- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
രാജസ്ഥാന്‍: യാത്രയും ആഡംബരവും ട്രെയിനുകളും ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യയിലെ ഏറ്റവും ആഢംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓൺ വീൽസ് വീണ്ടും ട്രാക്കിൽ തിരിച്ചെത്തി. രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ ചെയർമാൻ ധർമേന്ദ്ര റാത്തോഡ് ഇക്കാര്യം സ്ഥിരീകരിച്ചു. യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ട്രെയിനായ പാലസ് ഓണ്‍ വീല്‍സ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് റാത്തോഡ് പറഞ്ഞു. പാലസ് ഓണ്‍ വീല്‍സ് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് അഭിമാനകരമായ പദ്ധതിയാണെന്നും സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും അത് തിരികെ കൊണ്ടുവരാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം (എഫ്എച്ച്ടി) രാജസ്ഥാൻ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റാത്തോഡിന്‍റെ പ്രതികരണം. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മാർച്ച് മുതൽ പാലസ് ഓൺ വീൽസിന്‍റെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ (ആർടിഡിസി) ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ചാണ് ട്രെയിൻ സർവീസ് നടത്തിയത്.…
ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന മോൾക്ക് ‘ഇൻസുലിൻ പമ്പ്’ വാങ്ങി നൽകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോൾ ആ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബെറ്റിക് സെന്ററിൽ വച്ചാണ് സുരേഷ് ഗോപി ഉപകരണം കൈമാറിയത്. ആറ് ലക്ഷം രൂപയുടെ ഇൻസുലിൻ പമ്പാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്ക് കൈമാറിയത്. കൽപ്പറ്റയിൽ ഓട്ടോ ഡ്രൈവറായ മനോജിന്‍റെയും അനുപമയുടെയും മകളാണ് നന്ദന. ദിവസേന അഞ്ചും ആറും തവണയാണ് ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരുന്നത്. ഒരു ഇൻസുലിൻ പമ്പ് ശരീരത്തിൽ പിടിപ്പിച്ചാല്‍, പ്രശ്നം പരിഹരിക്കാൻ കഴിയും. ജ്യോതിദേവിന്‍റെ നേതൃത്വത്തിൽ ബുധനാഴ്ച തന്നെ കുട്ടിയുടെ ശരീരത്തിൽ ഓട്ടോമേറ്റഡ് ഇൻസുലിൻ ഡെലിവറി സംവിധാനം ഘടിപ്പിച്ചു.
കിഫ്ബി ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇ.ഡി തന്നെ അപമാനിക്കാനാണ് ശ്രമിക്കുന്നത്, ഭയപ്പെടുത്താമെന്ന് കരുതരുത്. അദ്ദേഹം പറഞ്ഞു. കിഫ്ബി ആർബിഐ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് തോമസ് ഐസക്കിന്‍റെ വിശദീകരണം. ഇഡിയുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ല. നിയമനടപടി എന്തായിരിക്കുമെന്ന് ചർച്ച ചെയ്ത് തീരുമാനിച്ച ശേഷമായിരിക്കും ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കിഫ്ബി ആർബിഐ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയാൽ ഭയപ്പെടുമെന്നാണ് കരുതിയിരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് നൽകുന്നത്. കിഫ്ബി സിഇഒ ആയിരുന്ന കെ എം എബ്രഹാമിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക്ക് കിഫ്ബിയുടെ വൈസ് ചെയർമാനായിരുന്നു. ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ പരാതിക്കാരിയുടെ ഫോട്ടോ പങ്കുവച്ചു; കന്യാസ്ത്രീകള്‍ക്കെതിരേ സർക്കാർ
ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയുടെ ചിത്രം മാധ്യമപ്രവർത്തകർക്ക് ഇ-മെയിൽ ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സിസ്റ്റർ അമലയ്ക്കും സിസ്റ്റർ ആനി റോസിനുമെതിരെയാണ് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസിലെ ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രവും വിശദാംശങ്ങളും സഹിതം സിസ്റ്റർ അമലയും സിസ്റ്റർ ആനി റോസും മൂന്ന് മാധ്യമപ്രവർത്തകർക്ക് ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ ഇ-മെയിലിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 228-എ പ്രകാരം കന്യാസ്ത്രീകളുടെ നടപടി കുറ്റകരമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിശദീകരിച്ചു. മാധ്യമങ്ങൾക്ക് അയച്ച ഇ-മെയിലിൽ ചിത്രം ചേർത്തിരുന്നെങ്കിലും അതിജീവിതയുടെ ചിത്രം പ്രസിദ്ധീകരിക്കരുതെന്ന് കന്യാസ്ത്രീകൾ നിർദേശിച്ചിരുന്നു. അതിനാൽ, സ്വകാര്യ ആശയവിനിമയമാണെന്ന് പറഞ്ഞ് ഇ-മെയിൽ സന്ദേശം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ നടപടി നിയമപരമായി…
മുംബൈ: ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആദായനികുതി വകുപ്പ്. ഓഹരി വിപണിയിലും വ്യാപാരം നടത്തുന്നതിനായുള്ള ഡീമാറ്റ് അക്കൗണ്ട് നിയമങ്ങൾ ക്രിപ്റ്റോകറൻസിയിലും നടപ്പിലാക്കാൻ ആദായനികുതി വകുപ്പ് പദ്ധതിയിടുന്നുണ്ട്. തീരുമാനം പരിഗണനയിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിലവിൽ, ക്രിപ്റ്റോ ഉപയോഗിച്ച് എത്ര ആസ്തികൾ നേടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും, പാൻ കാർഡ് നിർബന്ധമാക്കിയാൽ, വരുമാനം ആദായനികുതി വകുപ്പിനെ അറിയിക്കണം. ക്രിപ്റ്റോ നിക്ഷേപ ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയാൽ, ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ അതിന്‍റെ ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആദായനികുതി വകുപ്പിന് കൈമാറേണ്ടതുണ്ട്.
ഇതുവരെ, 75,000-ലധികം സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) അംഗീകാരം നൽകിയിട്ടുണ്ട് – സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ അടയാളപ്പെടുത്തിയ ഒരു പ്രധാന നാഴികക്കല്ലാണിത്. 2016 ജനുവരി 16ന്, രാജ്യത്ത് നൂതനാശയങ്ങളെയും സ്റ്റാർട്ടപ്പുകളെയും പരിപോഷിപ്പിക്കുന്നതിന് ശക്തമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു കർമ്മ പദ്ധതി ആവിഷ്കരിക്കുന്നതിനായി ഒരു ആക്ഷൻ പ്ലാൻ ആരംഭിച്ചു. 6 വർഷത്തിനു ശേഷം ഇന്ത്യയെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാക്കി മാറ്റുന്നതിൽ കർമപദ്ധതി വിജയിച്ചു. അതിനാൽ, ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി പ്രഖ്യാപിച്ചു. ആദ്യ 10,000 സ്റ്റാർട്ടപ്പുകൾക്ക് 808 ദിവസത്തിനുള്ളിൽ അംഗീകാരം ലഭിച്ചപ്പോൾ അവസാന 10,000 സ്റ്റാർട്ടപ്പുകൾക്ക് 156 ദിവസത്തിനുള്ളിൽ അംഗീകാരം ലഭിച്ചു. പ്രതിദിനം ശരാശരി 80 ലധികം സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്തെ സ്റ്റാർട്ട് അപ്പ് സംസ്കാരത്തിന്‍റെ ഭാവി പ്രതീക്ഷ നൽകുന്നതും പ്രോത്സാഹജനകവുമാണ്. അക്രഡിറ്റഡ് സ്റ്റാർട്ടപ്പുകളിൽ, ഏകദേശം 12% ഐടി സേവനങ്ങൾ ഉണ്ട്, 9% ആരോഗ്യ പരിപാലനവും ജീവശാസ്ത്രവും, 7% വിദ്യാഭ്യാസവും,…
ഇ-ലേലം വന്നപ്പോൾ കെ.എസ്.ആർ.ടി.സിയുടെ സ്ക്രാപ്പ് ബസുകൾക്ക് നല്ലകാലം. പൊളിക്കാൻ ഉപേക്ഷിച്ച എല്ലാ ബസുകൾക്കും മുമ്പത്തേക്കാൾ മികച്ച വില ലഭിച്ചു. നേരത്തെ ഒരു ബസിന് ശരാശരി 80,000 രൂപയായിരുന്നത് ഇപ്പോൾ 3.40 ലക്ഷമായി ഉയർന്നു. ഉപയോഗശൂന്യമെന്ന് വിദഗ്ധ സമിതി വിലയിരുത്തിയ 620 ബസുകളിൽ 473 എണ്ണം സ്ക്രാപ്പിന് വിറ്റു. മെറ്റല്‍ സ്‌ക്രാപ്പ് ട്രേഡ് കോര്‍പ്പറേഷന്‍ വഴിയായിരുന്നു വിൽപ്പന. ഇതാദ്യമായാണ് ഇത്രയധികം ബസുകൾ ഒരുമിച്ച് പൊളിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ പരസ്പരധാരണയിലെത്തി വില കുറയ്ക്കുന്നത് തടയാനും ഇ-ലേലത്തിലൂടെ കഴിഞ്ഞു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ലേലത്തില്‍ ക്രമക്കേട് നടത്തുന്നതും ഒഴിവാക്കാനായി. ആദ്യ തവണ 418 ബസുകളും രണ്ടാം ലേലത്തിൽ 55 ബസുകളുമാണ് ലേലം ചെയ്തത്. ഏകദേശം 10 കോടിയോളം രൂപ സ്ക്രാപ്പ് ട്രേഡിലൂടെ സമ്പാദിച്ചു. എഞ്ചിൻ ഉൾപ്പെടെ ഉപയോഗപ്രദമായ എല്ലാ ഭാഗങ്ങളും നീക്കംചെയ്താണ് ബസുകൾ ലേലത്തിന് വയ്ക്കുക.
ലഖ്‌നൗ: ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൃഷ്ണ പഹലിന്‍റെ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. മുതിർന്ന അഭിഭാഷകരായ ഐ.ബി.സിങ്, ഇഷാൻ ഭഗല്‍ എന്നിവരാണ് കോടതിയിൽ ഹാജരായത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദീഖ് കാപ്പൻ സുപ്രീം കോടതിയെ സമീപിക്കും. ഹത്രാസ് ബലാല്‍സംഗം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബർ അഞ്ചിന് ഡൽഹിക്കടുത്തുള്ള മഥുര ടോൾ പ്ലാസയിൽ വച്ചാണ് കാപ്പനെ അറസ്റ്റ് ചെയ്തത്. സിദ്ദീഖ് കാപ്പൻ 22 മാസമായി ജയിലിലാണ്. 2021 ഒക്ടോബർ ഏഴിനാണ് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ ജെൻഡർ പാർക്കിലെ എൻട്രി ഹോമിൽ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. ഇന്ന് രാവിലെയാണ് 17 വയസുള്ള പെണ്‍കുട്ടികളെ കാണാതായത്. കുട്ടികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഒരു മാസം മുമ്പ് എൻട്രി ഹോമിലേക്ക് കൊണ്ടുവന്ന പെൺകുട്ടികളെ രാവിലെ ഏഴ് മണിക്ക് ശേഷമാണ് കാണാതായത്. വസ്ത്രം കഴുകാനായി വീടിന്‍റെ പിൻഭാഗത്തുകൂടി ഇരുവരും പുറത്തേക്ക് ഇറങ്ങിയിരുന്നു. ഈ സമയത്ത് ജെന്‍ഡര്‍ പാർക്കിൽ നിന്ന് പുറത്തേക്ക് പോയതായാണ് വിവരം. മുക്കം, കൊടുവള്ളി സ്വദേശികളാണ് പെണ്‍കുട്ടികൾ. ചേവായൂർ പൊലീസ് റെയിൽവേ പൊലീസുമായി സഹകരിച്ച് അന്വേഷണം നടത്തി വരികയാണ്. ജെൻഡർ പാർക്കിന്‍റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കോമ്പൗണ്ട് മതിൽ നിർമ്മാണം ആരംഭിക്കാൻ ഇരിക്കെയാണ് സംഭവം. ഈ വർഷം ജനുവരി 26നാണ് ജെൻഡർ പാർക്കിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. ഇവരെ പിന്നീട് കർണാടകയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട് തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2377 അടിയിലെത്തി. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്‍റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും. നദികളും തോടുകളും കനത്ത മഴയിൽ നിറഞ്ഞതോടെ തീരത്തുള്ളവർ ആശങ്കയിലാണ്. ഇടുക്കിയിലെ പൊന്മുടി,ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കണ്ടള ഡാമുകളിലും പത്തനംതിട്ടയിലെ മൂഴിയാർ ഡാമിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് ആദ്യ മുന്നറിയിപ്പായ ബ്ലൂ അലേർട്ട് പരിധിക്ക് മുകളിലാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിലവിലെ റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുകയാണ്. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്തതോടെ നീരൊഴുക്കും വർധിച്ചിട്ടുണ്ട്. 1800 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഇടുക്കിയിൽ മലങ്കര ഉൾപ്പെടെ അഞ്ച് ചെറിയ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി.
