Author: News Desk

സംസ്ഥാനത്തെ പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ചികിത്സയില്‍ എലിപ്പനി പ്രതിരോധം ഉറപ്പാക്കും. ഏത് പനിയാണെങ്കിലും പ്രത്യേകം ശ്രദ്ധി വേണം. പനി ഉണ്ടെങ്കിൽ എലിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തണം. ക്യാമ്പുകളിൽ കഴിയുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വെള്ളത്തിലിറങ്ങുന്ന എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം എല്ലാ ക്യാമ്പുകളിലും ഉറപ്പ് വരുത്തി. എല്ലാ ജില്ലകള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവര്‍, മറ്റ് ഗുരുതരമായ രോഗങ്ങളുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളില്‍ കോവിഡ് പ്രതിരോധം തുടരണം. മാസ്‌ക് ധരിക്കണം. ക്യാമ്പുകളില്‍ വാക്‌സിനേഷന്‍ നല്‍കണം. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ സജ്ജമാണ്. രോഗികളുടെ എണ്ണം കൂടിയാൽ അതനുസരിച്ച് കിടക്കകള്‍ വര്‍ധിപ്പിക്കാന്‍ ഇപ്പോഴേ പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ ഡോക്‌സിസൈക്ലിന്‍, ജീവിതശൈലീ മരുന്നുകള്‍, ആന്റിവെനം, ഐ.ഡി.ആര്‍.വി., ഇമ്യൂണോഗ്ലോബുലിന്‍, ഒ.ആര്‍.എസ്. എന്നിവ ഉറപ്പ് വരുത്തണം.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളില്‍ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കൂടാതെ, മധ്യ കർണാടകയ്ക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി കൂടി ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് ഏഴോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിന്‍റെ സ്വാധീനത്താൽ, ഓഗസ്റ്റ് 5 മുതൽ 9 വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Read More

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. വൈക്കം സ്വദേശി ജിഷ്ണു രാജിന്റെ ലൈസൻസാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഒൻപതു ദിവസത്തേയ്ക്കു റദ്ദാക്കിയത്. വൈക്കം-ഇടക്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ യാത്രക്കാരിയുടെ പരാതിയിലാണ് നടപടി. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന യുവതി, ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തുന്നതിനു മുൻപു തന്നെ ഇക്കാര്യം ഡ്രൈവറോട് പറഞ്ഞിരുന്നു. വാഹനം നിർത്താമെന്നു മറുപടി നൽകിയ ഡ്രൈവർ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം മുൻപോട്ട് എടുക്കുകയായിരുന്നു. അടുത്ത ദിവസം ഈ വിവരം ചോദ്യം ചെയ്ത യാത്രക്കാരിയെ ഡ്രൈവർ അസഭ്യം പറഞ്ഞതിനെ തുടർന്നാണു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പരാതി നൽകിയത്. അന്വേഷണം നടത്തിയ മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ജി. അനന്തകൃഷ്ണനു യുവതിയുടെ പരാതി ന്യായമാണെന്നു വ്യക്തമായി. തുടർന്നാണ് ഡ്രൈവർ ജിഷ്ണു രാജിന്റെ ലൈസൻസ് റദ്ദാക്കിയത്.

Read More

സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകളിലേക്കുള്ള പ്രവേശനം തുടരുകയാണ്. ഇന്നലെ രാത്രി പ്രസിദ്ധീകരിച്ച അലോട്ട്മെന്‍റ് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്‍റിൽ പരിഗണിക്കില്ല. ഒന്നാം വർഷ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അലോട്ട്മെന്‍റ് ലിസ്റ്റ് ഇന്നലെ രാത്രി തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ 10 മണി മുതൽ വിദ്യാർത്ഥികൾ പ്രവേശനത്തിനായി സ്കൂളുകളിൽ എത്തി. സ്കൂളുകളിൽ പ്രവേശനത്തിനായി എൻഎസ്എസ് ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ ഹെൽപ്പ് ഡെസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. അലോട്ട്മെന്‍റും രേഖകളും പരിശോധിച്ച പരിശോധിച്ചശേഷമാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുക. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നോട്ടീസ് ബോർഡിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ അലോട്ട്മെന്‍റിൽ ആദ്യ ഓപ്ഷൻ ലഭിച്ചവർ ഫീസ് അടച്ച് അഡ്മിഷൻ നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്‍റ് ലഭിക്കുന്നവർക്ക് അവരുടെ ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനം ആഗ്രഹിക്കുന്നവർ ഫീസ് നൽകേണ്ടതില്ല. താൽക്കാലിക പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ആവശ്യമെങ്കിൽ ഹയർ…

Read More

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ എംപിമാർ ഹാജരാകാണമെന്ന് രാജ്യസഭാ ചെയർമാൻ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രത്യേക അധികാരം ബാധകമാകില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ കോൺഗ്രസ് നേതാക്കൾക്ക് മറുപടിയായി നൽകി. വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെ നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണ ഏജൻസികൾ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ശരിയല്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. സിവിൽ കേസുകളിൽ മാത്രമേ എംപിയുടെ പ്രത്യേക അധികാരങ്ങൾ ലഭ്യമാകൂവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Read More

ന്യൂ ഡൽഹി: നാഷണൽ ഹെറാൾഡിന്‍റെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആസ്തികളിൽ മധ്യപ്രദേശ് സർക്കാർ പരിശോധന നടത്തും. ആസ്തികൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ അതോ ഭൂവിനിയോഗത്തിൽ മാറ്റം വന്നിട്ടുണ്ടോ എന്നറിയാൻ മധ്യപ്രദേശ് സർക്കാർ അന്വേഷണം ആരംഭിക്കുമെന്ന് ഒരു മന്ത്രി വ്യക്തമാക്കി. മധ്യപ്രദേശിലെ നാഷണൽ ഹെറാൾഡ് പ്രോപ്പർട്ടികൾ അന്വേഷിക്കും. വാണിജ്യ ഉപയോഗം കണ്ടെത്തിയാൽ വസ്തുവകകൾ സീൽ ചെയ്യുമെന്നും സംസ്ഥാന നഗരവികസന മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിലാണ് ഭൂമി അനുവദിച്ചത്. ഇത് പിന്നീട് കോൺഗ്രസ് നേതാക്കളുടെ പേരിലായി, ഡൽഹിയിലെ നാഷണൽ ഹെറാൾഡിന്‍റെ 5,000 കോടി രൂപയുടെ സ്വത്തുക്കൾ ഇപ്പോൾ സോണിയാ ഗാന്ധിയുടെ പേരിലാണെന്നും സിംഗ് പറഞ്ഞു. പത്രത്തിന്‍റെ യന്ത്രങ്ങൾ കടത്തിയതിനും നവജീവനിലെ പിരിച്ചുവിട്ട ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാത്തതിനും ഭൂമി പത്രത്തിന് പാട്ടത്തിന് നൽകിയ ഭോപ്പാൽ വികസന അതോറിറ്റി നൽകിയ സ്യൂട്ട് റദ്ദാക്കുന്നതിനും ആയി നിരവധി കേസുകൾ സംസ്ഥാനത്ത് ഗാന്ധി കുടുംബം നേരിടുന്നുണ്ട്. ഭോപ്പാലിലെ പ്രസ് കോംപ്ലക്സിലെ 1.14 ഏക്കർ ഭൂമി 1982…

Read More

കോഴിക്കോട്: ഡാമുകൾ തുറന്നാൽ ഉടൻ വെള്ളപ്പൊക്കമുണ്ടാകുമെന്ന് വിചാരിക്കരുതെന്നു റവന്യൂ മന്ത്രി കെ രാജൻ. നിയമം അനുസരിച്ച് മാത്രമേ ഡാമുകൾ തുറക്കൂ, ഒറ്റയടിക്ക് ഡാമിൽ നിന്ന് വെള്ളം തുറന്നുവിടില്ല. ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞുവെന്നത് ആശ്വാസകരമാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ തമിഴ്നാട് അറിയിച്ചിരുന്നു. കഴിയുന്നത്ര വെള്ളം കൊണ്ടുപോകണമെന്നും രാത്രി തുറക്കരുതെന്നും ഡാം തുറക്കുന്ന കാര്യം മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് 534 ഘനയടി വെള്ളം തുറന്നുവിടും. രണ്ട് മണിക്കൂറിന് ശേഷം 1,000 ക്യുസെക്സ് വെള്ളം തുറന്ന് വിടേണ്ടി വന്നേക്കാം. 1000 ക്യുസെക്സിന് മുകളിൽ പോയാൽ കേരളവുമായി ചർച്ച നടത്തിയ ശേഷം മാത്രമേ തുറക്കൂവെന്ന് തമിഴ്നാട് ഉറപ്പ് നൽകിയിരുന്നു. അതേസമയം, സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണത്തിന് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

മനുഷ്യ-വന്യജീവി സംഘർഷത്തിൽ 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. വന്യജീവി ആവാസവ്യവസ്ഥാ വികസനം, പ്രോജക്ട് ടൈഗർ, പ്രോജക്ട് എലിഫന്‍റ് തുടങ്ങിയ പദ്ധതികൾക്കായി അനുവദിച്ച തുകയിൽ നിന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. മരിച്ചവരുടെയോ സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവരുടെയോ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകണം. ദാരുണമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് 25,000 രൂപയും നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും 24 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരം നൽകും. വന്യജീവി ആക്രമണത്തിൽ വിളകൾ നശിച്ച കർഷകർക്ക് പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലൂടെ അനുബന്ധ ധനസഹായം നൽകാമെന്നും മന്ത്രി പറഞ്ഞു.

Read More

ന്യൂഡൽഹി: കോഴിക്കോട് വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളിനെ സൈനീക സ്കൂളാക്കി മാറ്റാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി. സ്വകാര്യപങ്കാളിത്തത്തോടെ സൈനിക് സ്കൂളുകൾ നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ മിലിട്ടറി സ്കൂളാകും ഇതോടെ വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്‌കൂൾ. നിലവിൽ കേരളത്തിലെ ഏക സൈനിക് സ്കൂൾ പ്രവർത്തിക്കുന്നത് തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ്. അദാനി കമ്യൂണിറ്റി എംപവർമെന്റ് ഫൗണ്ടേഷൻ (ആന്ധ്രാപ്രദേശ്), കേശവ സരസ്വതിവിദ്യാമന്ദിർ (ബിഹാർ), ദുധ്‌സാഗർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ (ഗുജറാത്ത്), ബാബാ മസ്ത്‌നാഥ് ആയുർവേദ-സംസ്കൃത ശിക്ഷൺ സൻസ്ഥാൻ (ഹരിയാണ), സ്വാമി വിവേകാനന്ദ യൂത്ത് മൂവ്‌മെന്റ് (കർണാടക), എസ്.കെ. ഇന്റർനാഷണൽ സ്കൂൾ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്കൂളുകൾ. ആദ്യഘട്ടത്തിൽ 12 സ്കൂളുകൾക്കാണ് അനുമതി നൽകിയത്.

Read More

മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടി തുറക്കും. വി 1, വി 5, വി6, വി 10 ഷട്ടറുകളാണ് 30 സെന്‍റിമീറ്റർ വീതം തുറക്കുക. 1600 ക്യുസെക്സ് വെള്ളമാണ് പുറത്ത് വിടുന്നത്. വൈകിട്ട് അഞ്ച് മണിയോടെ ഈ ഷട്ടറുകൾ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. ഇതോടെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം 10 ആയി ഉയരും. നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നിരുന്നു. 2 മണിക്കൂറിന് ശേഷം, 1,000 ക്യുബിക് അടി വെള്ളം പുറത്തേക്കു വിട്ടിരുന്നു. ജലത്തിന്‍റെ ഒഴുക്ക് 9066 ഘനയടിയാണ്. തുറന്നുവിടുന്ന വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പെരിയാറിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

Read More