Author: News Desk

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയിൽ ഇന്ത്യയ്ക്ക് സ്വർണ്ണ നേട്ടം. ബജ്‌റംഗ് പൂനിയയ്ക്ക് പിന്നാലെ സാക്ഷി മാലിക്കും ദീപക് പൂനിയയും സ്വർണം നേടി. ഗുസ്തിയിൽ താരങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നപ്പോൾ ഹോക്കിയിലെ ഇന്ത്യൻ വനിതാ ടീമിന്‍റെ ഫൈനല്‍ സ്വപ്നങ്ങൾ തകർന്നു. വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിലാണ് സാക്ഷി മാലിക് സ്വർണം നേടിയത്. ഫൈനലിൽ കാനഡയുടെ അന ഗോഡിനസ് ഗോൺസാലസിനെയാണ് സാക്ഷി തോൽപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ സാക്ഷിയുടെ ആദ്യ സ്വർണമാണിത്. 2014ൽ വെങ്കലവും 2018ൽ വെള്ളിയും സാക്ഷി നേടിയിരുന്നു. 

Read More

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആറ് മണിക്കൂർ തടങ്കലിൽ വച്ച ശേഷം ഡൽഹി പോലീസ് വിട്ടയച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു. അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ചരക്ക് സേവന നികുതിക്കും എതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നെങ്കിലും ഡൽഹി പോലീസ് അതിന് അനുമതി നൽകിയിരുന്നില്ല. തുടർന്ന് അവർ പാർലമെന്‍റിൻ മുന്നിൽ പ്രതിഷേധം നടത്തി. ഇതിനിടയിലാണ് അറസ്റ്റ് നടന്നത്. രാഹുൽ ഗാന്ധിക്കൊപ്പം ശശി തരൂർ എംപി, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള എംപിമാരും നേതാക്കളും അറസ്റ്റിലായിരുന്നു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രതിഷേധം. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച എംപിമാരെ അറസ്റ്റ് ചെയ്യുകയും ചിലരെ മർദ്ദിക്കുകയും ചെയ്തുവെന്ന്…

Read More

തിരുവനന്തപുരം: കേരള സർവകലാശാലയുടെ വി.സി നിയമനത്തിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതിനിടെയാണ് തീരുമാനം.ഗവര്‍ണറുടെയും യു.ജി.സിയുടെയും പ്രതിനിധികളാണ് കമ്മിറ്റിയിലുള്ളത്. സർവകലാശാലയുടെ പ്രതിനിധിയെ ഉൾപ്പെടുത്താതെയാണ് കമ്മിറ്റി രൂപീകരിച്ചത്. സര്‍വകലാശാല പേര് നിര്‍ദേശിക്കുമ്പോള്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്ന് രാജ്ഭവന്‍ അറിയിച്ചു.

Read More

നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തിന്‍റെ പേരിൽ വ്യാപാരികളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കം പരിഹരിച്ചു. ഭക്ഷ്യവസ്തുക്കൾ പാക് ചെയ്യുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളും പലചരക്ക് സാധനങ്ങൾ പൊതിയുന്ന 50 മൈക്രോണിന് മുകളിലുള്ള കവറുകളും ഉപയോഗിക്കാൻ അനുവാദമുണ്ട്. ഈ രണ്ട് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെച്ചൊല്ലി ഏറെക്കാലമായി തർക്കമുണ്ട്. ഒറ്റത്തവണ ഉപയോഗവും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക്ക് നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജൂലൈ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. നിരോധനം പ്രാബല്യത്തിൽ വന്നതു മുതൽ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഓൾ കേരള ഡിസ്പോസിബിൾ ഡീലേഴ്സ് അസോസിയേഷൻ ബോർഡിനെ സമീപിച്ചത്.

Read More

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ മുന്നറിയിപ്പിന്‍റെ ഭാഗമായി ചില ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയാണ് ആദ്യം അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചത് അതേസമയം വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകൾ തുറന്നു. 30 സെന്‍റിമീറ്റർ വീതമാണ് തുറന്നത്. 1068 ഘനയടി വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. 1000 ക്യുസെക്സിന് മുകളിൽ പോയാൽ…

Read More

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ പരമ്പരാഗത ചികിത്സകൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 3177 പേജുള്ള കുറ്റപത്രമാണ് നിലമ്പൂർ സിജെഎം കോടതിയിൽ സമർപ്പിച്ചത്. ആകെ 12 പ്രതികളാണ് കേസിലുള്ളത്. കേസിൽ മൂന്ന് പ്രതികൾ കൂടി ഇനിയും പിടിയിലാകാനുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ശേഖരിച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. അധിക കുറ്റപത്രത്തിനൊപ്പം ഡിഎൻഎ പരിശോധനാ ഫലവും നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്‍റെ ഭാര്യ വയനാട് മേപ്പാടി സ്വദേശി ഫസ്നയെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019 ഓഗസ്റ്റ് ഒന്നിനാണ് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയത്. ഒന്നേകാൽ വർഷത്തോളം വീട്ടിൽ തടങ്കലിൽ വയ്ക്കുകയും പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫസ്നയ്ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിയാമായിരുന്നെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് സംശയിക്കുന്നു. മുഖ്യപ്രതി ഷൈബിൻ അഷറഫിന്‍റെ നിർദ്ദേശപ്രകാരം മൈസൂരിൽ നിന്ന് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വന്ന ചന്തക്കുന്ന് പൂളക്കുളങ്ങര ഷബീബ് റഹ്‌മാൻ (30), വണ്ടൂർ പഴയ വാണിയമ്പലം സ്വദേശി ചീര ഷഫീഖ് (28)…

Read More

ഇടുക്കി: ചെറുതോണി അണക്കെട്ട് ഉൾപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ ഓറഞ്ച് അലർട്ട്. ജലനിരപ്പ് 2381.54 അടിയിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. നിലവിലെ റൂൾ കർവ് പ്രകാരം ഇടുക്കിയുടെ സംഭരണ ശേഷി 2382.53 അടിയാണ്. 2382.53 അടിയിലേക്ക് ജലനിരപ്പ് എത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും.

Read More

കണ്ണൂര്‍: വടക്കന്‍ മലബാറിലെ മുസ്‌ലിം സമുദായത്തിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയായ മാളിയേക്കൽ മറിയുമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാളിയേക്കലിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം രാത്രി പതിനൊന്നിന് അയ്യലത്തെ പള്ളിയിൽ ഖബറടക്കും. 1938-43 കാലഘട്ടത്തിൽ തലശ്ശേരി കോൺവെന്‍റ് സ്കൂളിലെ ക്ലാസിലെ ഏക മുസ്ലിം പെൺകുട്ടി മാളിയേക്കൽ മറിയുമ്മയായിരുന്നു. അക്കാലത്തെ സാമുദായിക പ്രമാണിമാരുടെ എതിർപ്പുകളെ അതിജീവിച്ചായിരുന്നു മറിയുമ്മയുടെ വിദ്യാഭ്യാസം. ആ സമയത്ത് മറിയുമ്മ അനുഭവിച്ച കഷ്ടതകൾ ഏറെയാണ്. സ്കൂളിലേക്കുള്ള യാത്രാമധ്യേ പ്രമാണിമാർ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. എന്നിരുന്നാലും, ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്ത മതപണ്ഡിതനും ദേശീയവാദിയുമായ പിതാവ് വിലക്കുകളെ തള്ളി മകളെ സ്കൂളിൽ അയയ്ക്കുകയും പഠിപ്പിക്കുകയും ചെയ്തു.

Read More

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജി.എസ്.ടി, കേന്ദ്ര പദ്ധതികളിലെ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ചർച്ചയാവുകയാണ്. മമതാ ബാനർജിയുടെ അടുത്ത അനുയായിയായിരുന്ന പാർത്ഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു. പ്രസിഡന്‍റ് ദ്രൗപദി മുർമുവിനെയും സന്ദർശിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗ് യോഗത്തിലും മമത പങ്കെടുക്കും. കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയേക്കും. ശനിയാഴ്ച നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് വോട്ടുചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസിന്‍റെ മനസ്സ് മാറ്റാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചേക്കും.

Read More

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പുരുഷ റിലേ ടീം ഫൈനലിൽ പ്രവേശിച്ചു. മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍ എന്നീ മലയാളികളും അമോജ് ജേക്കബ്ബും അടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. രണ്ടാം ഹീറ്റ്‌സിലാണ് ഇന്ത്യ പങ്കെടുത്തത്. അവസാന ലാപ്പിൽ അമോജ് ജേക്കബിന്‍റെ കുതിപ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 3:06.97 മിനിറ്റിലാണ് ഇന്ത്യ മത്സരം പൂര്‍ത്തീകരിച്ചത്. ഹീറ്റ്സിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കെനിയയാണ് ഒന്നാം സ്ഥാനത്ത്. എട്ട് ടീമുകളാണ് ഫൈനലിൽ മത്സരിക്കുന്നത്.

Read More