Author: News Desk

ലഖ്‌നൗ: പീഡനത്തിനിരയായെന്ന് പരാതിപ്പെട്ട യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതിനെ തുടർന്ന് ശ്രദ്ധേയമായ കേസിലെപ്രതിയായ ബി.എസ്.പി എം.പിയെ കോടതി വെറുതെ വിട്ടു. 2019 മുതൽ ജയിലിൽ കഴിയുന്ന അതുൽ റായ് എംപിയെ വാരണാസി കോടതി കുറ്റവിമുക്തനാക്കി. എന്നാൽ, ഇയാൾക്കെതിരെ മറ്റൊരു കേസ് നിലനിൽക്കുന്നതിനാൽ ജയിൽ മോചിതനായിട്ടില്ല. 2019 ൽ 24 കാരിയായ യുവതിയുടെ പരാതിയിൽ റായിക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2018 ൽ വാരണാസിയിലെ വീട്ടിൽ വച്ച് റായ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഇതേതുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേ വർഷം തന്നെ അതുൽ റായ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അദ്ദേഹം കീഴടങ്ങി. തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും ഇതിന് അനുമതി നൽകണമെന്നും കാണിച്ച് അതുലിന്‍റെ അഭിഭാഷകൻ പിന്നീട് കോടതിയെ സമീപിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന് രണ്ട് ദിവസത്തെ പരോൾ അനുവദിക്കുകയും തുടർന്ന് 2020 ൽ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

Read More

മംഗളൂരു: മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനായി കർണാടകയിൽ രണ്ട് സ്ത്രീകൾ വിവാഹിതരായി. മഴയ്ക്കും സന്തോഷത്തിനും വേണ്ടി ഹലക്കി വൊക്കലിഗ സമുദായമാണ് രണ്ട് സ്ത്രീകൾ തമ്മിലുള്ള വിവാഹം പ്രതീകാത്മകമായി നടത്തിയത്. വിവാഹം പ്രതീകാത്മകമായി നടന്നെങ്കിലും ആഘോഷങ്ങളിൽ ഒരു കുറവും ഉണ്ടായില്ല. ആഘോഷങ്ങളും ഗംഭീരമായി നടന്നു. ഉത്തര കന്നഡ ജില്ലയിലെ ഗോകർണയ്ക്കടുത്തുള്ള തരമാക്കി ഗ്രാമത്തിൽ പരമ്പരാഗത നാടോടി സംഗീതവും ആഘോഷങ്ങളുമായി വിവാഹം നടന്നു. വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ വൻ ജനാവലിയുണ്ടായിരുന്നു. യുവാക്കൾ ഡിജെ സംഗീതം ഏറ്റെടുത്ത് നൃത്തം ചെയ്തു. ഘോഷയാത്ര കേതകി വിനായക ക്ഷേത്രത്തിന് മുന്നിൽ സമാപിച്ചു. ഗോത്രദേവതയായ കരിദേവരുവിനെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: കേരളത്തിലെ പ്രതിദിന കോവിഡ് വ്യാപനം ഒരു മാസമായി മാറ്റമില്ലാതെ തുടരുകയാണ്. ഈ അവസരത്തിൽ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചാണ് കത്ത്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ആളുകൾ ഒത്തുകൂടുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം. 13 ജില്ലകളിൽ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തി. സംസ്ഥാനത്ത് ഇന്നലെ 1,364 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനവും കേരളത്തിലാണ്.

Read More

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ മലയാളം പഠന വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിക്കുന്നതിന് ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ അടിയന്തരമായി വിശദീകരണം നൽകാൻ കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ ആവശ്യപ്പെട്ടു. തൃശൂർ കേരളവർമ്മ കോളേജിൽ അദ്ധ്യാപികയായ പ്രിയ വർഗീസിന് കഴിഞ്ഞ വർഷം നവംബറിൽ വി.സിയുടെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. ഇതേ തുടർന്ന് മാറ്റിവച്ച റാങ്ക് ലിസ്റ്റിന് കഴിഞ്ഞ മാസം ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകിയിരുന്നു. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പ്രതിഫലമായാണ് ഗോപിനാഥ് രവീന്ദ്രനെ വി.സിയായി വീണ്ടും നിയമിച്ചതെന്ന് ആരോപണമുയർന്നിരുന്നു. യു.ജി.സി ചട്ടങ്ങൾ പൂർണ്ണമായും അവഗണിച്ച് പ്രിയ വർഗീസിനെ നിയമിക്കാനുള്ള നീക്കം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു. യു.ജി.സി ചട്ടപ്രകാരം എട്ട് വർഷത്തെ അധ്യാപന പരിചയം പ്രിയയ്ക്കില്ല. ഗവേഷണ പഠനത്തിനു…

Read More

ന്യൂഡൽഹി: വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് എന്നിവയ്ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒപ്പമുണ്ടായിരുന്ന യുവ നേതാവിന്‍റെ ഷർട്ട് കീറിയതായി ബിജെപിയുടെ ആരോപണം. സമരപ്പന്തലിൽ ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാവ് ദീപേന്ദർ എസ് ഹൂഡയുടെ ഷർട്ട് രാഹുൽ വലിച്ചുകീറിയെന്നാണ് ആരോപണം. ബിജെപി നേതാവും ഐടി വിഭാഗം മേധാവിയുമായ അമിത് മാളവ്യയാണ് ചിത്രം സഹിതം ട്വീറ്റ് ചെയ്തത്. രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുകയായിരുന്ന രാഹുലിനെയും മറ്റുള്ളവരെയും വിജയ് ചൗക്കിൽ വച്ച് പോലീസ് തടഞ്ഞു. കേരളത്തിൽ നിന്നുൾപ്പെടെയുള്ള എം.പിമാർക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ന്യൂഡൽഹി ജില്ലയിലുടനീളം നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും അറിയിച്ചതിനെ തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഘർഷത്തിനിടെ ദീപേന്ദറിനെ ഡൽഹി പോലീസ് വാഹനത്തിലേക്ക് വലിച്ച് കയറ്റുമ്പോൾ സമീപത്തുണ്ടായിരുന്ന രാഹുൽ ഗാന്ധി ഉൾപ്പെടെ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനിടെ രാഹുൽ ദീപേന്ദറിന്റെ ഷർട്ടിൽ പിടിച്ചുവലിക്കുന്ന ചിത്രം പങ്കുവച്ചാണ്, ഇത് രാഹുലിന്റെ നാടകമാണെന്ന തരത്തിൽ ബിജെപി ആരോപണം ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധിക്ക്…

Read More

കൊച്ചി: ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ ഹൈക്കോടതി നിർദേശം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) കേരള റീജിയണൽ ഓഫീസർക്കും പാലക്കാട് പ്രോജക്ട് ഡയറക്ടർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ ബൈക്ക് യാത്രികൻ വീണ് മരിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിയെ ഹൈക്കോടതി നേരത്തെ നിയമിച്ചിരുന്നു. നെടുമ്പാശേരിയിലെ വാർത്തയറിഞ്ഞ അമിക്കസ് ക്യൂറിയാണ് ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേതുടർന്ന് ദേശീയപാതയിലെ കുഴികൾ ഉടൻ അടയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കും. മാഞ്ഞാലി മണക്കപ്പടി സ്വദേശി ഹാഷിം (52) ആണ് മരിച്ചത്. ദേശീയപാതയിൽ നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹൈസ്കൂളിന് മുന്നിലെ വലിയ കുഴിയിൽ വീണാണ് അപകടമുണ്ടായത്. ദേശീയപാതയിലെ കുഴികൾ അടയ്ക്കാത്ത കരാറുകാർക്കെതിരെയും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി…

Read More

തിരുവനന്തപുരം: 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി 50 ലക്ഷം ദേശീയ പതാകകൾ നിർമ്മിക്കാൻ കുടുംബശ്രീ. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും. ഇതിനാവശ്യമായ ദേശീയ പതാകകൾ കുടുംബശ്രീ നിർമ്മിച്ച് വിതരണം ചെയ്യും. സംസ്ഥാനത്തെ കുടുംബശ്രീയുടെ തയ്യൽ യൂണിറ്റുകളിൽ പതാക നിർമ്മാണം ആരംഭിച്ചു.  കുടുംബശ്രീയുടെ കീഴിലുള്ള 700 ഓളം തയ്യൽ യൂണിറ്റുകളിൽ നാലായിരത്തോളം കുടുംബശ്രീ അംഗങ്ങളാണ് പതാക നിർമ്മിക്കുന്നത്. ഇതുവരെ 28 ലക്ഷം പതാകകളുടെ നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

Read More

മണിപ്പൂർ: സംസ്ഥാന ജനസംഖ്യാ കമ്മീഷൻ രൂപീകരിക്കാനും ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കാനുമുള്ള പ്രമേയങ്ങൾ മണിപ്പൂർ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്‍റെ അവസാന ദിവസം ജനതാദൾ (യുണൈറ്റഡ്) എംഎൽഎ കെ ജോയ്കിഷനാണ് പ്രമേയം അവതരിപ്പിച്ചത്. 1971 നും 2001 നും ഇടയിൽ സംസ്ഥാനത്തെ മലയോര മേഖലകളിലെ ജനസംഖ്യ 153.3 ശതമാനം വർദ്ധിച്ചുവെന്നും 2002 നും 2011 നും ഇടയിൽ 250.9 ശതമാനത്തിലെത്തി എന്നും അദ്ദേഹം അവകാശപ്പെട്ടു. മണിപ്പൂരിലേക്ക് പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറുന്നതിൽ ജെഡിയു എംഎൽഎ ആശങ്ക പ്രകടിപ്പിച്ചു. താഴ്‌വര ജില്ലകളിൽ നിന്നുള്ളവർ മലനിരകളിൽ സ്ഥിരതാമസമാക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ജനസംഖ്യ ഗണ്യമായി വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അനധികൃത കുടിയേറ്റക്കാരുടെ ജനസംഖ്യ വളരെയധികം വർദ്ധിച്ചു. മണിപ്പൂരിന് മ്യാൻമറുമായി അന്താരാഷ്ട്ര അതിർത്തിയുണ്ടെന്ന് ജെഡിയു എംഎൽഎ ചൂണ്ടിക്കാട്ടി. ജെഡിയു എംഎൽഎ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങൾക്ക് മേലുള്ള ചർച്ചയിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പങ്കെടുത്തു.

Read More

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 61 പേർ അജ്ഞാത രോഗം മൂലം മരിച്ചുവെന്ന് ഗ്രാമവാസികൾ. കോന്‍റ ഡെവലപ്മെന്‍റ് ബ്ലോക്കിലെ റെഗഡ്ഗട്ട ഗ്രാമത്തിലെ നിവാസികളാണ് അടുത്തിടെ ജില്ലാ അധികാരികളോട് ഈ പ്രശ്നം ഉന്നയിച്ചത്. രേഖകളുടെ പ്രാഥമിക അന്വേഷണത്തിൽ 47 പേർ അസുഖങ്ങളും സ്വാഭാവിക കാരണങ്ങളും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ മരിച്ചതായി കണ്ടെത്തി. വെള്ളത്തിലെയും മണ്ണിലെയും ആർസെനിക് പോലുള്ള ഹെവി മെറ്റൽ അംശം കണ്ടെത്തുന്നത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും, പാരിസ്ഥിതിക കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനത്തിനായി ഓഗസ്റ്റ് 8 ന് വിദഗ്ധ സംഘത്തെ ഗ്രാമത്തിലേക്ക് അയയ്ക്കുമെന്നും അധികൃതർ പറഞ്ഞു. 130 കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമത്തിലെ ജനസംഖ്യ 1,000 ത്തിലധികം ആണ്. ജൂലൈ 27 ന്, ഗ്രാമവാസികൾ സുക്മ ജില്ലാ കളക്ടർക്ക് ഒരു കത്ത് കൈമാറി. 2020 മുതൽ കൈകളിലും കാലുകളിലും വീക്കത്തിന്‍റെ ലക്ഷണങ്ങളുള്ള യുവാക്കളും സ്ത്രീകളും ഉൾപ്പെടെ 61 പേർ മരിച്ചതായി കത്തിൽ അവകാശപ്പെട്ടു.…

Read More

തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ മിന്നൽ സന്ദർശനം. ആശുപത്രി സൂപ്രണ്ട് അജയ മോഹനെ സ്ഥലം മാറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് മന്ത്രി ആശുപത്രി സന്ദർശിച്ചത്. മന്ത്രി എത്തുമ്പോൾ രോഗികൾ ക്യൂവിൽ നിൽക്കുകയായിരുന്നു. രണ്ട് ഒ.പി.കൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. രജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ ആവശ്യമായ മരുന്നുകൾ ഇല്ലെന്ന് രോഗികൾ മന്ത്രിയെ അറിയിച്ചു. ഇതേതുടർന്ന് മന്ത്രി ആശുപത്രി സൂപ്രണ്ടിനോട് ക്ഷുഭിതയാകുകയും സൂപ്രണ്ടിനെ സ്ഥലംമാറ്റിക്കൊണ്ട് അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ആശുപത്രി സൂപ്രണ്ടിനെതിരെ നേരത്തെയും പരാതികൾ ലഭിച്ചിരുന്നു. എം.എൽ.എയ്ക്കും പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Read More