Author: News Desk

കെ-റെയിൽ വിഷയത്തിൽ വ്യക്തത വരുത്താൻ കേരളം കാലതാമസം വരുത്തുകയാണെന്ന് കേന്ദ്രസർക്കാർ. അലൈൻമെന്‍റ് പ്ലാൻ, ആവശ്യമായ റെയിൽവേ ഭൂമി, എറ്റെടുക്കുന്ന ഭൂമി എന്നിവ സംബന്ധിച്ച വിവരങ്ങളിൽ കേരളത്തിൽ നിന്ന് വ്യക്തത തേടിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. കേരളം നൽകുന്ന വിശദീകരണം പരിശോധിച്ച ശേഷമേ കെ-റെയിലിന് അനുമതി നൽകൂ. കെ-റെയിൽ അനുവദിച്ചാൽ സംസ്ഥാനത്തെ മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകൾ സാധ്യമാകില്ല. ഇക്കാര്യം കേന്ദ്രസർക്കാർ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോർ പദ്ധതിക്കാണ് കെ.റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരള സർക്കാരും ഇന്ത്യൻ റെയിൽവേയും സംയുക്തമായി രൂപീകരിച്ച കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷനാണ് കെ-റെയിൽ പദ്ധതിയുടെ നടത്തിപ്പുകാർ. പദ്ധതി യാഥാർത്ഥ്യമായാൽ കാസർഗോഡ് മുതൽ തിരുവനന്തപുരം…

Read More

തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ പാസായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമായിത്തുടങ്ങി. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് പരീക്ഷാ കമ്മീഷണർ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. മൊബൈൽ നമ്പറും ആധാറും ഉപയോഗിച്ച് ഡിജിലോക്കറിന്‍റെ വെബ്സൈറ്റ് വഴി അക്കൗണ്ട് തുറക്കാം. ഇതിൽ ആധാറിൽ നൽകിയിരിക്കുന്ന പേരും ജനനത്തീയതിയും നൽകണം. ലിംഗം, മൊബൈൽ നമ്പർ, ആറക്ക പിൻനമ്പർ, ഇ-മെയിൽ ഐ.ഡി, ആധാർ നമ്പർ എന്നിവയും നൽകണം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലാണ് ഒടിപി നൽകുക. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭിക്കാൻ ഡിജിലോക്കറിൽ ലോഗിൻ ചെയ്ത ശേഷം ‘ഗെറ്റ് മോർ നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്ത് എജ്യുക്കേഷൻ വിഭാഗത്തിൽ നിന്ന് ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള തിരഞ്ഞെടുക്കണം. ഇതിൽ പത്താം ക്ലാസ് സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് തിരഞ്ഞെടുക്കണം. രജിസ്ട്രേഷൻ നമ്പറും വർഷവും നൽകി സർട്ടിഫിക്കറ്റ് നേടാം.

Read More

ന്യൂഡല്‍ഹി: മൈക്രോ ലാബ്സ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടർമാർ കുരുക്കിലേക്ക്. ഇവരുടെ രജിസ്ട്രേഷൻ നമ്പറും വിലാസവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കൈമാറാൻ ദേശീയ മെഡിക്കൽ കമ്മീഷൻ ആദായനികുതി വകുപ്പിനോട് അഭ്യർത്ഥിച്ചു. ഇവർക്കെതിരെ കമ്മിഷൻ കർശന നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് വിവരം. ഡോളോ 650-യുടെ നിർമ്മാതാക്കളായ മൈക്രോ ലാബുകളുടെ ഓഫീസുകളിൽ കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.അപ്പോഴാണ് മൈക്രോലാബുകളുടെ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡോക്ടർമാർക്കും മെഡിക്കൽ പ്രൊഫഷണലുകൾക്കും വിദേശ യാത്ര ഉൾപ്പെടെയുള്ള സൗജന്യങ്ങള്‍ കമ്പനി നൽകുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതിനായി 1,000 കോടിയോളം രൂപ കമ്പനി ചെലവഴിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. കമ്പനിയുടെയും മരുന്നുകളുടെയും അധാർമ്മിക പ്രചാരണം നടത്താൻ കമ്പനി ശ്രമിക്കുന്നതായി ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ റെയ്ഡിൽ കണ്ടെത്തി. ഇതേതുടർന്ന് ആരോഗ്യ മന്ത്രാലയവും ഫാർമസ്യൂട്ടിക്കൽസ് വകുപ്പും വിഷയത്തിൽ അന്വേഷണം നടത്താൻ ദേശീയ മെഡിക്കൽ കമ്മീഷന്‍റെ എത്തിക്സ് കമ്മിറ്റിക്ക് നിർദേശം നൽകിയിരുന്നു.കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കേഷനും പ്രാക്ടീസ് തുടരാനുള്ള…

Read More

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയായി ഹണി എം വർഗീസ് തുടരും. ഇത് സംബന്ധിച്ച് ഹൈക്കോടതി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. വിചാരണ നടത്തിയിരുന്ന പ്രത്യേക സി.ബി.ഐ കോടതിയിൽ നിന്ന് എല്ലാ കേസ് രേഖകളും സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി ഹൈക്കോടതി പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും അറിയിച്ചു. നിലവിൽ സിബിഐ പ്രത്യേക കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന വിചാരണയിൽ തൃപ്തയല്ലെന്ന് കാണിച്ച് അതിജീവിത ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസിന്‍റെ വിചാരണ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിനെയും അവർ എതിർത്തിരുന്നു. നിലവിലെ വനിതാ ജഡ്ജിയുടെ കീഴിൽ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Read More

മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവൽക്കരണമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി ബന്ധപ്പെട്ട് സർക്കാർ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും അത് നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ സാമൂഹിക-സാംസ്കാരിക പാറ്റേൺ പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ പരിശോധിക്കണം. സംസ്ഥാനത്തെ വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നില്ല. എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അനാവശ്യ വിവാദങ്ങളെക്കാൾ കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെതിരെ എം.കെ മുനീർ എം.എൽ.എ നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.

Read More

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജില്ലയിലെ റെഡ്വാനി മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പോലീസും സുരക്ഷാ സേനയും ഭീകരരെ വളഞ്ഞിട്ടുണ്ട്. എത്ര ഭീകരരാണ് ഒളിച്ചിരിക്കുന്നുവെന്ന് അറിവായിട്ടില്ല. വെടിവെപ്പ് തുടരുകയാണെന്ന് കശ്മീർ സോൺ പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് പുൽവാമയിൽ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ രണ്ട് തൊഴിലാളികൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ബീഹാർ സ്വദേശി മുഹമ്മദ് മുംതാസ് ആണ് മരിച്ചത്. ബീഹാറിലെ രാംപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്, മുഹമ്മദ് മജ്ബൂൽ എന്നിവർക്കാണ് പരിക്കേറ്റത്. സുരക്ഷാ സേനയുടെ സംയുക്ത സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാ സേനയേയും പ്രദേശവാസികളെയും ലക്ഷ്യമിട്ട് ആക്രമിക്കാനാണ് ഇവരെ നിയോഗിച്ചത്. അതേസമയം, സുരക്ഷാ സേനയെ കണ്ട് മൂന്ന് പ്രതികളും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സൈനികർ…

Read More

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ നിന്ന് യുപിഐ ആപ്പുകള്‍ വഴി ഇടപാട് നടത്താൻ കഴിയാതെ ഉപഭോക്താക്കൾ. ബാങ്കിന്‍റെ സെർവർ തകരാറിലാണെന്ന അറിയിപ്പ് ആപ്ലിക്കേഷനുകൾ കാണിക്കുന്നു. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, ആളുകൾ ഇന്ന് രാവിലെ 5 മണി മുതൽ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ നിരവധി പേർ പ്രശ്നം റിപ്പോർട്ട് ചെയ്തു. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലെ മാപ്പ് കാണിക്കുന്നത് ഇന്ത്യയിലുടനീളം ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നാണ്. എസ്ബിഐ ഇടപാടുകൾ നടത്താൻ കഴിയുന്നില്ലെന്ന് മിക്ക സംസ്ഥാനങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്. അതേസമയം, ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴി മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളിൽ നിന്ന് പണം അയയ്ക്കാൻ കഴിയും.

Read More

കോട്ടയം: ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത കാർ തോട്ടിലേക്ക് മറിഞ്ഞു. .ഇന്നലെ രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം നടന്നത്.എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് പോയ കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ ആറുമാസം പ്രായമായ കുഞ്ഞ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രാത്രിയിൽ എറണാകുളത്തു നിന്ന് ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ യാത്ര ചെയ്യവെ തിരുവാതുക്കലിൽ നിന്ന് വഴി തെറ്റി പാറേച്ചാലിൽ എത്തിയപ്പോഴാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു. തിരുവാതുക്കൽ-നാട്ടകം സിമെന്റ്കവല ബൈപ്പാസിലൂടെ പാറേച്ചാൽ ബോട്ട്ജെട്ടിയുടെ വശത്തേക്ക് നീങ്ങുകയായിരുന്നു കാർ. ഈ പ്രദേശത്ത് റോഡിലടക്കം വെള്ളമുണ്ടായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.പാറേച്ചാൽ ജെട്ടിക്ക് സമീപം എത്തിയപ്പോൾ തോട്ടിലേക്ക് വീണ കാർ ഒഴുകി നീങ്ങി. യാത്രക്കാർ നിലവിളിക്കുകയും വശത്തെ ജനാലയിൽ തട്ടി ബഹളമുണ്ടാക്കിയതും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനടുത്തെത്തിയപ്പോൾ വെള്ളത്തിലേക്ക്…

Read More

രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. രാജ്യത്തെ ജനാധിപത്യം തകർന്നെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.ആലത്തൂർ എം.പി രമ്യ ഹരിദാസിനെയും മറ്റ് വനിതാ എം.പിമാരെയും പൊലീസ് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനും കോൺഗ്രസ് തീരുമാനിച്ചിരുന്നു. എന്നാൽ പോലീസ് തടഞ്ഞു. എംപിമാരെല്ലാം പൊലീസ് കസ്റ്റഡിയിലാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കറുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ് കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ചത്. പോലീസ് ബലം പ്രയോഗിച്ച് ഇവരെ കസ്റ്റഡിയിലെടുത്തു.

Read More

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്. നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ വിളിച്ചുചേർക്കണം. ഇതാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്കും മുഖ്യമന്ത്രിക്കും വിഡി സതീശൻ കത്തയച്ചു. സ്വാതന്ത്ര്യ സമരത്തിന്‍റെ ഉജ്ജ്വല സ്മരണ പുതുക്കാനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ചു പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന്‍റെ 25-ാം വാർഷികമായ 1972 ഓഗസ്റ്റ് 14-ന് രാത്രി ഗവർണറുടെ സാന്നിധ്യത്തിൽ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്നതായും 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 1987 ഓഗസ്റ്റ് 13-ന് പ്രത്യേക സമ്മേളനം ചേർന്നതായും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.

Read More