- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
ഡൽഹി: പൂനെയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധനം നിറച്ച ബസ് ഉദ്ഘാടനം ചെയ്തു. സിഎസ്ഐആർ, കെപിഐടി ടെക്നോളജീസ് എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പരിസ്ഥിതി സൗഹൃദ യാത്രകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പ്രധാനമന്ത്രിയുടെ ‘ഹൈഡ്രജൻ വിഷൻ’ പ്രധാനമാണെന്ന് മന്ത്രി സിങ് പറഞ്ഞു. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ചുണ്ടാകുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബസ് വെള്ളവും ചൂടും മാത്രമാണ് പുറപ്പെടുവിക്കുന്നത്. ഏറ്റവും പ്രകൃതിസൗഹൃദമായ യാത്രാമാര്‍ഗം. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന, ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഒരുബസ് വര്‍ഷം ശരാശരി 100 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വാതകം പുറന്തള്ളുമെന്നാണ് കണക്ക്. ഇത്തരം ലക്ഷക്കണക്കിന് ബസുകളാണ് രാജ്യത്തെ റോഡുകളിലൂടെ ഓടുന്നത്. ഹൈഡ്രജൻ വാഹനങ്ങളുടെ പ്രത്യേകത ഉയർന്ന ഊർജ്ജ കാര്യക്ഷമതയും ഊർജ്ജം വഹിക്കുന്ന ശേഷിയുമാണ്. പ്രവർത്തനച്ചെലവ് കുറയ്ക്കാം. ചരക്ക് ഗതാഗതത്തിലും വിപ്ലവം സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.
ബാംഗ്ലൂർ: മുസ്ലിം പള്ളികളില്‍ നിന്ന് പ്രാര്‍ഥനാ സമയം അറിയിക്കാനുള്ള ബാങ്ക് വിളിയുടെ ഉള്ളടക്കം ശരിയല്ലെന്നും, നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി. ബാങ്ക് വിളികൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സ്വദേശി ചന്ദ്രശേഖർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. മതവിശ്വാസത്തിന് എല്ലാവർക്കും അവകാശമുണ്ടെന്നും അത് പ്രചരിപ്പിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം, ഉച്ചഭാഷിണി ഉപയോഗിച്ച് രാത്രിയിൽ ശബ്ദമുണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പള്ളികളിൽ നിന്നുള്ള ബാങ്ക് വിളികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യ ഹർജി. ബാങ്ക് വിളിയുടെ ഉള്ളടക്കം ശരിയല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെന്ന് കോടതി പറഞ്ഞു.
മലപ്പുറം: സമ്പൂർണ ഡിജിറ്റൽ ജില്ലയായി മലപ്പുറം. നാളെ രാവിലെ 10.30ന് മലപ്പുറം ടൗൺഹാളിൽ കളക്ടർ വി.ആർ പ്രേംകുമാർ പ്രഖ്യാപനം നടത്തും. തിരുവനന്തപുരം ആർബിഐ ജനറൽ മാനേജർ സെട്രിക് ലോറൻസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ജില്ലയിലെ ലീഡ് ബാങ്കായ കാനറ ബാങ്കിന്റെ നേതൃത്വത്തിൽ കലക്ടർ അധ്യക്ഷനും ജില്ലാ ലീഡ് ബാങ്ക് മാനേജർ കൺവീനറുമായുള്ള ജില്ലാതല ബാങ്കേഴ്സ് വികസന സമിതിയാണ് പദ്ധതി നടപ്പാക്കിയത്. ഇതിന്‍റെ ഭാഗമായി ഡെബിറ്റ് കാർഡ്, മൊബൈൽ ബാങ്കിംഗ്, ഇന്‍റർനെറ്റ് ബാങ്കിംഗ്, യുപിഐ, ആധാർ അധിഷ്ഠിത പേയ്മെന്‍റ് സേവനങ്ങൾ എന്നിവ വ്യക്തിഗത ഇടപാടുകാർക്കിടയിൽ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സംരംഭകർക്കും വ്യവസായികൾക്കുമിടയിൽ നെറ്റ് ബാങ്കിങ്, ക്യുആർ കോഡ്, പിഒഎസ് മെഷീൻ തുടങ്ങിയ സേവനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പ്രചാരണവും നടത്തി.
തിരുവനന്തപുരം: വിവാദമായ ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. നിലവിലെ നിയമമനുസരിച്ച് പൊതുപ്രവർത്തകർക്കെതിരെ ലോകായുക്ത പരാമർശം നടത്തിയാൽ രാജിവയ്ക്കണം. ഭേദഗതി പ്രകാരം ലോകായുക്ത ഉത്തരവ് അംഗീകരിക്കാനോ നിരസിക്കാനോ സർക്കാരിന് കഴിയും. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ ഇനി മുതൽ അപ്പീൽ അതോറിറ്റി നിയമസഭയായിരിക്കും. മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയും എം.എൽ.എമാരുടെ കാര്യത്തിൽ സ്പീക്കറുമായിരിക്കും അധികാരികൾ. ലോകായുക്ത വിധി നടപ്പിലാക്കാൻ സർക്കാർ നിർബന്ധിതരാകുന്ന സാഹചര്യം ബിൽ പാസാകുന്നതോടെ ഇല്ലാതാകും. ബില്ലിൽ ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ. പ്രതിപക്ഷം ബില്ലിനെ എതിർത്തു. നീതിന്യായ വ്യവസ്ഥയുടെ അധികാരം എക്സിക്യൂട്ടിവ് കൈയടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഒരു വ്യക്തിക്ക് തനിക്കെതിരായ കേസിലെ വിധി തീരുമാനിക്കാൻ കഴിയില്ലെന്ന് ഭരണഘടന പറയുന്നു. ഇത് അതിന്‍റെ ലംഘനമാണ്. പുതിയ ഭേദഗതിയോടെ പൊതുപ്രവർത്തകർക്കെതിരെ കേസുകളൊന്നും നിലനിൽക്കില്ല.
ആലപ്പുഴ: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ന്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മത്സ്യത്തൊഴിലാളികൾ ക്ക് ചില പ്രശ്നങ്ങളുണ്ട്. അവയെല്ലാം ചർച്ചകളിലൂടെ സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി സമരം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് പിന്നാലെയാണ് കാനത്തിന്‍റെ പ്രതികരണം. സർക്കാരിനെ സംബന്ധിച്ചിടത്തോളം, ഏതെങ്കിലും പ്രക്ഷോഭത്തിൽ ഉന്നയിച്ച ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വികസന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുക അസാധ്യമാണ്. എന്നാൽ അവരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾക്കിടയിലാണ് സോണിയ ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിലെ രാഷ്ട്രപതി ഭവനിലാണ് യോഗം ചേർന്നത്. യോഗത്തിൽ ഇരുവരും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ തുടർന്ന് സോണിയാ ഗാന്ധിക്ക് രാഷ്ട്രപതിയെ കാണാൻ കഴിഞ്ഞില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് സോണിയാ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. നെഹ്റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷനാകണമെന്നും അവർ പറഞ്ഞു. സോണിയാ ഗാന്ധി തന്‍റെ നിലപാട് മുതിർന്ന കോൺഗ്രസ് നേതാക്കളെ അറിയിച്ചു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെയാണ് നയം വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കമൽനാഥ് എന്നിവരിൽ ഒരാൾ പാർട്ടി അധ്യക്ഷനാകണമെന്നാണ് സോണിയ ഗാന്ധിയുടെ ആഗ്രഹം. 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിലെ അംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷനാകാൻ സാധ്യത ഒരുങ്ങുന്നത്.
ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തിൽ മുതിർന്ന നേതാക്കളുടെ നീക്കങ്ങൾ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും തങ്ങളുടെ ചുമതലകളിൽ നിന്ന് രാജിവെച്ചത് അപ്രതീക്ഷിതമായിരുന്നു. ഹൈക്കമാൻഡിന്‍റെ തീരുമാനത്തെ നേതാക്കൾ വിലമതിക്കാത്ത സാഹചര്യം വലിയ തിരിച്ചടിയാകുമെന്ന് ഗാന്ധി കുടുംബത്തിന് ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത അധ്യക്ഷൻ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് വരണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. സോണിയ ഗാന്ധിയും തുടരില്ലെന്ന് സൂചന നൽകിയതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് വിമത നേതാക്കൾക്ക് ശക്തമായ താക്കീതുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിനെതിരെ ഒറ്റയ്ക്ക് പോരാടാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്‍റെ കൂടെ ആരുമില്ലെങ്കിലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ഏഴിന് കോണ്‍ഗ്രസ് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ തേടി നടന്ന ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ രണ്ടിന് നടത്താൻ തീരുമാനം. ഫെഡറേഷന്‍റെ ദൈനംദിന കാര്യങ്ങൾ നടത്താൻ സുപ്രീം കോടതി ആദ്യം മൂന്നംഗ ഭരണസമിതിയെ നിയമിച്ചിരുന്നു. എന്നാൽ ഫിഫയുടെ വിലക്കിനെ തുടർന്ന് ഈ സമിതിയുടെ പ്രവർത്തനം റദ്ദാക്കി. ഫെഡറേഷന്‍റെ ജനറൽ സെക്രട്ടറി സുനന്ദോ ധറിന് ചുമതല നൽകി. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ച സുപ്രീം കോടതി ഇലക്ടറൽ കോളേജിലും മാറ്റം വരുത്തിയത്. ഇതോടെ സെപ്റ്റംബർ രണ്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിന് പുതിയ നടപടിക്രമങ്ങൾ ഉണ്ടാകും. ഈ മാസം 25 മുതൽ 27 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. പത്രികകൾ 28-ന് സൂക്ഷമപരിശോധന നടത്തും. 29, 30 തീയതികളിലാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസരം. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ന്യൂഡൽഹിയിലെ ഫെഡറേഷൻ ആസ്ഥാനത്താണ് തിരഞ്ഞെടുപ്പ്. അതേ ദിവസമോ അടുത്ത ദിവസമോ ഫലം പ്രഖ്യാപിക്കും.
രാഷ്ട്രീയവൃത്തങ്ങളിലും മാധ്യമങ്ങളിലും മുതൽ സാധാരണക്കാർക്കിടയിൽവരെ ഒട്ടേറെ അഭ്യൂഹങ്ങൾക്കു വഴിവച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തിയത്. എൻടിആറിന്‍റെ സ്മരണയ്ക്കായി തെലുഗുദേശം പാർട്ടിയുടെ (ടിഡിപി) സ്വാധീന മേഖലകളിൽ കടന്നുകയറാനാണോ അതോ പാർട്ടിയും ബിജെപിയും തമ്മിലുള്ള വിടവ് നികത്താനാണോ ബിജെപി ലക്ഷ്യമിടുന്നത് എന്ന് വ്യക്തമല്ല. ദക്ഷിണേന്ത്യയിലേക്കുള്ള പ്രവേശനത്തിൽ കർണാടകയിൽ മാത്രം ഒതുങ്ങിയ ബി.ജെ.പിക്ക് മറ്റൊരു സംസ്ഥാനത്ത് അധികാരം പിടിക്കേണ്ടിവരും. അവിഭക്ത ആന്ധ്രാപ്രദേശിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ ടിഡിപിയുടെ വോട്ടുബാങ്കിന്‍റെ ബലത്തിൽ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും സ്വാധീനം വർധിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഞായറാഴ്ച അമിത് ഷാ ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈദരാബാദിലെ നൊവോട്ടൽ ഹോട്ടലിൽ 20 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരുവരും മാത്രമാണ് പങ്കെടുത്തത്. ആന്ധ്രാപ്രദേശിൽ രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുക്കാനുള്ള അമിത് ഷായുടെ നീക്കങ്ങളാണ് യോഗത്തിന് പിന്നിലെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. അതേസമയം, ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച ‘ആർആർആർ’ എന്ന ചിത്രം അമിത് ഷാ അടുത്തിടെ…
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകൾ നിയന്ത്രിക്കാൻ നിയമത്തിൽ ശക്തമായ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാരംഗത്തുള്ളവർ ഇത്തരം കമ്പനികളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും, ഇത് തടയാൻ സോഷ്യൽ പൊലീസിംഗ് നടപടികൾ ഉടൻ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഓണ്‍ലൈന്‍ റമ്മിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എ.പി അനിൽകുമാർ എം.എൽ.എയാണ് സബ്മിഷൻ സമർപ്പിച്ചത്. പൊലീസിനെയും ആരോഗ്യവിദഗ്ധരെയും ഉപയോഗിച്ച് ഓൺലൈൻ അക്രമങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തും. ഓണ്‍ലൈന്‍ ഗെയിം നിരോധിക്കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ മാറ്റാൻ നടപടി സ്വീകരിക്കും. ലക്ഷങ്ങളുടെ നഷ്ടം മൂലം പലരും ആത്മഹത്യയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.