- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
- ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി
- തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ‘അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന’; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ചലച്ചിത്ര പ്രേമികളുടെ മനംകവര്‍ന്ന് ‘കേരള സവാരി’; എണ്ണായിരത്തി നാന്നൂറ് പേര്‍ക്ക് തുണയായി, അഭിമാനകരമെന്ന് മന്ത്രി ശിവന്‍കുട്ടി
- വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
- സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി
- ‘അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’
Author: News Desk
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്‍റെ വിദേശ സുഹൃത്തുക്കളുടെ സഹായത്തോടെ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഠാക്കൂർ. എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി തന്‍റെ ഫോൺ പെഗാസസ് അന്വേഷിക്കുന്ന വിദഗ്ദ്ധ സംഘത്തിന് കൈമാറാത്തത്? ജാമ്യത്തിലിറങ്ങിയ ഒരു രാഷ്ട്രീയക്കാരന്‍റെ ഫോണിൽ എന്തായിരുന്നു ഇത്ര ഗൗരവമുള്ള കാര്യം? ഒരുപക്ഷേ അതുകൊണ്ടായിരിക്കാം അദ്ദേഹം ഫോൺ കൈമാറാതിരുന്നത്. എന്തുകൊണ്ടാണ് മറ്റ് കോൺഗ്രസ് നേതാക്കളും തങ്ങളുടെ ഫോണുകൾ അന്വേഷണ സംഘത്തിന് നൽകാതിരുന്നത്? വിദേശ സുഹൃത്തുക്കളുടെ സഹായത്തോടെ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയും, ആവർത്തിച്ച് നുണ പറയുകയും ചെയ്യുന്നത് രാഹുലിന്‍റെ ശീലമായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള രാഹുലിന്‍റെ വെറുപ്പായിരിക്കാം ഇത്തരം നടപടികൾക്ക് കാരണം. ഏതായാലും രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള രാഹുലിന്‍റെ നിരന്തരമായ ശ്രമങ്ങൾ കോൺഗ്രസിന്‍റെ അജണ്ടയെ അപകടത്തിലാക്കുന്നുവെന്നും ഠാക്കൂർ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാണിച്ച ഠാക്കൂർ രാഹുൽ…
ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മഅ്ദനി സുപ്രീം കോടതിയിൽ. ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുമതി വേണം. ആരോഗ്യസ്ഥിതി മോശമാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മ, കാഴ്ച എന്നിവയിൽ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ അപേക്ഷയിൽ പറയുന്നു. ഇത് പരിഹരിക്കാനാണ് ആയുർവേദ ചികിത്സ തേടുന്നത്. പിതാവിന്‍റെ ആരോഗ്യനിലയും മോശമാണ്. അതിനാൽ പിതാവിനെ കാണാൻ അവസരം നൽകണം. വിചാരണ തീരുന്നതുവരെ നാട്ടിൽ തുടരാൻ അനുവദിക്കണം. ബെംഗളൂരുവിൽ താമസിക്കുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയാണ്. വിചാരണ പൂർത്തിയാക്കാൻ തൻ്റെ ആവശ്യം അവിടെയില്ലെന്നും മഅ്ദനി സുപ്രീം കോടതിയെ അറിയിച്ചു. അഭിഭാഷകൻ ഹാരിസ് ബീരാനാണ് മഅ്ദനിക്ക് വേണ്ടി ഹർജി സമർപ്പിച്ചത്.
ലൈഫ് മിഷൻ; മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴൽനാടന്റെ പരാമര്‍ശങ്ങള്‍ സഭാരേഖകളിൽ നിന്ന് നീക്കി
തിരുവനന്തപുരം: ലൈഫ് മിഷൻ വിഷയത്തിലെ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ എം.എൽ.എ നടത്തിയ പ്രസംഗത്തിന്‍റെ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. ശിവശങ്കറിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമർശമുണ്ടെന്നുള്ള ഭാഗമാണ് സഭാ രേഖകളിൽ നിന്ന് ഒഴിവാക്കിയത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്ന പരാമർശവും രേഖകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖകളിൽ നിന്ന് ഒഴിവാക്കി. വിഷയം കോടതിയുടെ പരിഗണനയിലായതിനാലാണ് നടപടി.
ന്യൂഡല്‍ഹി: ഇന്ത്യയിൽ 700 മില്യൺ ഡോളർ (570,000 കോടി രൂപ) നിക്ഷേപിക്കാൻ പദ്ധതിയിട്ട് ആപ്പിളിന്‍റെ പങ്കാളിയും ഐഫോൺ നിർമ്മാതാവുമായ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്. യുഎസ്-ചൈന സംഘർഷങ്ങൾക്ക് അയവ് വരാത്തതിനാൽ ചൈനയിലെ പ്ലാന്‍റ് ഇന്ത്യയിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. പ്രമുഖ ആപ്പിൾ ഫോൺ നിർമ്മാതാക്കളിൽ ഒരാളായ തായ്വാൻ കമ്പനി ഹോൻ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള 300 ഏക്കർ സ്ഥലത്ത് ഐഫോൺ ഭാഗങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്ലാന്‍റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കാനും ഫോക്സ്കോണിന് പദ്ധതിയുണ്ട്. ഫോക്സ്കോണിന്‍റെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഉത്പാദകരെന്ന ചൈനയുടെ പദവിക്ക് തിരിച്ചടിയാണ് ഫോക്സ്കോണിന്‍റെ നീക്കം. ആപ്പിൾ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ചൈനയ്ക്ക് പകരം ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. കോവിഡ് യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങിയ പ്രതിസന്ധികൾക്ക് ശേഷം അമേരിക്കയുമായുള്ള ചൈനയുടെ ബന്ധം വീണ്ടും വഷളായിരിക്കുകയാണ്.
തിരുവനന്തപുരം: പാചക വാതക വില വർധനവിനെ തുടർന്ന് ഹോട്ടലുകൾ ഭക്ഷണ വില വർധിപ്പിച്ചു. തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഉച്ചഭക്ഷണത്തിന് അഞ്ച് രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. എല്ലാ ഹോട്ടലുകളിലും വില ഉടൻ വർധിപ്പിക്കേണ്ടി വരുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ അറിയിച്ചു. തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഇന്നലെ തന്നെ വില വർധനവ് നടപ്പാക്കി. പ്രതിഷേധ സൂചകമായി തങ്ങളെ ജീവിക്കാൻ അനുവദിക്കരുതെന്ന് കടയിൽ പോസ്റ്റർ പതിച്ച ശേഷമാണ് സെക്രട്ടേറിയറ്റിന് മുന്നിലെ വെജിറ്റേറിയൻ ഹോട്ടലിൽ ഉച്ചഭക്ഷണത്തിന് അഞ്ച് രൂപ വർധിപ്പിച്ചത്. പോസ്റ്റർ കണ്ടതോടെ കടയിലെത്തിയവർക്ക് സാഹചര്യം മനസിലായെന്നും ഹോട്ടലുടമ പറഞ്ഞു. കോവിഡിന് ശേഷം ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കേണ്ടി വന്നു. പാചക വാതക വില വർധനവോടെ ഹോട്ടലുകൾക്ക് ഉപയോഗമനുസരിച്ച് പ്രതിമാസം 25,000 മുതൽ 42,000 രൂപ വരെ അധിക ചെലവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കണ്ണൂരിൽ കാർ കത്തി ദമ്പതിമാർ മരിച്ച സംഭവം; കാറിനുള്ളിൽ പെട്രോളിൻ്റെ സാന്നിധ്യമെന്ന് റിപ്പോർട്ട്
കണ്ണൂർ: കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ കാറിനുള്ളിൽ പെട്രോളിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഒരു മാസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഫോറൻസിക് റിപ്പോർട്ട് തളിപ്പറമ്പ് സബ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗർഭിണിയായ ഭാര്യയേയും കൊണ്ട് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ, പ്രജിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത വിധം തീപിടിത്തമുണ്ടായതിന്റെ കാരണം എന്താണെന്ന് വ്യാപകമായി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തി. എന്നാൽ തീപിടിത്തത്തിന്‍റെ തീവ്രത കൂടാനുള്ള കാരണം പരിശോധിച്ചു. ഇതിൽ വാഹനത്തിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമുണ്ടെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കാറിനുള്ളിൽ വെള്ളം മാത്രമാണുണ്ടായിരുന്നതെന്നും പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്നും റീഷയുടെ പിതാവ് പറഞ്ഞു. അപകടം നടന്ന് രണ്ടാം ദിവസം നടത്തിയ പരിശോധനയിലാണ് കാറിൽ പെട്രോൾ സാന്നിദ്ധ്യം ഫോറൻസിക്…
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ഹര്‍ജിക്കാരന്‍ അജികൃഷ്ണനെതിരേ സര്‍ക്കാര്‍ കോടതിയിൽ. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നയ്ക്ക് ജോലി നൽകിയത് അജികൃഷ്ണനാണെന്നും ഹർജിക്കാരന്‍റെ താൽപര്യം സംശയാസ്പദമാണെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് രേഖാമൂലം തടസ്സവാദങ്ങള്‍ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മാർച്ച് 15ന് സർക്കാരിന് എതിർപ്പ് രേഖാമൂലം സമർപ്പിക്കാൻ കോടതി അവസരം നൽകിയിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എച്ച്ആർഡിഎസ് ഭാരവാഹിയായ അജികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി എജി വ്യക്തമാക്കി. ഇതോടെ ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിർപ്പുണ്ടെങ്കിൽ രേഖാമൂലം അറിയിക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു. സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ, അജികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. പല വിവരങ്ങളും മറച്ചുവെച്ചാണ് അജികൃഷ്ണൻ ഹർജിയുമായി കോടതിയെ സമീപിച്ചത്. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയത്…
തിരുവനന്തപുരം: ഗുരുതരമായ ചട്ടലംഘനം, അച്ചടക്കരാഹിത്യം, കെ.എസ്.ആർ.ടി.സിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി വിവിധ ഡിപ്പോകളിലെ ആറ് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു. അപകടകരമായ രീതിയിൽ ബസ് ഓടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരിൽ നല്ല മനോഭാവം വളർത്തുന്നതിനായി കെ.എസ്.ആർ.ടി.സി ജീവനക്കാർക്കായി ഏർപ്പെടുത്തിയ പെരുമാറ്റ പരിശീലനത്തിൽ മദ്യലഹരിയിൽ ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അഗസ്റ്റിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 26ന് പാറശാല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഐ.ആർ ഷാനു 200 ഗ്രാം ബ്രാസ് സ്ക്രാപ്പ് കടത്താൻ ശ്രമിക്കുന്നതായി ഡ്യൂട്ടി ഗാർഡ് കണ്ടെത്തിയിരുന്നു. സംഭവവുമായി സഹകരിക്കാനോ അന്വേഷണത്തോട് വിശദീകരണം നൽകാനോ ഷാനു വിസമ്മതിച്ചു. തുടർന്ന് ഷാനുവിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ മോഷണക്കുറ്റത്തിന് പാറശാല പൊലീസിലും കോർപ്പറേഷൻ പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഗൂഢാലോചന നടത്തിയത് ആരാണെന്ന് തനിക്കറിയാമെന്നും അത് ശരിയായ സമയത്ത് പറയുമെന്നും ഇപ്പോൾ പറയുന്നില്ലെന്നും ഇ.പി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. താൻ ജാഥയിൽ അംഗമല്ല. എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം അപ്രസക്തമാണ്. തന്നെ ലക്ഷ്യമിടുന്ന മാധ്യമങ്ങളുണ്ട്. ചിലർ നൽകുന്ന ഉപദേശത്തിനനുസരിച്ച് ചില മാധ്യമങ്ങൾ വാർത്തകൾ കെട്ടിച്ചമയ്ക്കുകയാണ്. എത്ര വാർത്ത മെനഞ്ഞാലും പ്രസിദ്ധീകരിച്ചാലും പ്രശ്നമില്ല. എല്ലാവരും പ്രതിരോധ ജാഥയുടെ ഭാഗമാണ്. എല്ലാവരും ജാഥയിൽ പങ്കെടുക്കണം. ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗ്ര: ചൈന അതിർത്തി ഉൾപ്പെടെയുള്ള അതീവ സുരക്ഷാ മേഖലകളിൽ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിക്കുന്ന ജെറ്റ് പായ്ക്ക് സ്യൂട്ടുകളുടെ പരീക്ഷണ പറക്കൽ വിജയം. ഇന്ത്യൻ ആർമി എയർബോൺ ട്രെയിനിംഗ് സ്കൂളിൽ (എഎടിഎസ്) ചൊവ്വാഴ്ചയാണ് പരീക്ഷണ പറക്കൽ നടന്നത്. ബ്രിട്ടീഷ് കമ്പനിയായ ഗ്രാവിറ്റി ഇൻഡസ്ട്രീസാണ് ജെറ്റ് പായ്ക്ക് സ്യൂട്ട് നിർമ്മിച്ചത്. ഗ്രാവിറ്റി ഇൻഡസ്ട്രീസ് സ്ഥാപകൻ റിച്ചാർഡ് ബ്രൗണിംഗ് ജെറ്റ് പായ്ക്ക് സ്യൂട്ടിൽ പറക്കുന്ന വീഡിയോ ഇന്ത്യൻ എയ്റോസ്പേസ് ഡിഫൻസ് ന്യൂസ് ട്വിറ്ററിൽ പങ്കുവച്ചു. കെട്ടിടത്തിന് മുകളിലൂടെയും ജലാശയങ്ങൾക്ക് മുകളിലൂടെയുമാണ് പരീക്ഷണ പറക്കൽ നടത്തിയത്. മൂന്ന് ജെറ്റ് എഞ്ചിനുകൾ ഘടിപ്പിച്ച സ്യൂട്ടാണ് ബ്രൗണിംഗിന്‍റെ പരീക്ഷണ പറക്കലിന് ഉപയോഗിച്ചത്. ഒന്ന് പുറകിലും രണ്ടെണ്ണം ഇരുകൈകളുടെയും വശങ്ങളിലുമാണ് ഘടിപ്പിച്ചത്.
