- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
കോളയാട് : ഉരുൾപൊട്ടലിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ അർഷൽ രണ്ട് മണിക്കൂറോളം കാട്ടിൽ കുടുങ്ങിക്കിടന്നു .കോളയാട് പഞ്ചായത്തിലെ ചെക്കിയേരി പൂളക്കുണ്ട് പട്ടികവർഗ കോളനിയിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയിൽ വലിയ ശബ്ദം കേട്ടാണ് അർഷലും കുടുംബവും കാട്ടിലേക്ക് ഓടിയത്.സമീപത്തുള്ള മറ്റ് മൂന്ന് കുടുംബങ്ങളും ഇവരോടൊപ്പമുണ്ടായിരുന്നുവെങ്കിലും ഇരുട്ടിൽ വഴി തെറ്റി. കണ്ണവത്തെ കൊടും വനത്തിൽ രണ്ടുമണിക്കൂറിലധികമാണ് അർഷൽ ഒറ്റയ്ക്ക് അലഞ്ഞുനടന്നത്.ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കുടുംബങ്ങങ്ങൾ അര്‍ഷലിനെ കണ്ടെത്തിയത്. അർഷലിന്‍റെ വീടിന്‍റെ ഇരുവശത്തും മണ്ണിടിച്ചിൽ ഉണ്ടായി.പെരിന്തോടി വേക്കളം എ.യു.പി. സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് അർഷലും കുടുംബവുമിപ്പോൾ. സുരേഷ്-രേഷ്മ ദമ്പതിമാരുടെ മകനായ അര്‍ഷല്‍ കൊമ്മേരി ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
തിരുവനന്തപുരം: ഡീസൽ വാങ്ങാൻ പണമില്ലാത്തതിനാൽ ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു. ഓർഡിനറി സർവീസുകൾക്കാണ് നിയന്ത്രണം. ഇത് പ്രകാരം വെള്ളിയാഴ്ച 50 ശതമാനം സർവീസുകളും ശനിയാഴ്ച 25 ശതമാനം സർവീസുകളും മാത്രമായിരിക്കും നടത്തുക. ഞായറാഴ്ച സർവീസ് പൂർണമായും റദ്ദാക്കും. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകൾക്ക് കൈമാറിയത്. വിശദമായ ഉത്തരവ് പിന്നീട് വരും. നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഡീസലിന്‍റെ ലഭ്യതക്കുറവ്, മോശം കാലാവസ്ഥ എന്നിവയുടെ ഭാഗമായി വരുമാനമില്ലാതെ സർവീസുകൾ നടത്തുന്ന സാഹചര്യം ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ് സർവീസുകൾ വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം കഴിയുന്നത്ര കൃത്യതയോടെ പ്രവർത്തിപ്പിക്കുകയും എല്ലാ ദീർഘദൂര സർവീസുകളും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പ്രവർത്തിപ്പിക്കുകയും തിരക്കുള്ളപ്പോൾ തിങ്കളാഴ്ച മിക്കവാറും പൂർണ്ണമായും ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
ചെന്നൈ: തമിഴ്നാട്ടിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത സ്പെഷ്യൽ അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാഗപട്ടണം എസ്.പിയാണ് ഉത്തരവ് കൈമാറിയത്. കഴിഞ്ഞ ഞായറാഴ്ച മയിലാടുതുറ സെമ്പനാർ കോവിലിലെ സ്വകാര്യ സ്ഥാപനമാണ് സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. ചലച്ചിത്രതാരം യാഷിക മുഖ്യാതിഥിയായിരുന്നു. ഓഫീസർമാരായ രേണുക, നിത്യശീല, അശ്വിനി, ശിവസേനൻ, സെമ്പനാർകോവിൽ സ്റ്റേഷനിലെ സ്പെഷ്യൽ അസിസ്റ്റന്‍റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. റാമ്പിൽ പോലീസുകാർ ചുവടു വച്ച വാർത്ത വൈറലായതോടെയാണ് ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യം അറിയുന്നത്. ഇതേതുടർന്ന് അച്ചടക്ക നടപടിയായി അഞ്ച് പേരെയും സ്ഥലം മാറ്റി.
കാക്കനാട്: ജില്ലാ ആസ്ഥാനത്തേക്ക് മെട്രോ നീട്ടുന്നതിനായി സ്ഥലം വിട്ടുനൽകിയ 134 ഭൂവുടമകൾക്ക് വില നൽകാൻ 100 കോടി രൂപ അനുവദിച്ചു. വാഴക്കാല വില്ലേജ് പരിധിയിലെ 101 ഉടമകൾക്കും വാടകക്കാരായ വ്യാപാരികൾക്കും 69 കോടി രൂപ നൽകും. ബാക്കി തുക പൂണിത്തുറ, ഇടപ്പള്ളി സൗത്ത് വില്ലേജ് പരിധിയിലെ 33 ഭൂവുടമകൾക്കാണ് നൽകുന്നത്. ഭൂമി വിട്ടു കൊടുത്ത ഉടമകൾ മാസങ്ങൾക്ക് മുമ്പ് ജില്ലാ ഭരണകൂടത്തിന് ആധാരം കൈമാറിയിരുന്നു. അടിയന്തരമായി 100 കോടി രൂപ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നിരവധി തവണ കെഎംആർഎലിന് കത്തയച്ചിരുന്നു. സർക്കാർ അനുവദിച്ച തുക കെഎംആർഎൽ അക്കൗണ്ടിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പണം ലഭിച്ചാലുടൻ കളക്ടർക്ക് കൈമാറും. വാഴക്കാല വില്ലേജ് പരിധിയിലെ 101 ഭൂവുടമകൾ സിവിൽ ലൈൻ റോഡിൽ ഭൂമി വിട്ടുകൊടുക്കുന്നവരാണ്. ആദ്യ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കലിന് 130 കോടി രൂപയും റോഡ് വീതി കൂട്ടാൻ 59 കോടി രൂപയും അനുവദിച്ചിരുന്നു. അവശേഷിക്കുന്ന ഫണ്ട് ലഭ്യമല്ലാത്തതിനാൽ ഒൻപത് മാസമായി ഭൂമിയുടെ വില…
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തനിക്ക് മോദിയെ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ നടപടിയെ ഭയക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് യംഗ് ഇന്ത്യൻ ഓഫീസ് സീൽ ചെയ്തിരുന്നു. രാഹുലിനെയും സോണിയാ ഗാന്ധിയെയും ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇഡി യംഗ് ഇന്ത്യയുടെ ഓഫീസ് സീൽ ചെയ്തത്. ഡൽഹി പോലീസ് കോണ്‍ഗ്രസ് ആസ്ഥാനം വളഞ്ഞ് ബ്ലോക് ചെയ്തിരുന്നു. രാഹുലിന്‍റെയും സോണിയയുടെയും വസതികൾ സമാനമായി വളയുകയും ഉപരോധിക്കുകയും ചെയ്തു. ഇതെല്ലാം ഇന്ന് പാർലമെന്‍റിൽ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
കക്കി റിസർവോയറിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 973.75 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇതോടെയാണ് കക്കി റിസർവോയറിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം ചാലക്കുടി പുഴയിലെ ജലനിരപ്പ് 7.27 ആയി തുടരുകയാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. ഇടുക്കിയിലും തെക്കൻ ജില്ലകളിലും മാത്രമാണ് രാത്രിയിൽ കാര്യമായ മഴ ലഭിച്ചത്. മഴ തെക്കൻ കർണാടകയിലേക്ക് നീങ്ങുകയാണ്. എൻ.ഡി.ആർ.എഫിനെ വിന്യസിക്കുമെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രളയത്തെ തുടർന്ന് തിരുവല്ല താലൂക്കിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നിട്ടുണ്ട്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ് പുതിയ ക്യാമ്പുകൾ തുറന്നത്. ഇതോടെ താലൂക്കിലുടനീളം തുറന്ന ക്യാമ്പുകളുടെ എണ്ണം 42 ആയി. 422 കുടുംബങ്ങളിലെ 1,315 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമാണുള്ളതെന്ന് തഹസിൽദാർ പി.ജോൺ വർഗീസ് പറഞ്ഞു. കോട്ടയം ജില്ലയിൽ 55 ദുരിതാശ്വാസ ക്യാമ്പുകളാണ് മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത്. 505 കുടുംബങ്ങളിലെ 1,583 പേരെ സുരക്ഷിത…
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിലാണ് ‘മോദി സർക്യൂട്ട്’ ടൂറിസം പദ്ധതി ആരംഭിക്കുന്നത്. അതിജീവന റിയാലിറ്റി ഷോയായ ‘മാൻ വേഴ്സസ് വൈൽഡ്’ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആതിഥേയനായ ബിയര്‍ ഗ്രിൽസും ദേശീയോദ്യാനത്തിനുള്ളിൽ സന്ദർശിച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി വികസിപ്പിക്കുന്നത്. 2019 ഓഗസ്റ്റിൽ സംപ്രേഷണം ചെയ്ത പ്രത്യേക എപ്പിസോഡിൽ ആണ് ഗ്രിൽസ്, മോദി എന്നിവർ പങ്കെടുത്തത്. കശ്മീരിൽ പുൽവാമ ഭീകരാക്രമണം നടന്ന ദിവസമായിരുന്നു ചിത്രീകരണം.വരും ദിവസങ്ങളിൽ താൻ സന്ദർശിച്ച പ്രദേശം ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന് മോദി അന്ന് പറഞ്ഞിരുന്നു. ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രമെടുത്ത രുദ്ര ഗുഹ, ചങ്ങാടം തുഴഞ്ഞ സ്ഥലം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച് നോട്ടിഫിക്കേഷൻ ബോർഡുകൾ സ്ഥാപിക്കുമെന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു. ക്രൊയേഷ്യൻ സന്ദർശന വേളയിൽ ഗെയിം ഓഫ് ത്രോണ്‍സ് പര്യടനത്തെക്കുറിച്ച് കേട്ടപ്പോഴാണ് മോദി സർക്യൂട്ട് എന്ന ആശയം മനസിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു. പുൽവാമയിൽ 40 സിആർപിഎഫ്…
ചാലക്കുടിയിലും എറണാകുളത്തും ആശ്വാസം. രാത്രിയിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ പുഴയിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിയാറിലെയും മൂവാറ്റുപുഴയിലെയും ജലനിരപ്പ് അപകടനിലയേക്കാൾ താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുകയാണ്. മലയോര മേഖലയിലും രാത്രിയിൽ കനത്ത മഴ പെയ്തില്ല. പെരിങ്ങല്‍കുത്തില്‍ നിന്ന് അധികജലം എത്തിയിട്ടും ജലനിരപ്പ് കാര്യമായി ഉയർന്നില്ല. പ്രളയകാലത്ത് 1.5 ലക്ഷം ഘനയടി വെള്ളമാണ് ഒഴുകിയെത്തിയത്. ഇന്നലെ 16,000 ഘനയടി മാത്രമാണ് എത്തിയത്. ആലപ്പുഴയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒമ്പത് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചാലക്കുടിയിൽ പരിഭ്രാന്തി വേണ്ട എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
ന്യൂഡല്‍ഹി: ‘ഫെയിം ഇന്ത്യ ഫേസ് 2’ പദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സിക്ക് 250 ഇലക്ട്രിക് ബസുകൾ കേന്ദ്രസർക്കാർ അനുവദിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ എൻ .കെ.പ്രേമചന്ദ്രനെ അറിയിച്ചു. കാർബൺ മൂലം ഉള്ള വായു മലിനീകരണം കുറയ്ക്കുന്നതിന് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നും എഥനോളും ഗാസോലീനും യോജിപ്പിച്ച ഇന്ധനം ,ഫ്‌ളെക്‌സ് ഇന്ധനം, ഡീസൽ വാഹനങ്ങൾക്കായി എഥനോൾ മിശ്രിത ഇന്ധനം, ബയോഡീസൽ, ബയോ-സിഎൻജി, എൽഎൻജി മെഥനോൾ എം-15, മെഥനോൾ എംഡി. 95, ഡൈമീതേയല്‍ ഈതര്‍, ഹൈഡ്രജൻ, സിഎൻജി തുടങ്ങിയ ഇന്ധനങ്ങൾ ബദൽ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയിൽ സ്വന്തം സമുദായത്തിനായി നിയമനം നടത്തിയെന്ന് മുന്‍മന്ത്രി കെ.ടി. ജലീല്‍ വെളിപ്പെടുത്തിയതായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വൈസ് ചാൻസലറായി സ്വന്തം സമുദായത്തിൽ നിന്ന് ആരും ഇല്ലാത്തതിനാലാണ് അങ്ങനെയൊരാളെ നിയമിച്ചതെന്നും ജലീൽ പറഞ്ഞതായി ഇദ്ദേഹം അറിയിച്ചു . “കഴിഞ്ഞ മാസം 21 ന് അദ്ദേഹം വീട്ടിലെത്തി എന്നെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോമോൻ പുത്തൻപുരയ്ക്കൽ അതിന് സാക്ഷിയാണ്,”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോമോൻ പുത്തൻപുരയ്ക്കൽ ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ വി.സി നിയമനത്തിനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. മന്ത്രിയായിരിക്കെ ഒരാൾ സ്വന്തം സമുദായത്തിന് വേണ്ടി ഇങ്ങനെ പ്രവർത്തിച്ചത് സത്യപ്രതിജ്ഞാ ലംഘനമല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് ശരിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ജലീൽ നാളെ ഇത് നിഷേധിച്ചാൽ സാക്ഷികളിലൂടെ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
