Author: News Desk

തിരുവനന്തപുരം: ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്‍റെ ഭാഗമായി 30 വയസിന് മുകളിലുള്ള എല്ലാവരുടെയും ജീവിതശൈലീ രോഗനിർണയ സ്ക്രീനിംഗ് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലേയും ഓരോ പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഈ കാമ്പയിന്‍റെ ഭാഗമായി ആരോഗ്യപ്രവർത്തകർ 30 വയസിന് മുകളിലുള്ളവരെ വീട്ടിലെത്തി പരിശോധിക്കുകയും രോഗസാധ്യത കണ്ടെത്തുകയും ചെയ്യും. ആവശ്യമുള്ളവർക്ക് സൗജന്യ രോഗനിർണയവും ചികിത്സയും ലഭ്യമാക്കുന്നു. ഈ പദ്ധതിക്ക് ജനങ്ങളിൽ നിന്നും ആരോഗ്യപ്രവർത്തകരിൽ നിന്നും ഒരുപോലെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇത് പൂർത്തിയായാൽ മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ ആലപ്പുഴ ജില്ലയിലെ ചിങ്ങോലി, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ സമ്പൂർണ പരിശോധന നടത്തി. സ്ക്രീനിംഗിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആരോഗ്യ പ്രവർത്തകരെയും പഞ്ചായത്തുകളെയും ഞാൻ അഭിനന്ദിക്കുന്നു,” മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിച്ച് 5 ആഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തുടനീളം 7 ലക്ഷത്തിലധികം പേരെ അവരുടെ വീടുകളിൽ ജീവിതശൈലീ രോഗ നിർണ്ണയത്തിനായി പരിശോധിച്ചു. ആകെ 7,26,633 പേരെ പരിശോധനയ്ക്ക്…

Read More

തിരുവനന്തപുരം: പ്രതിയായ ദിലീപിന് അഭിനയിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ശ്രീറാം വെങ്കിട്ടരാമന് കളക്ടറായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശ്രീറാം വെങ്കിട്ടരാമൻ ഒരു കേസിലെ പ്രതിയാണ്. അയാള്‍ക്കെതിരെ സര്‍വീസ് നടപടിയെടുത്തു, തിരിച്ചെടുത്തു. എന്നിട്ടും അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റാത്തത് എന്ത് ന്യായമാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ശ്രീറാമിനെ തിരിച്ചെടുത്തത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് ഇവിടുത്തെ മതസംഘടനകളല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

തിരുവനന്തപുരം: ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്‍റെ ഭാഗമായി തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് സംസ്ഥാനതല ഓൺലൈൻ ദേശഭക്തിഗാനമത്സരം സംഘടിപ്പിക്കുന്നു. എൻട്രികൾ വകുപ്പിന്‍റെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യും. ഫേസ്ബുക്കിൽ ഏറ്റവും ജനപ്രീതി / പിന്തുണ ലഭിക്കുന്ന ടീമിന് സമ്മാനങ്ങൾ നൽകും. ഒരു സ്ഥാപനത്തിൽ നിന്ന് ഒന്നിലധികം ടീമുകൾക്ക് പങ്കെടുക്കാം. എന്നാൽ ഒരു വ്യക്തി ഒന്നിൽ കൂടുതൽ ടീമുകളിൽ പങ്കെടുക്കാൻ പാടില്ല. സ്ഥാപനത്തിന്‍റെ പേര്, രജിസ്ട്രേഷൻ നമ്പർ, ഫോൺ നമ്പർ, ടീം അംഗങ്ങളുടെ പേര് വിശദാംശങ്ങൾ എന്നിവ അടങ്ങിയ സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ് സഹിതം എൻട്രികൾ വാട്ട്സ്ആപ്പ് വഴി സമർപ്പിക്കണം. ഹിന്ദിയിലോ മലയാളത്തിലോ ഉളള ദേശഭക്തിഗാനങ്ങളാണ് അയയ്ക്കേണ്ടത്. ദേശസ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി, മലയാളം ചലച്ചിത്രഗാനങ്ങളും പാടാം. ഇത്തരത്തിൽ ലഭിക്കുന്ന എൻട്രികൾ ഓഗസ്റ്റ് 8 മുതൽ ലേബർ കമ്മീഷണറുടെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യും.

Read More

തിരുവനന്തപുരം: ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ആർ.ടി.സിക്ക് സർക്കാരിന്റെ അടിയന്തര സഹായം. ഡീസൽ വാങ്ങാൻ 20 കോടി രൂപ അനുവദിച്ചു. എണ്ണക്കമ്പനികളുടെ കുടിശ്ശിക അടയ്ക്കാനും ഇന്ധനം വാങ്ങാനും പണമില്ലാത്തതിനാൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ അടിയന്തര സഹായം അനുവദിച്ചത്. ഇന്ധനച്ചെലവിനുളള പണം ജൂണിലെ ശമ്പള കുടിശ്ശിക തീർക്കാൻ ഉപയോഗിച്ചതോട കെ.എസ്.ആര്‍.ടി.സി. കടുത്ത ഡീസല്‍ ക്ഷാമത്തിലായി. 13 കോടി രൂപയുടെ കുടിശ്ശിക തീർക്കാതെ ഡീസൽ വിതരണം ചെയ്യില്ലെന്ന് എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതേതുടർന്ന് ഓർഡിനറി ബസുകൾ വെട്ടിക്കുറച്ചു. ഇതിന് പിന്നാലെയാണ് അടിയന്തര സഹായം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാരിനെ സമീപിച്ചത്. കെ.എസ്.ആർ.ടി.സി 20 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ആവശ്യം പൂർണമായും അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. നിലവിലെ പ്രതിസന്ധി മറികടക്കാൻ പണം ലഭിച്ചിട്ടുണ്ടെന്നാണ് കോർപ്പറേഷൻ മാനേജ്മെന്‍റിന്‍റെ വിലയിരുത്തൽ. കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട തുക നൽകിയെന്നാണ് സർക്കാരിന്റെ വിശദീകരണം.

Read More

ന്യൂഡൽഹി: സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള 75 വർഷത്തെ യാത്രയിൽ ഇന്ത്യ കൈവരിച്ച നാഴികക്കല്ലുകൾ പകർത്തി സോഫ്റ്റ് വെയർ ഭീമൻമാരായ ഗൂഗിൾ ഇന്ത്യ കി ഉഡാൻ എന്ന പേരിൽ ഓൺലൈൻ പദ്ധതിക്ക് തുടക്കമിട്ടു. ‘ഇന്ത്യ കി ഉഡാൻ’ എന്ന് പേരിട്ടിരിക്കുന്ന ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ നടപ്പിലാക്കുന്ന പദ്ധതി രാജ്യത്തിന്‍റെ നേട്ടങ്ങളെ ആഘോഷിക്കുകയും കഴിഞ്ഞ 75 വർഷത്തെ ഇന്ത്യയുടെ അചഞ്ചലവും അനശ്വരവുമായ യാത്രയെ പ്രമേയമാക്കുകയും ചെയ്യുന്നു. സാംസ്‌കാരിക മന്ത്രാലയത്തിലെയും ഗൂഗിളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സുന്ദർ നഴ്‌സറിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡിയാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ‘അടുത്ത 25 വർഷത്തിനുള്ളിൽ എന്‍റെ ഇന്ത്യ’ എന്ന വിഷയത്തെ ആസ്പദമാക്കി 2022 ലെ ജനപ്രിയ ഡൂഡിൽ 4 ഗൂഗിൾ മത്സരം 1 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തും. ഇതിനായുള്ള പ്രവേശനം ആരംഭിച്ചതായും പ്രഖ്യാപിച്ചു.

Read More

ന്യൂഡല്‍ഹി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ ഒന്നാം പ്രതി തടിയന്‍റവിട നസീറിനെയും കൂട്ടുപ്രതി ഷഫാസിനെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സുപ്രീം കോടതിയെ സമീപിച്ചു. സ്ഫോടനത്തിൽ ഇവരുടെ പങ്ക് വ്യക്തമാണെന്ന് കാണിച്ച് എൻഐഎ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച്, സെപ്റ്റംബർ 12ന് കേസ് പരിഗണിക്കാൻ ഉത്തരവിട്ടു. നസീറിന് മൂന്ന് ജീവപര്യന്തം തടവും ഷഫാസിന് രണ്ട് ജീവപര്യന്തം തടവുമാണ് എൻഐഎ കോടതി വിധിച്ചത്. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടത്. സ്ഫോടനത്തിന് മുമ്പ് നടന്ന ഗൂഢാലോചനയിൽ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ എൻ.ഐ.എ പറയുന്നു. രണ്ടാം മാറാട് കലാപക്കേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിച്ച 2005ലെ കോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് പ്രതികൾ സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. 2006 മാർച്ച് മൂന്നിന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും മൊഫ്യൂസിൾ ബസ് സ്റ്റാൻഡിലും…

Read More

തിരുവനന്തപുരം: റോഡ് നന്നാക്കാതെ ടോൾ പിരിവ് അനുവദിക്കരുതെന്നും ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അങ്കമാലിയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അത് വ്യവസ്ഥിതി നടത്തിയ കൊലപാതകമാണെന്നും വി ഡി സതീശൻ പറഞ്ഞു. ദേശീയപാതയിൽ കുഴിയിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതകളിലെയും പി.ഡബ്ല്യു.ഡി റോഡുകളിലെയും കുഴികളെക്കുറിച്ച് നിയമസഭയിൽ ചർച്ച ആവശ്യപ്പെട്ടപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി തങ്ങളെ പരിഹസിക്കുകയായിരുന്നുവെന്നും കഴിഞ്ഞ വർഷത്തെപ്പോലെ കുഴികൾ ഇപ്പോൾ ഇല്ലെന്നാണ് പ്രതികരിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു. ഗ്യാരണ്ടീഡ് റോഡുകളുടെ അറ്റകുറ്റപ്പണികൾ അതാത് കരാറുകാറെക്കൊണ്ട് ചെയ്യിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ഇക്കാര്യത്തിൽ ദേശീയപാതാ വകുപ്പും തെറ്റായ നടപടികളാണ് സ്വീകരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

Read More

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യയിൽ ക്രൂഡ് ഓയിലിന്‍റെ ആവശ്യകത ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്ന സൗദി അറേബ്യയാണ് ഇതുവരെ ഇന്ത്യയിലേക്ക് ഇന്ധനം കയറ്റി അയച്ചതെങ്കിൽ, റഷ്യ ഇപ്പോൾ സൗദി അറേബ്യയെ പിന്തള്ളി ഇന്ത്യയിലേക്ക് ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമായി മാറി. ഇന്ത്യയിൽ ഇന്ധന ആവശ്യകത വർദ്ധിക്കുകയും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ റഷ്യ ഇന്ത്യയിൽ ഒരു വിപണി കണ്ടെത്തി.

Read More

ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ അപകടത്തിൽപ്പെട്ടാൽ സഹയാത്രികരുടെ പേരിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യാപ്രേരണയ്ക്ക് നിയമനടപടി സ്വീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. മദ്യപിച്ചില്ലെന്നതോ വാഹനം ഓടിച്ചില്ലെന്നതോ നടപടിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു കാരണമായി കണക്കാക്കാൻ കഴിയില്ല. മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്നത് അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയായും പ്രോത്സാഹനമായും വ്യാഖ്യാനിക്കാമെന്ന് ജസ്റ്റിസ് ഭരത ചക്രവർത്തി വിധിന്യായത്തില്‍ പറഞ്ഞു. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ വാഹനമിടിച്ച് മൂന്ന് കാൽനടയാത്രക്കാർ മരിച്ച കേസിൽ നിന്ന് ഒഴിവാക്കണമെന്ന സഹയാത്രികയായ ഡോക്ടറുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. 2013ൽ മറീനയ്ക്ക് സമീപമുള്ള ബീച്ച് റോഡിലായിരുന്നു അപകടം.

Read More

തൃശ്ശൂര്‍: കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാത്തതിനാൽ കൃത്യമായ ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മുഴുവൻ തുകയും കൈമാറി. ശനിയാഴ്ച ഉച്ചയോടെയാണ് മന്ത്രി ഫിലോമിനയുടെ വീട്ടിലെത്തിയത്. ബിന്ദു ഫിലോമിനയുടെ ഭർത്താവിന് പണം കൈമാറി. ബാക്കി 23 ലക്ഷം രൂപ ഫിലോമിനയുടെ കുടുംബത്തിന് ഇന്ന് തിരികെ നൽകി. 21 ലക്ഷം രൂപ ചെക്കായും രണ്ട് ലക്ഷം രൂപ പണമായും കൈമാറി. കരുവന്നൂർ ബാങ്കിന് 35 കോടി രൂപ അടിയന്തര പ്രാബല്യത്തോടെ നൽകാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. കേരള ബാങ്കിൽ നിന്ന് 25 കോടി രൂപയും സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്ന് 10 കോടി രൂപയും നൽകും.

Read More