- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
കോഴിക്കോട്: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എം കെ രാഘവൻ എം പി. കോൺഗ്രസിൽ ഇപ്പോൾ യൂസ് ആന്റ് ത്രോ സംസ്കാരമെന്നും ഈ രീതി മാറണമെന്നും രാഘവൻ പറഞ്ഞു. അഡ്വ.പി.ശങ്കരൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.കെ.രാഘവൻ. ഇന്ന് വിമർശനങ്ങളോ വിയോജിപ്പുകളോ ഇല്ലാത്ത വിധത്തിൽ സംഘടന മാറിയിട്ടുണ്ടോ എന്ന് സംശയമാണ്. പുകഴ്ത്തൽ മാത്രമായി പാർട്ടിയിൽ എന്ന് ഭയപ്പെടുന്നു. സ്വന്തം ആളുകളുടെ പട്ടിക തയ്യാറാക്കുന്നതിനപ്പുറം അർഹരായ ആളുകളെ കൊണ്ടുവന്നില്ലെങ്കിൽ പാർട്ടിയുടെ ഗതി എന്തായിരിക്കും. രാജാവ് നഗ്നനാണെന്ന് പറയാൻ ഇന്ന് ആരും തയ്യാറല്ല. സ്ഥാനം നഷ്ടപ്പെടുന്നതിന്‍റെ പേരിൽ ആരും ഒന്നും പറയില്ല. ലീഗിൽ അടക്കം ഉൾപ്പാർട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചതായും എം കെ രാഘവൻ പറഞ്ഞു. കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പട്ടിക ഒരുമിച്ച് പ്രഖ്യാപിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അങ്ങനെയല്ല. കെ.പി.സി.സി പട്ടിക ഇതുവരെ വന്നിട്ടില്ല. എവിടെ ആണ് പാർട്ടിയെ തിരിച്ച് പിടിക്കേണ്ടത് എന്ന് നേതൃത്വം ചിന്തിക്കണം. കോൺഗ്രസിൽ പരസ്യമായി അഭിപ്രായം പറയാൻ മടിക്കാത്ത വ്യക്തിത്വമാണ്…
ന്യൂഡല്‍ഹി: ഇസ്രയേൽ സ്പൈവെയർ പെഗാസസ് ഉപയോഗിച്ച് തന്‍റെ ഫോണും ചോർത്തിയിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നതായും രാഹുൽ വെളിപ്പെടുത്തി. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. എന്‍റെ ഫോണിലും പെഗാസസ് ഉണ്ടായിരുന്നു. പല രാഷ്ട്രീയ നേതാക്കളുടെയും ഫോണുകളിൽ പെഗാസസ് ഉണ്ട്. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ എന്നെ വിളിച്ച് പറഞ്ഞിരുന്നു. ഞങ്ങൾ സ്ഥിരമായി അനുഭവിക്കുന്ന സമ്മര്‍ദമാണിത്. ഒരു അടിസ്ഥാനവുമില്ലാതെ ഞാനടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ ഫയൽ ചെയ്തു. ഇതിനെയെല്ലാം നേരിടാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു. രാജ്യത്ത് പാർലമെന്‍റ്, മാധ്യമങ്ങൾ, ജുഡീഷ്യറി എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നും ജനാധിപത്യത്തിന്‍റെ അടിസ്ഥാന ഘടന ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ, സംസ്ഥാനങ്ങളെ യൂണിയനുകൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ആ യൂണിയനിൽ എല്ലായ്പ്പോഴും ചർച്ചകൾ നടക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇവിടെ ഒരു ചർച്ചയും…
കൊച്ചി: പെരുമ്പാവൂർ അല്ലപ്രയിൽ പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയായ രത്തൻ കുമാർ മബൽ ആണ് മരിച്ചത്. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. മുടിക്കൽ സ്വദേശി ഹക്കീമിന്‍റെ ഉടമസ്ഥതയിലുള്ള പ്ലൈക്കോണ്‍ ലാമിനേറ്റ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. വലിയ ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര ഉൾപ്പടെ തകർന്നിട്ടുണ്ട്. സ്ഫോടനത്തിൽ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ രത്തൻ കുമാർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സഹപ്രവർത്തകർ പറഞ്ഞു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
കൊച്ചി: കരാർ കമ്പനിയുടെ കാലാവധി കഴിഞ്ഞതിന്‍റെ പിറ്റേന്നാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിൽ തീപിടിത്തമുണ്ടായതെന്ന് ആരോപണം. കരാർ നീട്ടാൻ മനഃപൂർവം തീപ്പിടിത്തം ഉണ്ടാക്കിയതാകാമെന്ന് സിപിഐ കൗൺസിലർ സി.എ.ഷക്കീർ ആരോപിച്ചു. ടെൻഡർ നടപടികൾ ചർച്ച ചെയ്യാൻ പോലും മേയർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. “പ്ലാന്‍റിന്‍റെ കരാർ കാലാവധി രണ്ടാം തീയതിയാണ് അവസാനിച്ചത്. കരാർ നീട്ടണമെന്ന് ആവശ്യപ്പെട്ട് അവർ എല്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും കത്തെഴുതിയിരുന്നു. ഫെബ്രുവരി രണ്ടിന് ടെൻഡർ നടപടികൾക്ക് കൗൺസിൽ അംഗീകാരം നൽകിയെങ്കിലും ഫയൽ ഇതുവരെ നീങ്ങിയിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ, നിലവിലുള്ള കരാർ നീട്ടാനും ജനങ്ങളിൽ ഉത്കണ്ഠ സൃഷ്ടിക്കാനും തീ പിടുത്തമുണ്ടാക്കിയതായിരിക്കാം. കൗൺസിൽ യോഗത്തിന് ശേഷം മാത്രമേ ഇതിന് പിന്നിൽ ആരാണെന്ന് അറിയാൻ കഴിയൂ” ഷക്കീർ പറഞ്ഞു. ഇത് വളരെ ഗൗരവമേറിയ വിഷയമാണ്. എന്നാൽ ഇക്കാര്യത്തിൽ സംസാരിച്ചാലും മേയർ കൃത്യമായ മറുപടി നൽകുന്നില്ല. ഘടകകക്ഷിയെന്ന നിലയിൽ സി.പി.ഐയുമായി ചർച്ചയ്ക്ക് പോലും മേയർ തയ്യാറാകാത്ത സാഹചര്യമാണെന്നും ഷക്കീർ കൂട്ടിച്ചേർത്തു.
സെഞ്ചൂറിയൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 87 റൺസിന്‍റെ തകർപ്പൻ ജയം. 247 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സിൽ 159 റൺസിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാഡയാണ് വിൻഡീസിനെ തകർത്തത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും (115) രണ്ടാം ഇന്നിങ്സിൽ 47 റൺസും നേടിയ എയ്ഡൻ മർക്രമാണ് പ്ലേയർ ഓഫ് ദ് മാച്ച്.
ബെംഗളൂരു: പുരുഷ ലോങ്ജമ്പിലെ ദേശീയ റെക്കോർഡ് തമിഴ്നാടിന്‍റെ ജെസ്വിൻ ആൽഡ്രിൻ സ്വന്തമാക്കി. ദേശീയ ഓപ്പൺ ജംപ് ചാമ്പ്യൻഷിപ്പിൽ 8.42 മീറ്റർ പിന്നിട്ട് സ്വർണം നേടിയ 21 കാരനായ ജെസ്വിൻ 8.36 മീറ്റർ പിന്നിട്ട കേരളത്തിന്‍റെ എം ശ്രീശങ്കറിന്‍റെ റെക്കോർഡാണ് തകർത്തത്. പുരുഷൻമാരുടെ ലോങ്ജമ്പിലെ ദേശീയ റെക്കോർഡ് കഴിഞ്ഞ അഞ്ച് വർഷമായി ശ്രീശങ്കറിന്‍റെ പേരിലായിരുന്നു. മലയാളി താരം അനീസാണ് പുരുഷ ലോങ്ജംപിൽ വെള്ളി നേടിയത്. വനിതകളുടെ ലോങ്ജമ്പിൽ മലയാളിയായ എൽ ശ്രുതി ലക്ഷ്മിയാണ് സ്വർണം നേടിയത്. വനിതകളുടെ ട്രിപ്പിൾ ജംപിൽ സ്വർണ്ണം നേടിയ കേരളത്തിന്‍റെ ഗായത്രി ശിവകുമാർ (12.98 മീറ്റർ ) മീറ്റ് റെക്കോർഡ് സ്വന്തമാക്കി.
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. പുതിയ വെളിപ്പെടുത്തൽ പ്രകാരമാണ് ഷുഹൈബ് കേസിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നതെന്ന് ടി സിദ്ദിഖ് പറഞ്ഞു. തുടർന്നാണ് ആകാശ് തില്ലങ്കേരിയും സി.പി.എമ്മും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹം പ്രസംഗം നടത്തിയത്. തില്ലങ്കേരിയിൽ ഇപ്പോൾ പുതിയ പോരാട്ടമാണ് നടക്കുന്നത്. കൊന്നവരും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണിത്. ഷുഹൈബ് വധക്കേസിലെ 11 പ്രതികളും സി.പി.എം ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ്. പ്രതികളെ പുറത്താക്കിയ പാർട്ടിയാണ് സി.പി.എം. ആകാശ് തില്ലങ്കേരിക്ക് ഷുഹൈബുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. രാഷ്ട്രീയ വൈരാഗ്യം മാത്രമാണ് കൊലപാതകത്തിന് കാരണമായത്. കൊലക്കേസിലെ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ തുടരന്വേഷണം വേണമെന്ന് ടി സിദ്ദിഖ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെങ്കിൽ ലക്ഷങ്ങൾ മുടക്കി പ്രതികൾക്ക് വേണ്ടി അഭിഭാഷകരെ കോടതിയിൽ എത്തിച്ചത് ആരാണ്? ആകാശ് തില്ലങ്കേരി സി.പി.എമ്മിന്‍റെ മടിയിലാണ്. അല്ലാത്തപക്ഷം എന്തിനാണ് പ്രശസ്തരായ അഭിഭാഷകരെ നിയമിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഷുഹൈബ് വധക്കേസ്…
തിരുവനന്തപുരം: ശുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയിൽ മറുപടി പറയേണ്ടത്. പിജെ ആർമിയിലെ മുൻ നിര പോരാളിയായിരുന്നു ആകാശ് തില്ലങ്കേരി, അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്ന ക്വട്ടേഷൻ സംഘത്തിലെ തലവനാണ് ഇയാൾ. പുസ്തകം വായിക്കുന്ന കുട്ടികൾക്കെതിരെ യു.എ.പി.എ ചുമത്തുന്ന സർക്കാരാണിത്. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. ഇപ്പോഴത്തെ അന്വേഷണം അപൂർണ്ണമാണ്. സി.ബി.ഐ അന്വേഷണം തടസപ്പെടുത്തി സുപ്രീം കോടതിയിൽ പോകില്ലെന്ന് സർക്കാർ പറയുമോയെന്നും കാലം നിങ്ങളോട് കണക്ക് ചോദിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമാണം പൂർത്തിയാക്കി സെപ്റ്റംബറോടെ ആദ്യ കപ്പൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ഉണ്ടാകുന്ന തൊഴിലവസരങ്ങൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളെ കുറിച്ചായിരുന്നു എം.എൽ.എയുടെ ചോദ്യം. തുറമുഖത്തിന്‍റെ സാധ്യതകൾ വളരെ വലുതാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. തുറമുഖത്തിന്‍റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിഴിഞ്ഞം ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെന്‍റ് കണ്ടെയ്നർ തുറമുഖമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം തിരക്കേറിയ സമുദ്രപാതയിലാണ് സ്ഥിതിചെയ്യുന്നത്. സെപ്റ്റംബറിൽ ആദ്യത്തെ കപ്പൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ലോകത്തിലെ പ്രധാന നഗരങ്ങളും വ്യാവസായിക കേന്ദ്രങ്ങളും വളർന്നത് തുറമുഖങ്ങൾക്ക് സമീപമാണ്. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമുള്ള വാണിജ്യ, വ്യാവസായിക കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി വിഴിഞ്ഞം സംസ്ഥാനത്തെ ഒരു പ്രധാന വ്യാവസായിക ഇടനാഴിയായി മാറും. ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ആളുകളെ…
ഗർഭധാരണം ഒഴിവാക്കുന്നതിനായി പുരുഷൻമാർക്കുള്ള ഗുളികകളുടെ പരീക്ഷണം അന്തിമഘട്ടത്തിലേക്ക് എന്ന് ഗവേഷകർ. പ്രത്യുൽപ്പാദനശേഷി താൽകാലികമായി തടയുന്ന മരുന്നുകളാണ് ഇവയെന്നാണ് റിപ്പോർട്ടുകൾ. പുരുഷ ബീജങ്ങളുടെ ചലനത്തെ നിയന്ത്രിച്ച് ഏതാനും മണിക്കൂർ സമയത്തേക്ക് അണ്ഡത്തിനുള്ളിൽ പ്രവേശിക്കുന്നത് തടയാൻ ഗുളികക്ക് സാധിക്കുന്നുണ്ടെന്ന് എലികളിൽ നടത്തിയ പരീക്ഷണത്തിൽ നിന്നും വ്യക്തമായി. യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഉദ്യോഗസ്ഥരാണ് ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. മനുഷ്യരിൽ ഉപയോഗിക്കുന്നതിന് മുൻപ് മുയലുകളിൽ ഒരുതവണ പരീക്ഷിക്കുമെന്നും ഗവേഷകർ അറിയിച്ചു. ടി.ഡി.ഡി 11861 എന്ന് പേര് നൽകിയിരിക്കുന്ന ഗുളിക ഒരിക്കലും ടെസ്‌റ്റോസ്റ്റിറോണിനെ ബാധിക്കില്ല. 3 മണിക്കൂർ നേരത്തേക്ക് മാത്രമാകും ഗുളികയുടെ സ്വാധീനം നിലനിൽക്കുന്നത്. എന്നാൽ ഗുളികക്ക് ലൈംഗിക രോഗങ്ങളെ പ്രതിരോധിക്കാൻ ആവില്ലെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു.
