- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
Author: News Desk
കൊൽക്കത്ത: കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ വെടിവയ്പ്. വെടിവെപ്പിൽ ഒരു സിഐഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിയുതിർത്ത സി.ഐ.എസ്.എഫ് ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ.എസ്.എഫ് ജവാൻ രഞ്ജിത് സാരംഗിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. മ്യൂസിയത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ജവാനാണ് വെടിയുതിർത്തത്. കൊൽക്കത്ത പോലീസ് ഒന്നര മണിക്കൂർ നീണ്ട ഓപ്പറേഷന് ശേഷമാണ് ജവാനെ അറസ്റ്റ് ചെയ്തത്. എന്താണ് വെടിവെപ്പിന് പ്രേരിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യൻ മ്യൂസിയത്തിൽ 15 റൗണ്ട് വെടിവെപ്പ് നടന്നതായി കൊൽക്കത്ത പോലീസ് അറിയിച്ചു. വൈകിട്ട് 6.30 ഓടെയാണ് കൊൽക്കത്ത പോലീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ പോലീസ് മ്യൂസിയത്തിലേക്ക് ഇരച്ചുകയറി. വെടിയേറ്റ മറ്റൊരു ജവാന്‍റെ നില ഗുരുതരമായി തുടരുകയാണ്. 2019 ലാണ് സിഐഎസ്എഫ് ഇന്ത്യൻ മ്യൂസിയത്തിന്‍റെ സുരക്ഷ ഏറ്റെടുത്തത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാണ് ഇന്ത്യൻ മ്യൂസിയം.
തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ ജയിലിലും കേസ്. സഹതടവുകാരന്‍റെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് പൊളളിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൂജപ്പുര സെൻട്രൽ ജയിലിൽ നിഷാമിന്‍റെ സഹതടവുകാരൻ നസീറിനാണ് പൊള്ളലേറ്റത്. നസീർ കൊലക്കേസിലെ പ്രതിയാണ്. ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരി കൂടിയാണ് ഇയാൾ. ജയിൽ സന്ദർശന വേളയിൽ നസീർ ജില്ലാ ജഡ്ജിക്ക് പരാതി നൽകി. നിസാമിനും മറ്റൊരു തടവുകാരനായ കൊലുസു ബിനുവിനുമെതിരെയാണ് പരാതി. ജൂണ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് നസീർ പറഞ്ഞു. ബിനു നിസാമിന്‍റെ ക്വട്ടേഷൻ എടുത്ത് കാലിൽ ചൂടുവെള്ളം ഒഴിച്ചുവെന്നായിരുന്നു നസീറിന്‍റെ മൊഴി. നസീറിന് ഗുരുതരമായി പൊളളലേറ്റിരുന്നു. അന്ന് നിസാമിനും ബിനുവിനുമെതിരെ നസീർ പരാതിപ്പെട്ടിരുന്നില്ല. ജയിൽ ബാർബർ ഷോപ്പിലെ സാധനങ്ങൾ അണുവിമുക്തമാക്കാൻ സൂക്ഷിച്ചിരുന്ന ചൂടുവെള്ളം വീണതിനെ തുടർന്ന് കാലിന് പൊള്ളലേറ്റെന്നാണ് നസീർ അന്ന് പറഞ്ഞത്. നസീറിന്‍റെ പരാതിയിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നേരത്തെ നിഷാമുമായി നസീറിന് നല്ല ബന്ധമായിരുന്നു.…
ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ചരിത്രം രചിച്ചു. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെള്ളി മെഡൽ നേടി അവിനാഷ് ചരിത്രം കുറിച്ചു. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസ് സ്റ്റീപ്പിൾചേസിൽ ഇന്ത്യ മെഡൽ നേടുന്നത്. തലനാരിഴയ്ക്കാണ് താരത്തിന് സ്വർണ്ണ മെഡൽ നഷ്ടമായത്. ദേശീയ റെക്കോർഡോടെയാണ് വെള്ളി മെഡൽ നേടിയത്. കരിയറിലെ ഏറ്റവും മികച്ച സമയത്തിനുള്ള വെള്ളി മെഡലാണ് 27 കാരനായ താരം സ്വന്തമാക്കിയത്. ഇത് ഒമ്പതാം തവണയാണ് അവിനാഷ് സ്വന്തം ദേശീയ റെക്കോർഡ് തകർക്കുന്നത്. എട്ട് മിനിറ്റ് 11.20 സെക്കൻഡിനുള്ളിൽ ഓട്ടം പൂർത്തിയാക്കിയ അദ്ദേഹം 0.05 സെക്കൻഡ് വ്യത്യാസത്തിൽ സ്വർണം നഷ്ടപ്പെടുത്തി. എട്ട് മിനിറ്റ് 11.15 സെക്കൻഡിലാണ് കെനിയയുടെ അബ്രഹാം കിബിവോറ്റ് സ്വർണം നേടിയത്. 1998 മുതൽ നടന്ന 10 കോമൺവെൽത്ത് ഗെയിംസിലും കെനിയൻ അത്ലറ്റുകൾ മാത്രമാണ് ഈ ഇനത്തിൽ മൂന്ന് മെഡലുകളും നേടിയിട്ടുള്ളത്. ഇത്തവണ ഇന്ത്യൻ താരം വെള്ളി നേടിയപ്പോൾ സ്വർണവും വെങ്കലവും കെനിയക്കാർ സ്വന്തമാക്കി. കെനിയൻ ആധിപത്യത്തെ തകർത്തതിനാൽ അവിനാഷിന്‍റെ…
കെ.എസ്.ആർ.ടി.സി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കെ.എസ്.ആർ.ടി.സിയെ സർക്കാർ അധികാരത്തിൽ വന്നതുമുതൽ കറവപ്പശുവായി മാത്രമാണ് കണ്ടതെന്നും സുധാകരൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി വരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിലും കെ.എസ്.ആർ.ടി.സിയിലെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസം മാത്രം 190 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. ഡീസലിനും ശമ്പളത്തിനും 172 കോടി മതി. എന്നിട്ടും ഡീസൽ ക്ഷാമത്തിന്‍റെ പേരിൽ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിൽ സർവീസുകൾ വെട്ടിക്കുറച്ചതിനും താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും പിന്നിൽ മാനേജ്മെന്‍റിന്‍റെ ദുഷ്പ്രവണതകളാണെന്ന് സുധാകരൻ ആരോപിച്ചു. ഇത് പ്രതിഷേധാർഹമാണ്, എണ്ണക്കമ്പനികളുടെ കുടിശ്ശിക 13 കോടി രൂപ അടച്ചാൽ ഇന്ധന ക്ഷാമം പരിഹരിക്കാൻ കഴിയും. താൽക്കാലിക പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ തൊഴിലാളികളെ കുറ്റപ്പെടുത്താനാണ് മാനേജ്മെന്‍റും സർക്കാരും ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
ന്യൂഡൽഹി: വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻകർ 528 വോട്ടുകൾ നേടി വിജയിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടുകളാണ് ലഭിച്ചത്. 780 വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ 725 വോട്ടുകൾ പോൾ ചെയ്തപ്പോൾ ജഗ്ദീപ് 528 വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തി. 15 വോട്ടുകൾ അസാധുവായി. വൈഎസ്ആർ കോൺഗ്രസ്, ശിവസേനയിലെ ഏക്നാഥ് ഷിൻഡെ വിഭാഗം, ബിഎസ്പി തുടങ്ങിയ എൻഡിഎയ്ക്ക് പുറത്തുള്ള വോട്ടുകൾ ഏകീകരിക്കാൻ ധൻകറിന് കഴിഞ്ഞു. ടിആർഎസ്, ആം ആദ്മി പാർട്ടി, ജെഎംഎം, ശിവസേനയിൽ നിന്നുള്ള 9 എംപിമാർ എന്നിവരാണ് മാർഗരറ്റ് ആൽവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് മണി വരെ തുടർന്നു.
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് സർവീസ് കാലയളവിൽ എടുക്കാവുന്ന ശൂന്യവേതന അവധിയുടെ കാലാവധി 20 വർഷത്തിൽ നിന്ന് 5 വർഷമായി കുറച്ച് ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഇത് സംബന്ധിച്ച ഉത്തരവ് 2020 ൽ ഇറങ്ങിയെങ്കിലും ഇപ്പോൾ മാത്രമാണ് വിജ്ഞാപനം ഇറക്കിയത്. ചട്ടങ്ങൾ ഭേദഗതി ചെയ്തതോടെ ശൂന്യവേതന അവധിയെടുത്ത് അഞ്ച് വർഷം കഴിഞ്ഞിട്ടും സർവീസിൽ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് സാധിക്കും. സർവീസിൽ പ്രവേശിച്ച ശേഷം ശൂന്യവേതന അവധിയെടുത്ത് വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥർ ഉണ്ടെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളിൽ നിന്ന് ശൂന്യവേതന അവധിയെടുത്തവരുടെ എണ്ണം കൊവിഡ് കാലത്ത് എടുത്തിരുന്നു. കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പിൽ നിന്ന് ശൂന്യവേതന അവധിയെടുത്ത ഡോക്ടർമാരോട് സർവീസിലേക്ക് മടങ്ങാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ചുരുക്കം ചിലർ മാത്രമാണ് മടങ്ങിയെത്തിയത്. മടങ്ങിവരാത്ത ഡോക്ടർമാരെ പിരിച്ചുവിട്ടു. ഇതിന് പിന്നാലെ ശൂന്യവേതന അവധി കാലാവധി 20 വർഷത്തിൽ നിന്ന് 5 വർഷമായി കുറച്ചു.
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കില്ല. എൻ.ഡി.എയുമായി സഖ്യത്തിലായിരുന്നിട്ടും ബി.ജെ.പിയുടെ പല പദ്ധതികളോടും മുഖം തിരിച്ചുനില്‍ക്കുന്ന നിതീഷ് കുമാറിന്‍റെ തീരുമാനം വിവാദമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗ് യോഗം തിങ്കളാഴ്ച ന്യൂഡൽഹിയിൽ ചേരും. ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിമാർക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു. എന്നാൽ നിതീഷ് കുമാർ അസൗകര്യം പ്രകടിപ്പിച്ചു. ഉപമുഖ്യമന്ത്രിയായ ബിജെപി നേതാവിനെ അയയ്ക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു. പറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി എന്നാണ് വിവരം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കില്ല. പങ്കെടുത്തിട്ട് എന്ത് കാര്യം എന്നാണ് കെസിആറിന്റെ മറുചോദ്യം. നിതീഷ് കുമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ ബിഹാറിനെ പ്രതിനിധീകരിച്ച് ആരും യോഗത്തിൽ പങ്കെടുക്കില്ല. നിതീഷ് കുമാറിന് കൊവിഡ് ബാധിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇത് ഭേദമായത്. അതുകൊണ്ടാണ് നിതീഷ് ഡൽഹിയിലേക്കുള്ള യാത്ര ഒഴിവാക്കിയതിന് കാരണമായി പറയുന്നത്.…
ന്യൂഡൽഹി: ഇന്ധന വില വർദ്ധിപ്പിക്കാത്തതിനാൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്പിസിഎൽ) റെക്കോർഡ് നഷ്ടം. 10,196.94 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഏപ്രിലിനും ജൂണിനുമിടയിൽ കമ്പനിക്ക് കനത്ത നഷ്ടമുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,795 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ എച്ച്പിസിഎൽ ആണ് ഇക്കാര്യം അറിയിച്ചത്. എച്ച്പിസിഎല്ലിന് പുറമെ ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വില വർദ്ധിപ്പിച്ചിട്ടില്ല. ഇന്ധന വില വർധിപ്പിച്ചിരുന്നെങ്കിൽ പണപ്പെരുപ്പം കുത്തനെ ഉയരുമായിരുന്നു. ഇത് തടയാനായിരുന്നു കമ്പനികളുടെ നടപടി. അതേസമയം, ഈ കാലയളവിൽ കമ്പനികൾക്ക് റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ ലഭിച്ചു. ബാരലിന് 109 ഡോളറിന് വാങ്ങുന്ന എണ്ണ ചില്ലറ വിപണിയിൽ 85 മുതൽ 86 ബാരൽ വരെ വിലയ്ക്കാണ് വിൽക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ അവകാശവാദം. നേരത്തെ ഐഒസിക്ക് 1,992.53 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ കമ്പാർട്ട്‌മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 23ന് ആരംഭിക്കും. 12-ാം ക്ലാസിലെ എല്ലാ പരീക്ഷകളും ഒറ്റ ദിവസം നടക്കും. പത്താം ക്ലാസ് പരീക്ഷകൾ ഓഗസ്റ്റ് 29ന് അവസാനിക്കും. രണ്ടാം ടേം പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. ജൂലൈ 22നാണ് ബോർഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്. പത്താം ക്ലാസിൽ 94.40 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 92.71 ശതമാനവുമാണ് വിജയശതമാനം. ഏതെങ്കിലും വിഷയത്തിൽ പരാജയപ്പെട്ടവർക്ക് കമ്പാർട്ട്‌മെന്റ് പരീക്ഷ എഴുതാം. രണ്ട് ടേം പരീക്ഷകൾക്കും ഹാജരാകാത്ത വിദ്യാർത്ഥികളെ കമ്പാർട്ട്‌മെന്റ് പരീക്ഷയ്ക്ക് പരിഗണിക്കില്ലെന്ന് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പത്തനംതിട്ട: സി.പി.ഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും എതിരെ കടുത്ത വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനങ്ങൾ. ധാർഷ്ട്യത്തിലൂടെയാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. സർക്കാരിന് തിരിച്ചടി നേരിട്ടു. കെ റെയിൽ പ്രശ്നം ശബരിമല പോലെ സങ്കീർണ്ണമാക്കി. സി.പി.എം എംപ്ലോയ്‌മെന്റ് സംവിധാനത്തെ നോക്കുകുത്തിയാക്കി മാറ്റി. കുടുംബശ്രീയിൽ പോലും പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു. ഏറ്റവും കൂടുതൽ പ്രതിഷേധം നടത്തിയിട്ടുളള മുഖ്യമന്ത്രി കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന വിവാദങ്ങൾ മുന്നണിയുടെ മുഖച്ഛായ തകർക്കുകയാണ്. പലയിടത്തും ഘടകകക്ഷിയെന്ന പരിഗണന പോലും സി.പി.ഐക്ക് നൽകിയില്ലെന്നും സമ്മേളനത്തിൽ ആരോപിച്ചു.