Author: News Desk

കൊല്ലം: കൊല്ലം രണ്ടാംകുറ്റിയില്‍ നാല് ഇരുചക്ര വാഹനങ്ങളും ഒരു കാറും ഒരു ഓട്ടോറിക്ഷയും കത്തിനശിച്ചു. കോയിക്കൽ ജംഗ്ഷന് സമീപമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ബൈക്കിന് ആദ്യം തീപിടിക്കുകയായിരുന്നു. യാത്രക്കാരൻ ബൈക്ക് നിർത്തി തീ അണയ്ക്കാൻ ശ്രമിക്കവേ തീ പടരുകയായിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളിലേക്കും തീ പടർന്നു. തുടർന്ന് സമീപത്തെ ഓട്ടോറിക്ഷയ്ക്കും കാറിനും തീപിടിക്കുകയായിരുന്നു. ബുള്ളറ്റിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നതിനടുത്തുള്ള പള്ളിയിലെത്തിയ വിശ്വാസികളുടെ വാഹനങ്ങളാണ് കത്തി നശിച്ചത്. നാല് അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Read More

ബെംഗലൂരു: കർണാടക പി.യു.സി പരീക്ഷയ്ക്ക് ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. കർണാടക പി.യു.സി പരീക്ഷകൾ മാർച്ച് 9ന് ആരംഭിക്കും. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തര വാദത്തിന് സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജികൾ ഇന്നും പരാമർശിച്ചു. പരീക്ഷയ്ക്ക് അഞ്ച് ദിവസം മാത്രം അവശേഷിക്കുന്നതിനാൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ പെട്ടെന്ന് വന്ന് പരാമർശം നടത്തിയാൽ കേസ് പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജികൾ രണ്ട് തവണ പരിഗണിച്ചതായും ഹർജിക്കാർ പറഞ്ഞു. ഇതോടെ ഹോളി അവധിക്ക് ശേഷം ഹർജികൾ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ, സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഭിന്നവിധിയെ തുടർന്ന് ഹർജികൾ മൂന്നംഗ ബെഞ്ചിന് കൈമാറിയിരുന്നുവെങ്കിലും ഹർജി പരിഗണിക്കുന്ന ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് കർണാടകയിലെ…

Read More

തിരുവനന്തപുരം: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും കൂടിയ താപനില ശരാശരിയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ജില്ലകളിൽ കൂടിയ താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. സംസ്ഥാനത്ത് വേനൽ കടുത്ത സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ടും തുടർച്ചയായി ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതും ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പരീക്ഷാ കാലമായതിനാൽ പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

Read More

ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ബ്രോങ്കൈറ്റിസും ഉണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രി അധികൃതർ അറിയിച്ചു. താൻ നിരീക്ഷണത്തിലാണെന്നും വിവിധ പരിശോധനകൾ നടത്തിവരികയാണെന്നും സോണിയ വ്യക്തമാക്കി.

Read More

ബോളിവുഡ് താരം ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നു. സബ ആസാദുമായാണ് ഹൃതിക് റോഷൻ വിവാഹിതനാകുക. 2023 നവംബറിലാണ് വിവാഹമെന്നാണ് റിപ്പോർട്ട്. ബോളിവുഡ് കിന്യൂസിന്‍റെ ട്വിറ്റർ പേജിലൂടെയാണ് വിവാഹ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഹൃത്വിക് റോഷനും യുവനടി സബ ആസാദും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ജുഹു വെര്‍സോവ ലിങ്ക് റോഡിൽ ഹൃത്വിക്കും സബ ആസാദും നിർമ്മിച്ച ആഡംബര വസതിയുടെ അവസാന ഘട്ട ജോലികൾ പൂർത്തിയായി വരികയാണ്. എന്നാൽ വിവാഹത്തെക്കുറിച്ച് ഹൃത്വിക്കോ സബയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2014ലാണ് ഹൃത്വിക്കും മുൻ ഭാര്യ സൂസന്നയും വിവാഹമോചിതരായത്. ‘വിക്രം വേദ’ ആയിരുന്നു ഹൃത്വിക് റോഷന്‍റെ അവസാന ചിത്രം. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച അതേ പേരിലുള്ള വിക്രം വേദയുടെ ഹിന്ദി റീമേക്കായിരുന്നു ഇത്. പുഷ്കറും ഗായത്രിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ഭൂഷൺ കുമാർ, കൃഷൻ കുമാർ, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Read More

ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ്റെ മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷൻ ചിത്രം എന്നിവയ്ക്കുള്ള അവാർഡുകൾ ആർആർആർ കരസ്ഥമാക്കിയിരുന്നു. രാജമൗലിയും രാം ചരണും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയിരുന്നെങ്കിലും ജൂനിയർ എൻടിആർ എത്തിയിരുന്നില്ല. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ ജൂനിയർ എൻടിആറിനെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ ആരാധകർ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ എച്ച്സിഎയെ ടാഗ് ചെയ്താണ് പ്രതിഷേധിച്ചത്. തൊട്ടുപിന്നാലെ വിശദീകരണവുമായി ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ രംഗത്തെത്തി. തങ്ങള്‍ ജൂനിയർ എൻടിആറിനെ ക്ഷണിച്ചിരുന്നു എന്നാൽ അദ്ദേഹം ഇന്ത്യയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ജൂനിയർ എൻടിആർ അവാർഡ് ഉടൻ സ്വീകരിക്കുമെന്നും ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ ട്വിറ്ററിലൂടെ പ്രതികരിച്ചു. അവാർഡ് സ്വീകരിക്കാൻ എത്താതിരുന്ന ജൂനിയർ എൻടിആറിനും ആലിയ ഭട്ടിനും അവാർഡുകൾ അയച്ചു നൽകാനള്ള ഒരുക്കത്തിലാണ് ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ. ട്വിറ്ററിലൂടെ തന്നെയാണ് അവർ ഇക്കാര്യം അറിയിച്ചത്.

Read More

ബെംഗളൂരു: കൈക്കൂലി കേസിൽ അറസ്റ്റിലായതിന് പിന്നാലെ ബി.ജെ.പി എം.എൽ.എയുടെ മകന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആറ് കോടി രൂപ കണ്ടെടുത്തു. കർണാടക ബിജെപി എംഎൽഎ മദൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് മദലിന്‍റെ വീട്ടിൽ നിന്നാണ് ലോകായുക്ത അഴിമതി വിരുദ്ധ സംഘം പണം പിടിച്ചെടുത്തത്. കൂമ്പാരമായി കൂട്ടിയിട്ട പണം ഉദ്യോഗസ്ഥർ എണ്ണുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ചീഫ് അക്കൗണ്ടന്റായ പ്രശാന്തിനെ കൈക്കൂലി കേസിൽ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ക്രെസന്റ് റോഡിലെ ഓഫീസിൽ വച്ച് സ്വകാര്യ വ്യക്തിയിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് പ്രശാന്ത് കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് സ്വകാര്യവ്യക്തി ലോകായുക്ത പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ലോകായുക്ത പൊലീസ് കെണിയൊരുക്കി ഇയാളെ പിടികൂടുകയായിരുന്നു. പ്രശാന്തിന്‍റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ 1.7 കോടി രൂപ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപ…

Read More

തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തിൽ രേഖകളുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. അഴിമതിയുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് അനിൽ അക്കര ആരോപിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിന് വിദേശ സഹായം സ്വീകരിക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണെന്നും അനിൽ അക്കര ആരോപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റെ റിപ്പോർട്ട് അനിൽ അക്കര വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് മുൻ മന്ത്രി എ.സി മൊയ്തീന്‍റെ പ്രൈവറ്റ് സെക്രട്ടറിക്ക് എഴുതിയ കത്താണ് അനിൽ അക്കര പുറത്തുവിട്ടത്. കോൺസുൽ ജനറലും റെഡ് ക്രസന്‍റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തെന്നും മുഖ്യമന്ത്രി വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുവെന്നും അനിൽ അക്കര ആരോപിച്ചു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് അഴിമതി വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) ചട്ടങ്ങൾ ലംഘിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കരയുടെ ആരോപണം.

Read More

മൂന്നാം ദിനം ഇന്ത്യയ്ക്ക് 75 റൺസ് പ്രതിരോധിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും 19 ഓവറിനുള്ളിൽ മറുപടി നൽകിയപ്പോൾ ഇന്ദോറിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. നാഗ്പൂരിലും ഡൽഹിയിലും നടന്ന മത്സരങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചെങ്കിലും ഇന്ദോറിലെ അതേ പിച്ചിൽ ഇന്ത്യയ്ക്ക് കാലിടറി. ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് പാഠങ്ങൾ പഠിച്ച ഓസ്ട്രേലിയൻ ബാറ്റർമാർ ഉഴുതുമറിച്ച പിച്ചിൽ എങ്ങനെ വിത്ത് വിതയ്ക്കാമെന്നും വിളവെടുക്കാമെന്നും കാണിച്ചുകൊടുത്തു. നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ഹോം ടീം സാഹചര്യമെന്ന മുട്ടാപ്പോക്ക് പറഞ്ഞ് മോശം പിച്ചൊരുക്കുന്ന പ്രവണത ഏറിവരികയാണെന്ന് പറയാതെ വയ്യ. വെല്ലിംഗ്ടണിലെ ബാസിൻ റിസർവിൽ നടന്ന ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആവേശകരമായ അഞ്ചാം ദിവസം അവസാനിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ സൗന്ദര്യം കവിഞ്ഞു നിന്ന മത്സരത്തിൽ, തങ്ങളുടെ ‘ബാസ്ബോൾ’ പെരുമയുമായി വന്ന ഇംഗ്ലീഷ് ടീമിനെതിരെ കിവീസ് ഒരു റണ്ണിനാണ് വിജയം സ്വന്തമാക്കിയത്. അതും…

Read More

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കി. അഞ്ചാം തീയതി അമിത് ഷാ തൃശൂരിലെത്തുമെന്നായിരുന്നു അറിയിപ്പ്. കേരളം പിടിച്ചെടുക്കാനുള്ള കരുത്ത് അനന്തപത്മനാഭന്‍റെ മണ്ണിൽ നിന്നോ വടക്കുന്നാഥന്‍റെ മണ്ണിൽ നിന്നോ നേടണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിനു മുമ്പുള്ള പാർലമെന്‍റ് തിരഞ്ഞെടുപ്പിലും തൃശൂരിൽ ബി.ജെ.പിക്ക് വേണ്ടി സുരേഷ് ഗോപി നടത്തിയ മുന്നേറ്റം ചെറുതല്ല. അതുകൊണ്ട് തന്നെ സുരേഷ് ഗോപി തന്നെ ഇവിടെ മത്സരിക്കുമെന്നാണ് സൂചന. പാർട്ടിയുടെ സഹായത്തോടെയും അല്ലാതെയും കഴിഞ്ഞ രണ്ട് വർഷമായി സുരേഷ് ഗോപി മണ്ഡലത്തിൽ ഉണ്ടാക്കിയ ബന്ധങ്ങൾ ചെറുതല്ല. അതുകൊണ്ട് തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രചാരണത്തിന് തറക്കല്ലിടാനാണ് ഇപ്പോഴത്തെ അമിത് ഷായുടെ വരവെന്നാണ് റിപ്പോർട്ടുകൾ.

Read More