Author: News Desk

തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റിയ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നീക്കത്തിനെതിരെ കേരള സർക്കാർ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) രംഗത്തെത്തി. ആശുപത്രി സൂപ്രണ്ടിനെതിരെ നടന്നത് വ്യക്തിഹത്യയാണെന്നും സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച തിരുവല്ലയിൽ കരിദിനം ആചരിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു. കേരളത്തിലെ എല്ലാ ആശുപത്രികളിലും മരുന്നിന് ക്ഷാമമുണ്ടെന്നും ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ ആരോഗ്യമന്ത്രി എണ്ണ ഒഴിച്ചുകൊടുക്കുകയാണെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു. മന്ത്രി ആശുപത്രിയിലെത്തുമ്പോൾ ആറ് ഡോക്ടർമാർ ഒ.പിയിൽ ഉണ്ടായിരുന്നതായും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടി. ഇന്നലെ രാവിലെ മന്ത്രി വീണാ ജോർജ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു. വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അജയമോഹനെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടായി സ്ഥലം മാറ്റി. മന്ത്രി എത്തുമ്പോൾ നാല് ഒ.പി.കളിൽ രണ്ടെണ്ണത്തിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. അറ്റൻഡൻസ് ബുക്കിൽ ഒപ്പിട്ട ഡോക്ടർമാരിൽ പകുതി പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.

Read More

കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനെതിരെയാണ് ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഭാര്യയുടെ പരാതിയില്‍ നോയല്‍ നോയല്‍ ടോമിന്‍ ജോസഫിനെതിരെ രാജപുരം പൊലീസ് ആണ് കേസെടുത്തത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് നോയല്‍ ടോമിന്‍ ജോസഫിനെതിരായ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിരിക്കുകയാണ്. മുതിര്‍ന്ന നേതാവും എം പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പി എ ആയിരുന്നു നോയല്‍ ടോമിന്‍ ജോസഫ്. രണ്ട് തവണ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ട നേതാവ് കൂടിയാണ് നോയല്‍ ടോമിന്‍ ജോസഫ്.

Read More

പെരുമ്പാവൂർ: മഴയത്ത് റോഡിലെ കുഴിയടച്ച് പൊതുമരാമത്ത് വകുപ്പ്. റോഡിലെ കുഴി താത്കാലികമായി അടഞ്ഞെങ്കിലും മഴയിൽ കോൺക്രീറ്റ് ഒലിച്ചുപോയി വീണ്ടും കുഴിയായി. കാലടി പെരുമ്പാവൂർ എം.സി റോഡിലാണ് പൊതുമരാമത്ത് വകുപ്പിന്‍റെ കുഴിയടയ്ക്കൽ പ്രഹസനം. കഴിഞ്ഞ ദിവസം നെടുമ്പാശേരി അത്താണിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചിരുന്നു. രാവിലെ കനത്ത മഴ പെയ്തിരുന്നു, ആ സമയത്താണ് പൊതുമരാമത്ത് വകുപ്പ് കുഴി അടയ്ക്കാൻ ആരംഭിച്ചത്. വലിയ കുഴികൾ അടയ്ക്കുകയും സമീപത്തെ ചെറിയ കുഴികൾ അടയാതെ പോകുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായിട്ടും ഒരു തരത്തിലുമുള്ള ഇടപെടലും ഉണ്ടാകുന്നില്ല. ബന്ധപ്പെട്ട അധികാരികൾ ശരിയായ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മഴക്കാലത്തിന് മുമ്പ് റോഡുകളിൽ പൊതുമരാമത്ത് പണി നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കുഴി അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ ടോൾ പിരിവ് നിർത്തണമെന്നും വി ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ചുകൊണ്ടുള്ള മന്ത്രിയുടെ പരാമർശം പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ഫ്‌ളോറിഡ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ രണ്ടാമത്തെ താരമായി രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ മൂന്ന് സിക്സറുകൾ പറത്തിയതോടെ, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയെ പിന്തള്ളിയാണ് രോഹിത്തിന്റെ നേട്ടം. 410 മൽസരങ്ങളിൽ നിന്നും 477 സിക്സറുകളാണ് രോഹിത്തിന്‍റെ സമ്പാദ്യം. ക്രിസ് ഗെയ്ൽ മാത്രമാണ് രോഹിത്തിന്റെ മുന്നിലുള്ളത്. 410 മൽസരങ്ങളിൽ നിന്നും 477 സിക്സറുകളാണ് രോഹിത്തിന്‍റെ സമ്പാദ്യം. 524 മൽസരങ്ങളിൽ നിന്നും 476 സിക്സറുകളാണ് അഫ്രീദി നേടിയത്. 553 സിക്സറുകളാണ് ക്രിസ് ഗെയ്ല്ലിന്റെ നേട്ടം. 

Read More

ഗുസ്തിയിൽ സ്വർണ മെഡൽ നേടാൻ കഴിയാത്തതിൽ നിരാശ പ്രകടിപ്പിച്ച് രാജ്യത്തോട് ക്ഷമ ചോദിച്ച വെങ്കല മെഡൽ ജേതാവ് പൂജ ഗെഹ്ലോട്ടിന് പ്രചോദനാത്മകമായ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പൂജയ്ക്ക് സന്ദേശം അയച്ചത്. വേദിയിൽ ദേശീയ ഗാനം കേൾപ്പിക്കാൻ സാധിക്കാത്തതിൽ രാജ്യത്തോട് മാപ്പ് ചോദിക്കുന്നതായി പൂജ ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, അവ തിരുത്തി മുന്നോട്ട് പോകുമെന്നും പൂജ പറഞ്ഞിരുന്നു ക്ഷമാപണമല്ല, ആഘോഷമാണ് വേണ്ടതെന്നും പൂജയുടെ വെങ്കലം രാജ്യത്തിന് പ്രചോദനമാണെന്നും വലിയ നേട്ടം കാത്തിരിക്കുന്നുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Read More

ന്യൂഡല്‍ഹി: ‘ആസാദി കാ അമൃത് മഹോത്സവ്’ യുവാക്കളുടെ സാംസ്കാരിക ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.’യുവാക്കള്‍ക്കിടയില്‍ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യാനുള്ള അടങ്ങാത്ത അഭിനിവേശം നിറയ്ക്കും’,എന്നും പ്രധാനമന്ത്രി പറഞ്ഞു.ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് ദേശീയ സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Read More

ചെന്നൈ: തമിഴ് സിനിമാ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ 200 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. കണക്കിൽപ്പെടാത്ത 26 കോടി രൂപയും മൂന്ന് കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് അറിയിച്ചു. അൻപുചെഴിയൻ, കലൈപുലി എസ്. താണു, ടി.ജി. ത്യാഗരാജൻ, എസ്.ആർ. പ്രഭു, കെ.ഇ. ജ്ഞാനവേൽരാജ, എസ്. ലക്ഷ്മണകുമാർ എന്നീ നിർമാതാക്കളുടെയും അവരുമായി ബന്ധപ്പെട്ട വിതരണക്കാരുടെയും സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, മധുര, വെല്ലൂർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പരിശോധനയിൽ സിനിമയിൽ നിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിക്കുന്നതായുള്ള രേഖകൾ കണ്ടെത്തി. അൻപുചെഴിയന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലാണ് പ്രോമിസറി നോട്ടുകളും വായ്പാ രേഖകളും പിടിച്ചെടുത്തത്, ഇവിടെ മറ്റ് നിർമ്മാതാക്കൾക്ക് പലിശയ്ക്ക് പണം നൽകിയിരുന്നു. തീയറ്ററുകളിൽ നിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിക്കുന്ന രേഖകളും വിതരണക്കാരിൽ നിന്ന് കണ്ടെടുത്തു.

Read More

തിരുവനന്തപുരം: ഫ്രഞ്ച് ലീ​ഗ് വണിലെ പുതിയ സീസണിന് ഗംഭീര തുടക്കമിട്ട് ആദ്യ കളിയിൽ പിഎസ്ജി ക്ലെർമോണ്ട് ഫൂട്ടിനെ മറുപടിയില്ലാത്ത അഞ്ച് ​ഗോളുകൾക്ക് തകർത്തു. ആരാധകർക്ക് സന്തോഷം നൽകുന്നത് മത്സരത്തിൽ ഇരട്ട ​ഗോളുകളുമായി സൂപ്പർ താരം ലയണൽ മെസി കളം നിറഞ്ഞതാണ്. താരം നേടിയ അക്രോബാറ്റിക് ​ഗോളും ഇപ്പോൾ തരം​ഗമായി മാറിക്കഴിഞ്ഞു ഇപ്പോഴിതാ കടുത്ത ബ്രസീൽ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഈ ​ഗോളിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മെസിയുടെ മാജിക്ക് ​ഗോളിന്റെ വീഡിയോ , ‘കാര്യം നമ്മൾ ബ്രസീൽ ഫാൻ ആണേലും ഇതൊന്നും കാണാതെ പോകൂലാ’ എന്ന അടിക്കുറിപ്പോടെയാണ് ശിവൻകുട്ടി പങ്കിട്ടത്. 80-ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോൾ. നെയ്മറിനൊപ്പം പാസ് കളിച്ചാണ് മെസി ആദ്യ ഗോൾ നേടിയത്. 86-ാം മിനിറ്റിലാണ് മെസിയുടെ വിജയഗോൾ പിറന്നത്. ലിയാന്‍ഡ്രോ പരഡെസിന്റെ പാസ് നെഞ്ചിലെടുത്ത് അക്രോബാറ്റിക് ഓവര്‍ഹെഡ് കിക്കിലൂടെയാണ് മെസി വല കുലുക്കിയത്. 

Read More

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അമിത ഫീസീടാക്കുന്ന സ്കൂളുകൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. അലോട്ട്മെന്‍റ് ലെറ്ററിൽ പറയുന്നതിനേക്കാൾ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദേശം. മഴയെ തുടർന്ന് വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളത് കൊണ്ടും അപേക്ഷകർക്ക് എത്താൻ ബുദ്ധിമുട്ടായതിനാലുമാണ് നിർദ്ദേശം മുന്നോട്ടുവച്ചതെന്ന് മന്ത്രി പറഞ്ഞു. അധിക ഫീസീടാക്കുന്ന സ്കൂളുകൾക്കെതിരെ പരിശോധന നടത്താൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. സ്കൂളുകളിലെ അനധികൃത പിരിവിനെ കുറിച്ചുള്ള പരാതികൾ വിദ്യാഭ്യാസ വകുപ്പിന്‍റെ ടെലിഫോൺ നമ്പറുകളിലൂടെയും ഇമെയിലുകളിലൂടെയും നൽകാം.

Read More

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഗവേണിംഗ് കൗൺസിലിലേക്ക് (എഐഎഫ്എഫ്) ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഫിഫയുടെ ഇടപെടൽ. കോടതിയുടെ ഉത്തരവിന്‍റെ പൂർണ്ണരൂപം ഉടൻ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട അന്താരാഷ്ട്ര ഫുട്ബോൾ ഗവേണിംഗ് ബോഡി, ഇത് വിശദമായി പരിശോധിച്ച ശേഷം നടപടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. ഫിഫയുടെ നയങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ ഫുട്ബോൾ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കാൻ നിശ്ചയിച്ചിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്‍റെ വേദി ഇവിടെ നിന്ന് മാറ്റുകയും ചെയ്യും എന്നാണ് നിലപാട്. ഈ മാസം 28ന് തിരഞ്ഞെടുപ്പ് നടത്താനാണ് സുപ്രീം കോടതി ഉത്തരവ്‌.

Read More