Author: News Desk

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ഇരുവരും ഷാരൂഖ് ഖാന്‍റെ വീട്ടിലെത്തിയത്. യുവാക്കൾ മന്നത്തിന് സമീപം കറങ്ങി നടക്കുന്നത് കണ്ട ഷാരൂഖിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും പിടികൂടുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച മന്നത്തിന്‍റെ ഹൗസ് മാനേജർ ഇരുവരെയും ബാന്ദ്ര പൊലീസിന് കൈമാറി. അറസ്റ്റിലായ യുവാക്കൾ ഷാരൂഖ് ഖാന്‍റെ ആരാധകരാണ്. യുവാക്കൾ മന്നത്തിന്‍റെ കോമ്പൗണ്ട് മതിലിൽ പ്രവേശിച്ചപ്പോൾ ഷാരൂഖ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് നടനോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് ഷാരൂഖ് തിരിച്ചെത്തിയത്. ഉടനെ ഉറങ്ങാനും പോയി. ശേഷമാണ് വീടിന് സമീപം ഒളിച്ചിരുന്ന രണ്ട് ആരാധകരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. മന്നത്തിന് പിന്നിലെ മതിൽ ചാടിയാണ് യുവാക്കൾ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റ് ചെയ്ത ശേഷം തങ്ങൾ ഷാരൂഖ് ഖാന്‍റെ ആരാധകരാണെന്നും അദ്ദേഹത്തെ കാണാൻ എത്തിയതാണെന്നും യുവാക്കൾ തന്നെ പറഞ്ഞിരുന്നു. പിറന്നാൾ ദിനത്തിൽ മന്നത്തിൽ എത്തുന്ന ആരാധകരെ ഷാരൂഖ് ഖാൻ നേരിട്ട്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എം രാമചന്ദ്രൻ. യാത്രാ നിരക്കിലെ ഇളവ് എല്ലാ വിദ്യാർത്ഥികൾക്കും പ്രായോഗികമല്ല. സ്ഥാനമൊഴിയുന്നതിന് മുമ്പ് ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മീഷന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവുകൾ പരിമിതപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും യാത്രാ ഇളവുകൾ ഉടൻ നഷ്ടപ്പെടുമെന്ന സൂചനകൾക്കിടെയാണ് ജസ്റ്റിസ് എം രാമചന്ദ്രന്‍റെ പരാമർശം. സ്വകാര്യ ബസ് ഉടമകൾ മാത്രം എന്തിന് വിദ്യാർത്ഥികളെ സഹിക്കണം. യഥാർത്ഥ നിരക്കിന്‍റെ പകുതിയെങ്കിലും വിദ്യാർത്ഥികൾക്ക് നിശ്ചയിക്കണം. ഒപ്പം പ്രായ പരിധിയും വേണമെന്നാണ് ജസ്റ്റിസ് എം രാമചന്ദ്രന്റെ ആവശ്യം. പാവപ്പെട്ട കുട്ടികൾ ആരൊക്കെയാണെന്ന കാര്യത്തിലും പരിശോധന വേണം. 12 വർഷമായി ബസ്, ടാക്സി നിരക്കുകൾ നിശ്ചയിക്കുന്ന കമ്മിഷനായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് എം രാമചന്ദ്രൻ സ്ഥാനമൊഴിയുന്നതിന് മുമ്പാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.

Read More

അഗര്‍ത്തല: ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി വനിതയെ പരിഗണിക്കുന്നുവെന്ന് സൂചന. സി.പി.എം ശക്തികേന്ദ്രമായ ധൻപൂരിൽ നിന്ന് വൻ വിജയം നേടിയ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കാനാണ് ആലോചന. ത്രിപുരയുടെ നിലവിലെ മുഖ്യമന്ത്രി മണിക് സാഹയെ പകരം കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. നിലവിൽ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രിയാണ് പ്രതിമ. അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പദവിയും പ്രതിമയ്ക്ക് ലഭിക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ വോട്ടുകൾ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ബി.ജെ.പി. നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 50 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ സമർ ചൗധരിയും മണിക് സർക്കാരും പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ധന്‍പുര്‍. ഇത്തവണ മണിക് സർക്കാർ മത്സരരംഗത്തില്ലാത്തതിനാൽ പ്രതിമയ്ക്കെതിരെ കൗശിക് ചന്ദയേയാണ് സിപിഎം രംഗത്തിറക്കിയിരുന്നത്.

Read More

പത്തനംതിട്ട: വെട്ടൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളം കാലടിയിൽ നിന്ന് കണ്ടെത്തി. വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് അജേഷ് കുമാറിനെയാണ് (ബാബുക്കുട്ടൻ -40) തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം എറണാകുളം കാലടി പൊലീസ് സ്റ്റേഷന് സമീപം അജേഷിനെ ഇറക്കിവിടുകയായിരുന്നു. അജേഷിനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസിൽ എത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അജേഷിനെ കാറിലെത്തിയ അഞ്ചംഗ സംഘം കാറിനടുത്തേക്ക് കൂട്ടികൊണ്ട് പോയ ശേഷം, കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അജേഷിന്‍റെ അമ്മ കാറിന്‍റെ വാതിൽ പിടിച്ചപ്പോൾ ഇവരെയും ഉള്ളിലേക്ക് വലിച്ചിട്ടു. കുറച്ചു മുന്നോട്ട് പോയ ശേഷം ഇറക്കിവിട്ടു. അജേഷിന്‍റെ അച്ഛൻ ഓടിയെത്തിയെങ്കിലും വാഹനം നിർത്താൻ കഴിഞ്ഞില്ല. ഓടിയെത്തിയ അയൽവാസികൾ കാറിന്‍റെ പിൻ വശത്തെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തെങ്കിലും വണ്ടി നിർത്തിയില്ല. വൈകുന്നേരം അജേഷ് വീട്ടിലേക്ക് വിളിച്ച് കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും തിരികെ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന്…

Read More

റൊസാരിയോ (അര്‍ജന്റീന): അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാര്യ ആന്റൊണെല്ല റക്കുസോയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്. വ്യാഴാഴ്ച രാത്രി ബൈക്കിലെത്തിയ രണ്ട് തോക്കുധാരികളാണ് വെടിയുതിർത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് ശേഷം മെസിയെ ഭീഷണിപ്പെടുത്തുന്ന ഒരു സന്ദേശവും അക്രമികൾ ഉപേക്ഷിച്ചിട്ടുണ്ട്. “മെസ്സി, ഞങ്ങൾ നിന്നെ കാത്തിരിക്കുകയാണ്. ജാവ്കിന് നിങ്ങളെ സംരക്ഷിക്കാൻ കഴിയില്ല” സന്ദേശത്തിൽ പറയുന്നു. റൊസാരിയോയിലെ മേയറാണ് പാബ്ലോ ജാവ്കിന്‍. നഗരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്ന് ജാവ്കിൻ പ്രതികരിച്ചു. ബ്യൂണസ് ഐറിസില്‍ നിന്ന് 320 കിലോമീറ്റർ വടക്കുപടിഞ്ഞാറായി മെസ്സിയുടെ ജന്മനാടായ റൊസാരിയോയിലാണ് സൂപ്പർമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഫുജൈറ: യുഎഇയിൽ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി എട്ട് മണിയോടെയാണ് ഫുജൈറയിലെ ദിബ്ബയിലാണ് അനുഭവപ്പെട്ടത്. വർഷത്തിൽ രണ്ടോ മൂന്നോ തവണ നേരിയ ഭൂചലനം അനുഭവപ്പെടാറുണ്ട്. എന്നാൽ, ഇതുമൂലം ആളപായമോ നാശനഷ്ട്ടങ്ങളോ ഉണ്ടാകാറില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Read More

മാഡ്രിഡ്: കോപ്പ ഡെൽ റേ ആദ്യ പാദ സെമി ഫൈനലിൽ ബാഴ്സയ്ക്ക് വിജയം. റയൽ മാഡ്രിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ എൽ ക്ലാസിക്കോയിൽ വിജയിച്ചത്. ആദ്യപകുതിയിൽ നേടിയ സെൽഫ് ഗോളാണ് മത്സരത്തിന്‍റെ ഫലം നിർണ്ണയിച്ചത്. സാന്തിയാഗോ ബെർണബ്യൂവിൽ മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്‌സ റയലിന്റെ ആക്രമണങ്ങള്‍ അതിജീവിച്ചാണ് ജയിച്ചുകയറിയത്. 26-ാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ ഫലം നിർണ്ണയിച്ച ഗോൾ. ഫെറാൻ ടോറസിന്‍റെ പാസിൽ നിന്ന് ഫ്രാങ്ക് കെസ്സിയുടെ ശ്രമമാണ് ഗോളിലേക്ക് നയിച്ചത്. കെസ്സിയുടെ ഷോട്ട് റയൽ ഗോൾകീപ്പർ തിബോ കുര്‍ട്ടോയുടെ കാലിൽ തട്ടി തിരികെവന്നത് എഡെര്‍ മിലിറ്റാവോയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഓഫ്സൈഡ് പതാക ഉയർന്നിരുന്നെങ്കിലും വാർ പരിശോധിച്ച റഫറി ഗോൾ നൽകുകയായിരുന്നു.

Read More

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്ക് സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു. ബി.ജെ.പി സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയക്കും. ത്രിപുരയിൽ 32 സീറ്റുകൾ നേടിയ ബിജെപി ഇന്ന് നിയമസഭാ കക്ഷി യോഗം ചേരും. മണിക് സാഹ മുഖ്യമന്ത്രിയായി തുടരാൻ സാധ്യതയുണ്ടെങ്കിലും കേന്ദ്രമന്ത്രി പ്രതിമ ഭൗമികിന്‍റെ പേരും ഉയർന്നിട്ടുണ്ട്. നാഗാലാൻഡിൽ 37 സീറ്റുകൾ നേടിയ ബിജെപി-എൻഡിപിപി സഖ്യം ഉടൻ തന്നെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. നെഫ്യു റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. മേഘാലയയിൽ 26 സീറ്റുകൾ നേടിയ എൻപിപി ബിജെപിയുമായും യുഡിപിയുമായും സഖ്യമുണ്ടാക്കിയാണ് സർക്കാർ രൂപീകരിക്കുക. കോൺറാഡ് സാങ്മ തന്നെ മുഖ്യമന്ത്രിയായി തുടരാനാണ് സാദ്ധ്യത.

Read More

കൊൽക്കത്ത: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്കെതിരെ മഹാസഖ്യത്തിനില്ലെന്ന മമതയുടെ നിലപാട് ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യനീക്കത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ജനങ്ങളുമായാണ് സഖ്യമുണ്ടാക്കുകയെന്ന് മമത പറഞ്ഞു. “ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ ഒറ്റയ്ക്ക് പോരാടും. ബി.ജെ.പിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ടി.എം.സിക്ക് വോട്ട് ചെയ്യും. കോൺഗ്രസിനും സി.പി.എമ്മിനും വോട്ട് ചെയ്യുന്നവർ ബി.ജെ.പിക്ക് വോട്ട് ചെയ്യും. ബിജെപിയും കോൺഗ്രസും സിപിഎമ്മും തമ്മിൽ പരസ്പര സഹായക ബന്ധമാണുള്ളത്” എന്നും മമത പറഞ്ഞു. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല പ്രതിപക്ഷം എന്ന ആശയത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മമതയുടെ പ്രഖ്യാപനം. നിലവിൽ തൃണമൂൽ കോൺഗ്രസിന് ലോക്സഭയിൽ 23 എംപിമാരുണ്ട്. കോൺഗ്രസ് (52), ഡിഎംകെ (24) എന്നിവയ്ക്ക് ശേഷം മൂന്നാമത്തെ വലിയ പ്രതിപക്ഷ പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്.

Read More

ലോസ് ആഞ്ജലിസ്: 95-ാമത് ഓസ്കാർ പുരസ്കാരങ്ങൾ ഈ മാസം 13ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസം കൂടിയാണിത്. രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിന്‍റെ സാന്നിധ്യമാണ് ഇതിന് കാരണം. എന്നാൽ, ഈ വർഷത്തെ ഓസ്കാറിൽ ഇന്ത്യൻ സിനിമാ ആരാധകർക്ക് അഭിമാനിക്കാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ബോളിവുഡ് നടി ദീപിക പദുക്കോണിലൂടെയാണ് ആ അഭിമാന നിമിഷം വന്നുചേരുന്നത്. ഓസ്കാർ ചടങ്ങ് നയിക്കുന്ന അവതാരകരിൽ ഒരാളായാണ് ദീപിക എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഓസ്കാർ അവാർഡ് ചടങ്ങിനുള്ള അവതാരകരുടെ പട്ടികയിൽ ദീപികയും ഇടം നേടിയിട്ടുണ്ട്. 16 അവതാരകരാണ് മൊത്തത്തിൽ ഉള്ളത്. റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫർ കോനെല്ലി, അരിയാന ഡിബോസ്, സാമുവൽ എൽ ജാക്സൺ, ഡ്വെയ്ൻ ജോൺസൺ, മൈക്കൽ ബി ജോര്‍ഡന്‍, ട്രോയ് കോട്സൂര്‍, ജോനാഥൻ മേജേഴ്സ്, മെലിസ മക്കാർത്തി, ജാനെൽ മോനെ, സോ സാല്‍ഡാന, ക്വസ്റ്റ്ലോവ്, ഡോണി യെൻ എന്നിവരാണ് ഓസ്കാർ അവാർഡ് ദാന…

Read More