- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
കണ്ണൂര്‍: പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സമാനമായ സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് സി.പി.എം നിർദ്ദേശം. പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം പണിയുന്നതിന് ഗിഫ്റ്റ് സ്കീം ഉൾപ്പെടുത്തിയുള്ള ചിട്ടി നടത്തിപ്പ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സി.പി.എം സംസ്ഥാന കമ്മിറ്റി എല്ലാ ഘടകകക്ഷികൾക്കും നിർദ്ദേശങ്ങൾ നൽകിയത്. അതേസമയം, പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ലൈബ്രറികൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും ചിട്ടി നടത്താൻ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസായ എ.കെ.ജി.മന്ദിരം നിര്‍മിക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ചിട്ടി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ വരുകയും വിവാദമാവുകയും ചെയ്തിരുന്നു.
നാഗ്പുര്‍/ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ മുഖചിത്രങ്ങളില്‍ ത്രിവർണ്ണ പതാക ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിട്ടും ആർഎസ്എസ് ഇത് അവഗണിക്കുകയാണെന്ന് ആരോപണം. എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കേണ്ട വിഷയമല്ലെന്നും ‘ഓരോ വീട്ടിലും ത്രിവര്‍ണപതാക’, ‘ആസാദി കാ അമൃത് മഹോത്സവ്’ എന്നിവയെ ആര്‍.എസ്.എസ്. പിന്തുണയ്ക്കുന്നുണ്ടെന്നും സംഘടനാവക്താവ് പ്രതികരിച്ചു. കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ പാർട്ടികൾ ഇത് അംഗീകരിച്ചു. കഴിഞ്ഞ 52 വർഷമായി നാഗ്പൂരിലെ സംഘടനയുടെ ആസ്ഥാനത്ത് ആർഎസ്എസ് ദേശീയ പതാക ഉയർത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ ആവശ്യം അംഗീകരിക്കുമോ എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇതേ ചോദ്യം ട്വീറ്റ് ചെയ്തു. ഖാദി ദേശീയപതാക നിർമ്മിച്ച് ഉപജീവനമാർഗം നേടിയവരുടെ ജീവിതം തകർക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയെ തള്ളിപ്പറഞ്ഞ ചരിത്രമുള്ള ആർ.എസ്.എസ്. ദേശീയ പതാക ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി. കാവിക്കൊടി ദേശീയപതാകയാക്കണമെന്നാണ് ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസര്‍ ആവശ്യപ്പെട്ടതെന്നും…
സാമൂഹിക മാധ്യമങ്ങള്‍ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ?പരിശോധന നടത്താനൊരുങ്ങി ഐ.ടി. മന്ത്രാലയം
ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ ത്രൈമാസ പരിശോധന നടത്താൻ ഒരുങ്ങുകയാണ് ഐടി മന്ത്രാലയം . ഓരോ മൂന്ന് മാസത്തിലും മന്ത്രാലയം കമ്പനികളെ ഓഡിറ്റ് ചെയ്യും. ഉള്ളടക്കവുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ പരാതികളിൽ സ്വീകരിച്ച നടപടികൾ കണക്കിലെടുക്കും. പരാതികൾ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും സമയബന്ധിതമായി പരിഹാരം കാണുന്നുണ്ടോയെന്നും പരിശോധിക്കും. ഐടി ആക്ട് പ്രകാരം, എല്ലാ മാസവും, സോഷ്യൽ മീഡിയ നിയമം അനുസരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കുന്നുണ്ട്. ജൂണിലാണ് റിലീസ് ചെയ്തത്. കരട് നിയമത്തിൽ സോഷ്യൽ മീഡിയയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കാൻ അപ്പീൽ അതോറിറ്റിയെ നിയോഗിക്കാനാണ് നീക്കം. ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികൾ കമ്പനികൾ പരിഹരിച്ചില്ലെങ്കിൽ, അപ്പീൽ ഫയൽ ചെയ്യാം. അതേസമയം, കേന്ദ്ര നിയന്ത്രിത സമിതിയുടെ തീരുമാനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാകുമെന്ന വിമർശനവും ഉയരുന്നുണ്ട്. എന്നിരുന്നാലും, അതോറിറ്റിയിൽ കൂടുതലായി സ്വതന്ത്ര അംഗങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കരട് ഭേദഗതി ഉടൻ നിയമത്തിൽ…
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഗദൂര പ്രദേശത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരർ തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ബീഹാർ സ്വദേശി മുഹമ്മദ് മുംതാസ് ആണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. റാംപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്, മുഹമ്മദ് മജ്ബൂൽ എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പുൽവാമയിൽ ഭീകരാക്രമണം നടന്നിരുന്നു. ആ ദിവസം, തീവ്രവാദികളുടെ വെടിയേറ്റ് ഒരു സൈനികന് ജീവൻ നഷ്ടപ്പെട്ടു. സിആർപിഎഫ് ജവാൻ എഎസ്ഐ വിനോദ് കുമാറാണ് വീരമൃത്യു വരിച്ചത്. ആപ്പിൾ തോട്ടത്തിൽ ഒളിച്ചിരുന്ന ഭീകരർ പൊലീസിനും സിആർപിഎഫിനും നേരെ വെടിയുതിർക്കുകയായിരുന്നു.
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നാല് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. ജിഎസ്ടി കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ പാർലമെന്‍റ് സമ്മേളനവും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും ചർച്ച ചെയ്യാൻ മമത ബാനർജി തൃണമൂൽ എംപിമാരുടെ യോഗം വിളിച്ചു. പശ്ചിമ ബംഗാളിലെ ഏഴ് പുതിയ ജില്ലകളുടെ പേരുകൾ സംബന്ധിച്ച് എംപിമാരിൽ നിന്ന് നിർദേശങ്ങളും അവർ തേടി. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി മമത ബാനർജി നാളെ കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് ഏഴിന് നടക്കുന്ന നീതി ആയോഗ് യോഗത്തിൽ അവർ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നീതി ആയോഗിന്‍റെ ഗവേണിംഗ് കൗൺസിൽ യോഗം ചേരും. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും മമത പരിഗണിക്കുന്നുണ്ടെന്ന് തൃണമൂൽ വൃത്തങ്ങൾ അറിയിച്ചു.
ചാലക്കുടി: ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെയെന്ന് റവന്യൂ മന്ത്രി കെ രാജൻ. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് 37,902 ഘനയടി വെള്ളമാണ് ചാലക്കുടിപ്പുഴയിൽ എത്തുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും അദ്ദേഹം പറഞ്ഞു. നിർദ്ദേശങ്ങളില്ലാതെ ക്യാമ്പുകളിൽ നിന്ന് മടങ്ങരുത്. മഴ കുറഞ്ഞാലും വീടുകളിലേക്ക് മടങ്ങരുത്. മഴ വടക്കൻ മേഖലകളിലേക്കും വ്യാപിക്കുകയാണ്. തൃശൂർ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആളുകളെ ഒഴിപ്പിച്ചു. 2018 ലെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നാണ് ഒഴിപ്പിക്കൽ. വ്യാഴാഴ്ച രാവിലെ മുതൽ തമിഴ്നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളിൽ നിന്ന് പെരിങ്ങൽക്കുത്ത് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് പുഴയിലെ ജലനിരപ്പ് ഉയർന്നത്. ചാലക്കുടിപ്പുഴയിലെ നിലവിലെ ജലനിരപ്പ് 6.8 മീറ്ററാണ്. ഇത് 7.1 മീറ്ററായി ഉയർന്നാൽ ആദ്യ മുന്നറിയിപ്പ് നൽകും. കേരള ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകൾ കൂടുതൽ തുറന്നതിനാൽ അധികജലം രാത്രിയോടെ ചാലക്കുടിപ്പുഴയിലെത്തും. പുഴയോരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 9 മണിക്ക് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നലെ രാത്രി തന്നെ ഫലം വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നു. പ്രവേശന നടപടികൾ ഇന്ന് രാവിലെ 11 മുതൽ ആരംഭിക്കും. വിഎച്ച്എസ്ഇ വിഭാഗത്തിലെ ആദ്യ അലോട്ട്മെന്‍റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചു. ഒന്നാം അലോട്ട്മെന്‍റിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് 10 ന് വൈകുന്നേരം 5 മണിക്ക് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാന ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്‍റ് 15നും പ്രവേശനം 16, 17 തീയതികളിലും നടക്കും. പ്രധാന ഘട്ടത്തിന്‍റെ അന്തിമ അലോട്ട്മെന്‍റ് ഈ മാസം 22ന് പ്രസിദ്ധീകരിക്കും. പ്രവേശനം 24-നും ഒന്നാം വർഷ ക്ലാസുകൾ 25-നും ആരംഭിക്കും. പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ട്രയൽ അലോട്ട്മെന്‍റ് സമയം നീട്ടിയതിനാൽ പ്രധാന അലോട്ട്മെന്‍റും നീട്ടുകയായിരുന്നു.
ശക്തനായ നേതാവും മികച്ച സംഘാടകനും പ്രഭാഷകനുമായിരുന്ന തമ്പാൻജിയുടെ വിയോഗം കോൺഗ്രസ്സ് പാർട്ടിക്ക് വലിയ നഷ്ടമാണെന്ന് ബിന്ദുകൃഷ്ണ അനുസ്മരിച്ചു. ‘പ്രിയപ്പെട്ട പ്രതാപവർമ്മ തമ്പാൻ നമ്മെ വിട്ടുപിരിഞ്ഞു. കാൽ വഴുതി കുളിമുറിയിൽ വീണതിനെ തുടർന്നായിരുന്നു മരണം. കെ.പി.സി.സി ജനറൽ സെക്രട്ടറി, കൊല്ലം ഡി.സി.സി മുൻ പ്രസിഡന്‍റ്, ചാത്തന്നൂരിൽ നിന്നുള്ള മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അകാല വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. സഹപ്രവർത്തകരുടെയും കുടുംബത്തിന്‍റെയും വേദനയിൽ പങ്കുചേരുന്നു’എന്ന് ബിന്ദുകൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹം ഇന്ന് വൈകുന്നേരം വീടിന്‍റെ ശുചിമുറിയിൽ കാൽ വഴുതി വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാത്തത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. വീട്ടിലുള്ളവർ നോക്കിയപ്പോൾ അദ്ദേഹം ശുചിമുറിയിൽ വീണു കിടക്കുകയായിരുന്നു. അടുത്തുള്ള ഡോക്ടറെ വിളിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡി.സി.സി പ്രസിഡന്‍റായിരിക്കെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനും രമേശ് ചെന്നിത്തലയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. നാളെയും ഈ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
തിരുവനന്തപുരം: മീനച്ചിലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ ഉൾപ്പെടെ ഒമ്പത് നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. ചാലക്കുടി പുഴയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉണ്ടാകാം. സംസ്ഥാനത്തെ 12 പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണ്. ഈ നാല് നദികൾ ഉൾപ്പെടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി, ഇടമലയാർ ഡാമുകളിലെ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകളെ പ്രാധാന്യത്തോടെ കാണണം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത ആഴ്ചയോടെ മഴ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. അത് കണക്കിലെടുത്താണ് സംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങൾ ക്രമീകരണങ്ങൾ നടത്തുന്നത്.
