- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ഗുവാഹത്തി: സംസ്ഥാനത്തെ ഒരു ലക്ഷത്തോളം കേസുകൾ പിന്‍വലിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ അടക്കമുള്ളവ ഉള്‍പ്പെടുന്ന കേസുകളാണ് പിന്‍വലിക്കുക. കീഴ്ക്കോടതികളുടെ ജോലിഭാരം കുറയ്ക്കുകയാണ് കേസുകൾ പിന്‍വലിക്കുന്നതിന്റെ ലക്ഷ്യം. ഗുവാഹത്തിയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാല് ലക്ഷത്തോളം കേസുകളാണ് കീഴ്ക്കോടതികളിൽ കെട്ടിക്കിടക്കുന്നത്. അപ്രധാനമായ കേസുകൾ പിന്‍വലിക്കുന്നതിലൂടെ ഗൗരവമേറിയ കേസുകൾ വേഗത്തിൽ തീർപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാലക്കാട്: ഷാജഹാന്റെ കൊലപാതകത്തിൽ ആർ.എസ്.എസിണ് പങ്കുണ്ടെന്ന് സി.പി.എം നുണപ്രചാരണം നടത്തുന്നത് സ്വന്തം പാർട്ടിക്കാരന്റെ കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു. “ഷാജഹാന്റെ കൊലയാളികൾക്ക് അർജുൻ ആയങ്കി ഉൾപ്പെടെയുള്ള സിപിഎം ക്രിമിനലുകളുമായി അടുത്ത ബന്ധമുണ്ട്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നവരാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ബിജെപി പ്രവർത്തകരാരും കൊലപാതകത്തിൽ പ്രതികളല്ലെന്നും” കൃഷ്ണകുമാർ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന സിപിഎം സംസ്ഥാന ഘടകത്തിന്റെ നിലപാട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിയിരുന്നു. ഷാജഹാനെ കൊന്നത് ആർഎസ്എസാണെന്ന നിഗമനത്തിൽ എത്താൻ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സമാനമായ നിലപാടാണ് സ്വീകരിച്ചത്. “ഒരു കൊലപാതകം നടന്നാൽ ഉടനടി ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പൊലീസ് കണ്ടെത്തട്ടെ. നിയമസഭയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും” കാനം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: മുട്ടത്തറ മാലിന്യ പ്ലാന്റിലെ കിണറ്റിൽ രണ്ട് മനുഷ്യ കാലുകൾ മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. ആശുപത്രി മാലിന്യങ്ങൾ കൊണ്ടുപോകുന്ന പൈപ്പ് ഘടിപ്പിച്ച കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്. സംഭവത്തിൽ വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ മാലിന്യ സംസ്കരണ പ്ലാന്റിലെ തൊഴിലാളികളാണ് കിണറ്റിനുള്ളില്‍ രണ്ട് കാലുകള്‍ കണ്ടെത്തിയത്. മുറിച്ചുമാറ്റിയ നിലയിലായിരുന്നു കാലുകള്‍. വലിയതുറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത കാലുകള്‍ പോലീസ് കിണറ്റില്‍നിന്ന് മാറ്റിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ മലിനജലം തുറന്നുവിടുന്ന കിണറ്റിൽ പെപ് ഘടിപ്പിച്ചിരിക്കുന്നതിനാൽ ഈ കാലുകൾ ആശുപത്രിയുടെ അവശിഷ്ടങ്ങൾക്കൊപ്പം എത്തിയതായും സംശയിക്കുന്നു. മുറിച്ചുമാറ്റിയ രോഗികളുടെ കാലുകൾ മെഡിക്കൽ കോളേജിൽ ശരിയായി സംസ്കരിക്കണം. കണ്ടെത്തിയ കാലുകൾ ഇങ്ങനെ വന്നതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അങ്ങനെയെങ്കിൽ അത് ഗുരുതരമായ വീഴ്ചയായി കണക്കാക്കുമെന്നും പൊലീസ് പറഞ്ഞു.
കര്‍ണടാക: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കര്‍ണടാകയില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്കിയ പത്ര പരസ്യത്തില്‍ നെഹ്റുവിനെ ഒഴിവാക്കി ‘വിപ്ലവകാരി സവര്‍ക്കര്‍’ എന്ന പേര് നല്കി വി ഡി സവര്‍ക്കറുടെ ഫോട്ടോ കര്‍ണാടക സര്‍ക്കാര്‍ ഉപയോഗിച്ചതാണു വിവാദമായാത്. ശിവമോഗയിലെ പല മേഖലയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സവര്‍ക്കറുടെ ഫോട്ടോ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം നടക്കുന്നതെന്ന് ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍ ഹിന്ദുത്വ ആശയപ്രചാരകന്‍ സവര്‍ക്കറുടെ ഫോട്ടോ ഉപയോഗിച്ചു. ‘വിനായക് ദാമോദര്‍ സവര്‍ക്കര്‍ വിപ്ലവകരമായ മാര്‍ഗങ്ങളിലൂടെ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടണമെന്ന് വാദിക്കുന്ന നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹം ആന്‍ഡമാന്‍ നിക്കോബാറില്‍ തടവിലാക്കപ്പെടുകയും ഒട്ടേറെ പീഡനത്തിനിരാകുകയും ചെയ്തു’ എന്നാണ് സവര്‍ക്കറുടെ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്.
ദുബായ്: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് വിമാനങ്ങൾ വൈകിയതിനാൽ യാത്രക്കാർ ഒരു ദിവസത്തിലേറെ വിമാനത്താവളത്തിൽ കുടുങ്ങി. ഷാർജയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് അൽപ്പസമയം മുമ്പാണ് കേരളത്തിലേക്ക് പുറപ്പെടാൻ കഴിഞ്ഞത്. എയർ അറേബ്യയിലെ യാത്രക്കാർക്കും സമാനമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെങ്കിലും എയർലൈൻ താമസസൗകര്യം ഒരുക്കി. എന്നാൽ എയർ ഇന്ത്യ യാത്രക്കാർ പൂർണമായും വിമാനത്താവളത്തിനുള്ളിൽ ആയി. ബെഞ്ചിലും കസേരയിലും പുറത്തേക്കുമില്ല അകത്തേക്കുമില്ലെന്ന അവസ്ഥയിൽ ഇരുന്നും കിടന്നും നേരം വെളുപ്പിക്കുകയായിരുന്നു. ഇന്നലത്തെ പൊടിക്കാറ്റിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സമാനമായ സാഹചര്യമായിരുന്നു. ഇറങ്ങേണ്ട വിമാനങ്ങൾ കുവൈറ്റിലാണ് ലാൻഡ് ചെയ്തത്. വിമാനം മണിക്കൂറുകൾ വൈകിയാണ് യാത്ര ആരംഭിച്ചത്. കുട്ടികളുമായി വന്നവർ ഏറെ ബുദ്ധിമുട്ടി. യാത്രക്കാരുടെ ലഗേജ് വിമാനത്തിലേക്ക് മാറ്റിയതിനാൽ ആർക്കും മാറാൻ തുണി പോലും ഉണ്ടായിരുന്നില്ല. ഓരോ മണിക്കൂറിലും വിമാനം പറന്നുയരുമെന്ന സൂചന ലഭിച്ചതിനാൽ ആർക്കും എവിടെയും സ്വസ്ഥമായി ഇരിക്കാൻ പോലും സാധിച്ചില്ലെന്നു യാത്രക്കാർ പറഞ്ഞു. യാത്രക്കാരെ കൈകാര്യം ചെയ്യാൻ എയർ ഇന്ത്യയ്ക്ക് രണ്ട് ജീവനക്കാർ…
ചെന്നൈ: തമിഴ്നാട്ടിൽ ദളിത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഇരിക്കാൻ കസേരകളില്ല എന്ന് പരാതി. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ വാർത്ത ചർച്ചയാകുന്നത്. സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിൽ നിന്നും ഇവർക്ക് വിലക്കുണ്ട്. സംസ്ഥാനത്തെ 24 ജില്ലകളിൽ തമിഴ്നാട് ഇറാഡിക്കേഷന്‍ ഫ്രണ്ട് നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. 386 പഞ്ചായത്തുകളില്‍ 22 പഞ്ചായത്തുകളിലാണ് ദളിത് പ്രസിഡന്റുമാര്‍ക്ക് ഇരിക്കാന്‍ കസേര നിഷേധിച്ചിരിക്കുന്നത്.
നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങൾ ലോകോത്തര നിലവാരത്തിലെത്തിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആറ്റിങ്ങലിലെ രണ്ട് സ്കൂളുകളിൽ പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടം, ലാബ്, ലൈബ്രറി കെട്ടിടങ്ങൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കിളിമാനൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ, ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണ മിഷൻ പദ്ധതിയും പ്ലാൻ ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾ വരുന്നതും അവയുടെ ഉദ്ഘാടനവും സാധാരണ സംഭവമായി മാറിയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ കെട്ടിടങ്ങൾ അടച്ചുപൂട്ടേണ്ടി വന്ന സമയത്താണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്. എന്നിരുന്നാലും, നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ കെട്ടിടങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കിളിമാനൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാകിരണം പദ്ധതി പ്രകാരം കിഫ്ബി…
ന്യൂഡൽഹി: ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വഹിച്ച പങ്കിനെക്കുറിച്ചുള്ള ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വാതന്ത്ര്യസമരത്തിലെ ഇതിഹാസങ്ങൾ നൽകിയ സംഭാവനകളെ നിസ്സാരവത്കരിച്ച് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെയും കഴിഞ്ഞ 75 വർഷത്തിനിടെ രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങളെയും നിസ്സാരവത്കരിക്കാനുള്ള ഇപ്പോഴത്തെ സ്വാർത്ഥ സർക്കാരിന്റെ ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിൽ സോണിയ ഗാന്ധി പറഞ്ഞു. “രാഷ്ട്രീയ നേട്ടങ്ങൾക്കായി ചരിത്രപരമായ വസ്തുതകൾ തെറ്റായി ചിത്രീകരിക്കുന്നതിനെ കോൺഗ്രസ് ശക്തമായി എതിർക്കുന്നു. മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, മൗലാന ആസാദ് തുടങ്ങിയ മഹാന്മാരായ ദേശീയ നേതാക്കളെ നുണകളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.’– സോണിയ ആരോപിച്ചു. പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും ഇന്ത്യാ വിഭജനത്തെ കുറിച്ച് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച വീഡിയോകൾ ലക്ഷ്യമിട്ടായിരുന്നു സോണിയയുടെ പ്രസ്താവന. ‘വിഘടന ശക്തികൾക്കെതിരെ പോരാടാൻ ഉത്തരവാദിത്തമുള്ളവർ എവിടെയായിരുന്നു?’ എന്ന…
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ എപ്പെക്സ് സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ ഇന്ന് രാവിലെ 7.00 മണിക്ക് ദേശീയ പതാക ഉയർത്തി.വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനങ്ങളും സാംസ്കാരിക നൃത്തവുമൊക്കെയായി വിപുലമായാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടികള്‍ അരങ്ങേറിയത്. വെള്ള വസ്ത്രം ധരിച്ച് കൈകളിൽ ഒരു ചെറിയ പതാകയുമായി ആണ് ഇവരിൽ ഭൂരിഭാഗവും ഐസിസിയിൽ എത്തിയത് . ഐസിസി അശോക ഹാളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെയും ധീര ജവാൻമാരെയും ഇന്ത്യൻ സ്ഥാനപതി അനുസ്മരിച്ചു. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശവും സ്ഥാനപതി വായിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായ ആസാദി കാ അമൃത് മഹോത്സവിന്റെ കീഴിൽ കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന സാംസ്കാരിക പരിപാടികളിൽ ഇന്ത്യൻ പ്രവാസികളുടെ പങ്കാളിത്തം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ്…
‘ഞാന്‍ മെഹ്നാസ് കാപ്പന്, ഇരുട്ടറയില്‍ തളക്കപ്പെട്ട സിദ്ദീഖ് കാപ്പന്റെ മകള്‍’; വൈറല്‍ സ്വാതന്ത്ര്യദിന പ്രസംഗം
സ്വാതന്ത്ര്യദിനത്തില്‍ ശ്രദ്ധേയമായി യു എ പി എ ചുമത്തപ്പെട്ട് യു പി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മകള്‍ മെഹ്നാസ് കാപ്പന്റെ പ്രസംഗം. എല്ലാ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ തകര്‍ക്കപ്പെട്ട മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മകളാണ് ഞാന്‍ എന്ന് പറഞ്ഞാണ് മെഹ്നാസ് കാപ്പന് പ്രസംഗം ആരംഭിക്കുന്നത്. ഓരോ ഭാരതീയനും എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തെരഞ്ഞെടുക്കണം എന്നതിനെല്ലാം സ്വാതന്ത്ര്യമുണ്ട് എന്നും ഇന്ത്യ മഹാരാജ്യത്തിന്റെ അന്തസിനെ ആരുടേ മുന്നിലും അടിയറവ് വെച്ച് കൂടാ എന്നും മെഹ്നാസ് കാപ്പന് ഓര്‍മിപ്പിക്കുന്നു. മതം, വര്‍ണം, രാഷ്ട്രീയം ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ നടക്കുന്ന അക്രമങ്ങളെ ഒരുമിച്ച് സ്നേഹത്തോടെ നിന്ന് പിഴുതെറിയണം എന്നും മെഹ്നാസ് പറയുന്നു. മെഹ്നാസ് കാപ്പന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പൂർണ്ണരൂപം: മാന്യസദസിന് വന്ദനം, എല്ലാവര്ക്കും എന്റെ സ്വാതന്ത്ര്യദിനാശംസകള്‍. ഞാന്‍ മെഹ്നാസ് കാപ്പന്. ഒരു പൗരന്റെ എല്ലാ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ തളക്കപ്പെട്ട മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മകള്‍. ഇന്ത്യാ മഹാരാജ്യം 76-ാം…
