- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
മുംബൈ : ഓഹരിവിപണിയിലെ പ്രമുഖ നിക്ഷേപകൻ രാകേഷ് ജുന്‍ജുന്‍വാല സഹസ്ഥാപകനായ ‘ആകാശ എയറിന്‍റെ’ ആദ്യ വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നു. അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര.ഞായറാഴ്ച രാവിലെ 10.05 ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 11.25ന് വിമാനം അഹമ്മദാബാദിൽ ഇറങ്ങും. ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ, ബെംഗളൂരു-അഹമ്മദാബാദ് റൂട്ടുകളിൽ ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കും. മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്.കുറഞ്ഞ ചെലവിൽ വിമാനയാത്ര നൽകുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. മറ്റ് കമ്പനികളേക്കാൾ 10 ശതമാനം വരെ വിലക്കുറവിൽ ടിക്കറ്റുകൾ നല്‍കുമെന്ന് ആകാശ അവകാശപ്പെടുന്നു.
ഇന്ത്യൻ അത്ലറ്റിക്സിലെ ഏറ്റവും മഹത്തായ നേട്ടത്തിന്‍റെ ഒന്നാം വാർഷികമാണ് ഇന്ന്. നീരജ് ചോപ്രയുടെ അതിശയകരമായ ജാവലിനിൽ ഇന്ത്യ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയിട്ട് ഇന്ന് ഒരു വർഷം . 2021 ഓഗസ്റ്റ് 7 ന് ടോക്കിയോയിലെ ഒളിമ്പിക് സ്റ്റേഡിയം ഇന്ത്യയുടെ കായിക ചരിത്രത്തിലെ അതിശയകരമായ നേട്ടത്തിന് സാക്ഷ്യം വഹിച്ചു. ജാവലിൻ ത്രോ ഫൈനലിൽ രണ്ടാം റൗണ്ടിൽ 87.58 മീറ്റർ പ്രകടനത്തോടെയാണ് ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നീരജ് അത്ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് സ്വർണം സ്വന്തമാക്കിയത്. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) എല്ലാ വർഷവും ഓഗസ്റ്റ് 7 ന് ദേശീയ ജാവലിൻ ദിനമായി ആഘോഷിക്കുകയാണ്.
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഒൻപതാം ദിനം ഇന്ത്യ 14 മെഡലുകൾ നേടി. 4 സ്വർണവും 3 വെള്ളിയും 7 വെങ്കലവും ആണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 40 ആയി. ഗെയിംസിന്‍റെ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ, പ്രധാന ആകർഷണം പുരുഷ, വനിതാ താരങ്ങളുടെ റിലേയും ബാഡ്മിന്‍റണിലെ സെമി ഫൈനൽ പോരാട്ടങ്ങളുമാണ്.
ന്യൂഡല്‍ഹി: കൗണ്‍സിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) ഡയറക്ടർ ജനറലായി മുതിർന്ന ശാസ്ത്രജ്ഞ നല്ലതമ്പി കലൈശെല്‍വിയെ നിയമിച്ചു. ഇതോടെ രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിന് നേതൃത്വം നൽകുന്ന ആദ്യ വനിതയായി കലൈശെല്‍വി മാറിയിരിക്കുകയാണ്. ഏപ്രിലിൽ വിരമിച്ച ശേഖർ മണ്ടേയുടെ പിൻഗാമിയായി ആണ് അവർ ചുമതലയേറ്റത്, മണ്ടേയുടെ വിരമിക്കലിന് ശേഷം, ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയ്ക്ക് സിഎസ്ഐആറിന്റെ അധിക ചുമതല നല്‍കിയിരുന്നു. സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് വകുപ്പ് സെക്രട്ടറിയായും കലൈശെല്‍വി ചുമതലയേല്‍ക്കും.
കാലി (കൊളംബിയ): ലോക അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സെൽവ പി തിരുമാരൻ പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ മികച്ച വ്യക്തിഗത പ്രകടനത്തിലൂടെ വെള്ളി മെഡൽ നേടി. 17 കാരനായ സെൽവ 16.15 മീറ്റർ ചാടിയാണ് രണ്ടാം സ്ഥാനം കരസ്ഥാനമാക്കിയത്. ജമൈക്കയുടെ ജയ്ഡൻ ഹിബർട്ട് 17.27 മീറ്റർ ചാടിയാണ് സ്വർണം കരസ്ഥമാക്കിയത്.
മഹാബലിപുരം: ചെസ് ഒളിംപ്യാഡിൽ ദൊമ്മരാജു ഗുകേഷിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ‘രണ്ടാം കാലാൾ പട’ അമേരിക്കയെ തകർത്തു. തുടർച്ചയായ എട്ടാം ജയവുമായി ഡി. ഗുകേഷും റോണക് സദ്വാനിയും ഒരു മികച്ച അട്ടിമറി വിജയത്തോടെ യുദ്ധം നയിച്ചപ്പോൾ ഇന്ത്യയുടെ അമേരിക്കൻ അധിനിവേശം പൂർണ്ണം. ഇന്ത്യ ബി ടീം ലോകോത്തര കളിക്കാർ നിറഞ്ഞ ഒരു യുഎസ് ടീമുമായി (3-1) തോല്പിച്ചപ്പോൾ, അർമേനിയ ഇന്ത്യ എ ടീമിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം നിലനിർത്തി. ലോക ചെസ്സ് ഒളിംപ്യാഡിൽ 8 റൗണ്ടുകൾ അവസാനിക്കുമ്പോൾ 15 പോയിന്‍റുള്ള അർമേനിയക്ക് പിന്നാലെ 14 പോയിന്‍റുമായി ഇന്ത്യ ബി ഉണ്ട്. ജർമ്മനിയെ തോൽപ്പിച്ച ശേഷം ഉസ്ബെക്കിസ്ഥാനും പോയിന്‍റ് പട്ടികയിൽ (14) ഉണ്ട്. ഇന്നലെ ലോക നാലാം നമ്പർ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയ ഗുകേഷ്, ലൈവ് റേറ്റിംഗിൽ വിശ്വനാഥൻ ആനന്ദിന് പിന്നാലെ ഇന്ത്യയിലെ രണ്ടാം സ്ഥാനത്തായി. പെറുവിനോട് ഇന്ത്യ സി തോറ്റു. വനിതാ വിഭാഗത്തിൽ ഉക്രൈനുമായി സമനിലയിൽ പിരിഞ്ഞ ഇന്ത്യ എ 15…
തിരുവനന്തപുരം: പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പിഴ ഈടാക്കും. പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തുടങ്ങിയവ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ ഈടാക്കും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ മാർഗനിർദേശങ്ങൾ പ്രകാരമാണിത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. നിയമലംഘനം വീണ്ടും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി 500 രൂപ പിഴ ഈടാക്കണമെന്നാണ് ശുപാർശ. കുറ്റകൃത്യം ആവർത്തിച്ച് ലംഘിക്കപ്പെട്ടാൽ 2,000 രൂപ പിഴയും മൂന്നാമത് പിടിക്കപ്പെട്ടാൽ 2,000 രൂപ പിഴയും ചുമത്തും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വലിച്ചെറിയൽ, കത്തിക്കൽ മുതലായവ പോലുള്ള പരിസ്ഥിതിക്ക് ഹാനികരമായ ഏതെങ്കിലും ലംഘനം നടത്തിയാലും പിഴ ഈടാക്കും. പ്ലാസ്റ്റിക് മാലിന്യമുണ്ടാകുക, അശ്രദ്ധമായി സംസ്കരിക്കുക തുടങ്ങിയ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുന്ന പിഴ ആദ്യം 5,000 രൂപയും രണ്ടാമത് 10,000 രൂപയും മൂന്നാമത് 20,000 രൂപയുമാണ്. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 15 (1)…
ന്യുഡൽഹി: ഐ എസ് ആര്‍ ഒ രൂപകല്പന ചെയ്ത എസ്എസ്എൽവി വിക്ഷേപണത്തിന് പിന്നാലെ സാങ്കേതിക തകരാര്‍. ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനാവുന്നില്ല എന്നും സിഗ്നല്‍ തകരാര്‍ പരിശോധിക്കുകയാണ് എന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. എസ് എസ് എല്‍ വി-ഡി1 എല്ലാ ഘട്ടങ്ങളിലും പ്രതീക്ഷിച്ച പോലെ പ്രകടനം നടത്തി എന്നും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍, സിഗ്നൽ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ ഭ്രമണപഥം കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് ദൗത്യത്തിന്റെ അന്തിമഫലത്തിനായി തങ്ങള്‍ ഡാറ്റ വിശകലനം ചെയ്യുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ പ്രവർത്തിക്കേണ്ട ലിക്വിഡ് പ്രോപൽഷൻ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളിൽ (വിടിഎം) എന്തോ സാങ്കേതിക പ്രശ്നം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരീക്ഷിച്ചുവരുകയാണെന്ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.
കരിപ്പൂർ: 21 പേരുടെ ജീവനെടുത്ത കരിപ്പൂർ വിമാന ദുരന്തം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം. പൈലറ്റിൻ്റെ പിഴവ് ആണ് അപകടത്തിന് കാരണമായത് എന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടും അപകടത്തിന് ശേഷം വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയിട്ടില്ല. 2020 ഓഗസ്റ്റ് 7 ന് രാത്രി എട്ടുമണിയോടെ ആണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്ത വിമാനം പറന്നിറങ്ങിയത്. ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനംകനത്ത മഴയിൽ റൺവേ കാണാതെ രണ്ട് വട്ടം ലാൻഡ് ചെയ്യാതെ പറന്നുയരുകയും പിന്നീട് ലാൻഡ് ചെയ്തത് സാധാരണ ലാൻഡ് ചെയ്യാൻ ഉപയോഗിക്കാത്ത റൺവേയിലും ആയിരുന്നു. തുടർന്ന് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി ചതുപ്പ് നിലവും കടന്നു 35 മീറ്ററോളം താഴേക്ക് വീണു 3 കഷ്ണമായി പിളരുകയായിരുന്നു. വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരെ കൂടാതെ 19 പേരാണ് അപകടത്തിൽ മരിച്ചത്. 122…
മണിപ്പുർ: മണിപ്പൂരിൽ സംഘർഷാവസ്ഥയെ തുടർന്ന് അഞ്ച് ദിവസത്തേക്ക് ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. സ്പെഷ്യൽ സെക്രട്ടറി എച്ച് ഗ്യാൻ പ്രകാശാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ചില സാമൂഹിക വിരുദ്ധർ പൊതുജനങ്ങളുടെ വികാരം ഇളക്കിവിടുന്ന വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ഇത് സാമുദായിക സംഘർഷം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം ഫുഗ്കാചാവോ ഇഖാങ്ങിൽ നാലുപേർ ചേർന്ന് ഒരു വാഹനത്തിന് തീയിട്ടു. ഇത് സാമുദായിക സംഘർഷം വർദ്ധിക്കാൻ ഇടയാക്കിയെന്ന് കാണിച്ച് വിഷ്ണുപൂർ ജില്ലാ പോലീസ് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പെഷ്യൽ സെക്രട്ടറിയുടെ ഉത്തരവ്. വിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മുതൽ രണ്ട് മാസത്തേക്കാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ വെള്ളിയാഴ്ച ദേശീയപാതകളിൽ അനിശ്ചിതകാല സാമ്പത്തിക ഉപരോധം ആരംഭിച്ചതോടെയാണ് സംസ്ഥാനത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. മണിപ്പൂർ (ഹിൽ ഏരിയ) സ്വയംഭരണ ജില്ലാ കൗൺസിൽ ബിൽ…