- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
പാലക്കാട്: മലമ്പുഴ ഡാമിന്‍റെ നാലു ഷട്ടറുകളും ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്.മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ ഇന്ന് തുറന്നു. ഷട്ടറുകൾ 30 സെന്‍റീമീറ്റർ വീതം തുറന്ന് 543 ക്യുസെക്സ് വെള്ളമാണ് തുറന്നുവിടുന്നത്.
പറവൂര്‍: തന്‍റെ ചെരിപ്പുകൾ വെള്ളത്തിൽ പോയതായിരുന്നു ജയപ്രസാദിന്‍റെ ഏറ്റവും വലിയ ദുരിതം. എളന്തിക്കര ഗവ.എൽ.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അമ്മയുടെ ഒക്കത്ത് വാശിപിടിച്ചിരുന്ന ജയപ്രസാദിനെ കണ്ടപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുശലം ചോദിച്ചു. ചെരുപ്പ് നഷ്ടപ്പെട്ട വിവരം കുട്ടി സതീശനോട് പറഞ്ഞു. ക്യാമ്പ് നടക്കുന്ന അതേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ജയപ്രസാദ്. ഒരു പുതിയ ജോഡി ചെരിപ്പ് വാങ്ങാമെന്ന് സതീശൻ ഉറപ്പ് നൽകിയപ്പോൾ ജയപ്രസാദ് പറഞ്ഞു, എനിക്ക് ബെല്‍റ്റുള്ള ചെരിപ്പ് വേണം. അതിനെന്താ! ബെല്‍റ്റുള്ളത് തന്നെ വാങ്ങാം. ജയപ്രസാദിന് ചെരിപ്പ് വാങ്ങാന്‍ വി.ഡി. സതീശന്‍ തന്നെ മുന്നിട്ടിറങ്ങി. സ്റ്റേറ്റ് കാറില്‍ പ്രതിപക്ഷ നേതാവിനൊപ്പം ജയപ്രസാദും പോയി ചെരിപ്പ് വാങ്ങി.
കാലി (കൊളംബിയ): കൊളംബിയയിൽ നടക്കുന്ന അണ്ടർ 20 ലോക അത്ലറ്റിക്സ് മീറ്റിൽ ഇന്ത്യയുടെ രൂപാൾ ചൗധരി രണ്ടാം മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. 4×400 മീറ്റർ റിലേയിൽ വെള്ളിയും വനിതകളുടെ 400 മീറ്ററിൽ വെങ്കലവും നേടിയ രൂപാൾ ചൗധരി അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിന്‍റെ ഒരേ പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. 51.85 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് രൂപാൾ വെങ്കലം നേടിയത്. ബ്രിട്ടന്‍റെ യെമി മേരി ജോൺ 51.50 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയപ്പോൾ കെനിയയുടെ ഡമാരിസ് മുത്തുൻഗ 51.71 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി.
ഈ മാസം ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ടി20 ഫോർമാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുന്നത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. സ്റ്റാർ ബാറ്റ്സ്മാൻ കെഎൽ രാഹുലും പേസർ ദീപക് ചഹറും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിന് ശേഷം രാഹുൽ കളിച്ചിട്ടില്ല. പരിക്കിനെ തുടർന്ന് ആദ്യം വിശ്രമത്തിലായിരുന്ന രാഹുലിന് പിന്നീട് കോവിഡ് ബാധിച്ചു. ഇതോടെ ഇദ്ദേഹത്തിന്റെ തിരിച്ചുവരവ് വൈകി. പരുക്ക് മൂലം ചഹാറും കുറച്ചു നാളായി കളിച്ചിട്ട് . കഴിഞ്ഞ ഐപിഎല്ലും താരത്തിന് നഷ്ടമായിരുന്നു. ഇരുവരും ഇനി ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുമെന്ന് ആണ് റിപ്പോർട്ട്. ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതോടെ രാഹുലിന് ഓപ്പണർ സ്ഥാനം തിരിച്ചുകിട്ടാനാണ് സാധ്യത. രാഹുൽ ഇല്ലാതിരുന്ന സാഹചര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം റിഷബ് പന്തും സൂര്യകുമാർ യാദവുമാണ് ഓപ്പൺ ചെയ്തത്. എന്നാൽ…
അമ്പലപ്പുഴ: ചെറുവള്ളങ്ങളുടെ ആവേശത്തിന് കാഴ്ചയൊരുക്കുന്ന കരുമാടി ജലോത്സവം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കരുമാടിക്കുട്ടൻ മണ്ഡപത്തിന് സമീപം നടക്കും. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത്, കരുമാടിക്കുട്ടന്‍സ്, കരുമാടി ജലോത്സവസമിതി എന്നിവരാണ് സംഘാടകർ. എ.എം. ആരിഫ് എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. മൂലം ജലോത്സവജേതാക്കളായ ചമ്പക്കുളം ചുണ്ടനും കേരള പോലീസ് ബോട്ട് ക്ലബിനും ഊഷ്മളമായ സ്വീകരണം നൽകും. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 14 എന്നീ തുഴവള്ളങ്ങളും ഫൈബര്‍ ചുണ്ടന്‍, ഫൈബര്‍ വെപ്പ്, തെക്കനോടി വള്ളങ്ങളും മത്സരിക്കും. കേരള പോലീസ് ബോട്ട് ക്ലബ്ബ് ചമ്പക്കുളം ചുണ്ടനില്‍ പ്രദര്‍ശനത്തുഴച്ചില്‍ നടത്തും.
കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം സ്വര്ണക്കടത്തുകാര് തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേതെന്ന് സ്ഥിരീകരിച്ചു
കോഴിക്കോട്: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇർഷാദിന്‍റെ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ജൂലൈ 17ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്‍റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് മരണം സ്ഥിരീകരിച്ചത്. കടൽത്തീരത്ത് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്‍റേതാണെന്ന് കരുതി സംസ്കരിച്ചെങ്കിലും ചില ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡി.എൻ.എ പരിശോധന നടത്തിയത്. മൃതദേഹം ദീപക്കിന്‍റേതല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇർഷാദിന്‍റെ മാതാപിതാക്കളെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതേതുടർന്ന് ഇർഷാദിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ജൂലൈ 16ന് രാത്രി കോഴിക്കോട്-അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തിൽ ചുവന്ന കാറിൽ വന്നിറങ്ങിയ യുവാവ് പുഴയിലേക്ക് ചാടിയെന്ന് നാട്ടുകാർ വെളിപ്പെടുത്തിയതാണ് കേസിൽ വഴിത്തിരിവായത്. യുവാവ് പുഴയിലേക്ക് ചാടിയപ്പോൾ തട്ടിക്കൊണ്ടുപോയവർ കാറുമായി രക്ഷപ്പെട്ടു. പിറ്റേന്ന് നന്തി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തി. ജൂലൈ 28നാണ് അമ്മ നബീസ മകൻ ഇർഷാദിനെ കാണാനില്ലെന്ന് കാണിച്ച് പെരുവണ്ണാമൂഴി പൊലീസിൽ…
തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (എസ്.പി.സി.ബി) പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിച്ചു. പലചരക്ക് സാധനങ്ങൾ പൊതിയാൻ 50 മൈക്രോണിന് മുകളിലുള്ള കവറുകൾ ഉപയോഗിക്കുകയും ചെയ്യാം. ഭക്ഷണവസ്തുക്കള്‍ പാക്ക് ചെയ്തു നല്‍കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകളും ഉപയോഗിക്കാം. ഇവയെക്കുറിച്ച് ധാരാളം ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കും നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ജൂലൈ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗ്, പ്ലാസ്റ്റിക് സ്പൂൺ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക്ക് ഉപയോഗിച്ച ഇയർബഡ്, പ്ലാസ്റ്റിക് കവറുള്ള പേപ്പർ ഗ്ലാസ്, പ്ലാസ്റ്റിക് കവറുള്ള പേപ്പർ പ്ലേറ്റ്, പ്ലാസ്റ്റിക് പൊതിഞ്ഞ പേപ്പർ ഇല, മിഠായി സ്റ്റിക്ക്, തെർമോകോൾ, സ്റ്റെറോഫോം എന്നിവ ഉപയോഗിച്ചു നിര്‍മിച്ച പ്ലേറ്റ് എന്നിവയാണ് നിരോധിച്ചവ.
ന്യൂഡൽഹി: 2022-23 അധ്യയന വർഷത്തേക്കുള്ള ബിരുദ കോഴ്സുകളിൽ പ്രവേശനം നേടി ഒക്ടോബർ 31ന് മുമ്പ് പിൻമാറുന്നവർക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്ന് യുജിസി അറിയിച്ചു. പ്രവേശനം റദ്ദാക്കിയവർക്കും മറ്റ് കോളേജുകളിലേക്കോ സർവകലാശാലകളിലേക്കോ മാറുന്നവർക്കും മുഴുവൻ തുകയും തിരികെ ലഭിക്കും. ഡിസംബർ 31ന് ശേഷം പിൻമാറിയാൽ, ബാക്കി തുക 1,000 രൂപയിൽ താഴെ പ്രോസസ്സിംഗ് ഫീസായി ഈടാക്കിയ ശേഷം തിരികെ നൽകും. കോവിഡിനെത്തുടർന്ന്, സി.യു.ഇ.ടി., ജെ.ഇ. ഇ. മെയിൻ, ജെ.ഇ.ഇ. അഡ്വാൻസ് പരീക്ഷകളിൽ കാലതാമസമുണ്ടായി. അതിനാൽ പ്രവേശന നടപടികൾ ഒക്ടോബർ വരെ നീളാൻ സാധ്യതയുള്ളതിനാലാണ് യുജിസിയുടെ നീക്കം.
മനാമ: ബഹ്റൈനിൽ മങ്കിപോക്സ് പ്രതിരോധ വാക്സിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു. പരിമിതമായ അളവിലുള്ള വാക്സിനാണു ഇപ്പോൾ ലഭിച്ചിട്ടുള്ളത്.ആരോഗ്യ പ്രവർത്തകർ, രോഗബാധിതരാകാൻ കൂടുതൽ സാധ്യതയുള്ളവർ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പുകൾക്കാണ് ആദ്യം നൽകുക. തുടർന്ന് രജിസ്റ്റർ ചെയ്യുന്ന പൗരൻമാർക്കും പ്രവാസികൾക്കും നൽകും. വാക്സിൻ സൗജന്യമായാണ് വിതരണം ചെയ്യുന്നത് എന്ന് അധികൃതർ അറിയിച്ചു. രോഗത്തെ നേരിടാൻ മുൻകരുതൽ നടപടികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഗം ബാധിച്ചവർക്കായി 21 ദിവസത്തെ ഐസൊലേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധികളുടെ പട്ടികയിൽ ഈ രോഗം ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെ നിരവധി ഡാമുകൾ തുറക്കേണ്ട സാഹചര്യമുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. 2018 ലെ അനുഭവം ഉണ്ടാകില്ല. റൂൾ കർവ് അനുസരിച്ച് മാത്രമേ ഡാമുകൾ തുറക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്ന് 534 ഘനയടി വെള്ളമാണ് ആദ്യം തുറന്നുവിടുക. 2 മണിക്കൂറിന് ശേഷം 1000 ക്യുസെക്സ് വെള്ളം തുറന്നുവിടേണ്ടി വരും. 1000 ക്യുസെക്സിന് മുകളിൽ പോയാൽ കേരളവുമായി ചർച്ച നടത്തിയ ശേഷം മാത്രമേ തുറക്കൂവെന്ന് തമിഴ്നാട് ഉറപ്പ് നൽകിയിട്ടുണ്ട്. ഫ്ലഡ് ടൂറിസം അനുവദിക്കില്ലെന്നും സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയതിന് കേസെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളമെടുക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് കത്തിലെ ആവശ്യം. ഡാമിലെ ജലനിരപ്പ് കുറയ്ക്കാൻ കൂടുതൽ വെള്ളം…
