- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
സ്റ്റാര്‍ലിങ്കുമായി കിടപിടിക്കാനൊരുങ്ങി ചൈന; സ്വന്തം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാൻ ചൈന
യുഎസ് കമ്പനി സ്റ്റാർലിങ്കുമായി മത്സരിക്കാനുള്ള തയാറെടുപ്പുമായി ചൈന. സ്റ്റാർലിങ്കിന്‍റെ ലോ എര്‍ത്ത് ഓര്‍ബിറ്റിലെ ഉപഗ്രഹ ശൃംഖലയ്ക്ക് സമാനമായി സ്വന്തം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാനാണ് ചൈന പദ്ധതിയിടുന്നത്. ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിനു കീഴിൽ വരുന്ന സാറ്റലൈറ്റ് ഇന്‍റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. സ്റ്റാർലിങ്കിന് 3,500 ലധികം ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങളുണ്ട്. യുഎസിൽ മാത്രം ആയിരക്കണക്കിന് ഉപഭോക്താക്കളുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. കൂടുതൽ ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ എത്തിക്കാനാണ് സ്റ്റാർലിങ്കിൻ്റെ നീക്കം.
ഷില്ലോങ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം നേടാൻ കഴിയാത്ത മേഘാലയയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവവികാസങ്ങൾ. നിലവിലെ കാവൽ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പ്രസിഡന്‍റുമായ കോണ്‍റാഡ് സങ്മ ഗവർണർ ഫഗു ചൗഹാനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ഒരു പാർട്ടി സഖ്യത്തിൽ നിന്ന് പിൻമാറി. രണ്ട് എംഎൽഎമാരുള്ള ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) സാങ്മയ്ക്ക് പിന്തുണ നൽകിയിട്ടില്ലെന്നും എംഎൽഎമാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രസ്താവന ഇറക്കിയത്. എച്ച്എസ്പിഡിപിയുടെ രണ്ട് എംഎൽഎമാർ ഉൾപ്പെടെ സർക്കാർ രൂപീകരണത്തിന് തനിക്ക് 32 പിന്തുണയുണ്ടെന്ന് സാങ്മ തിങ്കളാഴ്ച ഗവർണറെ കണ്ട് അറിയിച്ചിരുന്നു. 60 അംഗ മേഘാലയ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 31 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. സാങ്മയുടെ പാർട്ടി 26 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി പിരിഞ്ഞ എൻപിപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിയാത്തതിനെ തുടർന്ന് സഖ്യം പുനഃസ്ഥാപിച്ചിരുന്നു.
കൊച്ചി: സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ ഉടൻ നടപ്പാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും അർഹരായ ബിപിഎൽ കുടുംബങ്ങളുടെ അന്തിമ പട്ടിക പോലുമില്ലാതെ കെഫോൺ. 14,000 പേരുടെ പട്ടിക നൽകാൻ തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും ആവശ്യപ്പെട്ടതിന്‍റെ പകുതി മാത്രമേ ഇതുവരെ കൈമാറിയിട്ടുള്ളൂ. പ്രവർത്തന മൂലധനം കണ്ടെത്താൻ വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിനെച്ചൊല്ലിയുള്ള വകുപ്പുതല തർക്കങ്ങളും പരിഹരിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്കാണ് സൗജന്യ കണക്ഷൻ നൽകുക. ആറ് മാസം മുമ്പ് പട്ടിക തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തുകയും ഇതുവരെ 10 ജില്ലകളിൽ നിന്നായി 7,569 പേരുടെ പട്ടിക നൽകുകയും ചെയ്തു. 4 ജില്ലകളിൽ നിന്നും ഒരാളെപ്പോലും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിയോജകമണ്ഡലാടിസ്ഥാനത്തിൽ 100 പേരുണ്ടെങ്കിൽ ഒരു വാർഡിൽ നിന്ന് ഒന്നോ രണ്ടോ കുടുംബങ്ങളെ മാത്രമേ ഉൾപ്പെടുത്താനാകൂ. അതിനാൽ ബാക്കി പട്ടിക ചോദിക്കുമ്പോൾ സർക്കാർ മാനദണ്ഡമനുസരിച്ച് പട്ടിക പഞ്ചായത്തുകൾക്ക് ലിസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വിശദീകരണം. മാനേജ്മെന്‍റ് ടെണ്ടർ നൽകിയ കേരള വിഷൻ കെ ഫോൺ…
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിൽ അതിക്രമിച്ച് കയറി എസ്എഫ്ഐ പ്രവർത്തകർ. വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. മുപ്പതോളം പ്രവർത്തകർ ഏഷ്യാനെറ്റിന്‍റെ പാലാരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറി ചാനലിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തുകയായിരുന്നു. ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ അസഭ്യ ബാനറുകൾ കെട്ടി പ്രതിഷേധിക്കുകയും ചെയ്തു. അക്രമത്തിൽ പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശനിയാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് രാവിലെ 11 മണിക്ക് കേസരി മന്ദിരത്തിന് മുന്നിൽ മാർച്ച് ആരംഭിക്കും. വാർത്തയോട് വിയോജിപ്പോ എതിർപ്പോ ഉണ്ടായപ്പോൾ മുൻകാലങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഒരു മാധ്യമ സ്ഥാപനത്തിന്‍റെ ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. ജനാധിപത്യ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ഇത് സ്വീകാര്യമല്ലെന്നും കേരള പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി.
തൃശൂര്‍: കുട്ടനെല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടുത്തം. ഒല്ലൂർ, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് യൂണിറ്റ് ഫയർഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ആദ്യം കെട്ടിടത്തിന്‍റെ പിൻഭാഗത്ത് തീ പടരുകയും പിന്നീട് ഷോറൂമിലേക്ക് വ്യാപിക്കുകയുമായിരുന്നു. പുതിയ വാഹനങ്ങൾ, സർവീസിനായി കൊണ്ടുവന്ന വാഹനങ്ങൾ, ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. എന്നിരുന്നാലും, നിലവിൽ തീ പൂർണ്ണമായും അണക്കാനായിട്ടില്ല. ഷോറൂമിന്‍റെ ഇരുവശങ്ങളിലുമായി ഏഴ് യൂണിറ്റ് ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. പുതിയ കാറുകളും അഗ്നിക്കിരയായി. തീപിടുത്തത്തിൽ മൂന്ന് കാറുകൾ കത്തിനശിച്ചു. സർവീസ് സെന്‍ററായതിനാൽ തറയിൽ എണ്ണ ഉണ്ടായിരുന്നതാണ് വ്യാപനത്തിന് കാരണം.
ബെംഗളൂരു: എക്സ്ട്രാ ടൈമിൽ ബെംഗളൂരു ഗോൾ നേടിയതിന് ശേഷം ഐഎസ്എൽ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്കായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കളിക്കാരെ തിരിച്ചുവിളിച്ചതിനെ തുടർന്നാണ് മത്സരം മുടങ്ങിയത്. തുടർന്ന് മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് മടങ്ങി. ഇതോടെ ബെംഗളുരുവിനെ വിജയികളായി പ്രഖ്യാപിച്ചു. സെമിഫൈനലിൽ ബെംഗളൂരു എഫ്സി മുംബൈ സിറ്റിയെ നേരിടും. ഗോള്‍രഹിതമായ 90 മിനിറ്റുകള്‍ക്കുശേഷമാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുന്നത്. എക്സ്ട്രാ ടൈമിന്‍റെ തുടക്കത്തിൽ ഇരു ടീമുകളും മികച്ച മുന്നേറ്റം നടത്തി. 96-ാം മിനിറ്റിലെ ഫ്രീകിക്കിലൂടെ ബെംഗളൂരു ലീഡെടുത്തു. സുനിൽ ഛേത്രിയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇതിനെതിരെ പ്രതിഷേധിച്ചു. കളിക്കാർ തയ്യാറാകുന്നതിന് മുമ്പാണ് കിക്ക് എടുത്തതെന്നും അതിനാൽ ഗോൾ അനുവദിക്കരുതെന്നും ബ്ലാസ്റ്റേഴ്സ് വാദിച്ചു. റഫറി ഗോൾ അനുവദിച്ചതിനെ തുടർന്ന് കോച്ച് ഇവാൻ വുക്മനോവിച്ച് കളിക്കാരോട് മൈതാനം വിടാൻ നിർദ്ദേശിച്ചു. ഏറെ നേരമായിട്ടും കളിക്കാർ തിരിച്ചെത്താതായതോടെ മത്സരം അവസാനിച്ചതായി റഫറി അറിയിക്കുകയായിരുന്നു. ഈ ജയത്തോടെ ബെംഗളൂരു സെമിഫൈനലിലേക്ക് മുന്നേറി.
തൃശ്ശൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധയാത്രയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിലാണ് ഇ.പി.ജയരാജൻ പങ്കെടുക്കുക. കഴിഞ്ഞ മാസം 20ന് കാസർകോട് നിന്നാരംഭിച്ച ജാഥയിൽ ഇ.പി പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. ജനകീയ പ്രതിരോധ യാത്ര ഇന്ന് തൃശ്ശൂർ ജില്ലയിലേക്ക് കടക്കുകയാണ്. രാവിലെ ഒമ്പതിന് ചെറുതുരുത്തിയിലെത്തുന്ന യാത്രയ്ക്ക് പന്ത്രണ്ട് സ്ഥലങ്ങളിൽ സ്വീകരണം നൽകും. വൈകീട്ട് അഞ്ചിന് തേക്കിൻകാട് മൈതാനത്ത് പൊതുസമ്മേളനവും നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ ഇ പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പുറപ്പെട്ടു. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഇ.പി ജയരാജൻ ഇതുവരെ സി.പി.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയിൽ പങ്കെടുത്തിട്ടുണ്ടായില്ല. റിസോർട്ട് വിവാദത്തെ തുടർന്ന് ഇ.പി ജയരാജൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിവരങ്ങൾ ചോർന്നതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് ഇ.പിയുടെ വാദം. ഗൂഡാലോചന നടത്തിയവർക്കെതിരെ പ്രതികരിക്കാത്തതാണ് എം.വി ഗോവിന്ദനും ജനകീയ പ്രതിരോധ യാത്രയുമായുള്ള നിസ്സഹകരണത്തിലേക്ക്…
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിൽ തീപിടിച്ചതിനെ തുടർന്ന് പുകയിൽ മുങ്ങി കൊച്ചി നഗരം. പത്തിലധികം അഗ്നിശമന സേനാ യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിൽ പുക ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സമീപവാസികൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. കനത്ത പുക മൂലം അയൽവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകി. മാർച്ച് ഒന്നിന് വൈകിട്ട് 4.15ന് ഉണ്ടായ തീ ഇതുവരെ അണച്ചിട്ടില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മാലിന്യ പ്ലാന്‍റിന് സമീപം സ്ഥാപിച്ച പമ്പിംഗ് യൂണിറ്റുകൾ പ്രവർത്തിക്കാത്തത് തീ അണയ്ക്കാൻ ബുദ്ധിമുട്ടായി. കടുത്ത ചൂടിൽ കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഉരുകിയതാണ് തീപിടുത്തതിന് കാരണമെന്നാണ് ജീവനക്കാരുടെ വിശദീകരണം.
2023 ലെ ബിബിസി ടോപ്പ് ഗിയർ ഇന്ത്യ അവാർഡ് ദുൽഖർ സൽമാന്. ഈ വർഷത്തെ പെട്രോൾ ഹെഡ് ആക്ടർ അവാർഡാണ് ദുൽഖർ നേടിയത്. ചുപ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുൽഖറിന് പുരസ്കാരം ലഭിച്ചത്. ദുൽഖർ സൽമാൻ അടുത്തിടെ ദാദാസാഹിബ് ഫാൽക്കേ അവാർഡ് നേടിയിരുന്നു. മികച്ച വില്ലൻ വേഷത്തിനുള്ള പുരസ്കാരമാണ് ദുൽഖർ സ്വന്തമാക്കിയത്. ദുൽഖർ സൽമാനാണ് ഈ പുരസ്കാരം നേടുന്ന ആദ്യ മലയാള നടൻ. ആർ ബൽകി രചനയും സംവിധാനവും നിർവഹിച്ച ‘ചുപ്’ സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ്. ദുൽഖറിന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. ബിഗ് ബജറ്റ് മാസ് എന്‍റർടെയ്നറായ ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്‍റെ വരാനിരിക്കുന്ന ചിത്രം. ചിത്രം ഈ വർഷം ഓണത്തിന് റിലീസ് ചെയ്യും. വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാനാണ് നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തിരുവനന്തപുരം: ആന്‍റിബയോട്ടിക് ചികിത്സ കുറയ്ക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി ഐഎംഎ. ഇപ്പോൾ ഉണ്ടാകുന്ന സാധാരണ പനിക്ക് ആന്‍റിബയോട്ടിക് ചികിത്സ ആവശ്യമില്ല. ബാക്ടീരിയ രോഗങ്ങൾക്ക് മാത്രമേ ആന്‍റിബയോട്ടിക്കുകൾ നിർദ്ദേശിക്കാവൂ. ആളുകൾ സ്വന്തമായി ആന്‍റിബയോട്ടിക്കുകൾ വാങ്ങുന്നത് വർധിക്കുന്നതായും ഇത് ഭാവിയിൽ മരുന്ന് പ്രവർത്തിക്കാത്ത പ്രശ്നത്തിലേക്ക് നയിച്ചേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. ഒരു കാരണവശാലും ആളുകൾ ആന്‍റിബയോട്ടിക്കുകൾ സ്വയം വാങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
