- ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
- ശബരിമലയിൽ കേരളീയ സദ്യ 21 മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
- ശബരിമല സ്വർണ കൊള്ള: വീണ്ടും നിര്‍ണായക അറസ്റ്റ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍
- കുവൈത്ത് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഇനി നിർബന്ധിത ലഹരി പരിശോധന
- സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം
- ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്
- ബഹ്റൈനിലെ ഏക എസ്.ആർ.സി. അംഗീകൃത മെറ്റബോളിക് ആൻ്റ് ബാരിയാട്രിക് സർജറി സെന്റർ ഓഫ് എക്സലൻസായി അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ
- ഷിഫ അല്‍ ജസീറയില്‍ ബഹ്റൈന്‍ ദേശീയ ദിനാഘോഷം.
Author: News Desk
അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്‍റെ സ്മരണാർത്ഥം പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ് നൽകി നടൻ പ്രകാശ് രാജ്. ‘അപ്പു എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ആംബുലൻസിന്‍റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് ഇക്കാര്യം അറിയിച്ചത്. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ആംബുലൻസ് സേവനം നൽകുമെന്ന് പ്രകാശ് രാജ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആംബുലൻസ് കൈമാറിയത്. “അപ്പു എക്സ്പ്രസ് – ആവശ്യമുള്ളവർക്ക് സൗജന്യ സേവനത്തിനായി ആംബുലൻസ് സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടേഷന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവൻ തിരികെ നല്‍കുന്നതിന്റെ സന്തോഷം’ പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. ഒക്ടോബർ 29നാണ് പുനീത് രാജ്കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. അദ്ദേഹത്തിന് 46 വയസ്സായിരുന്നു. ജിമ്മിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നടിയെ ആക്രമിച്ച കേസിൽ സത്യത്തിനൊപ്പമാണ് താനെന്ന് നടൻ കുഞ്ചാക്കോ ബോബൻ. താൻ എല്ലായ്പ്പോഴും സത്യത്തിനൊപ്പമാണ് നിന്നിട്ടുളളത്. സത്യം എന്തായാലും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. “നടിയോടൊപ്പം, എന്നതിലുപരി സത്യത്തോടൊപ്പമാണ് ഞാൻ നിന്നിട്ടുളളത്. അതാണ് ആത്യന്തികമായി വിജയിക്കുകയെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ആരുടെ പക്ഷത്താണെങ്കിലും”- കുഞ്ചാക്കോ ബോബൻ പറഞ്ഞു.
തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ കുത്തക കോൺഗ്രസിന് മാത്രമായി അവകാശപ്പെടാൻ കഴിയില്ലെന്ന് സി.പി.ഐ.എം. കോൺഗ്രസിലും അതിന്‍റെ തന്ത്രങ്ങളിലും അസംതൃപ്തരായ, കമ്മ്യൂണിസ്റ്റുകളും സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള സോഷ്യലിസ്റ്റുകളും നിശ്ചയദാർഢ്യത്തോടെ പോരാടുകയും ആ പോരാട്ടത്തിനായി ജീവൻ ബലിയർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സിപിഐഎം അതിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമരം നമ്മുടെ രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു വീരേതിഹാസമാണ്. രാജ്യത്താകമാനം വ്യാപിച്ചുകിടന്ന ദേശസ്നേഹ പ്രവണതയിൽ നിന്ന് ഒരു വിഭാഗം മാത്രമേ അകന്നുനിന്നുള്ളൂ. അത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്ത ആര്‍.എസ്.എസാണെന്നും സിപിഐഎം കുറിപ്പിൽ പറയുന്നു. എ.ഐ.ടി.യു.സി, എ.ഐ.കെ.എസ്, എ.ഐ.എസ്.എഫ്, പി.ഡബ്ല്യു.എ തുടങ്ങിയ വിവിധ വർഗ-ബഹുജന സംഘടനകളുടെ രൂപീകരണത്തിലും അവയെ ശക്തിപ്പെടുത്തുന്നതിലും കമ്യൂണിസ്റ്റ് പാർട്ടി സജീവ പങ്ക് വഹിക്കുകയും ഈ വേദികളിലൂടെ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. ഈ വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുകയും പാർട്ടി ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.
ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യം ശ്വാസം മുട്ടുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുക്കുകയോ അധികാരത്തിന് കീഴിൽ കൊണ്ടുവരികയോ ചെയ്തതിനാലാണിത്, അദ്ദേഹം കൂട്ടിച്ചേർത്തു. പാര്‍ലമെന്റ് പ്രവര്‍ത്തന രഹിതമായിരിക്കുന്നു എന്ന നിഗമനത്തിലേക്കാണ് താന്‍ നീങ്ങുന്നത്. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിളിച്ചുവരുത്തുന്ന നടപടിയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. കറുപ്പ് വസ്ത്രം ധരിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം രാമഭക്തരെ അപമാനിക്കുന്നതാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണത്തേയും പി. ചിദംബരം എതിര്‍ത്തു. പ്രതിഷേധത്തിന്റെ തീയതി പ്രഖ്യാപിക്കുമ്പോള്‍ അങ്ങനെ രാമഭക്തരോട് ബന്ധമുള്ള ദിവസമാണോ ആഗസ്റ്റ് അഞ്ച് എന്നൊന്നും ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. പക്ഷേ 2019ലെ ഒരു ആഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് എന്ന കാര്യം ഓര്‍ത്തിരുന്നു. ജനങ്ങള്‍ നേരിടുന്ന വലിയൊരു പ്രയാസത്തിനെതിരെ നടത്തുന്ന വലിയ പ്രതിഷേധത്തില്‍ ഇത്തരം കാര്യങ്ങള്‍ മാറ്റി നിര്‍ത്തുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നു എന്നും…
ന്യൂ ഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് എൻഐഎ പരിശോധന. നിരോധിത ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനെ ബട്ല ഹൗസ് ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി ഐഎസിന്റെ സജീവ പ്രവർത്തകനാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രതി മൊഹ്സിൻ അഹമ്മദ് ബിഹാർ സ്വദേശിയാണെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ഐസിസിന്റെ ഓൺലൈൻ പ്രചരണം നടത്തി വരികയായിരുന്നു ഇയാൾ. കുറച്ചുകാലമായി അയാൾ ബട്ല ഹൗസിൽ ഒളിവിൽ കഴിയുകയായിരുന്നു. അന്വേഷണത്തിനിടെ മൊഹ്‌സിന്റെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് ഐസിസിന്‍റെ ഓൺലൈൻ പ്രചാരണം നടക്കുന്നതെന്ന് കണ്ടെത്തി. അറസ്റ്റിലായ ഭീകരനെ എൻഐഎ സംഘം ചോദ്യം ചെയ്തു വരികയാണ്. ഓഗസ്റ്റ് 15ന് സ്ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. ജൂൺ 25ന് ഐപിസി സെക്ഷൻ 153 എ, 153 ബി, 153 ബി, യുഎ (പി) നിയമത്തിലെ സെക്ഷൻ 18, 18 ബി, 38, 39, 40 എന്നിവ…
തിരുവനന്തപുരം: ടിക് ടോക്ക് ചെയ്യുന്നതിന്റെ ടിപ്സ് പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിൽ ബന്ധം സ്ഥാപിച്ചതിന് ശേഷം പെൺകുട്ടിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ടിക് ടോക്ക് താരം അറസ്റ്റിൽ. കൊല്ലം സ്വദേശിയുടെ പരാതിയിൽ ചിറയിൻകീഴ് വെള്ളൂർ കീഴ്പേരൂർ സ്വദേശി വിനീതിനെയാണ് (25) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ടിക് ടോക് വീഡിയോകൾ ചെയ്യുന്ന വിനീതിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരവധി പേരാണ് പിന്തുടരുന്നത്. ഇൻസ്റ്റാഗ്രാമിലെ അക്കൗണ്ട് വഴിയാണ് ഇയാൾ കൊല്ലം സ്വദേശിയുമായി ചങ്ങാത്തത്തിലായത്. ടിക് ടോക്കിൽ വൈറൽ ആകാനുളള ടിപ്സ് പറഞ്ഞ് തരാമെന്ന് പറഞ്ഞാണ് ചാറ്റുകൾ ആരംഭിച്ചത്. തുടർന്ന് ഇയാൾ വീഡിയോ കോൾ ചെയ്യുകയും പെൺകുട്ടി അറിയാതെ അശ്ലീല വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുകയും തമ്പാനൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പ്രതിയുടെ ഫോണിൽ നിന്ന് പെൺകുട്ടിയുമായി നിരവധി തവണ ചാറ്റ് ചെയ്തതിന്‍റെ തെളിവുകൾ പൊലീസ് കണ്ടെടുത്തു.
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ മഴ തുടരും. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനാൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്‍റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ കനത്ത മഴയുണ്ടാകും. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന ന്യൂനമർദ പാത്തിയും മധ്യ, കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയും മഴയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം: മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ 4.33 കോടി രൂപയുടെ ഫണ്ട് വകമാറ്റിയതിനെ ന്യായീകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയതിനു പിന്നാലെ, അനുമതിയില്ലാതെ ടെക്നോപാർക്കിൽ പൊലീസുകാരെ വിന്യസിച്ച് കോടികളുടെ ബാധ്യത ചുമത്തിയ ബെഹ്റയെ സംരക്ഷിക്കാൻ സർക്കാർ ഒരുങ്ങുന്നതായി ആക്ഷേപം. ബെഹ്റയുടെ ഭാര്യ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന കാലത്താണ് 18 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അധിക സുരക്ഷക്ക് വിട്ടുനൽകിയത്. ഇതുമൂലം മൂന്ന് കോടിയോളം രൂപയുടെ ബാധ്യതയുണ്ടായി. ഇത് ബെഹ്റയില്‍ നിന്ന് ഈടാക്കണമെന്ന വ്യവസായ സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) ആവശ്യം സർക്കാർ അംഗീകരിച്ചില്ല. സംസ്ഥാന വ്യവസായ സുരക്ഷാ സേനയില്‍ നിന്ന് 22 പൊലീസുകാരെയായിരുന്നു ടെക്നോപാര്‍ക്ക് ആവശ്യപ്പെട്ടത്. ഇവർക്കൊപ്പം 18 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ കൂടി ബെഹ്റ നിർബന്ധിച്ച് ഏല്പിച്ചു. 2017 മുതൽ 2020 വരെ സർക്കാർ അനുമതിയില്ലാതെ ബെഹ്റ വിരമിക്കുന്നതുവരെ ഈ സൗജന്യ സേവനം തുടർന്നു. പിന്നാലെ ടെക്നോപാർക്കുമായി ബന്ധപ്പെട്ടെങ്കിലും അവർ ആവശ്യപ്പെടാതെ നല്‍കിയ സുരക്ഷയുടെ പണം നല്‍കാനാവില്ലെന്ന നിലപാടാണ് കൈകൊണ്ടത്. വനിതാ പോലീസുകാരെ അനധികൃതമായി റിക്രൂട്ട്…
പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ രൂക്ഷ വിമർശനം. മന്ത്രിക്ക് ഫോണിനോട് അലർജിയുണ്ടെന്നും ഔദ്യോഗിക നമ്പറിൽ വിളിച്ചാലും എടുക്കില്ലെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നു. മന്ത്രിക്ക് വകുപ്പിന് മേൽ യാതൊരു നിയന്ത്രണവുമില്ല. മുൻ മന്ത്രി കെകെ ശൈലജയുടെ നല്ല പേര് പോയി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വീണാ ജോർജും തമ്മിലുള്ള തർക്കം നാണക്കേടായെന്നും വിമർശനമുയർന്നു. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎൽഎമാരുമായി കൂടിയാലോചനകൾ നടത്താറില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും അടൂരിൽ നിന്നുള്ള എംഎൽഎ കൂടിയായ ചിറ്റയം ഗോപകുമാർ നേരത്തെ പറഞ്ഞിരുന്നു. ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും നുണകളും ആരോപണങ്ങളും പ്രചരിപ്പിക്കുകയാണെന്നും വീണാ ജോർജ് പിന്നീട് തിരിച്ചടിച്ചിരുന്നു. സംഘടനാ റിപ്പോർട്ടിൽ സി.പി.എമ്മിനെതിരെയും രൂക്ഷവിമർശനമുണ്ട്. എൽ.ഡി.എഫ് ജില്ലാ സമ്മേളനങ്ങളിൽ കൂടിയാലോചനകളില്ല. സി.പി.ഐയോട് ശത്രുതാപരമായാണ് ജനീഷ് കുമാർ എം.എൽ.എ പെരുമാറുന്നത്. അങ്ങാടിക്കലിൽ സി.പി.ഐ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ നടപടിയുണ്ടായില്ല എന്നിങ്ങനെയാണ് വിമർശനങ്ങൾ.
തിരുവനന്തപുരം: കാലാവസ്ഥയുടെ പേരിൽ റോഡ് കേടാകുന്നത് കണ്ടുനില്‍ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പി.ഡബ്ല്യു.ഡി റോഡിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടെന്നും നിയമസഭാ മണ്ഡലം തിരിച്ചുള്ള റോഡ് നിർമ്മാണത്തിനായി മേൽനോട്ട സംഘം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേരളത്തിൽ സംവിധാനമില്ലെന്നും പി.ഡബ്ല്യു.ഡിക്ക് അതിൽ ഇടപെടാൻ കഴിയില്ലെന്നും റിയാസ് പറഞ്ഞു. പരിപാലകാലാവധി കഴിഞ്ഞാല്‍ റോഡ് അറ്റക്കുറ്റപ്പണിക്ക് റണ്ണിങ് കോണ്‍ട്രാക്ട് നടപ്പാക്കുന്നുണ്ട്. 3 ലക്ഷം കിലോമീറ്റര്‍ റോഡാണ് കേരളത്തിൽ ഉള്ളത്. അതില്‍ പൊതുമരാമത്ത് വകുപ്പിനുള്ളത് 30000 കിലോമീറ്റര്‍ മാത്രമാണ്. റോഡ് അറ്റക്കുറ്റപ്പണി മഴയില്ലാത്ത സമയത്ത് നടക്കുന്നുവെന്ന് ഉറപ്പാക്കും. പി.ഡബ്ല്യു.ഡിറോഡിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ട്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കും. ഉദ്യോഗസ്ഥര്‍ റോഡിന്റെ പണി വിലയിരുത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുമെന്നും റോഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരത്തിനുമായി ഉദ്യോഗസ്ഥനെ നിയമിച്ചെന്നും മന്ത്രി പറഞ്ഞു.
