Author: News Desk

തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ ഈ മാസം 30ന് വിധി. കേസിൽ വിചാരണ ആരംഭിച്ചത് മുതൽ സാക്ഷികൾ തുടർച്ചയായി കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. സാക്ഷികളിൽ പലരും പ്രതികൾക്കൊപ്പമാണ് കോടതിയിൽ എത്തിയിരുന്നത്. സാക്ഷി സംരക്ഷണ നിയമം നടപ്പാക്കിയതോടെ കൂറുമാറ്റം ഒരുപരിധിവരെ തടയാൻ പ്രോസിക്യൂഷന് കഴിഞ്ഞു. വിചാരണ വേളയിൽ കോടതിയിൽ കൂറുമാറിയ സാക്ഷി കക്കി മൂപ്പൻ പിന്നീട് കുറ്റബോധം കാരണം മൊഴി മാറ്റിയിരുന്നു. കക്കി മൂപ്പൻ ഉൾപ്പെടെ 122 സാക്ഷികളാണ് മധു കേസിലുള്ളത്. ഇതിൽ 103 പേരെ വിസ്തരിക്കുകയും 10 മുതൽ 17 വരെ സാക്ഷികൾ രഹസ്യമൊഴി നൽകുകയും ചെയ്തു. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. രഹസ്യമൊഴി നൽകിയ എട്ട് പേരിൽ പതിമൂന്നാം സാക്ഷി സുരേഷ് കുമാർ മാത്രമാണ് മൊഴിയിൽ ഉറച്ചുനിന്നത്. ജാമ്യത്തിലിറങ്ങിയ പ്രതികളും സാക്ഷികളും ഒരേ പ്രദേശത്തുള്ളവരാണ്. സാക്ഷികളിൽ ഭൂരിഭാഗവും പ്രതികളെ ആശ്രയിക്കുന്നവരാണ്. വിചാരണ തുടങ്ങാൻ വൈകിയതും കൂറുമാറ്റം എളുപ്പമാക്കി. ഇതോടെയാണ് സാക്ഷി സംരക്ഷണ നിയമം…

Read More

തിരുവനന്തപുരം: തിരുവനന്തപുരം മൂലവിളാകത്ത് സ്ത്രീയെ നടുറോഡിൽ മർദ്ദിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താനൊരുങ്ങി പോലീസ്. അക്രമി ഓടിച്ച സ്കൂട്ടർ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് അടുത്ത ദിവസം രാത്രി ട്രയൽ റൺ നടത്തുന്നത് മൂലവിളാകത്ത് രാത്രി നടുറോഡിൽ സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 16 ദിവസമായിട്ടും അക്രമിയെ കുറിച്ച് യാതൊരു വിവരവുമില്ല. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും അക്രമി സഞ്ചരിച്ച സ്കൂട്ടർ ഏത് കമ്പനിയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അക്രമിയുടെ മുഖം വ്യക്തമല്ല. ഡിയോ സ്കൂട്ടറാണെന്നും വെള്ളയോ നീലയോ നിറത്തിലാകാമെന്നും അഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സംഭവസമയത്ത് രാത്രിയിൽ വിവിധ സ്കൂട്ടറുകൾ എത്തിച്ച് ട്രയൽ റൺ നടത്തുന്നത്.  വ്യക്തമായ സി.സി.ടി.വികൾക്ക് മുന്നിൽ അക്രമി സഞ്ചരിച്ചതുപോലെ സ്കൂട്ടർ ഓടിച്ച് ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ച് ഏത് സ്കൂട്ടറാണെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ദൃശ്യങ്ങൾ പരിശോധിക്കാൻ സ്കൂട്ടർ കമ്പനികളുടെ ഉദ്യോഗസ്ഥരും പോലീസുമായി സഹകരിക്കും. സമാന രീതിയിലാണ് എ.കെ.ജി സെന്‍റർ ആക്രമിച്ച കേസിലെ പ്രതികളെ…

Read More

ഇടുക്കി: മൂന്നാർ ചിന്നക്കനാലിൽ ഭീതിപടർത്തുന്ന അരികൊമ്പനെ മയക്കുവെടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ഹർജി പരിഗണിക്കുക. കഴി‍ഞ്ഞ ഞായറാഴ്ച ആനയെ മയക്കുവെടിവയ്ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമാണ് നടപടികൾ തൽക്കാലം നിർത്തിവയ്ക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്. അരിക്കൊമ്പൻ കാരണം പ്രദേശവാസികൾക്കുണ്ടായ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. അതേസമയം, വിധി എതിരായാൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള ദൗത്യത്തിന് വനംവകുപ്പ് പൂർണ സജ്ജമാണ്. അരിക്കൊമ്പന്‍റെ നിരീക്ഷണവും തുടരുകയാണ്. നിലവിൽ മിഷൻ ഏരിയയായ സിമന്‍റ് പാലത്തിന് സമീപം കഴിഞ്ഞ 2 ദിവസമായി അരിക്കൊമ്പൻ പിടിയാനക്കും രണ്ടു കുട്ടിയാനകൾക്കുമൊപ്പമാണുള്ളത്.

Read More

ന്യൂഡൽഹി: രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഎ. ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉൽപാദനത്തിനെതിരെയാണ് നടപടി. നിർമ്മാണം നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടു. ഇന്ത്യൻ നിർമിത വ്യാജ മരുന്നുകൾ വിദേശത്ത് വിൽക്കുന്നുണ്ടെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ വ്യാപകമായ പരിശോധന നടത്തിയാണ് നടപടി. മരുന്നുകളുടെ ഗുണനിലവാരം പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ 20 സംസ്ഥാനങ്ങളിലെ 76 കമ്പനികളിൽ ഡിജിസിഎ പരിശോധന നടത്തി. കേന്ദ്ര-സംസ്ഥാന സംഘങ്ങൾ സംയുക്തമായാണ് പരിശോധനയിൽ പങ്കെടുത്തത്. കഴിഞ്ഞ 15 ദിവസമായി വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തിവരികയായിരുന്നു. ഇന്ത്യൻ മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ മരണങ്ങളും ഗുരുതര രോഗങ്ങളും റിപ്പോർട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്‌സയൻസ് കഴിഞ്ഞ മാസം യുഎസ് വിപണിയിൽ നിന്ന് 55,000 മരുന്നുകൾ തിരിച്ചുവിളിച്ചിരുന്നു.

Read More

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാതയുടെ പരാതിയിലാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് വിവാദ പ്രസംഗം നടന്ന ഹോട്ടൽ. അതിനാൽ തുടർനടപടികൾക്കായി കേസ് തൃശൂരിലേക്ക് കൈമാറിയേക്കും. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേരളത്തിലെ മാർക്സിസ്റ്റ് വനിതാ നേതാക്കൾ കാശടിച്ചു മാറ്റി തടിച്ചു കൊഴുത്തു പൂതനകളായെന്നാണ് സുരേന്ദ്രൻ പരാമർശിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു.

Read More

കൊച്ചി: പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. അപകടം എങ്ങനെ സംഭവിച്ചു എന്നതിൽ ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ഓഫീസർ മറുപടി നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഇലവുങ്കലിൽ നിന്ന് കണമലയിലേക്ക് പോകുന്ന വഴി നാറാണൻ തോട് ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം. അപകടത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റു. ഇലവുങ്കൽ -എരുമേലി റോഡിലെ മൂന്നാം വളവിൽ വച്ച് മയിലാടുംതുറ സ്വദേശികളായ തീർത്ഥാടകർ ശബരിമല ദർശനം നടത്തി മടങ്ങുമ്പോഴായിരുന്നു സംഭവം. അപകടസമയത്ത് 64 മുതിർന്നവരും എട്ട് കുട്ടികളും ഉൾപ്പെടെ 72 പേരാണ് ബസിലുണ്ടായിരുന്നത്. ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമാണ്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. വളവിൽ അമിത വേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാകാം എന്നാണ് നിഗമനം. പ്രാഥമിക പരിശോധനയിൽ ബസിന് സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. പരിക്കേറ്റവരെ കോട്ടയത്തെയും പത്തനംതിട്ടയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read More

അബഹ: ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൃതദേഹങ്ങളിൽ ഭൂരിഭാഗവും കത്തിക്കരിഞ്ഞതിനാൽ തീർത്ഥാടകരെ തിരിച്ചറിയാനുള്ള ഫോറൻസിക് പരിശോധന ഊർജിതമാക്കി. ക്രിമിനൽ എവിഡൻസ് വിഭാഗവുമായി സഹകരിച്ച് ഫോറൻസിക് മെഡിക്കൽ സംഘം മരിച്ചയാളുകളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുകയാണ്. അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരന്‍റെ നിർദേശപ്രകാരം മഹായിൽ ഗവർണർ മുഹമ്മദ് ബിൻ ഫലാഹ് അൽഖർഖാഹ് പരിക്കേറ്റവരെ സന്ദർശിച്ചു. പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സയും പരിചരണവും നൽകാൻ ഗവർണർ നിർദ്ദേശിച്ചു.  ബ്രേക്ക് തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ട ബസ് ശആർ ചുരം റോഡിലെ പാലത്തിന്‍റെ ബാരിക്കേഡിൽ ഇടിച്ച് താഴേക്ക് വീഴുകയും തീപിടിക്കുകയും ആയിരുന്നു. സിവിൽ ഡിഫൻസ്, റെഡ് ക്രസന്‍റ്, സുരക്ഷാ വകുപ്പുകൾ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും പൊള്ളലേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഉദ്യോഗസ്ഥരും ഹോട്ടലുടമകളും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ്. ലാബ് പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ തുടർനടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. നൂറിലധികം സ്ഥാപനങ്ങളെ തുടർനടപടികളിൽ നിന്ന് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. വിജിലൻസിന്‍റെ ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പരിശോധനയിലാണ് കണ്ടെത്തൽ. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർക്കെതിരെ നടപടിയുണ്ടായിട്ടില്ല. വിവിധ ഹോട്ടലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെങ്കിലും അവയിലൊന്നും നിയമപരമായ തുടർനടപടികളില്ല. കൈക്കൂലിയും മറ്റും വാങ്ങി തുടർനടപടികൾ ഒഴിവാക്കുന്നുവെന്നാണ് കണ്ടെത്തൽ. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിൾ ലാബിൽ പരിശോധിച്ച് സുരക്ഷിതമല്ലെന്ന് ഫലം വന്നാൽ ഒരു വർഷത്തിനുള്ളിൽ ഭക്ഷണം വിറ്റ ആൾക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യണം. എന്നാൽ കേസിൽ നിന്ന് രക്ഷപ്പെടാൻ ഇവരെ അനുവദിച്ചുവെന്നാണ് പ്രധാന ആരോപണം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 110 ലധികം പേർ ഇത്തരത്തിൽ രക്ഷപ്പെട്ടതായാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.

Read More

തിരുവനന്തപുരം: കെ.ടി.യു വൈസ് ചാന്‍സലർ നിയമനത്തിൽ സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ.ടി.യു വി സിയുടെ താൽക്കാലിക ചുമതല സർക്കാരിന് താൽപ്പര്യമുള്ള ഒരാൾക്ക് നൽകാമെന്ന് കാണിച്ച് രാജ്ഭവൻ കത്തയച്ചു. ഡിജിറ്റൽ വി.സി സജി ഗോപിനാഥിനോ സർക്കാരിന് താൽപ്പര്യമുള്ള മറ്റ് വ്യക്തികൾക്കോ ചുമതല നൽകാമെന്ന് രാജ്ഭവൻ അറിയിച്ചു. ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായ തിരിച്ചടികൾ ഉണ്ടാകുന്നതിനിടെയാണ് ഗവർണറുടെ തീരുമാനം. കെ.ടി.യു വി.സി നിയമനത്തെച്ചൊല്ലി സർക്കാരും ഗവർണറും തമ്മിൽ വലിയ തർക്കമായിരുന്നു നടന്നത്. ഡിജിറ്റൽ വി.സി സജി ഗോപിനാഥ് ഉൾപ്പടെ സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളിയാണ് ഗവർണർ സിസ തോമസിന് വി.സിയുടെ താൽക്കാലിക ചുമതല നൽകിയത്. സിസയുടെ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണ് രാജ്ഭവൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. കേരള സർവകലാശാലയിലെ 15 അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

Read More

ന്യൂഡൽഹി: ദോക്‌ലായിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടി ആറ് വർഷം പിന്നിടുമ്പോൾ ഇന്ത്യയെ ആശങ്കയിലാഴ്ത്തി ഭൂട്ടാൻ പ്രധാനമന്ത്രി ലോതയ് ഷെറിങിൻ്റെ പരാമർശം. ദോക്‌ലാ മേഖലയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ബീജിംഗിനും തുല്യ അവകാശമുണ്ടെന്ന് ഷെറിങ് പറഞ്ഞു. ഭൂട്ടാന് മാത്രമായി ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ഞങ്ങൾ മൂന്നു പേരുണ്ട്. ചെറിയ രാജ്യമാണോ വലിയ രാജ്യമാണോ എന്നത് പ്രശ്നമല്ല. മൂന്നും ഒരേ പോലുള്ള രാജ്യമാണ്. ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറാണ്. മറ്റ് രണ്ട് രാജ്യങ്ങൾ കൂടി തയ്യാറായാൽ മതിയെന്നാണ് ഷെറിങ് വ്യക്തമാക്കിയത്. ഇന്ത്യയുടെ സിക്കിം, ഭൂട്ടാൻ്റെ ഹാ ഡിസ്ട്രിക്ട്, ചൈനയുടെ ചുംബി താഴ്‌വര എന്നിവയ്ക്കിടയിലുള്ള ഉയർന്ന പ്രദേശമാണ് ദോക്‌ലാ. പ്രദേശം ഇപ്പോൾ ചൈനയുടെ കൈകളിലാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ചൈന ഈ പ്രദേശം അവകാശപ്പെടുമ്പോൾ, ദോക്‌ലാം ഇന്ത്യയുടെ സിലിഗുരി ഇടനാഴിക്ക് (വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി) അടുത്താണ് എന്നതാണ് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നത്.

Read More