Author: News Desk

ദേശീയപാത കുഴിയടയ്ക്കൽ സംബന്ധിച്ച് എൻഎച്ച്എഐ വിശദീകരണം നൽകി. കുഴി അടയ്ക്കൽ പരമാവധി പൂർത്തിയായതായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. റോഡിൽ വീണ്ടും പരിശോധന നടത്താൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. കുഴി അടയ്ക്കലിന്റെ പുരോഗതി വിലയിരുത്താനാണ് നിർദേശം നൽകിയത്. കരാർ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിച്ചെന്നും, തുടർ നിർമ്മാണ കരാറിൽ നിന്ന് ഒഴിവാക്കിയതായും കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസിന് എൻഎച്ച്എഐ വിശദീകരണം നൽകി. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെ റോഡ് അറ്റകുറ്റപ്പണിയിലെ വീഴ്ചയുടെ പേരിൽ ദേശീയപാതാ കരാറിൽ നിന്ന് ഒഴിവാക്കി. സെപ്റ്റംബർ 15 മുതൽ അറ്റകുറ്റപ്പണി നടത്താൻ പുതിയ കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റി അന്ത്യശാസനം നൽകിയിട്ടും ജിഐപിഎൽ ജോലികളോ അറ്റകുറ്റപ്പണികളോ സമയബന്ധിതമായി നടത്താത്തതിനെ തുടർന്നാണ് നടപടി.

Read More

സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് രാജ്യം. രാജ്യത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ത്രിവർണ്ണ നിറങ്ങൾ അണിഞ്ഞു കഴിഞ്ഞു. ഭീകരസംഘടനകളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. ഇന്ത്യാ ഗേറ്റ്, നോർത്ത്, സൗത്ത് ബ്ലോക്കുകൾ, ചെങ്കോട്ട എന്നിവയെല്ലാം ദിവസങ്ങളായി ത്രിവർണ്ണ പതാക കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഓഗസ്റ്റ് 15നായി തയ്യാറെടുത്തു കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്തും മറ്റ് പ്രധാന നഗരങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചെങ്കോട്ടയിലും പരിസരത്തും മാത്രം എൻ.എസ്.ജി ഉൾപ്പെടെ 10,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Read More

കൊച്ചി: ഇഡി സമൻസിനെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. മസാല ബോണ്ട് വിഷയം അന്വേഷിക്കാനുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അധികാരത്തെയാണ് കിഫ്ബി കോടതിയിൽ ചോദ്യം ചെയ്തത്. മസാല ബോണ്ട് നൽകുന്നതിൽ ഫെമ ചട്ടങ്ങൾ ലംഘിച്ചെന്ന കേസിൽ ഇഡി കിഫ്ബിക്ക് സമൻസ് അയച്ചിരുന്നു. കിഫ്ബി, സിഇഒ കെ.എം എബ്രഹാം, ജോയിന്‍റ് ഫണ്ട് മാനേജർ എന്നിവരാണ് ഹൈക്കോടതിയിൽ ഈ നടപടിയെ ചോദ്യം ചെയ്യുന്നത്. ഫെമ ലംഘനങ്ങൾ പരിശോധിക്കാൻ ഇ.ഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ വാദം. ഇക്കാര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പരിശോധിക്കണമെന്നും കിഫ്ബിയുടെ ഹർജിയിൽ പറയുന്നു. കിഫ്ബിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടർച്ചയായി സമൻസ് അയയ്ക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണത്തിനെതിരെ സി.പി.എം നിയമപോരാട്ടം നടത്തുകയാണ്. ഇ.ഡി അന്വേഷണത്തിനെതിരെ കെ.കെ ശൈലജ ഉൾപ്പെടെ അഞ്ച് ഭരണപക്ഷ എം.എൽ.എമാരാണ് ഹർജി നൽകിയത്. കിഫ്ബിക്കെതിരായ ഇ.ഡിയുടെ അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സി.പി.എം വ്യക്തമാക്കിയിരുന്നു.

Read More

യുക്രൈനിലെ സാഫോറീസിയ ആണവ നിലയത്തിന്‍റെ കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ആശങ്ക അറിയിച്ച് ഇന്ത്യ. റഷ്യൻ നിയന്ത്രണത്തിലുള്ള ആണവ നിലയത്തിന് സമീപം ഷെല്ലാക്രമണം ശക്തമാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. യുക്രൈനിലെ ആണവ നിലയങ്ങളുടെ സുരക്ഷ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട ഏത് ഭീഷണിയും ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ആഘാതം ഉണ്ടാക്കും. അപകടങ്ങൾ ഒഴിവാക്കാൻ പരസ്പര ധാരണ വേണമെന്ന് രുചിര കമ്പോജ് അഭിപ്രായപ്പെട്ടു. യുദ്ധം സാഫോറീസിയ ആണവ നിലയത്തിന് കേടുപാടുകൾ വരുത്തിയതായി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ മരിയാനോ ഗ്രോസി സുരക്ഷാ കൗൺസിലിനെ അറിയിച്ചു. സ്ഥലം അടിയന്തരമായി പരിശോധിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിലെ സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണം. സ്ഥിതിഗതികൾ വളരെ ഗുരുതരമാണെന്നും ഗ്രോസി മുന്നറിയിപ്പ് നൽകി. സാഫോറീസിയ ആണവ നിലയത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു.

Read More

ന്യൂഡൽഹി: ബിഹാറിലെ മഹാസഖ്യ സർക്കാരിന്റെ ഭാഗമാകില്ലെന്നും പുറത്തുനിന്ന് പിന്തുണ നൽകുമെന്നും സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 2024 ൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന് പറയാൻ സമയമായിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. ബിഹാറിൽ പ്രതീക്ഷ നൽകുന്ന മാറ്റമാണ് ഉണ്ടായതെന്ന് ഡി. രാജ പ്രതികരിച്ചു. തേജസ്വിക്കൊപ്പമുള്ള ചിത്രവും വീഡിയോയും യെച്ചൂരി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. തേജസ്വിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മതേതര മഹാസഖ്യ സർക്കാർ രൂപീകരിക്കുന്നതിനെ അഭിവാദ്യം ചെയ്യുന്നുവെന്നും യെച്ചൂരി പറഞ്ഞു.

Read More

തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ഐസക്കിനെതിരായ ഇ.ഡി നടപടിയെ വിമർശിച്ച് സി.പി.ഐ.എം നേതാവ് എം.എ ബേബി. തോമസ് ഐസകിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി നീക്കത്തെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ എം.എ ബേബി വിമർശിച്ചത്. തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടിയെടുക്കാന്‍ തുടങ്ങുന്നത് തികച്ചും നിയമവിരുദ്ധമാണെന്നും 10 വർഷം കേരളത്തിന്‍റെ ധനമന്ത്രിയായിരുന്ന ഐസക്കിനെ വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ ഇന്ത്യയിലുടനീളം നടക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടി കേരള സർക്കാർ അട്ടിമറിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. അഴിമതി ലക്ഷ്യമിട്ട് നഗ്നമായ ദേശവിരുദ്ധതയാണ് സർക്കാർ നടത്തിയത്. വീടുകളിൽ പതാക ഉയർത്താൻ സ്കൂളുകൾ വഴി കുട്ടികൾക്ക്, പണം വാങ്ങി നൽകാൻ സർക്കാർ കുടുംബശ്രീയെ അണ് ചുമതലപ്പെടുത്തിയത്. മിക്ക സ്കൂളുകളിലും പതാക എത്തിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. വികലവും മോശപ്പെട്ടതുമായ കൊടികളാണ് കുടുംബശ്രീ നൽകിയിരിക്കുന്നത്. പതാക ലഭിച്ച സ്കൂളുകൾ കുട്ടികൾക്ക് വിതരണം ചെയ്യാതെ കുടുംബശ്രീ മിഷനിലേക്ക് അവ തിരിച്ചയച്ചു. പല സ്കൂളുകളിലും പതാക നൽകിയിട്ടുമില്ല. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ എല്ലാ വീടുകളിലും പതാക ഉയർത്തുക എന്ന വലിയ ആഘോഷം സർക്കാർ കുടുംബശ്രീയെ ഉപയോഗിച്ച് അട്ടിമറിച്ചെന്നും സുരേന്ദ്രൻ ആരോപിച്ചു. പതാക കുടുംബ ശ്രീ നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ് പണം വാങ്ങി ഇടനിലക്കാരിൽ നിന്നും മോശം പതാക വാങ്ങി ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് സർക്കാർ നടത്തിയത്. ഇത് അന്വേഷിക്കുകയും അഴിമതിക്കാരെ…

Read More

തിരുവനന്തപുരം: ജീവനക്കാരുടെ വീഴ്ചകൾക്ക് ബിവറേജസ് കോർപ്പറേഷൻ ഈടാക്കുന്ന പിഴ കുറച്ചു. 1000 ഇരട്ടി പിഴ എന്നത് 300 ഇരട്ടിയായാണ് കുറച്ചത്. എംആർപിയിൽ കൂടുതൽ തുക ഈടാക്കിയാൽ കൂടുതലായി ഈടാക്കുന്ന തുകയുടെ 1000 മടങ്ങ് പിഴ ജീവനക്കാരിൽനിന്ന് ഈടാക്കുമായിരുന്നു. ഒരു ബ്രാൻഡ് ഒഴിവാക്കി മറ്റൊരു ബ്രാൻഡ് പ്രമോട്ട് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, വില വ്യത്യാസത്തിന്‍റെ 1000 മടങ്ങാണ് പിഴ. എംആർപിയെക്കാൾ കൂടുതൽ പണം വാങ്ങിയ ജീവനക്കാരിൽ നിന്ന് ഈടാക്കുന്ന തുകയുടെ ആയിരം മടങ്ങ് പിഴ ഈടാക്കാനുള്ള ഉത്തരവ് മൂന്ന് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. എംആർപിയെക്കാൾ 140 രൂപ അധികം ഈടാക്കിയതിന് കട്ടപ്പന ഷോപ്പിലെ ജീവനക്കാരനിൽ നിന്ന് 1,40,000 രൂപ ഈടാക്കിയതിനെതിരെ യൂണിയനുകൾ കോടതിയിൽ ഹർജി നൽകിയിരുന്നു. പിഴ പൂർണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

Read More

തിരുവനന്തപുരം: മന്ത്രിമാർക്കെതിരായ സി.പി.എമ്മിന്‍റെ വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർക്ക് പരിചയക്കുറവുണ്ട്. പക്ഷേ, മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നാം സർക്കാരും രണ്ടു വർഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നത്. പറയുന്നത് പോലുള്ള വലിയ പ്രശ്നമില്ല. എങ്കിലും പാർട്ടിയുടെ പ്രതീക്ഷയ്‌ക്കൊത്ത് വരണമെന്ന നിർദേശം ഉൾക്കൊള്ളുന്നതായി വിമർശനങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പെരുമാറ്റം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ഓഫീസിൽ വരുന്നവരെ വിരസരാക്കുന്ന വിധത്തിൽ പെരുമാറരുത്. ഓഫീസുകളുടെ പ്രവർത്തനത്തിൽ ശ്രദ്ധ ചെലുത്തണം. വിവിധ ആവശ്യങ്ങൾക്കായി ആളുകൾ നിങ്ങളെ കാണാൻ വരുന്നു. ഓഫീസുകളിലെ പെരുമാറ്റം പ്രതിച്ഛായയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പല മന്ത്രിമാരും തീരുമാനങ്ങളെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഭരണത്തിൽ പരിചയക്കുറവ് ഒരു പ്രശ്നമാണെന്നും വിമർശനം ഉയർന്നു. നേതാക്കൾ വിളിച്ചാൽ പോലും ചില മന്ത്രിമാർ ഫോൺ എടുക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. മുൻ മന്ത്രിമാരും വിമർശനം ഉന്നയിച്ചവരിൽ ഉൾപ്പെടുന്നു.

Read More

നഗ്ന ഫോട്ടോഷൂട്ട് വിവാദത്തിൽ നടൻ രൺവീർ സിങ്ങിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഈ മാസം 22ന് ചെംമ്പൂർ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. പൊലീസ് നേരിട്ട് നടന്‍റെ വീട്ടിലെത്തിയെങ്കിലും താരം മുംബൈയിലില്ലെന്ന് അറിയിക്കുകയായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് താരത്തിനെതിരെ പരാതി നൽകിയത്.  രൺവീർ സിങ്ങിന്‍റെ നഗ്ന ഫോട്ടോഷൂട്ടും തുടർന്ന് താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ച താരത്തിന്‍റെ ഫോട്ടോഷൂട്ട് ഒരു മാഗസിനു വേണ്ടിയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പരാതി ഉയർന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.  

Read More