Author: News Desk

ഡൽഹി : നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ‘യംഗ് ഇന്ത്യ’യുടെ ഓഫീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സീൽ ചെയ്ത പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഡൽഹിയിലെത്തി. എ.ഐ.സി.സി ആസ്ഥാനത്തും സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികൾക്ക് മുന്നിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള ശ്രമമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. ‘യംഗ് ഇന്ത്യ’യുടെ ഓഫീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സീൽ ചെയ്തിരുന്നു. ഹെറാൾഡ് ഹൗസിന്‍റെ പരിസരത്താണ് ഈ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇ.ഡി നടപടിയെ തുടർന്ന് കോൺഗ്രസ് ആസ്ഥാനത്ത് വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതേതുടർന്ന് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് പ്രതിഷേധം നടത്തുന്നത് തടയാനാണ് നീക്കമെന്നാണ് പാർട്ടി ആരോപിക്കുന്നത്. “ഡൽഹി പൊലീസ് ഞങ്ങളുടെ ആസ്ഥാനങ്ങളും കോൺ​ഗ്രസ് പ്രസിഡന്റിന്റെയും മുൻ പ്രസിഡന്റിന്റെയും വീടുകളും വളഞ്ഞു, മോദി സർക്കാരിന്റെ അനീതികൾക്കും പരാജയങ്ങൾക്കും എതിരെ ശബ്ദിക്കുക”. മുതിർന്ന നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാട്ടിനും സമീപം ചക്രവാ‍തച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഞായറാഴ്ച വരെ പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

Read More

ന്യൂഡൽഹി: ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. 31 കാരിയായ നൈജീരിയൻ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ അടുത്തിടെ വിദേശത്തേക്ക് പോയിരുന്നോ എന്ന് വ്യക്തമല്ല. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി. 35 കാരനായ വിദേശിക്ക് ഇന്നലെ ഡൽഹിയിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഡൽഹിയിൽ മങ്കിപോക്സ് ബാധിതരുടെ എണ്ണം നാലായി. രാജ്യത്ത് ഇതുവരെ ഒമ്പത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബാക്കി കേസുകൾ കേരളത്തിലാണ്.

Read More

ശബരിമല: ശബരിമല ശ്രീകോവിലിലെ മേല്‍ക്കൂരയില്‍ സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ് തീരുമാനം. കാലപ്പഴക്കം കാരണം കൂടുതൽ സ്ഥലങ്ങളിൽ ചോർച്ചയുണ്ടാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷം 22ന് പണി ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ പറഞ്ഞു. ശ്രീകോവിലിന് മുന്നിലെ കോടിക്കഴുക്കോലിന്റെ വശത്ത് കണ്ടെത്തിയ ചോർച്ച കഴിഞ്ഞ ദിവസം താൽക്കാലികമായി അടച്ചിരുന്നു. ഈ വശത്തുള്ള നാലു സ്വര്‍ണപ്പാളികള്‍ ഇളക്കി എം. സീലും സിലിക്കന്‍പശയും ഉപയോഗിച്ചാണ് വിടവ് അടച്ചത്. സ്വര്‍ണപ്പാളികള്‍ക്ക് താഴെയുള്ള ചെമ്പ് പാളികള്‍ക്കോ തടിക്കോ കേടുപാടില്ല. ശ്രീകോവിലിനുള്ളിൽ ചോർച്ചയില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. അതേസമയം, തടിയിലാകെ നനവുണ്ടായിട്ടുണ്ട്. വാസ്തുവിദഗ്ധനും ബോര്‍ഡിലെ റിട്ട. മൂത്താശാരിയുമായ എം.കെ. രാജു, കൊടിമരം പണിത ശില്പി അനന്തന്‍ ആചാരി, ഭരണങ്ങാനം വിശ്വകര്‍മ കള്‍ച്ചറല്‍ ആന്‍ഡ് ഡെവലപ്മെന്റ് സൊസൈറ്റിയിലെ ശില്പികള്‍ തുടങ്ങിയവരാണ് ചോര്‍ച്ച പരിഹരിച്ചത്.

Read More

പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിക്കാൻ നിയമ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി രമണ ഓഗസ്റ്റ് 26 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. നിലവിലെ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിന് നിയമ മന്ത്രാലയത്തിന്‍റെ നിർദ്ദേശം ലഭിച്ചു. ജസ്റ്റിസ് എൻ.വി.രമണ വിരമിക്കുമ്പോൾ ജസ്റ്റിസ് യു.യു.ലളിത് അടുത്ത ചീഫ് ജസ്റ്റിസാകും. ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസായി കഴിഞ്ഞ വർഷം മാർച്ച് 24നാണ് ജസ്റ്റിസ് എൻ.വി രമണ സത്യപ്രതിജ്ഞ ചെയ്തത്. കർശന കൊവിഡ് നിയന്ത്രണങ്ങളോടെ രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടന്നത്. ജസ്റ്റിസ് നുതലപാട്ടി വെങ്കട രമണ എന്ന എൻ.വി.രമണയ്ക്ക് രാഷ്ട്രപതി ഭവനിലെ അശോക ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവത്തിന്‍റെ നാമത്തിലായിരുന്നു എൻ.വി. രമണയുടെ സത്യപ്രതിജ്ഞ.

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനെതിരെ അതിജീവിത. നിലവിൽ സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന വിചാരണയിൽ തൃപ്തയല്ലെന്ന് ചൂണ്ടിക്കാണിച്ചാണിത്. ഈ മാസം രണ്ടാം തീയതിയാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർക്ക് (ജുഡീഷ്യൽ) അതിജീവിത അപേക്ഷ നൽകിയത്. നീതി നടപ്പാകുമെന്ന് ഞാൻ കരുതുന്നില്ല. നിലവിൽ വനിതാ ജഡ്ജിയുടെ കീഴിൽ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് വളരെ വേദനാജനകമായ കാര്യമാണെന്നും അവർ പറഞ്ഞു.

Read More

കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേന. ചൈനയുടെ ചാരക്കപ്പലായ യുവാൻ വാങ്-5 ശ്രീലങ്കയിലെത്തുമെന്ന സ്ഥിരീകരണത്തെ തുടർന്നാണ് നടപടി. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ചയാണ് കപ്പൽ ഹമ്പൻടോട്ട തുറമുഖ യാർഡിൽ എത്തുന്നത്. കപ്പൽ 7 ദിവസം അവിടെയുണ്ടാകും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ സംഭരിക്കാനും വിശകലനം ചെയ്യാനും കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ്-5. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനമാണ് ചൈനയെ പ്രകോപിപ്പിച്ചത്. സന്ദർശനത്തിനിടെ ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. തീക്കൊള്ളി ഉപയോഗിച്ച് തല ചൊറിയരുതെന്ന് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകോപനം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ചൈന അറിയിച്ചു. നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ പ്രഹസനമെന്നാണ് ചൈന വിശേഷിപ്പിച്ചത്. നാൻസി പെലോസിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ തായ്‌വാനെതിരെ ചൈന സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. തായ്‌വാൻ അതിർത്തിയിൽ ഇന്ന് മുതൽ സൈനികാഭ്യാസം നടത്തുമെന്ന് ചൈന അറിയിച്ചു. ഇത് ഞായറാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് ചൈന പറയുന്നത്. സൈനികാഭ്യാസങ്ങളുടെയും സാമ്പത്തിക ഉപരോധങ്ങളുടെയും പശ്ചാത്തലത്തിൽ ബദൽ വ്യോമപാതയ്ക്കായി…

Read More

തൃശൂർ: അടുത്ത മൂന്ന് മണിക്കൂർ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിലെ അങ്കണവാടികൾ ഉൾപ്പെടെ, നഴ്സറി തലം മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പരീക്ഷകളിൽ മാറ്റമില്ല. ജില്ലയിലെ ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇന്നലെ അവധി പ്രഖ്യാപിച്ചത്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പോടെയാണ് തീരുമാനം മാറ്റിയത്. തൃശൂരിന് പുറമെ കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.

Read More

കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇ.എം.എസ് പഠനകേന്ദ്രത്തിൽ ക്ലാസെടുക്കേണ്ടി വന്ന കാരണം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായില്ല. കഴിഞ്ഞ ഇടത് സർക്കാരിന്റെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചിരുന്നു. ആ ആരോപണത്തെ രാഷ്ട്രീയമായി നേരിടാൻ തോമസ് ഐസക്കും സി.പി.എമ്മും തയ്യാറായിരുന്നു. സംസ്ഥാനത്തിന്‍റെ വികസനം തടസ്സപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായി ഇടത് സർക്കാരിനെ ആരോപണങ്ങളുടെ വക്കിൽ നിർത്താൻ കേന്ദ്ര ഏജൻസിയായ ഇ.ഡിയെ കേന്ദ്ര സർക്കാർ ഉപയോഗിക്കുകയാണെന്ന് തോമസ് ഐസക്കും സി.പി.എമ്മും ആരോപിച്ചിരുന്നു. ഇഡിയിൽ നിന്ന് ആദ്യ നോട്ടീസ് ലഭിച്ച ശേഷവും രാഷ്ട്രീയമായി നേരിടുമെന്ന്…

Read More

മുംബൈ: ഇന്ത്യയുടെ, ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിട്ടുള്ള ഏകദിന,ട്വന്റി 20 പരമ്പരയ്ക്കുള്ള മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു. രണ്ട് പരമ്പരയും ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. തിരുവനന്തപുരം ഒരു മത്സരത്തിന് വേദിയാകും. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഓരോ പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി-20 മത്സരങ്ങൾ മാത്രമാണുള്ളത്. മൂന്ന് മത്സരങ്ങളുടെ ഏകദിന, ട്വന്‍റി-20 പരമ്പരകളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. സെപ്റ്റംബർ 11 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് പരമ്പരകളും നടക്കുക. സെപ്റ്റംബർ 20നാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. മൊഹാലിയിലാണ് ആദ്യ ടി20 മത്സരം നടക്കുന്നത്. രണ്ടാം മത്സരം 23ന് നാഗ്പൂരിലും മൂന്നാം മത്സരം 25ന് ഹൈദരാബാദിലും നടക്കും.

Read More