- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
മൂന്നാര്‍: മൂന്നാർ നായമക്കാട് എസ്റ്റേറ്റിന് സമീപം പടയപ്പ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. ബസിന്‍റെ സൈഡ് മിററും ആന തകർത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പഴനി-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസിന് നേരെയാണ് ആനയുടെ ആക്രമണമുണ്ടായത്. യാത്രക്കാർക്ക് പരിക്കുകളില്ല. മൂന്നാറിൽ നിന്ന് മടങ്ങും വഴിയാണ് ആനയുടെ ആക്രമണമുണ്ടായത്. പ്രകോപനങ്ങളില്ലാഞ്ഞതിനാൽ ആന വലിയ തോതിലുള്ള ആക്രമണ സ്വഭാവം പ്രകടിപ്പിച്ചില്ല. അഞ്ചു മിനിറ്റോളം ബസ് തടഞ്ഞു നിർത്തി. ഒരു ലോറി ഇതുവഴി വന്ന് എയർ ഹോൺ മുഴക്കിയതിന് ശേഷമാണ് റോഡിൽ നിലയുറപ്പിച്ചിരുന്ന ആന പോയത്. ആനകൾ പതിവായി ഇറങ്ങുന്ന പാതയാണിത്. പ്രദേശത്തെ കടകൾ തകർത്ത് ഭക്ഷ്യവസ്തുക്കൾ എടുക്കുന്ന പതിവുമുണ്ട്. ഇതിനു മുമ്പും പടയപ്പയുടെ ഭാഗത്തുനിന്നും സമാനമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. മൂന്നാറിൽ നിന്ന് മറയൂരിലേക്ക് പോകുകയായിരുന്ന ബസ് തടഞ്ഞുനിർത്തി ജനൽച്ചില്ലുകൾ തകർത്തിരുന്നു.
ചെന്നൈ: ഗായകൻ ബെന്നി ദയാലിന്‍റെ തലയിൽ ഡ്രോൺ ഇടിച്ച് പരിക്കേറ്റു. ചെന്നൈയിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ബെന്നി ദയാൽ പാട്ട് പാടുന്നതിനിടെയാണ് ഡ്രോൺ തലയുടെ പിൻഭാഗത്ത് ഇടിച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബെന്നി ദയാൽ ഷോ അവതരിപ്പിക്കാൻ തുടങ്ങിയതു മുതൽ ഡ്രോൺ സ്റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ബെന്നി ദയാലിന് സമീപത്തുകൂടെ ആയിരുന്നു ഡ്രോൺ പറത്തിയത്. ‘ഉർവശി ഉർവശി’ എന്ന ഗാനം ആലപിച്ചുകൊണ്ടിരുന്ന ബെന്നി ദയാൽ പിറകോട്ട് നീങ്ങുന്നതിനിടെയാണ് ഡ്രോൺ തലയിൽ ഇടിച്ചത്. പരിക്കേറ്റ താരം മുട്ടുകുത്തി നിൽക്കുന്നതും സംഘാടകർ വേദിയിലേക്ക് എത്തുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന് പിന്നാലെ താരം ഇൻസ്റ്റാഗ്രാമിൽ അപകടത്തെ കുറിച്ച് വിശദമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട കത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നു. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, എൻസിപി നേതാവ് ശരദ് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരാണ് കത്തിൽ ഒപ്പിട്ട മറ്റ് നേതാക്കൾ. “ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണെന്ന് നിങ്ങൾ സമ്മതിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രതിപക്ഷ അംഗങ്ങൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറിയിരിക്കുന്നു,” കത്തിൽ…
തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ എതിർപ്പ് അവഗണിച്ച് ശമ്പളം ഗഡുക്കളായി നൽകി കെ.എസ്.ആർ.ടി.സി. പകുതി ശമ്പളമാണ് ജീവനക്കാർക്ക് നൽകിയത്. രണ്ടാം ഗഡു നൽകണമെങ്കിൽ ധനവകുപ്പ് സഹായിക്കണമെന്നും മാനേജ്മെന്‍റ് അറിയിച്ചു. സർക്കാർ ധനസഹായം ലഭിച്ചാൽ മാത്രമേ ജീവനക്കാർക്ക് രണ്ടാം ഗഡു നൽകാനാകൂവെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. പ്രതിമാസ കളക്ഷനിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി പ്രതിമാസം സർക്കാർ നൽകുന്ന 50 കോടി രൂപയിൽ നിന്നാണ് ശമ്പളം നൽകുന്നത്. എല്ലാ മാസവും 12 നും 15 നും ഇടയിലാണ് ഈ തുക ലഭിക്കുന്നത്. ശരാശരി പ്രതിമാസ കളക്ഷൻ 200 കോടി രൂപയാണ്. ഡീസൽ 104 കോടി, വായ്പ തിരിച്ചടവ് 30.18 കോടി, ടയറുകൾ, സ്പെയർ പാർട്സുകൾ എന്നിവയ്ക്കായി 10.50 കോടി, ഫാസ്ടാഗ്, ഫോൺ, ഇലക്ട്രിസിറ്റി ചാർജ് എന്നിവയ്ക്കായി 5 കോടി, ഡ്യൂട്ടി സറണ്ടർ, ഇൻസെന്‍റീവ് എന്നിവയ്ക്കായി 9 കോടി, പങ്കാളിത്ത പെൻഷൻ എൽഐസി എന്നിവയ്ക്കായി…
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടുത്തത്തെ തുടർന്നുണ്ടായ കടുത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമന സേനാംഗങ്ങൾ ചികിത്സ തേടി. ഛർദ്ദി, ശ്വാസതടസ്സം, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും ചികിത്സ തേടിയതെന്ന് ജില്ലാ ഫയർ ഓഫീസർ എം കെ സതീശൻ പറഞ്ഞു. വൈകുന്നേരത്തോടെ 80 ശതമാനം തീയും അണയ്ക്കാനാകും. വിഷപ്പുകയും കാറ്റുമാണ് തീ അണയ്ക്കുന്നതിനുള്ള തടസ്സങ്ങൾ. 25 യൂണിറ്റുകളിലായി 150 ഓളം ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള സോണ്‍ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് വർഷങ്ങളായി ബ്രഹ്മപുരത്ത് കിടക്കുന്ന ടൺ കണക്കിന് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ബയോ മൈനിങ് നടത്തണമെന്നായിരുന്നു ഒമ്പത് മാസത്തെ കരാറിൽ പറഞ്ഞിരുന്നത്. കരാർ തുകയായ 55 കോടിയിൽ 14 കോടി രൂപ കമ്പനിക്ക് ലഭിച്ചു. കരാർ കാലാവധി കഴിഞ്ഞിട്ടും മാലിന്യസംസ്കരണം എങ്ങുമെത്തിയിട്ടില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. ബയോ മൈനിങിൽ മുൻ പരിചയമില്ലാത്ത കമ്പനിക്ക് കരാർ നൽകിയതിന്…
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വനമേഖലകളിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടും ഇതുവരെ അനുഭവപ്പെടാത്ത വിധത്തിലാണ് തീപിടിത്തമുണ്ടായത്. വനപാലകർ നടത്തിയ പരിശോധനയിൽ സമാനമായ കണ്ടെത്തലുണ്ടായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തവണ വേനൽക്കാലത്ത് സംസ്ഥാനത്ത് 420 ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പാലക്കാടാണ്. 160 ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. സൈലന്‍റ് വാലി, അട്ടപ്പാടി, മലമ്പുഴ എന്നിവിടങ്ങളിൽ വലിയ തോതിൽ വനം കത്തി നശിച്ചിരുന്നു. വയനാട്ടിൽ 90 ഹെക്ടറും ഇടുക്കിയിൽ 86 ഹെക്ടറും തിരുവനന്തപുരത്ത് 70 ഹെക്ടറും വനഭൂമിയാണ് കത്തിനശിച്ചത്. ഫയര്‍ ലൈന്‍ ഉള്‍പ്പെടെ തെളിച്ചിരുന്ന സാഹചര്യത്തില്‍ വ്യാപകമായി വനം കത്തിയതില്‍ ചില സംശയങ്ങളുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അട്ടിമറി തെളിയിക്കുന്ന ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുത്തു. ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടർ അശോകനെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഐ.എം.എയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലയിൽ സൂചനാ സമരവും നടക്കും. ഒരാഴ്ച മുമ്പ് കുന്ദമംഗലം സ്വദേശിനിയുടെ കുഞ്ഞ് ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്നു യുവതി ചികിത്സയിൽ തുടരുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ ഡോ.അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടെ യുവതിയുടെ സി.ടി സ്കാൻ ഫലം വൈകുന്നതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു അപ്പോഴാണ് രോഗിയുടെ ബന്ധുക്കൾ നഴ്സിംഗ് കൗണ്ടറിന്‍റെ ചില്ലുകൾ ചെടിച്ചട്ടി കൊണ്ട് അടിച്ച് തകർത്തത്. സംഭവ സ്ഥലത്തെത്തിയ ഡോ.അനിതയുടെ ഭർത്താവ് ഡോ.അശോകനെയും ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബന്ധുക്കൾ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്.
ന്യൂഡല്‍ഹി: മദ്യലഹരിയിൽ വിമാനത്തിൽ യാത്ര ചെയ്ത വിദ്യാർത്ഥി സഹയാത്രികനുമേൽ മൂത്രമൊഴിച്ചു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ വിമാനത്തിലാണ് സംഭവം. യുഎസ് സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ് മൂത്രമൊഴിച്ചത്. ന്യൂയോർക്കിൽ നിന്ന് രാത്രി 9.15ന് പുറപ്പെട്ട് ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ എഎ 292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന യുവാവ് ഉറക്കത്തിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇത് സഹയാത്രികന്റെ ദേഹത്തായി. ഇതോടെ അധികൃതരെ വിവരമറിയിച്ചു. എന്നാൽ മൂത്രമൊഴിച്ചതിന് വിദ്യാർത്ഥി ക്ഷമാപണം നടത്തിയതിനാൽ അഭ്യർത്ഥനപ്രകാരം പൊലീസിനെ അറിയിച്ചില്ലെന്ന് സഹയാത്രികൻ പറഞ്ഞു. എന്നാൽ ഇക്കാര്യം ഗൗരവമായി എടുത്ത അധികൃതർ വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്ട്രോളറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ഡൽഹി പൊലീസിന് കൈമാറി. ഇത് രണ്ടാം തവണയാണ് വിമാനത്തിൽ മൂത്രമൊഴിക്കുന്ന സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലും സമാനമായ സംഭവം നടന്നിരുന്നു. ശങ്കര്‍ മിശ്ര എന്നയാൾ മദ്യപിച്ച് പ്രായമുള്ള ഒരു സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചിരുന്നു. സംഭവത്തിൽ മിശ്രയ്ക്കെതിരെ കേസ്…
കണ്ണൂര്‍: കാപ്പ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവരെ കണ്ണൂർ ജയിലിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ കുറ്റം ചുമത്തപ്പെട്ട തടവുകാരെ സ്വന്തം ജില്ലയിലെ ജയിലുകളിൽ പാർപ്പിക്കരുതെന്ന നിയമം അനുസരിച്ചാണ് ജയിൽ മാറ്റം. രാവിലെ ഒമ്പത് മണിയോടെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ ഇരുവരെയും വിയ്യൂരിലേക്ക് കൊണ്ട് പോയത്. ജയിൽ മാറ്റണമെന്നാവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ അപേക്ഷ നൽകിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്. കാപ്പ ചുമത്തിയതിനാൽ ഇരുവർക്കും ആറുമാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംസ്ഥാന സർക്കാരിലെയും ഇതര സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്നത്. തീയണക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് യോഗത്തിന്റെ തീരുമാനം. പുക ഉയരുന്നതിനാൽ ഞായറാഴ്ച വീടിനുള്ളിൽ തന്നെ തുടരാൻ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും നിർദ്ദേശമുണ്ട്. ഭാവിയിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ നിരീക്ഷണം ശക്തമാക്കാനും വേഗത്തിൽ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. തീപിടിത്തം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് 9 മണിക്ക് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
