Author: News Desk

ന്യൂഡല്‍ഹി: പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയതെന്നതിന് തെളിവില്ലെന്ന് സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ട്. ഫോണുകളുടെ സാങ്കേതികപരിശോധനയിൽ വിവരങ്ങൾ ചോർന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഫോൺ ചോർത്തൽ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ആർ.വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സമിതി ഈ മാസം ആദ്യം അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് 12ന് പരിഗണിച്ചേക്കും. അന്വേഷണത്തിന്‍റെ ഭാഗമായി മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേരുടെ മൊഴിയെടുത്തു. ചോർന്ന നൂറിലധികം ഫോണുകൾ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി. ഡിജിറ്റൽ ഫോറൻസിക് പരിശോധനയ്ക്കും വിധേയമാക്കി. 600ലധികം പേജുകളുള്ള വിശദമായ റിപ്പോർട്ട് ഇവയുടെ ഫലവും ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്. സാങ്കേതിക വിശകലനവും രീതിശാസ്ത്രവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ പരിഗണനയിലായതിനാൽ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് ജസ്റ്റിസ് രവീന്ദ്രൻ പറഞ്ഞു.

Read More

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് ഗവർണർ രണ്ട് പ്രതിനിധികളെ തീരുമാനിച്ചെങ്കിലും സർക്കാർ ഏറ്റുമുട്ടലിനുതന്നെ. ഔപചാരിക കൂടിയാലോചനകളൊന്നും നടത്താതെയുള്ള ഗവർണറുടെ തീരുമാനം ചാൻസലർ പദവിയുടെ ദുരുപയോഗമായാണ് വിലയിരുത്തുന്നതെന്നും സർക്കാർ പറഞ്ഞു. സർവകലാശാലാ നിയമപരിഷ്കരണങ്ങൾക്കായി എൻ.കെ. ജയകുമാർ കമ്മിഷന്‍റെ ശുപാർശകൾക്കനുസൃതമായി ഓർഡിനൻസുമായി സർക്കാർ മുന്നോട്ടുപോകും എന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ നടപടിയില്‍ നിയമോപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ സർവകലാശാല, യു.ജി.സി ചാന്‍സലര്‍ എന്നിവരുടെ ഓരോ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ്. ഇവരുമായി കൂടിയാലോചിക്കാതെയാണ് രണ്ടുപേരുകൾ ചാന്‍സലറെന്ന അധികാരത്തില്‍ ഗവര്‍ണര്‍ നിശ്ചയിച്ചത് എന്ന് സർക്കാർ പറഞ്ഞു. എന്നാൽ ഗവർണർക്കു വിവേചനാധികാരമില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു .

Read More

ഡൽഹി: ഓൺലൈനിൽ മദ്യം ബുക്ക് ചെയ്താൽ വീട്ടിൽ എത്തിച്ച് നൽകുമെന്ന് പറഞ്ഞ് റിട്ടേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥയില്‍ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയതായി പരാതി. ഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. സുശാന്ത് ലോക് നിവാസിയായ സൊഹ്‌റ ചാറ്റര്‍ജി എന്ന ഐഎഎസ് ഉദ്യോഗസ്ഥയ്ക്കാണ് പണം നഷ്ടമായത്. പാർട്ടി നടത്താനായി മദ്യം വാങ്ങാൻ ഒരു വെബ്സൈറ്റിൽ മുൻകൂറായി പണം അയയ്ക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. jagdishwineshopgurgaon.com വെബ്സൈറ്റിൽ ഉദ്യോഗസ്ഥ മദ്യത്തിനായി ഓർഡർ നൽകി. എല്ലാത്തരം മദ്യവും വീട്ടിൽ എത്തിക്കുമെന്ന് വെബ്സൈറ്റ് അവകാശപ്പെട്ടിരുന്നു. വെബ്സൈറ്റ് അധികൃതർ പാര്‍ട്ടിയ്ക്കിടയില്‍ വിളിച്ച് അക്കൗണ്ട് വിശദാംശങ്ങളും ഒടിപിയും ആവശ്യപ്പെട്ടപ്പോൾ, ഉദ്യോഗസ്ഥ ഈ വിവരങ്ങളും കൈമാറി. ആദ്യം 630 രൂപയാണ് സൊഹ്റയുടെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്തത്. പിന്നീട് 192477 രൂപ കൂടി ഡെബിറ്റ് ചെയ്തതായി മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ ഗുരുഗ്രാം പൊലീസ് കേസെടുത്തു. സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇനിയും…

Read More

തിരുവനന്തപുരം: വർഷങ്ങളായി, ഒരു അണ്ടർ സെക്രട്ടറിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വലിയ തോതിലുള്ള ആശ്രിത നിയമനങ്ങൾ നടത്തുന്നു.’രണ്ടുപേര്‍ക്ക് അനധികൃതമായി ആശ്രിതനിയമനം നല്‍കാന്‍ 1997-ല്‍ തയ്യാറാക്കിയ കത്താണിത്. ആശ്രിതരുടെ നിയമനത്തിനുള്ള സർക്കാർ ഉത്തരവിലെ എല്ലാ നടപടിക്രമങ്ങളും മുനിസിപ്പൽ കോമൺ സർവീസിന് ബാധകമല്ലെന്നാണ് ഈ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മുനിസിപ്പൽ കോമൺ സർവീസ് ഒരു സർക്കാർ സേവനമല്ല എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.സര്‍ക്കാര്‍ വകുപ്പല്ല എന്നതിനെ സര്‍വീസല്ല എന്ന് വ്യാഖ്യാനിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയാണ് കത്ത് തയ്യാറാക്കിയത്. എന്നാല്‍ പി.എസ്.സി. നിയമനം നടത്തുന്ന, കേരള സേവന ചട്ടം ബാധകമായ ഒരു വിഭാഗത്തില്‍ എങ്ങനെ സര്‍ക്കാര്‍ ഉത്തരവിന്റെ ഒരു ഭാഗംമാത്രം ബാധകമല്ലെന്ന് വ്യക്തമാക്കുന്നില്ല. . കത്തിലെ എല്ലാ നിർദ്ദേശങ്ങളും സർക്കാർ ഉത്തരവിനും കോടതിവിധികൾക്കും വിരുദ്ധമാണ്’എന്ന് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ കത്തിന് മറുപടി നൽകി.

Read More

തിരുവനന്തപുരം: ജൂലൈയിൽ കെ.എസ്.ആർ.ടി.സി.യിലെ വരവും ചെലവും തമ്മിൽ 100 കോടി രൂപയുടെ അന്തരം. സർക്കാർ നൽകിയ 50 കോടി രൂപയ്ക്ക് പുറമെ മാനേജ്മെന്‍റ് കടമെടുത്ത 50 കോടി രൂപയും കൊണ്ടാണ് ജൂണിലെ ശമ്പളവും ഡീസൽ തുകയും കൊടുത്തുതീര്‍ത്തതെന്ന് ബാലൻസ് ഷീറ്റിൽ പറയുന്നു. ചെലവ് കുറയ്ക്കുകയും കൂടാതെ ഡ്യൂട്ടി പരിഷ്കരിക്കുകയും ചെയ്തതോടെ ബസുകളിൽ നിന്നുള്ള വരുമാനം വർദ്ധിച്ചിട്ടുണ്ട്. ജൂലൈയിൽ ഒരു ബസിൽ നിന്നുള്ള ശരാശരി പ്രതിദിന വരുമാനം 14,873 രൂപയാണ്‌.അതായത് കെ.എസ്.ആർ.ടി.സിയുടെ ശരാശരി വരുമാനം മെച്ചപ്പെട്ട കളക്ഷനുള്ള സ്വകാര്യ ബസിനേക്കാൾ മുകളിൽ ആണ്. സ്വിഫ്റ്റ് (6.57 കോടി രൂപ), ജന്റം (4.24 കോടി രൂപ), ബജറ്റ് ടൂറിസം (0.51 കോടി രൂപ) എന്നിവ ഉൾപ്പെടെ ജൂലൈയിലെ കോർപ്പറേഷന്‍റെ ടിക്കറ്റ് വരുമാനം 172.69 കോടി രൂപയാണ്.

Read More

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ വടക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ മേഖലയിൽ കൂടുതൽ ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇന്നും നിയന്ത്രണമില്ല. കർണാടക തീരത്ത് നിരോധനം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 14,482 പേരെയാണ് 72 ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 11 എൻ .ഡി.ആർ .എഫ് സംഘങ്ങൾ വിവിധ ജില്ലകളിലായി തുടരുകയാണ്.

Read More

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ സോഫ്ട്‍വെയർ ഭീമനായ ഗൂഗിൾ ഇന്ത്യയുടെ കഥ പറയുന്ന ‘ഇന്ത്യ കി ഉഡാൻ’ പദ്ധതിയുമായി രംഗത്ത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം കൈവരിച്ച നേട്ടങ്ങളും നാഴികക്കല്ലുകളും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഓൺലൈൻ പദ്ധതിയാണിത്. ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ വിഭാവനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര സാംസ്കാരിക- ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഢി നിർവഹിച്ചു. 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ചുള്ള വിവിധ പദ്ധതികളും ഗൂഗിൾ പ്രഖ്യാപിച്ചു. ‘അടുത്ത 25 വർഷത്തിനുള്ളിൽ എന്‍റെ ഇന്ത്യ’ എന്ന വിഷയത്തെ ആസ്പദമാക്കി ‘ഡൂഡിൽ 4 ഗൂഗിൾ’ മത്സരം സംഘടിപ്പിക്കും. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് മത്സരം. വിജയിക്കുന്ന ഡൂഡിൽ നവംബർ 14ന് ഗൂഗിളിന്‍റെ ഹോം പേജിൽ പ്രദർശിപ്പിക്കും. വിജയികൾക്ക് കോളേജ് സ്കോളർഷിപ്പായി അഞ്ച് ലക്ഷം രൂപ നൽകും. നാല് ഗ്രൂപ്പ് ജേതാക്കളും 15 ഫൈനലിസ്റ്റുകളുമുണ്ടാകും. ‘ഓരോ വീട്ടിലും ത്രിവർണ പതാക’ എന്ന…

Read More

കൊച്ചി: നടൻ സജീദ് പട്ടാളം (54) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം കൊച്ചി സ്വദേശിയാണ്. വെബ് സീരീസിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഫോർട്ടുകൊച്ചിയിലെ ‘പട്ടാളം’എന്ന സ്ഥലപ്പേര് പേരിനോട് ചേര്‍ത്താണ് സജീദ് പട്ടാളമെന്ന് അറിയപ്പെട്ടത്. നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയിലൂടെ സംവിധായകൻ മൃദുൽ നായരിലേക്കും,അങ്ങനെ വെബ് സീരീസിലേക്കും എത്തുകയായിരുന്നു. പിന്നീട് ‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്ത് പ്രവേശിച്ചു. കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങിയ വേഷങ്ങളിൽ സജീദ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിൽ സജീദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read More

തിരുവനന്തപുരം: എറണാകുളത്ത് ദേശീയപാതയിൽ കുഴിയിൽ വീണ് ഹോട്ടൽ തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായിരിക്കണം ജോലി ചെയ്യേണ്ടതെന്ന പ്രതിപക്ഷ നേതാവിന്‍റെ വാദം വിചിത്രമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് അറിയാതെ പറഞ്ഞ കാര്യങ്ങൾ തിരുത്തണം. എന്തിനാണ് അദ്ദേഹം ദേശീയപാത അതോറിറ്റിയെ സംരക്ഷിക്കുന്നതെന്നും മന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവ് മനപ്പൂർവ്വമാണ് ഈ പ്രസ്താവന നടത്തിയതെങ്കിൽ ഒരു മരണത്തെ പോലും സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള നീചമായ ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ആലപ്പുഴയിലെ ദേശീയപാതയുടെ തകർച്ചയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇതായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് എറണാകുളത്തെ ഹോട്ടൽ തൊഴിലാളി റോഡിലെ കുഴിയിൽ വീണ് മരിച്ചത്. നെടുമ്പാശ്ശേരിക്കടുത്ത് ഹാഷിമിന്‍റെ സ്കൂട്ടർ കുഴിയിലേക്ക് മറിഞ്ഞതിനെ തുടർന്ന് മറ്റൊരു വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഹാഷിം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഹഷാമിനെ…

Read More

തിരുവനന്തപുരം: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ-ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ, കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ട് മാറിയാണ് സ്ഥിതിചെയ്യുന്നത്. ഇതിന്‍റെ പ്രഭാവത്തിൽ ഓഗസ്റ്റ് 6 മുതൽ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Read More