാണിതെന്ന് പി ടി ഉഷ നേരത്തെ പ്രതികരിച്ചിരുന്നു. “രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെ ഇത്രയൊക്കെ വലിയ നിലയിൽ കാണുന്നുണ്ടോ. വലിയെ അംഗീകാരമാണ് അത്. വളർന്നു വരുന്ന കായിക താരങ്ങളെ ഉയരങ്ങളിലേക്ക് വളർത്തുകയാണ് പ്രധാന ലക്ഷ്യം. മുഴുവൻ സമയവും ഡൽഹിയിൽ ചെലവിടില്ല” അവർ പറഞ്ഞു. പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കായികരംഗത്ത് അവർ കൈവരിച്ച നേട്ടങ്ങൾ എല്ലാവർക്കും സുപരിചിതമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വളർന്നു വരുന്ന അത്ലറ്റുകളെ പരിപോഷിപ്പിക്കുന്നതിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ ഒരുപോലെ അഭിനന്ദനാ ഹമാണ്. പി.ടി ഉഷയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ്…

Read More

തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകൾ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്ന് മന്ത്രി വി ശിവൻകുട്ടി. ചില ജീവനക്കാർക്ക് ഇത് സ്വന്തം ക്ഷേമത്തിന് വേണ്ടിയാണെന്ന തെറ്റിദ്ധാരണയുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. തൊഴിലാളികൾക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ ഒരു കാരണവശാലും വൈകരുതെന്നും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം രണ്ട് മാസത്തിനകം എല്ലാ ബോർഡ് ഓഫീസുകളിലും നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ നടന്ന ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ബോർഡുകളിൽ കൂടുതൽ അംഗങ്ങളെ ചേർക്കാൻ നടപടി സ്വീകരിക്കണം. യോഗ്യതയില്ലാത്തവരുടെ അംഗത്വവും ഇരട്ട അംഗത്വവും കണ്ടെത്തി നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം. ഇത്തരത്തിലുള്ള അംഗത്വങ്ങളാണ് പലപ്പോഴും കാര്യക്ഷമമായ ബോർഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത്. ബോർഡ് ഓഫീസുകളിൽ വരുന്നവരോട് ജീവനക്കാരോട് മാന്യമായി പെരുമാറണം. ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ ഫോൺ സംവിധാനം ഏർപ്പെടുത്താനും അതിനായി ഒരു ജീവനക്കാരനെ നിയോഗിക്കാനും മന്ത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. തൊഴിൽ വകുപ്പ് സെക്രട്ടറി…

Read More

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ഭേദഗതി ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി അപകടകരമാണ് എന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു . 17 ഓളം പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ഒപ്പിട്ട പ്രസ്താവനയിൽ സുപ്രീം കോടതിയുടെ തീരുമാനം വളരെ അപകടകരമാണെന്ന് വിശേഷിപ്പിച്ചിരുന്നു. അപകടകരമായ ഈ വിധി അധികകാലം നിലനിൽക്കില്ലെന്നും ഭരണഘടനാ വ്യവസ്ഥകൾ നിയമത്തെ മറികടക്കുമെന്നും പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ പാർട്ടികൾ പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസ്സ് ,തൃണമൂൽ കോൺഗ്രസ് ഡിഎംകെ, ആം ആദ്മി പാർട്ടി, സിപിഐ(എം), സമാജ്വാദി പാർട്ടി, ആർജെഡി തുടങ്ങി 17 ഓളം പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളാണ് പ്രസ്താവനയിൽ ഒപ്പിട്ടത്. ഇ.ഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്നതിനെ ചോദ്യം ചെയ്തുള്ള 250 ഓളം ഹർജികൾ തള്ളിക്കൊണ്ട് ജൂലൈ 27 ന് സുപ്രീം കോടതി പിഎംഎൽഎ നിയമത്തിലെ ഭേദഗതി ശരിവച്ചു. അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉൾപ്പെടെ ഇഡിക്ക് നൽകിയ അധികാരം ദുരുപയോഗം ചെയ്യാമെന്ന വാദം കോടതി തള്ളിയിരുന്നു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രീം കോടതിയെ…

Read More